മാരുതി വാഗണ്‍ ആര്‍ ഇലക്ട്രിക്ക് 2020 -ല്‍ പുറത്തിറങ്ങും

രാജ്യമെങ്ങും വൈദ്യുത വാഹനങ്ങള്‍ക്ക് പ്രചാരമേറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തങ്ങളുടെ വാഗണ്‍ ആര്‍ ഇലക്ട്രിക്കിനെ അടുത്ത വര്‍ഷം പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് മാരുതി. വാഗണ്‍ ആര്‍ ഇലക്ട്രിക്കിന്റെ 50 യൂണിറ്റുകള്‍ നിലവില്‍ രാജ്യത്തിന്റെ വിവധ ഭാഗങ്ങളില്‍ പരീക്ഷിച്ച് വരികയാണ്.

മാരുതി വാഗണ്‍ ആര്‍ ഇലക്ട്രിക്ക് 2020 -ല്‍ പുറത്തിറങ്ങും

ഈ വര്‍ഷം ആദ്യം പുതിയ പ്ലാറ്റ്‌ഫോമിലും ഡിസൈനിലും പുറത്തിറക്കിയ വാഗണ്‍ ആര്‍ ഹാച്ച്ബാക്കിന്റെ ഏറ്റവും പുതിയ പതിപ്പായിരിക്കുമിത്. പുതുക്കിയ വാഗണ്‍ ആറിന്റെ പെട്രോള്‍, CNG പതിപ്പുകള്‍ നിലവില്‍ വിപണിയില്‍ ലഭ്യമാണ്. വാഹനത്തിന്റെ LPG പതിപ്പും താമസിയാതെ മാരുതി വിപണിയില്‍ എത്തിക്കും.

മാരുതി വാഗണ്‍ ആര്‍ ഇലക്ട്രിക്ക് 2020 -ല്‍ പുറത്തിറങ്ങും

വൈദ്യുത വാഹനങ്ങള്‍ക്ക് ആദ്യ ഘട്ടത്തില്‍ എത്രത്തോളം ഉപഭോക്താക്കള്‍ ഉണ്ടാവും എന്ന കാര്യത്തില്‍ നിലവില്‍ യാതൊരു നിശ്ചയവുമില്ലെന്ന് മാരുതി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പറഞ്ഞു.

മാരുതി വാഗണ്‍ ആര്‍ ഇലക്ട്രിക്ക് 2020 -ല്‍ പുറത്തിറങ്ങും

ഇലക്ട്രിക്ക് വാഹനങ്ങളിലെ ബാറ്ററിയുടെ ഉയര്‍ന്ന വില വാഹനത്തിന്റെ ചിലവുകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്. വാഹനത്തിന്റെ വിലയുടെ 50-60 ശതമാനം വരെ ബാറ്ററിയുടെ ചിലവാണ്. നിലവില്‍ ഇലക്ട്രിക്ക് കാര്‍ ബാറ്ററികള്‍ക്ക് വലിയ വിലയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

മാരുതി വാഗണ്‍ ആര്‍ ഇലക്ട്രിക്ക് 2020 -ല്‍ പുറത്തിറങ്ങും

അതുകൊണ്ട് തന്നെ ഇലക്ട്രിക്ക് വാഹനങ്ങളുടെ വില അല്പ്പം കൂടുതലായിരിക്കും, ഇന്ത്യ ജനത വാഹനത്തിന്റെ വിലയോട് പെട്ടന്ന് പ്രതികരിക്കുന്നവരാണ് അതിനാല്‍ തന്നെ ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് എത്രത്തോളം സ്വീകാര്യത ലഭിക്കുമെന്നത് കണ്ടറിയുക തന്നെ വേണം എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

മാരുതി വാഗണ്‍ ആര്‍ ഇലക്ട്രിക്ക് 2020 -ല്‍ പുറത്തിറങ്ങും

യാരിസ്, മാരുതി സിയാസിനും ഹോണ്ട സിറ്റിക്കും ടൊയോട്ട കണ്ടെത്തിയ മറുപടി: കൂടുതല്‍ അറിയാം

10 ലക്ഷം രൂപയോ അതില്‍ കൂടുതലോ ആയിരിക്കും പുതിയ വാഗണ്‍ ആര്‍ ഇലക്ട്രിക്കിന്. ആദ്യ ഘട്ടത്തില്‍ സിറ്റി കാറായി പുറത്തിറക്കുന്ന വാഗണ്‍ ആര്‍ ഇലക്ട്രിക്ക് ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 150 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കും.

മാരുതി വാഗണ്‍ ആര്‍ ഇലക്ട്രിക്ക് 2020 -ല്‍ പുറത്തിറങ്ങും

നിലവില്‍ നഗരത്തിനുള്ളില്‍ യാത്ര ചെയ്യുന്നവര്‍ക്കും നഗരത്തില്‍ സര്‍വ്വീസ് നടത്തുന്ന ടാക്ക്‌സികള്‍ക്കും പകല്‍ സമയങ്ങളില്‍ വാഹനം ചാര്‍ജ് ചെയ്യാന്‍ ആവശ്യത്തിന് സമയം ലഭിക്കുന്നതിനാല്‍ ഇത് മതിയാവും.

മാരുതി വാഗണ്‍ ആര്‍ ഇലക്ട്രിക്ക് 2020 -ല്‍ പുറത്തിറങ്ങും

ഇപ്പോള്‍ തന്നെ നിരവധി ക്യാബ് ശൃംഖലകളും തങ്ങളുടെ നഗരത്തിനുള്ളിലെ സര്‍വ്വീസുകള്‍ക്ക് മഹീന്ദ്ര ഇ-വെറിറ്റോ, ടാറ്റ ടിഗോര്‍ ഇലക്ട്രിക്ക് എന്നീ വൈദ്യുത കോമ്പാക്ട് സെഡാനുകള്‍ ഉപയോഗിച്ച് തുടങ്ങി കഴിഞ്ഞു.

മാരുതി വാഗണ്‍ ആര്‍ ഇലക്ട്രിക്ക് 2020 -ല്‍ പുറത്തിറങ്ങും

എന്നാല്‍ ഒല, യൂബര്‍ എന്നിങ്ങനെ വമ്പന്മാര്‍ തങ്ങളുടെ നിരയിലേക്ക് വൈദ്യുത വാഹനങ്ങളെ എടുക്കുന്നതിന് ഇനിയും സമയമെടുക്കും. ഇലക്ട്രിക്ക് വാഹനങ്ങളുടെ മൈലേജും എല്ലായിടങ്ങളിലും ചാര്‍ജിങ് സ്റ്റേഷനുകളുടെ അഭാവവുമാണ് ഇവരെ നിലവില്‍ പിന്നോട്ട് വലിക്കുന്നത്.

മാരുതി വാഗണ്‍ ആര്‍ ഇലക്ട്രിക്ക് 2020 -ല്‍ പുറത്തിറങ്ങും

ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് കുറഞ്ഞ വിലയും, ഒറ്റ ചാര്‍ജിങ്ങില്‍ 250-300 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാവുന്ന നിലയിലെത്തിയാല്‍ മാത്രമേ സ്വകാര്യ മേഘലയിലും, ടാക്ക്‌സി മേഘലയിലും വളര്‍ച്ചയുണ്ടാകൂ.

മാരുതി വാഗണ്‍ ആര്‍ ഇലക്ട്രിക്ക് 2020 -ല്‍ പുറത്തിറങ്ങും

നിലവില്‍ രാജ്യമൊട്ടാകെ 1000 ഇലക്ട്രിക്ക് വാഹന ചാര്‍ജിങ് പോയിന്റുകള്‍ സ്ഥാപിക്കാന്‍ ടെന്‍ഡര്‍ വിളിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. അതോടൊപ്പം വൈദ്യുത വാഹനങ്ങള്‍ക്ക് നികുതിയിളവും, കുറഞ്ഞ GST ആനുകാല്യങ്ങളുമെല്ലാം നല്‍കി പ്രോത്സാഹിപ്പിക്കുകയാണ് സര്‍ക്കാര്‍.

Most Read Articles

Malayalam
English summary
Maruti Wagon R electric to launched in 2020. Read More Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X