മെര്‍സിഡീസ് ബെന്‍സ് E ക്ലാസ് ലോങ്ങ് വീല്‍ബേസ് വിപണിയില്‍ — വില 57.5 ലക്ഷം രൂപ മുതല്‍

ജര്‍മ്മന്‍ ആഢംബര കാര്‍ നിര്‍മ്മാതാക്കളായ മെര്‍സിഡീസ് ബെന്‍സ്, E ക്ലാസ് ലോങ്ങ് വീല്‍ബേസ് സെഡാനെ വിപണിയിലെത്തിച്ചു. ഇന്ത്യയില്‍ ഉടന്‍ പ്രാബല്യത്തില്‍ വരാനിരിക്കുന്ന ഭാരത് സ്റ്റേജ് VI മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതാണ് പുതിയ മെര്‍സിഡീസ് ബെന്‍സ് E ക്ലാസ് ലോങ്ങ് വീല്‍ബേസ്. 57.5 ലക്ഷം രൂപ മുതല്‍ 62.5 ലക്ഷം രൂപയാണ് സെഡാന്റെ എക്‌സ്‌ഷോറൂം വില.

മെര്‍സിഡീസ് ബെന്‍സ് E ക്ലാസ് ലോങ്ങ് വീല്‍ബേസ് വിപണിയില്‍ — വില 57.5 ലക്ഷം രൂപ മുതല്‍

ഏഴ് എയര്‍ബാഗുകള്‍, പാര്‍ക്കിംഗ് പൈലറ്റ്, ആക്റ്റിവ് പാര്‍ക്കിംഗ് അസിസ്റ്റ്, അഡാപ്റ്റിവ് ബ്രേക്ക് ലൈറ്റുകള്‍ എന്നിവയുള്‍പ്പടെ ഒരുപിടി മികച്ച ഫീച്ചറുകളാണ് പുതിയ മെര്‍സിഡീസ് ബെന്‍സ് E ക്ലാസ് ലോങ്ങ് വീല്‍ബേസിലുള്ളത്.

മെര്‍സിഡീസ് ബെന്‍സ് E ക്ലാസ് ലോങ്ങ് വീല്‍ബേസ് വിപണിയില്‍ — വില 57.5 ലക്ഷം രൂപ മുതല്‍

മൊബൈല്‍ ഫോണുകള്‍ ചാര്‍ജ് ചെയ്യാനുള്ള വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനം സെഡാന്റെ മുന്‍, പിന്‍ വശങ്ങളിലുണ്ട്. മീഡിയ, ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങിയവ പിന്‍യാത്രക്കാര്‍ക്ക് ക്രമീകരിക്കാനയുള്ള ടച്ച്‌സ്‌ക്രീന്‍ സംവിധാനവും സെഡാന്റെ പുറക് വശത്ത് കമ്പനി ഒരുക്കിയിരിക്കുന്നു.

മെര്‍സിഡീസ് ബെന്‍സ് E ക്ലാസ് ലോങ്ങ് വീല്‍ബേസ് വിപണിയില്‍ — വില 57.5 ലക്ഷം രൂപ മുതല്‍

കഴിഞ്ഞ രണ്ട് ദശകങ്ങളിലായി 41,000 യൂണിറ്റ് E ക്ലാസ് സെഡാനുകളാണ് കമ്പനി ഇന്ത്യയില്‍ വിറ്റിരിക്കുന്നതെന്നും ശ്രേണിയില്‍ മികച്ച വില്‍പ്പന കാഴ്ചവെയ്ക്കാന്‍ പുതിയ E ക്ലാസ് ലോങ്ങ് വീല്‍ബേസിന് സാധിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നതെന്നും മെര്‍സിഡീസ് ബെന്‍സ് ഇന്ത്യ തലവന്‍ മാര്‍ട്ടിന്‍ ഷ്വെങ്ക് അറിയിച്ചു.

മെര്‍സിഡീസ് ബെന്‍സ് E ക്ലാസ് ലോങ്ങ് വീല്‍ബേസ് വിപണിയില്‍ — വില 57.5 ലക്ഷം രൂപ മുതല്‍

ഭാരത് സ്റ്റേജ് VI നിലവാരത്തിലുള്ള രണ്ട് പെട്രോള്‍, ഡീസല്‍ എഞ്ചിനുകളാണ് E ക്ലാസ് ലോങ് വീല്‍ബേസിലുള്ളത്. കൂടാതെ മികച്ച ഇന്റീരിയര്‍ ഫീച്ചറുകളും സെഡാന്റെ മാറ്റു കൂട്ടുന്നു. 197 bhp കരുത്ത് കുറിക്കുന്ന 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനില്‍ രണ്ട് വകഭേദങ്ങളാണ് സെഡാനുള്ളത്.

മെര്‍സിഡീസ് ബെന്‍സ് E ക്ലാസ് ലോങ്ങ് വീല്‍ബേസ് വിപണിയില്‍ — വില 57.5 ലക്ഷം രൂപ മുതല്‍

ഇവയ്ക്ക് യഥാക്രമേണ 57.5 ലക്ഷം രൂപയും 61.5 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. മറുഭാഗത്ത് 194 bhp കരുത്ത് സൃഷ്ടിക്കുന്ന ഡീസല്‍ യൂണിറ്റിലും രണ്ട് വകഭേദങ്ങളാണുള്ളത്. എക്‌സ്‌ഷോറൂമില്‍ 58.5 ലക്ഷം രൂപയും 62.5 ലക്ഷം രൂപയും വില വരുന്നതാണിവ.

Most Read: പുസ്തക വില്‍പ്പനയ്ക്കിറങ്ങി ബെന്റ്‌ലി, ബുക്കൊന്നിന് വില 1.80 കോടി രൂപ

മെര്‍സിഡീസ് ബെന്‍സ് E ക്ലാസ് ലോങ്ങ് വീല്‍ബേസ് വിപണിയില്‍ — വില 57.5 ലക്ഷം രൂപ മുതല്‍

E ക്ലാസ് ലോങ്ങ് വീല്‍ബേസിനെ കൂടാതെ നാല് വകഭേദങ്ങളില്‍ മെര്‍സിഡീസ് ബെന്‍സ് E ക്ലാസ് ലഭ്യമാണ്. രണ്ട് വീതം പെട്രോള്‍, ഡീസല്‍ പതിപ്പുകളാണിവ. പെട്രോള്‍ പതിപ്പായ E ക്ലാസ് E 200 -ലെ 2.0 ലിറ്റര്‍ എഞ്ചിന്‍ 181 bhp കരുത്തും 300 Nm torque ഉം പരമാവധി സൃഷ്ടിക്കാന്‍ കഴിവുള്ളതാണ്.

Most Read: സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം, ആസിഡ് ആക്രമണങ്ങൾക്ക് ഇരയായി കാറുകൾ

മെര്‍സിഡീസ് ബെന്‍സ് E ക്ലാസ് ലോങ്ങ് വീല്‍ബേസ് വിപണിയില്‍ — വില 57.5 ലക്ഷം രൂപ മുതല്‍

ഒമ്പത് സ്പീഡാണ് ഇതിലെ ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സ്. മറ്റൊരു പെട്രോള്‍ യൂണിറ്റായ E ക്ലാസ് E 63 AMG -യിലെ 4.0 ലിറ്റര്‍ എഞ്ചിന്‍ 612 bhp കരുത്തും 850 Nm torque ഉം കുറിക്കും. ആറ് സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സാണ് ഈ യൂണിറ്റിലുമുള്ളത്.

Most Read: ടോൾ കൊടുക്കില്ലെന്ന് വാശി പിടിച്ച് മന്ത്രിയുടെ ഭാര്യ, കടത്തി വിടില്ലെന്ന് ജീവനക്കാരും - വീഡിയോ

മെര്‍സിഡീസ് ബെന്‍സ് E ക്ലാസ് ലോങ്ങ് വീല്‍ബേസ് വിപണിയില്‍ — വില 57.5 ലക്ഷം രൂപ മുതല്‍

എക്‌സ്‌ഷോറൂം കണക്കു പ്രകാരം യഥാക്രേമണ 59.12 ലക്ഷം രൂപ, 1.50 കോടി രൂപ എന്നിങ്ങനെയാണിവയുടെ വില. മെര്‍സിഡീസ് ബെന്‍സ് E ക്ലാസ് E 220d, E 350 d എന്നിവയാണ് ഡീസല്‍ പതിപ്പുകള്‍.

മെര്‍സിഡീസ് ബെന്‍സ് E ക്ലാസ് ലോങ്ങ് വീല്‍ബേസ് വിപണിയില്‍ — വില 57.5 ലക്ഷം രൂപ മുതല്‍

E 220 d -യിലെ 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 192 bhp കരുത്തും 41 Nm torque ഉം ആയിരിക്കും സൃഷ്ടിക്കുക. E 350 d -യിലെ 3.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനാവട്ടെ 255 bhp കരുത്തും 620 Nm torque കുറിക്കുന്നതാണ്. ഒമ്പത് സ്പീഡാണ് ഇരു ഡീസല്‍ യൂണിറ്റിലെയും ഗിയര്‍ബോക്‌സ്. യഥാപ്രകാരം 60.12 ലക്ഷം രൂപ, 73.21 ലക്ഷം രൂപ എന്നിങ്ങനെയാണ് ഇവയുടെ എക്‌സ്‌ഷോറൂം വില.

Most Read Articles

Malayalam
English summary
Mercedes-Benz E-Class Long Wheelbase Launched In India — Prices, Specs, Features & Details: Read In Malayalam
Story first published: Monday, May 20, 2019, 18:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X