ടൊയോട്ട ഫോര്‍ച്യൂണറിനെക്കാള്‍ വിലക്കുറവില്‍ ബെന്‍സ് കാറുകള്‍ — ജൂണ്‍ ഓഫറുകള്‍

ആഢംബമെന്നാല്‍ ഇന്ത്യയ്ക്ക് അന്നും ഇന്നും പ്രിയം ബെന്‍സ് കാറുകളോടാണ്. ജര്‍മ്മന്‍ പ്രൗഢിയുള്ള മെര്‍സിഡീസ് ബെന്‍സ് കാറുകള്‍ വാങ്ങാന്‍ ആഗ്രഹിക്കാത്തവര്‍ നന്നെ ചുരുക്കം. പക്ഷെ ഉയര്‍ന്ന വില വിലങ്ങുതടിയാകുമ്പോള്‍ ബെന്‍സ് കാറെന്നത് ഒട്ടുമിക്കവര്‍ക്കും സ്വപ്‌നം മാത്രമായി മാറുന്നു. എന്നാല്‍ ഇപ്പോള്‍ കാറുകള്‍ക്ക് വന്‍വിലക്കിഴിവ് പ്രഖ്യാപിച്ചിക്കുകയാണ് മെര്‍സിഡീസ് ബെന്‍സ്.

ടൊയോട്ട ഫോര്‍ച്യൂണറിനെക്കാള്‍ കുറഞ്ഞ വിലയില്‍ ബെന്‍സ് കാറുകള്‍ — ജൂണ്‍ ഓഫറുകള്‍

പുത്തന്‍ ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡവര്‍ എസ്‌യുവികളെക്കാള്‍ കുറഞ്ഞ വിലയിലാണ് തിരഞ്ഞെടുത്ത കാറുകളെ മെര്‍സിഡീസ് ബെന്‍സ് വില്‍ക്കുന്നത്. 27.83 ലക്ഷം മുതല്‍ 33.60 ലക്ഷം രൂപ വരെയാണ് ടൊയോട്ട ഫോര്‍ച്യൂണറിന് വിപണിയില്‍ വിലയെന്ന് ഇവിടെ പ്രത്യേകം പരാമര്‍ശിക്കുന്നു. ഫോര്‍ഡ് എന്‍ഡവറിന് വില 28.20 ലക്ഷം മുതല്‍ 33.70 ലക്ഷം രൂപ വരെയും. ഈ അവസരത്തില്‍ ജൂണ്‍ മാസം വില കുറഞ്ഞെത്തുന്ന മെര്‍സിഡീസ് ബെന്‍സ് കാറുകള്‍ പരിശോധിക്കാം.

ടൊയോട്ട ഫോര്‍ച്യൂണറിനെക്കാള്‍ കുറഞ്ഞ വിലയില്‍ ബെന്‍സ് കാറുകള്‍ — ജൂണ്‍ ഓഫറുകള്‍

മെര്‍സിഡീസ് ബെന്‍സ് A ക്ലാസ്

ബെന്‍സ് A ക്ലാസ് ഹാച്ച്ബാക്ക്. ഇന്ത്യയില്‍ മെര്‍സിഡീസ് വില്‍ക്കുന്ന ഏറ്റവും വില കുറഞ്ഞ കാര്‍. നിലവില്‍ 6.25 ലക്ഷം രൂപയാണ് A ക്ലാസ്സിന് കമ്പനി പ്രഖ്യാപിച്ചിരിക്കുന്ന ഡിസ്‌കൗണ്ട്. ഇതേസമയം 2017 നിര്‍മ്മിത മോഡലുകളില്‍ മാത്രമേ ഈ വിലക്കിഴിവ് ലഭിക്കുകയുള്ളൂ. ആനുകൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ 27.86 ലക്ഷം മുതല്‍ 29.26 ലക്ഷം രൂപ വരെയാണ് മെര്‍സിഡീസ് ബെന്‍സ് A ക്ലാസ്സിന്റെ പുതിയ വിലസൂചിക. അതായത് ഡിസ്‌കൗണ്ട് കണക്കിലെടുത്താല്‍ ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡവര്‍ എസ്‌യുവികളെക്കാള്‍ കുറഞ്ഞ വിലയില്‍ A ക്ലാസ്സിനെ ജൂണില്‍ കിട്ടും.

ടൊയോട്ട ഫോര്‍ച്യൂണറിനെക്കാള്‍ കുറഞ്ഞ വിലയില്‍ ബെന്‍സ് കാറുകള്‍ — ജൂണ്‍ ഓഫറുകള്‍

മെര്‍സിഡീസ് ബെന്‍സ് B ക്ലാസ്

ജര്‍മ്മന്‍ നിര്‍മ്മാതാക്കളായ മെര്‍സിഡീസ് ഇന്ത്യയില്‍ അവതരിപ്പിക്കുന്ന പ്രാരംഭ അഞ്ചു എംപിവിയാണ് ബെന്‍സ് B ക്ലാസ്. 6.25 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട് മോഡലില്‍ ഈ മാസം ലഭിക്കും. ഇതേസമയം 2017, 2016 നിര്‍മ്മിത B ക്ലാസ് മോഡലുകളിലാണ് ഡിസ്‌കൗണ്ട് ഒരുങ്ങുന്നത്.

ടൊയോട്ട ഫോര്‍ച്യൂണറിനെക്കാള്‍ കുറഞ്ഞ വിലയില്‍ ബെന്‍സ് കാറുകള്‍ — ജൂണ്‍ ഓഫറുകള്‍

വിലക്കിഴിവ് അടിസ്ഥാനപ്പെടുത്തി 30.10 ലക്ഷം രൂപ മുതല്‍ 31.36 ലക്ഷം രൂപ വരെ മെര്‍സിഡീസ് ബെന്‍സ് B ക്ലാസ് വില കുറിക്കും. അതായത് പ്രാരംഭ ഫോര്‍ച്യൂണര്‍, എന്‍ഡവര്‍ എസ്‌യുവികളെക്കാള്‍ കുറഞ്ഞ വിലയില്‍ മെര്‍സിഡീസിന്റെ ആഢംബര എംപിവി വിപണിയില്‍ വില്‍പ്പനയ്‌ക്കെത്തുന്നു.

ടൊയോട്ട ഫോര്‍ച്യൂണറിനെക്കാള്‍ കുറഞ്ഞ വിലയില്‍ ബെന്‍സ് കാറുകള്‍ — ജൂണ്‍ ഓഫറുകള്‍

മെര്‍സിഡീസ് ബെന്‍സ് CLA

ഏറ്റവും അഴകുള്ള മെര്‍സീഡസ് ബെന്‍സ് കാറുകളില്‍ ഒന്നാണ് CLA. മുതിര്‍ന്ന ബെന്‍സ് CLS -ന്റെ സ്വാധീനം CLA -യുടെ ഡിസൈനില്‍ തെളിഞ്ഞു കാണാം. ചാഞ്ഞിറങ്ങുന്ന കൂപ്പെ ശൈലി ബെന്‍സ് CLA -യുടെ സവിശേഷതയാണ്. ജൂണില്‍ 10.25 ലക്ഷം രൂപ വരെയുള്ള തകര്‍പ്പന്‍ ഡിസ്‌കൗണ്ടാണ് CLA -യ്ക്ക് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

Most Read: കാറുകള്‍ക്ക് വമ്പന്‍ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് ടാറ്റയും ഹോണ്ടയും

ടൊയോട്ട ഫോര്‍ച്യൂണറിനെക്കാള്‍ കുറഞ്ഞ വിലയില്‍ ബെന്‍സ് കാറുകള്‍ — ജൂണ്‍ ഓഫറുകള്‍

2018 നിര്‍മ്മിത CLA മോഡലുകള്‍ക്ക് 4.25 ലക്ഷം രൂപയുടെ ആനുകൂല്യങ്ങള്‍ ലഭിക്കുമ്പോള്‍ 3.25 ലക്ഷം രൂപ വരെയാണ് 2019 നിര്‍മ്മിത മോഡലുകളിലെ ഡിസ്‌കൗണ്ട്. ഓഫറുകള്‍ അടിസ്ഥാനപ്പെടുത്തി 31.72 ലക്ഷം രൂപ മുതല്‍ ബെന്‍സ് CLA -യ്ക്ക് വില ആരംഭിക്കും.

Most Read: ടാറ്റ ഹാരിയറിനെക്കാളും കേമനോ എംജി ഹെക്ടര്‍? — റിവ്യു

ടൊയോട്ട ഫോര്‍ച്യൂണറിനെക്കാള്‍ കുറഞ്ഞ വിലയില്‍ ബെന്‍സ് കാറുകള്‍ — ജൂണ്‍ ഓഫറുകള്‍

36.99 ലക്ഷം രൂപയാണ് ഏറ്റവും ഉയര്‍ന്ന CLA മോഡലിന് വില. പെര്‍ഫോര്‍മന്‍സ് കേന്ദ്രീകൃത CLA 45 AMG -യിലാണ് 10.25 ലക്ഷം രൂപയുടെ വിലക്കിഴിവ്. എന്നാല്‍ 2015 നിര്‍മ്മിത മോഡലുകളില്‍ മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ.

Most Read: ടാറ്റ ടിഗോറിന് പുതിയ രണ്ടു എഎംടി വകഭേദങ്ങള്‍ക്കൂടി

ടൊയോട്ട ഫോര്‍ച്യൂണറിനെക്കാള്‍ കുറഞ്ഞ വിലയില്‍ ബെന്‍സ് കാറുകള്‍ — ജൂണ്‍ ഓഫറുകള്‍

മെര്‍സിഡീസ് ബെന്‍സ് GLA

ബെന്‍സ് GLA. ഇന്ത്യയില്‍ മെര്‍സീസ് വില്‍ക്കുന്ന ഏറ്റവും വില കുറഞ്ഞ എസ്‌യുവി. വിപണിയില്‍ ഔഡി Q3, ബിഎംഡബ്ല്യു X1 തുടങ്ങിയ മോഡലുകളുമായാണ് മെര്‍സിഡീസ് ബെന്‍സ് GLA -യുടെ മത്സരം. നിലവില്‍ 6.10 ലക്ഷം രൂപ വരെ 2018 നിര്‍മ്മിത GLA എസ്‌യുവിയില്‍ വിലക്കിഴിവുണ്ട്.

ടൊയോട്ട ഫോര്‍ച്യൂണറിനെക്കാള്‍ കുറഞ്ഞ വിലയില്‍ ബെന്‍സ് കാറുകള്‍ — ജൂണ്‍ ഓഫറുകള്‍

2019 നിര്‍മ്മിത GLA സ്‌പോര്‍ട്‌സ്, അര്‍ബന്‍ എഡിഷന്‍ യൂണിറ്റുകള്‍ക്ക് യഥാക്രമം 4.35 ലക്ഷം, 2.50 ലക്ഷം രൂപ എന്നിങ്ങനെയാണ് ഡിസ്‌കൗണ്ട്. ഓഫറുകള്‍ അടിസ്ഥാനപ്പെടുത്തുമ്പോള്‍ ബെന്‍സ് GLA -യുടെ വിലസൂചിക 32.33 ലക്ഷം മുതല്‍ 38.64 ലക്ഷം രൂപ വരെ നിജപ്പെടും.

Source: Autocar India

Most Read Articles

Malayalam
English summary
Mercedes Benz Discounts This June. Read in Malayalam.
Story first published: Monday, June 17, 2019, 16:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X