മാരുതി സുസുക്കി XL6-ന്റെ ബ്രോഷർ പുറത്ത്

മാരുതി സുസുക്കിയുടെ പുതിയ എംവിപി ക്രോസ്ഓവറായ XL6-നെ നാളെ വിപണിയിൽ അവതരിപ്പിക്കുന്നതിനു മുന്നോടിയായി വാഹനത്തിന്റെ ബ്രോഷർ പുറത്ത്. എർട്ടിഗയെ അടിസ്ഥാനമാക്കിയുള്ള ആറ് സീറ്റർ പ്രീമിയം എംപിവിയാണ് XL6.

മാരുതി സുസുക്കി XL6-ന്റെ ബ്രോഷർ പുറത്ത്

മാനുവൽ, ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷൻ വാഗ്ദാനം ചെയ്യുന്ന പെട്രോൾ എഞ്ചിൻ പതിപ്പ് മാത്രമാകും പുതിയ ക്രോസ്ഓവറിന് ഉണ്ടാവുക. സീറ്റ, ആൽഫ എന്നീ രണ്ട് വകഭേദങ്ങളിലാകും XL6-നെ മാരുതി സുസുക്കി വിപണിയിൽ അവതരിപ്പിക്കുക.

മാരുതി സുസുക്കി XL6-ന്റെ ബ്രോഷർ പുറത്ത്

മെറ്റാലിക് പ്രീമിയം സിൽവർ, മെറ്റാലിക് മാഗ്മ ഗ്രേ, പ്രൈം ആബർൺ റെഡ്, പേൾ ബ്രേവ് ഖാക്കി, പേൾ ആർട്ടിക് വൈറ്റ്, നെക്സ ബ്ലൂ എന്നീ കളർ ഓപ്ഷനുകളിലായിരിക്കും വാഹനം ലഭ്യമാവുക. ഒമ്പത് ലക്ഷം മുതൽ പതിനൊന്ന് ലക്ഷം രൂപ വരെയാണ് XL6 ന് പ്രതീക്ഷിക്കുന്ന വില.

മാരുതി സുസുക്കി XL6-ന്റെ ബ്രോഷർ പുറത്ത്

ജനപ്രിയ വാഹനമായ എർട്ടിഗയെ അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും ഇന്റീരിയറിൽ നിരവധി മാറ്റങ്ങളുമായാണ് വാഹനത്തെ മാരുതി അണിനിരത്തുന്നത്. കരുത്തുറ്റ രൂപകല്‍പ്പന, പുതിയ ഫ്രണ്ട് ഗ്രിൽ, സ്ലീക്കര്‍ ഹെഡ്‌ലാമ്പുകള്‍, എൽഇഡി ഫോഗ് ലാമ്പുകൾ, സ്‌കിഡ് പ്ലേറ്റുള്ള പുതിയ ബംബര്‍, ബ്ലാക്ക് ഔട്ട് വിംഗ് മിററുകൾ, വ്യത്യസ്ത നിറത്തിലുള്ള പുതിയ അലോയ് വീലുകൾ എന്നിവയെല്ലാം പ്രീമിയം ക്രോസ്ഓവറിനെ വ്യത്യസ്തമാക്കുന്നു.

മാരുതി സുസുക്കി XL6-ന്റെ ബ്രോഷർ പുറത്ത്

പൂർണമായും കറുത്ത നിറത്തിലുള്ള അകത്തളമാണ് പ്രീമിയം എംപിവിക്ക് നൽകിയിരിക്കുന്നു. ഇത് വാഹനത്തിന് കൂടുതൽ പ്രീമിയം ടച്ച് നൽകുന്നു. ബ്ലാക്ക് ലെതർ അപ്ഹോൾസ്റ്ററി, രണ്ടാം നിരയിലെ ക്യാപ്റ്റന്‍ സീറ്റുകൾ, ഡിയർ ഫ്രണ്ട് എയർബാഗുകൾ, ക്രൂയിസ് കൺട്രോൾ, ഹിൽ ഹോൾഡ് അസിസ്റ്റ്, റിവേഴ്‌സ് പാർക്കിംഗ് സെൻസറുകൾ, ഹൈ സ്പീഡ് അലേർട്ട്, എബിഎസ്, ഇബിഡി, ഇഎസ്പി എന്നിവയെല്ലാം XL6-ന്റെ സവിശേഷതകളാണ്.

മാരുതി സുസുക്കി XL6-ന്റെ ബ്രോഷർ പുറത്ത്

ബിഎസ്-VI കംപ്ലയിന്റ് പെട്രോൾ എഞ്ചിനാണ് വാഹനത്തിൽ മാരുതി വാഗ്ദാനം ചെയ്യുന്നത്. ഡീസൽ എഞ്ചിൻ പതിപ്പ് XL6-ന് ഉണ്ടാകില്ല എന്നതാണ് പ്രത്യേകത. 1.5 ലിറ്റർ, അഞ്ച് സിലിണ്ടർ K15B പെട്രോൾ എഞ്ചിന് മൈൽഡ് ഹൈബ്രിഡ് സംവിധാനം ലഭിക്കും. ഇത് 103 bhp കരുത്തില്‍ 138 Nm torque ഉത്പാദിപ്പിക്കും.

Most Read: ഈ വർഷം തന്നെ ജിംനിയെ അവതരിപ്പിക്കാനൊരുങ്ങി മാരുതി

മാരുതി സുസുക്കി XL6-ന്റെ ബ്രോഷർ പുറത്ത്

എര്‍ട്ടിഗയുടെ അതേ HEARTECT പ്ലാറ്റ്‌ഫോമിന്റെ ഭാഗമാണെങ്കിലും 50 mm നീളവും 40 mm വീതിയും 10 mm ഉയരവും കൂടുതലായിരിക്കും XL6 ന്. ഇത് ക്യാബിന്‍ വലിപ്പം കൂട്ടാന്‍ സഹായിച്ചിട്ടുണ്ട്. എന്നാല്‍ എര്‍ട്ടിഗയുടെ അതേ 2,740 mm വീല്‍ബേസ് തന്നെയാണ് പുതിയ വാഹനത്തിന് നല്‍കിയിരിക്കുന്നത്.

Most Read: വാഹന വിപണിയുടെ തകർച്ചക്കു പിന്നിലെ കാരണങ്ങൾ

മാരുതി സുസുക്കി XL6-ന്റെ ബ്രോഷർ പുറത്ത്

പ്രധാന എല്ലാ ഫീച്ചറുകളും സീറ്റ, ആൽഫ വകഭേദങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എങ്കിലും ലെതറിൽ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, ലെതർ സീറ്റുകൾ, സൺ വിസർ വാനിറ്റി മിറർ ഇൻസ്റ്റാളോഷൻ, ഓട്ടോ ഹെഡ്‌ലാമ്പുകൾ, ഫോളോ മി ഹോം, റിവേഴ്‌സ് പാർക്കിംഗ് ക്യാമറ എന്നിവ സീറ്റ മോഡലിൽ ഉണ്ടാവില്ല.

Most Read: ജയിംസ് ബോണ്ടിന്റെ ആസ്റ്റണ്‍ മാര്‍ട്ടിന്‍ DB5 വിറ്റത് 45 കോടി രൂപയ്ക്ക്

മാരുതി സുസുക്കി XL6-ന്റെ ബ്രോഷർ പുറത്ത്

XL6-ന്റെ ബുക്കിംഗ് പ്രീമിയം ഡീലർഷിപ്പായ നെക്സ ഷോറൂമുകൾ വഴിയും ഓൺലൈനായും കമ്പനി ആരംഭിച്ചിരുന്നു. മാരുതി എർട്ടിഗ, റെനോ ലോഡ്ജി, മഹീന്ദ്ര മറാസോ എന്നീ വാഹനങ്ങളാണ് പുതിയം പ്രീമിയം എംപിയായ XL6-ന്റെ വിപണി എതിരാളികൾ.

Images Source: v3cars

Most Read Articles

Malayalam
English summary
Maruti XL6 brochure reveals variants and features ahead of launch. Read more Malayalam
Story first published: Tuesday, August 20, 2019, 18:40 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X