ആഢംബര കാറുകളില്‍ ഇന്ത്യയ്ക്ക് പ്രിയം മെര്‍സിഡീസ് ബെന്‍സിനോട്

ഇന്ത്യൻ വിപണിയിൽ 25 വർഷം പൂർത്തിയാക്കാനാരിക്കുമ്പോഴും ഇന്ത്യയിൽ ലഭ്യമായ ആഢംബര കാറുകളിൽ മുൻ നിരയിൽ തന്നെയാണ് മെർസിഡീസ് ബെൻസ്.

ആഢംബര കാറുകളില്‍ ഇന്ത്യയ്ക്ക് പ്രിയം മെര്‍സിഡീസ് ബെന്‍സിനോട്

കഴിഞ്ഞ വർഷം മാത്രം 15,538 കാറുകളാണ് ഈ ജർമ്മൻ വാഹന നിർമ്മാതാക്കൾ ഇന്ത്യയിൽ വിറ്റഴിച്ചത്. ഇന്ത്യയിൽ ഇത്രയധികം ആഢംബര കാറുകൾ വിറ്റഴിച്ചു എന്നത് മെർസിഡീസിന്റെ അപൂർവ്വ നേട്ടം തന്നെയാണ്.

ആഢംബര കാറുകളില്‍ ഇന്ത്യയ്ക്ക് പ്രിയം മെര്‍സിഡീസ് ബെന്‍സിനോട്

തുടർച്ചയായ രണ്ടാം വർഷമാണ് മെർസിഡീസ് ബെൻസ് ഇന്ത്യയിൽ 15,000 കാറുകളിൽ കൂടുതൽ വിൽക്കുന്നത്. ഇതിന് പുറമെ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ് മെർസിഡീസ് ബെൻസ്.

ആഢംബര കാറുകളില്‍ ഇന്ത്യയ്ക്ക് പ്രിയം മെര്‍സിഡീസ് ബെന്‍സിനോട്

രാജ്യത്തെ ആഢംബര കാർ വിപണിയിൽ 40 ശതമാനം വിഹിതവുമായി മെർസിഡീസാണ് ഒന്നാമത്. തുടർച്ചയായി നാലാംവർഷമാണ് കമ്പനിയുടെ ഈ നേട്ടം.

Most Read: ഒറ്റ ചാര്‍ജ്ജില്‍ 540 കിലോമീറ്റര്‍, ടെസ്‌ലയെ വെല്ലുവിളിക്കാന്‍ ഇന്ത്യന്‍ നിര്‍മ്മിത ഡിയോണ്‍ എക്‌സ്

ആഢംബര കാറുകളില്‍ ഇന്ത്യയ്ക്ക് പ്രിയം മെര്‍സിഡീസ് ബെന്‍സിനോട്

വിൽപ്പന വിജയകരമായി തുടരുമ്പോൾ, 2018 -ൽ കമ്പനി ഏറ്റവും കൂടുതൽ വിറ്റഴിച്ച മോഡൽ W213 മെർസിഡീസ് ബെൻസ് E-Class EWB (എക്സറ്റൻഡഡ് വീൽബേസ്) ആണ്. എസ്‌യുവി ശ്രേണിയിൽ GLC ആണ് ഈ നേട്ടത്തിനുടമയായ മോഡൽ.

ആഢംബര കാറുകളില്‍ ഇന്ത്യയ്ക്ക് പ്രിയം മെര്‍സിഡീസ് ബെന്‍സിനോട്

അതേസമയം, മെർസിഡീസ് ബെൻസിന്റെ മറ്റു പ്രമുഖ മോഡലുകളായ C-Class, CLA, GLE, S-Class എന്നിവ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എതിരാളികളിൽ നിന്നെല്ലാം വ്യക്തമായ അകലം കൈവരിച്ചാണ് മെർസിഡീസ് ഈ നേട്ടത്തിനുടമയായത്.

ആഢംബര കാറുകളില്‍ ഇന്ത്യയ്ക്ക് പ്രിയം മെര്‍സിഡീസ് ബെന്‍സിനോട്

രജത ജൂബിലി ആഘോഷിക്കുന്ന വർഷമായ 2019 -ൽ പുതിയ പത്ത് മോഡലുകൾ വിപണിയിലിറക്കി കരുത്ത് കാട്ടാനാണ് മെർസിഡീസ് ബെൻസ് തീരുമാനിച്ചിരിക്കുന്നത്.

ആഢംബര കാറുകളില്‍ ഇന്ത്യയ്ക്ക് പ്രിയം മെര്‍സിഡീസ് ബെന്‍സിനോട്

ഇവയിൽ പുത്തൻ തലമുറ വാഹനങ്ങളായ GLE, A-Class, AMG GT63, V-Class വാൻ എന്നിവ ഉൾപ്പെടുന്നു. 2018 -ൽ ജെ ഡി പവർ നടത്തിയ പഠനത്തിൽ, ഇന്ത്യയിലെ ഉപഭോക്തൃസേവന സൂചികയിൽ മെർസിഡീസ് ബെൻസാണ് മുന്നിട്ട് നിന്നത്.

ആഢംബര കാറുകളില്‍ ഇന്ത്യയ്ക്ക് പ്രിയം മെര്‍സിഡീസ് ബെന്‍സിനോട്

സർവ്വേ പ്രകാരം, ഇന്ത്യയിലെ ആഢംബര കാർ വിൽപ്പന - വിൽപ്പനാനന്തര സേവനം എന്നിവയിലെല്ലാം മികച്ച പ്രകടനമാണ് മെർസിഡീസ് കാഴ്ചവെച്ചത്. 2014, 2015 വർഷങ്ങളിലും ഇവയിൽ കമ്പനി മുൻ നിരയിൽ തന്നെയായിരുന്നു.

Most Read: ബ്രേക്കിന് പകരം ആക്സിലറേറ്റർ, മൂന്നാംനിലയിൽ നിന്ന് താഴേക്ക് കൂപ്പുകുത്തി ബെൻസ്

ആഢംബര കാറുകളില്‍ ഇന്ത്യയ്ക്ക് പ്രിയം മെര്‍സിഡീസ് ബെന്‍സിനോട്

ഉപഭോക്തൃസേവനം മെച്ചപ്പെടുത്താൻ വരും മാസങ്ങളിൽ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നാണ് സൂചന. കമ്പനിയുടെ രാജ്യത്താകമാനുള്ള വിപണന ശൃംഖല ശാക്തീകരിക്കാനും മെർസിഡീസിന് പദ്ധതിയുണ്ട്.

ഇതിന്റെ ഭാഗമായി ബ്രൻഡ് ടൂർ, ലക്സ്ഡ്രൈവ്, എഎംജി ഇമോഷൻ എന്നീ ഇവന്റുകൾ കൂടുതൽ വിപുലീകരിക്കാനും കമ്പനി ശ്രമിക്കുന്നുണ്ട്. 25 വർഷം പൂർത്തീരിക്കുന്നതിന്റെ ഭാഗമായി 2019 -ൽ പുതിയ മുദ്രാവാക്യവും മെർസിഡീസ് ബെൻസ് പുറത്തിറക്കിക്കഴിഞ്ഞു. "ബെസ്റ്റ് നെവർ റെസ്റ്റ്" എന്നാണ് മുദ്രാവാക്യം.

Most Read Articles

Malayalam
English summary
Mercedes-Benz Remains The Best Luxury Car Brand In India — Marks 25th Anniversary In 2019: read in malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X