Just In
- 1 hr ago
XUV500 എസ്യുവിയുടെ ബേസ് മോഡലിനായുള്ള ബുക്കിംഗ് താൽക്കാലികമായി നിർത്തലാക്കി മഹീന്ദ്ര
- 1 hr ago
ബിഎസ് VI എക്സ്പള്‍സ് 200T-യുടെ അവതരണത്തിനൊരുങ്ങി ഹീറോ; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
- 2 hrs ago
പുറംമോടി പോലെ തന്നെ അകത്തളവും ഗംഭീരം, കുഷാഖിന്റെ ഇന്റീരിയർ ചിത്രവും പുറത്തുവിട്ട് സ്കോഡ
- 2 hrs ago
ഓട്ടോമാറ്റിക് കാർ കൂടുതൽ താങ്ങാനാവുന്ന വിലയിൽ; ടിയാഗോ XTA AMT അവതരിപ്പിച്ച് ടാറ്റ
Don't Miss
- Sports
IND vs ENG: അക്ഷര്‍ നയിച്ചു, ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടു- ഒന്നാമിന്നിങ്സില്‍ 205ന് പുറത്ത്
- News
കിഫ്ബിക്കെതിരായ ഇഡി അന്വേഷണത്തെ മുഖ്യമന്ത്രി ഭയപ്പെടുന്നു; കെ സുരേന്ദ്രന്
- Travel
ഹിമാചല്‍ പ്രദേശിലെ ഷോജ, കണ്ടുതീര്‍ക്കുവാന്‍ ബാക്കിയായ നാട്
- Movies
സായ് റിയലാണ്, ചെറുപ്പം മുതലേ കുടുംബത്തിന്റെ ഭാരം തലയിലെടുത്തവന്; അമ്മ പറയുന്നു
- Finance
ഇപിഎഫ് പിന്‍വലിക്കുന്നതില്‍ നിയന്ത്രണം വരുന്നു; പലിശ നിരക്കില്‍ മാറ്റമുണ്ടായേക്കില്ല
- Lifestyle
ഭാരതരത്നം ലഭിച്ച 5 ഇന്ത്യന്‍ വനിതകള്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഇന്ത്യയിൽ ചുവടുവെയ്ക്കാൻ ഒരുങ്ങി മാക്സസ് D90; എത്തുന്നത് എംജി ബാഡ്ജിൽ
ഇന്ത്യൻ വിപണിയുടെ എസ്യുവി ശ്രേണിയിലേക്ക് മാക്സസ് D90 ചുവടുവെയ്ക്കാൻ ഒരുങ്ങുന്നു. എംജി മോട്ടോർ ബാഡ്ജിലാകും മാക്സസ് ഇന്ത്യയിലേക്കെത്തുകയെന്നും റിപ്പോർട്ടുകളുണ്ട്. എംജിയെപ്പോലെ SAIC-ന്റെ നിരവധി ബ്രാൻഡുകളിൽ ഒന്നാണിത്. എന്നിരുന്നാലും, ഇത് പൂർണ്ണമായും ഒരു ചൈനീസ് കമ്പനിയാണ്.

ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രീട്ടീഷ് വാഹന നിർമ്മാതാക്കളായ എംജി മോട്ടോർസിന് ഇന്ത്യൻ വിപണിയിൽ ഹെക്ടർ മിഡ് സൈസ് എസ്യുവി അവതരിപ്പിച്ചതോടെ മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്.

അടുത്തതായി ഹ്യുണ്ടായി കോന ഇലക്ട്രിക്കിന് എതിരാളിയായി eZs ഇവി എസ്യുവിയും എംജി പുറത്തിറക്കും. മാക്സസ് D90 എസ്യുവി വിപണിയിലെത്തിയാൽ എംജിയിൽ നിന്നും ആഭ്യന്തര വിപണിയിലെത്തുന്ന മൂന്നാം മോഡലാകുമിത്.

മാക്സസ് D90 ഫുൾസൈസ് എസ്യുവിയുടെ പരീക്ഷണ ഓട്ടവും കമ്പനി ഇന്ത്യൻ നിരത്തുകളിൽ നടത്തി. ഇതിന്റെ സ്പൈ ചിത്രങ്ങൾ ഇന്റർനെറ്റിലൂടെ പുറത്തുവന്നിട്ടുണ്ട്. ടൊയോട്ട ഫോർച്യൂണർ എസ്യുവിയ്ക്ക് എതിരാളിയായാണ് എംജി മാക്സസ് D90 വിപണിയിലെത്തിക്കുക.

മോറിസ് ഗാരേജസ് പോലെ തന്നെ SAIC വിഭാഗത്തിന് കീഴിൽ പ്രവർത്തിക്കുന്ന മാക്സസിൽ നിന്നുള്ള ആദ്യത്തെ എസ്യുവിയാണ് D90.T60 പിക്കപ്പ് ട്രക്കിനെ അടിസ്ഥാനമാക്കി അണ്ടർപിന്നിങ്ങുകളുള്ള ലാഡർ ഫ്രെയിം ചേസിസിലാണ് വാഹനത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്.

പുനർനിർമ്മിച്ച D90-ക്ക് സാധാരണ എസ്യുവിയിലെന്നപോലെ ഇൻവേർട്ടഡ് ഹെക്സഗോണൽ ഫ്രണ്ട് ഗ്രിൽ ലഭിക്കുന്നു. പ്രമുഖ എൽഇഡി ഹെഡ്ലാമ്പ് അസംബ്ലി, സ്പോർട്ടി ഫോഗ് ലാമ്പ് ക്ലസ്റ്റർ, മൾട്ടി-സ്പോക്ക് അലോയ് വീലുകൾ, ഹൊറിസോന്റൽ എൽഇഡി ടെയിൽ ലാമ്പുകളുള്ള കോംപാക്ട് റിയർ പ്രൊഫൈൽ എന്നിവ ഇതിൽ ഉൾക്കൊള്ളുന്നു.
Most Read: വെന്യുവിന് ആവശ്യക്കാര്‍ കൂടി; വാഹനത്തിന്റെ കാത്തിരിപ്പ് കാലാവധി വര്‍ധിപ്പിച്ച് ഹ്യുണ്ടായി

ചുരുക്കത്തിൽ, എംജി ബാഡ്ജ് വഹിക്കുന്ന മാക്സസ് D90-യുടെ പുനർനിർമ്മിച്ച പതിപ്പ് അതിന്റെ മുൻ പതിപ്പിന് സമാനമായി കാണപ്പെടും.
Most Read: എംജി eZS ഇലക്ട്രിക്കിനൊപ്പം DC ഫാസ്റ്റ് ചാര്‍ജിങ് സൗജന്യം

ടൊയോട്ട ഫോർച്യൂണർ, ഫോർഡ് എൻഡോവർ, മഹീന്ദ്ര ആൾട്രുറാസ് G4, ഇസൂസു MU-X എന്നിവയാകും വാഹനത്തിന്റെ പ്രധാന എതിരാളികൾ. 5,005 മില്ലീമീറ്റർ നീളവും 1,932 മില്ലീമീറ്റർ വീതിയും 1,875 മില്ലീമീറ്റർ ഉയരവും 2,950 മില്ലീമീറ്റർ വീൽബേസുമാണ് എസ്യുവിക്കുള്ളത്.
Most Read: എസ്യുവിയോളം ഗ്രൗണ്ട് ക്ലിയറൻസ് നൽകുന്ന സെഡാൻ മോഡലുകൾ

എംജി ബാഡ്ജിൽ എത്തുന്ന D90-ന് 2.0 ലിറ്റർ ടർബോ പെട്രോൾ അല്ലെങ്കിൽ 2.0 ലിറ്റർ ടർബോ ഡീസൽ എഞ്ചിൻ നൽകും. ആദ്യത്തേത് 225 bhp കരുത്തും 360 Nm torque ഉം ഉത്പാദിപ്പിക്കുന്നു. രണ്ടാമത്തേത് 177 bhp പവറിൽ 400 Nm torque ഉം സൃഷ്ടിക്കും. ആറ് സ്പീഡ് മാനുവലും ആറ് സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയർബോക്സ് ഓപ്ഷനുകളാകും വാഗ്ദാനം ചെയ്യുക.

12.3 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, പനോരമിക് സൺറൂഫ്, എട്ട് ഇഞ്ച് എംഐഡി, ആറ് എയർബാഗുകൾ, ത്രീ-സോൺ ഓട്ടോമാറ്റിക്ക് ക്ലൈമറ്റ് കൺട്രോൾ, 12-സ്പീക്കർ ഓഡിയോ, എട്ട്-വേ പവർ ക്രമീകരിക്കാവുന്ന ഫീച്ചറുകൾ എന്നിവയെല്ലാം ഈ എസ്യുവിയുടെ സവിശേഷതകളാണ്.
Source: TeamBHP