എംപിവി ശ്രേണിയിലെ വിൽപ്പനയിൽ മഹീന്ദ്ര മറാസോയെ പിന്തള്ളി മാരുതി XL6

വാഹന വിപണിയിലെ തകർച്ചക്കിടയിലും എംപിവി ശ്രേണിയിലെ വിൽപ്പന വേറിട്ടുനിൽക്കുകയാണ്. മാന്ദ്യം ഈ വിഭാഗത്തെയും ബാധിച്ചിട്ടുണ്ടെങ്കിലും മികച്ച വിൽപ്പന കണക്കുകൾ കണ്ടെത്തുന്ന ശ്രേണിയായി എംപിവി വിഭിഗം മികച്ചു നിൽക്കുകയാണ്.

എംപിവി ശ്രേണിയിലെ വിൽപ്പനയിൽ മഹീന്ദ്ര മറാസോയെ പിന്തള്ളി മാരുതി XL6

എംപിവി മോഡലിലെ ജനപ്രിയമായ മാരുതി സുസുക്കി എർട്ടിഗയാണ് ഈ വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിൽപ്പന നടത്തുന്ന വാഹനം. എർട്ടിഗയുടെ 8,391 യൂണിറ്റുകളാണ് കഴിഞ്ഞ മാസം വിറ്റഴിച്ചത്. 2018 ഓഗസ്റ്റിൽ വിറ്റ 3,515 യൂണിറ്റുകളിൽ നിന്ന് 138.72 ശതമാനം വർധനവാണ് എർട്ടിഗയുടെ വിൽപ്പനയിൽ ഉണ്ടായിരിക്കുന്നത്.

എംപിവി ശ്രേണിയിലെ വിൽപ്പനയിൽ മഹീന്ദ്ര മറാസോയെ പിന്തള്ളി മാരുതി XL6

എങ്കിലും വാഹനത്തിന്റെ പ്രതിമാസ വിൽപ്പനയിൽ 9.01 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് കഴിഞ്ഞ മാസം ഇന്ത്യയിൽ അവതരിപ്പിച്ച എർട്ടിഗയെ അടിസ്ഥാനമാക്കിയുള്ള മാരുതി സുസുക്കി XL6 ന്റെ വരവായിരിക്കാം എർട്ടിഗയുടെ വിൽപ്പനയിലെ ചെറിയ വ്യത്യാസത്തിന്റെ കാരണം.

എംപിവി ശ്രേണിയിലെ വിൽപ്പനയിൽ മഹീന്ദ്ര മറാസോയെ പിന്തള്ളി മാരുതി XL6

XL6 ന്റെ 2,356 യൂണിറ്റ് വാഹനങ്ങളാണ് ആദ്യമാസം വിൽപ്പന നടത്തിയത്. എതിരാളിയായ മഹീന്ദ്രയുടെ മറാസോയുടെ വിൽപ്പനയേക്കാളും മുന്നിലെത്താനും കമ്പനിക്കായി. എർട്ടിഗയും പ്രീമിയം മോഡലായ XL6 ഉം ചേർന്ന് 10,747 യൂണിറ്റ് വിൽപ്പനയാണ് ഓഗസ്റ്റ് മാസം നടത്തിയിരിക്കുന്നത്.

എംപിവി ശ്രേണിയിലെ വിൽപ്പനയിൽ മഹീന്ദ്ര മറാസോയെ പിന്തള്ളി മാരുതി XL6

എംപിവി ശ്രേണിയിലെ ശക്തരായ ടൊയോട്ട ഇന്നോവ ക്രിസ്റ്റയുടെ വിൽപ്പനയിലും കാര്യമായ ഇടിവ് രേഖപ്പെടുത്തി. 28.20 ശതമാനം തകർച്ചയാണ് ഇന്നോവയുടെ വിൽപ്പനയിൽ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം 6,680 യൂണിറ്റിൽ നിന്നും ഇത്തവണ ഇത് 4,796 യൂണിറ്റുകളായി കുറഞ്ഞു.

എംപിവി ശ്രേണിയിലെ വിൽപ്പനയിൽ മഹീന്ദ്ര മറാസോയെ പിന്തള്ളി മാരുതി XL6

നിലവിലെ വാഹന വിപണിയിലെ സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ ഇന്നോവയുടെ വിൽപ്പന കാര്യമായ ഇടിവിലേക്ക് പോവുന്നില്ല. 2019 ജൂലൈയിൽ വിറ്റ 4,865 യൂണിറ്റുകളിൽ നിന്ന് 1.42 ശതമാനം മാത്രമാണ് ഇന്നോവയുടെ വിൽപ്പനയിൽ ഇടിവ് സംഭവിച്ചിരിക്കുന്നത്.

എംപിവി ശ്രേണിയിലെ വിൽപ്പനയിൽ മഹീന്ദ്ര മറാസോയെ പിന്തള്ളി മാരുതി XL6

മറുവശത്ത് മഹീന്ദ്ര മറാസോ വിൽപ്പനയിൽ കാര്യമായ ചലനങ്ങളൊന്നും സൃഷ്ടിച്ചില്ല. കമ്പനിയുടെ പുതിയ മോഡലായ വാഹനത്തിന്റെ വിൽപ്പന 697 യൂണിറ്റായി കുറഞ്ഞു. വാസ്തവത്തിൽ, മഹീന്ദ്ര മറാസോ വിൽപ്പന ആരംഭിച്ചതിനുശേഷം ഏറ്റവും കുറഞ്ഞ പ്രതിമാസ വിൽപ്പനയാണിത്.

Most Read: പുതിയ നിയമത്തില്‍ പിടിവീണ് പൊലീസ് ഉദ്യോഗസ്ഥന്‍

എംപിവി ശ്രേണിയിലെ വിൽപ്പനയിൽ മഹീന്ദ്ര മറാസോയെ പിന്തള്ളി മാരുതി XL6

2018 ഓഗസ്റ്റിൽ വിറ്റ 1,762 യൂണിറ്റുകളിൽ നിന്ന് 60.44 ശതമാനമാണ് ഇടിവാണ് മറാസോയുടെ വിൽപ്പനയിൽ ഉണ്ടായിരിക്കുന്നത്. വിപണിയിലെത്തി ഇത്രയും ചുരുങ്ങിയ കാലയളവ് മാത്രമായ മറാസോയുടെ വിൽപ്പന കണക്കുകൾ കമ്പനിക്ക് ശുഭ സൂചനയല്ല നൽകുന്നത്.

Most Read: ഇന്ത്യ 2.0 പദ്ധതിയുടെ ഭാഗമായി സ്‌കോഡയും ഫോക്‌സ്‌വാഗനും ലയിക്കുന്നു

എംപിവി ശ്രേണിയിലെ വിൽപ്പനയിൽ മഹീന്ദ്ര മറാസോയെ പിന്തള്ളി മാരുതി XL6

എംപിവി ശ്രേണിയിലെ മികച്ച വിൽപ്പന കാരണം മള്‍ട്ടി പര്‍പ്പസ് വെഹിക്കിള്‍ (എംപിവി) ശ്രേണിയിലേക്ക് പുതിയ വാഹനത്തെ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഹ്യുണ്ടായിയും. 2021 -ഓടെ വാഹനം വിപണിയില്‍ എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതും.

Most Read: വെള്ളപ്പൊക്കത്തില്‍ നിന്ന് രക്ഷ നേടാന്‍ ഫ്‌ളൈഓവര്‍ ശരണം

എംപിവി ശ്രേണിയിലെ വിൽപ്പനയിൽ മഹീന്ദ്ര മറാസോയെ പിന്തള്ളി മാരുതി XL6

എംപിവി ശ്രേണിയില്‍ ആവശ്യക്കാര്‍ ഏറിയതോടെയാണ് ഹ്യുണ്ടായിയും ഇത്തരത്തിലൊരു വാഹനം വിപണിയില്‍ എത്തിക്കാന്‍ ഒരുങ്ങുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Malayalam
English summary
Maruti XL6 beats Mahindra Marazzo August 2019 MPV sales. Read more Malayalam
Story first published: Saturday, September 7, 2019, 19:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X