മാരുതി വാഗൺആറിന്റെ പ്രീമിയം പതിപ്പ് XL5-ന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ഇന്ത്യൻ വിപണിയിലെ തങ്ങളുടെ ജനപ്രിയ മോഡലായ വാഗൺആർ ഹാച്ച്ബാക്കിന്റെ പ്രീമിയം പതിപ്പിനെ അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ് മാരുതി സുസുക്കി. മാരുതി XL5 എന്ന് പേരിട്ടിരിക്കുന്ന പുതിയ പ്രീമിയം വാഗൺആർ അടുത്ത വർഷം ആദ്യം ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മാരുതി വാഗൺആറിന്റെ പ്രീമിയം പതിപ്പ് XL5-ന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ഒരുപക്ഷേ 2020 ഓട്ടോ എക്സ്പോയിൽ വാഹനത്തെ പ്രദർശിപ്പിക്കാനും സാധ്യതയുണ്ട്. ഇതിനകം തന്നെ മാരുതി XL5-ന്റെ പരീക്ഷണ ഓട്ടങ്ങൾ ഇന്ത്യൻ നിരത്തുകളിൽ നടത്തുകയുണ്ടായി. വിപണിയിൽ അരങ്ങേറ്റം കുറിക്കുന്നതിനു മുന്നോടിയായി പ്രീമിയം ഹാച്ച്ബാക്കിന്റെ പരീക്ഷണ ചിത്രങ്ങൾ വീണ്ടും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയുണ്ടായി.

മാരുതി വാഗൺആറിന്റെ പ്രീമിയം പതിപ്പ് XL5-ന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ഹാച്ച്ബാക്കിന്റെ മുൻഭാഗം ഇരട്ട ഹെഡ്‌ലാമ്പ് സജ്ജീകരണം വ്യക്തമായി കാണിക്കുന്നു. മുകളിൽ ഡി‌ആർ‌എല്ലുകളും പ്രധാന യൂണിറ്റുകളും അൽപ്പം താഴെയാണ് സ്ഥാപിച്ചിരിക്കുന്നതെന്ന് ഏറ്റവും പുതിയ സ്പൈ ചിത്രങ്ങളിലൂടെ മനസിലാക്കാം.

മാരുതി വാഗൺആറിന്റെ പ്രീമിയം പതിപ്പ് XL5-ന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

സ്റ്റാൻഡേർഡ് വാഗൺ‌ആറിൽ നിന്ന് വ്യത്യസ്‌തമായി പുതിയ XL5 ന് പുതിയ ഫ്രണ്ട് ഗ്രിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബമ്പറുകളിൽ ട്വീക്ക് ചെയ്ത എയർ ഡാമും ഫോഗ് ലാമ്പുകളും സ്ഥാപിച്ചിരിക്കുന്നതായും ചിത്രങ്ങളിൽ വ്യക്തമാണ്.

മാരുതി വാഗൺആറിന്റെ പ്രീമിയം പതിപ്പ് XL5-ന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

പിൻ പ്രൊഫൈൽ സ്റ്റാൻഡേർഡ് വാഗൺആറിനോട് വളരെ സാമ്യമുള്ളതായി തോന്നുന്നു. എന്നിരുന്നാലും പിന്നിൽ മറ്റ് ചെറിയ മാറ്റങ്ങളോടൊപ്പം പുതുക്കിയ ടെയിൽ‌ ലൈറ്റ് ഡിസൈനും XL5-ന് ലഭിച്ചേക്കും. എന്നാൽ പുതിയ മാരുതി XL5 ന്റെ ഇന്റീരിയറുകളെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ലഭ്യമല്ല.

മാരുതി വാഗൺആറിന്റെ പ്രീമിയം പതിപ്പ് XL5-ന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

എങ്കിലും വാഗൺആറിന്റെ അതേ ക്യാബിൻ വളരെ ചെറിയ മാറ്റങ്ങളും പരിഷക്കരണങ്ങളോടു കൂടിയും പുതിയ പ്രീമിയം ഹാച്ച്ബാക്കിൽ മുന്നോട്ട് കൊണ്ടുപോകാനാണ് സാധ്യത. സ്റ്റാൻഡേർഡ് 2019 വാഗൺആറിനെ അപേക്ഷിച്ച് 180 mm ഗ്രൗണ്ട് ക്ലിയറൻസാണ് വാഹനത്തിന് നൽകിയിട്ടുള്ളത്.

മാരുതി വാഗൺആറിന്റെ പ്രീമിയം പതിപ്പ് XL5-ന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

എഞ്ചിൻ ഓപ്ഷനുകളുടെ കാര്യത്തിൽ പുതിയ മാരുതി XL5 ന് ബിഎസ്-VI കംപ്ലയിന്റായ 1.2 ലിറ്റർ K12B പെട്രോൾ എഞ്ചിൻ ലഭിക്കും. ഇത് വാഗൺആറിൽ ഉൾപ്പെടുത്തിയിരിക്കുന്ന അതേ എഞ്ചിൻ യൂണിറ്റ് തന്നെയാണിത്. 82 bhp കരുത്തും 114 Nm torque ഉം ആണ് വാഹനം ഉത്പാദിപ്പിക്കുന്നത്. ഓപ്‌ഷണൽ എജി‌എസ് ഓട്ടോമാറ്റിക്ക് ഗിയർ‌ബോക്‌സിനൊപ്പം അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി ഇത് ഘടിപ്പിക്കും.

Most Read: ക്വിഡിനേയും പിന്തള്ളി ഇന്ത്യയിൽ ഏറ്റവും വിൽപ്പനയുള്ള റെനോ മോഡലായി ട്രൈബർ

മാരുതി വാഗൺആറിന്റെ പ്രീമിയം പതിപ്പ് XL5-ന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

മാരുതി സുസുക്കിയുടെ പ്രീമിയം നെക്സ ഡീലർഷിപ്പ് വഴി മാത്രമായിരിക്കും XL5 ന്റെ വിൽപ്പന. നെക്‌സയുടെ എൻട്രി ലെവൽ മോഡലാൽ കൂടിയായിരിക്കും ഇത്. ഇഗ്നിസ്, ബലേനോ, എസ്-ക്രോസ്, XL6 മോഡലുകളാണ് ഇപ്പോൾ നെക്സ ഷോറൂമുകൾ വഴി വിപണിയിലെത്തുന്നത്.

Most Read: സെപ്റ്റംബറിൽ ഏറ്റവും കൂടുതൽ വിൽപ്പന നടത്തിയ ഹാച്ച്ബാക്കുകൾ

മാരുതി വാഗൺആറിന്റെ പ്രീമിയം പതിപ്പ് XL5-ന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

വാഗൺആറിനേക്കാൾ അല്പം ഉയർന്ന വില ആയിരിക്കും പുതിയ XL5 ന്. ഇത് ഏകദേശം 4.5 ലക്ഷം രൂപ മുതലായിരിക്കാം എക്സ്ഷോറൂം വില. ബോക്സിയും വിശാലവുമായ നിലവിലെ വാഗൺആർ മാരുതി സുസുക്കിയുടെ ശ്രേണിയിൽ ഏറ്റവും അധികം വിൽപ്പനയുള്ള കാറുകളിൽ ഒന്നാണ്. വാഹന വിപണിയിലെ മാന്ദ്യത്തിനിടയിലും മോശമല്ലാത്ത വിൽപ്പന നേടാൻ വാഗൺആറിന് സാധിക്കുന്നുണ്ട്.

Most Read: വെല്‍ഫെയറിനെ ഡീലര്‍ഷിപ്പില്‍ എത്തിച്ച് ടൊയോട്ട

മാരുതി വാഗൺആറിന്റെ പ്രീമിയം പതിപ്പ് XL5-ന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ഈ വർഷം പരിഷ്ക്കരിച്ച് വിപണിയിലെത്തിയ മൂന്നാം തലമുറ വാഗൺആർ ഉപഭോക്താക്കൾക്കിടയിൽ മികച്ച സ്വീകാര്യതയാണ് നേടിയത്. ഈ ജനപ്രീതി മുതലെടുക്കാനാണ് കമ്പനി വാഗൺആറിന്റെ പ്രീമിയം മോഡലിനെ വിപണിയിലെത്തിക്കുന്നത്. ഇത് എർട്ടിഗയുടെ പ്രീമിയം പതിപ്പായ XL6-ൽ ഉപയോഗിച്ച അതേ തന്ത്രമാണ്.

Most Read Articles

Malayalam
English summary
Maruti XL5 Spied Testing Yet Again. Read more Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X