മെർസിഡീസ് ബെൻസ് G 350d ഒക്ടോബർ 16-ന് ഇന്ത്യയിൽ അവതരിപ്പിക്കും

ജർമ്മൻ വാഹന നിർമ്മാതാക്കളായ മെർസിഡീസ് ബെൻസ് പുതിയ G 350d എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. മെർസിഡീസിൽ നിന്നുള്ള പരുക്കൻ എസ്‌യുവി 2019 ഒക്ടോബർ 16-ന് വിപണിയിലെത്തും. കമ്പനിയുടെ നിലവിലുള്ള 'ജി-ക്ലാസ്' ലൈനപ്പിലേക്കുള്ള എൻട്രി ലെവൽ മോഡലായിരിക്കും G 350d.

മെർസിഡീസ് ബെൻസ് G 350d ഒക്ടോബർ 16-ന് ഇന്ത്യയിൽ അവതരിപ്പിക്കും

മെർസിഡീസ് ബെൻസ് നിലവിലുള്ള ‘ജി-ക്ലാസ്' ലൈനപ്പിനെ ഇന്ത്യയിലെ AMG G 63 പ്രതിനിധീകരിക്കുന്നു. എന്നിരുന്നാലും, G 350d അവതരിപ്പിക്കുന്നതോടെ AMG G 63 യെ അപേക്ഷിച്ച് വാങ്ങുന്നവർക്ക് വിലകുറഞ്ഞതും ശക്തിയേറിയതുമായ ഒരു മോഡൽ തെരഞ്ഞെടുക്കാനുള്ള ഓപ്ഷനാണ് ഈ വാഹനം.

മെർസിഡീസ് ബെൻസ് G 350d ഒക്ടോബർ 16-ന് ഇന്ത്യയിൽ അവതരിപ്പിക്കും

2,056 mm വീതിയും 1,954 mm ഉയരവും 4,764 mm നീളവുമുള്ള മെഴ്‌സിഡസ് ബെൻസ് G 350d എസ്‌യുവിക്ക് 2,850 mm വീൽബേസാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

മെർസിഡീസ് ബെൻസ് G 350d ഒക്ടോബർ 16-ന് ഇന്ത്യയിൽ അവതരിപ്പിക്കും

‘ജി-ക്ലാസ്' അടിസ്ഥാനമാക്കിയുള്ള ബോക്‌സി ഡിസൈനാണ് ഈ പുതിയ എസ്‌യുവിക്കുള്ളത്. മെറ്റൽ-ഹിഞ്ച് എക്‌സ്‌പോസ്ഡ് ഡോറുകൾ, സൈഡ്-സ്റ്റെപ്പുകൾ, ടെയിൽ‌ഗേറ്റിൽ ഘടിപ്പിച്ചിരിക്കുന്ന സ്പെയർ ടയർ, കൂറ്റൻ വീൽ ആർച്ചുകൾ എന്നിവ കൊണ്ട് പരുക്കനായി കാണപ്പെടുന്നു. AMG G 63 യുടെ 21 ഇഞ്ച് വീലുകളെ അപേക്ഷിച്ച് 18 ഇഞ്ച് അലോയ് വീലുകളാണ് വാഹനത്തിനുള്ളത്.

മെർസിഡീസ് ബെൻസ് G 350d ഒക്ടോബർ 16-ന് ഇന്ത്യയിൽ അവതരിപ്പിക്കും

കൂടാതെ പുതിയ മോഡലിന് മികച്ച ഇന്റീരിയറുകളാകും അവതരിപ്പിക്കുക. ഇൻസ്ട്രമെന്റ് ക്ലസ്റ്ററിനും ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനുമായി 12.3 ഇഞ്ച് സ്‌ക്രീനോടുകൂടിയ മെർക്കിന്റെ ‘വൈഡ്‌സ്ക്രീൻ കോക്ക്പിറ്റ്' ഡിസൈൻ ഡാഷ്‌ബോർഡിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

മെർസിഡീസ് ബെൻസ് G 350d ഒക്ടോബർ 16-ന് ഇന്ത്യയിൽ അവതരിപ്പിക്കും

ഇൻഫോടെയിൻമെന്റ് സിസ്റ്റം എളുപ്പത്തിൽ നിയന്ത്രിക്കുന്നതിന് സെന്റർ കൺസോളിൽ ഒരു ടച്ച് പാഡ് ഫീച്ചറുണ്ട്. ഇൻസ്ട്രമെന്റ് ക്ലസ്റ്ററിലൂടെ നാവിഗേറ്റ് ചെയ്യുന്നതിന് മൗണ്ടഡ് കൺട്രോൾ ടച്ച്‌പാഡും സ്റ്റിയറിംഗ് വീലിൽ ലഭിക്കും.

മെർസിഡീസ് ബെൻസ് G 350d ഒക്ടോബർ 16-ന് ഇന്ത്യയിൽ അവതരിപ്പിക്കും

G 350d യുടെ ഇന്റീരിയറിൽ ലെതർ സീറ്റുകളും ക്യാബിനിലുടനീളം ലെതർ ട്രിമ്മുകളും ഉണ്ട്. ആഢംബരവും പ്രീമിയം ഇന്റീരിയറുകളും ഉൾക്കൊള്ളുന്ന യാത്ര പുതിയ എസ്‌യുവി വാഗ്ദാനം ചെയ്യും. ഇലക്ട്രിക് സൺറൂഫും ഉൾപ്പെടുത്തുന്നതിലൂടെ ഇന്റീരിയർ അനുഭവം കൂടുതൽ മെച്ചപ്പെടുത്തുന്നു.

Most Read: മഹീന്ദ്ര XUV300 ഏഴ് സീറ്റര്‍ പതിപ്പിന്റെ ആദ്യപരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

മെർസിഡീസ് ബെൻസ് G 350d ഒക്ടോബർ 16-ന് ഇന്ത്യയിൽ അവതരിപ്പിക്കും

3.0 ലിറ്റർ, ഇൻ-ലൈൻ, ആറ് സിലിണ്ടർ എഞ്ചിൻ, 282 bhp കരുത്തും 600Nm torque ഉം സൃഷ്ടിക്കും. ഫോർ വീൽ ഡ്രൈവ് ട്രാൻസ്ഫർ കേസുള്ള ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷനുമായി എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നു. പരുക്കൻ ഭൂപ്രദേശങ്ങളിൽ ഓഫ്-റോഡ് ശേഷിക്ക് മൂന്ന് വ്യത്യസ്ത ലോക്കുകളും എസ്‌യുവിയിൽ ഉണ്ട്.

Most Read: ഹ്യുണ്ടായി കോന ഇലക്ട്രിക്ക്; അനുഭവം പങ്കുവെച്ച് ഉപഭോക്താവ്, കിലോമീറ്ററിന് ചെലവ് ഒരു രൂപയില്‍ താഴെ

മെർസിഡീസ് ബെൻസ് G 350d ഒക്ടോബർ 16-ന് ഇന്ത്യയിൽ അവതരിപ്പിക്കും

മെർസിഡീസ് G 350d ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യും. ഒരു കോടി രൂപയാണ് ഈ പുതിയ മോഡലിന്റെ എക്സ്ഷോറൂം വില പ്രതീക്ഷിക്കുന്നത്. ഇന്ത്യയിൽ അവതരിപ്പിക്കുമ്പോൾ മെർസിഡീസ് G 350d, പെർഫോമൻസ് റഗ്ഡ് എസ്‌യുവിക്ക് ഈ വിഭാഗത്തിൽ നേരിട്ടുള്ള എതിരാളികളില്ലൊന്നും തന്നെയില്ല.

Most Read: 10 മില്യൺ വിൽപ്പനയെന്ന നേട്ടം കൊയ്ത് ടൊയോട്ട ലാൻഡ് ക്രൂയിസർ

മെർസിഡീസ് ബെൻസ് G 350d ഒക്ടോബർ 16-ന് ഇന്ത്യയിൽ അവതരിപ്പിക്കും

40 വർഷമായി ഉത്പാദനത്തിലുള്ള മോഡലുകളാണ് മെർസിഡീസ് ‘ജി-ക്ലാസ്' ലൈനപ്പ്. ജർമ്മനിയുടെ കൃത്യമായ എഞ്ചിനീയറിംഗും പ്രകടനവും കൊണ്ട് ജി-ക്ലാസിന് എത്തിച്ചേരാനാകാത്ത ഒരു സ്ഥലവും ഭൂമിയിൽ ഇല്ല. ഇന്ത്യയിലെത്തുമ്പോൾ ബിഎസ്-VI കംപ്ലയിന്റ് എഞ്ചിനാണ് എസ്‌യുവിയിൽ കമ്പനി അവതരിപ്പിക്കുകയെന്ന സവിശേഷതയും വാഹനത്തെ വ്യത്യസ്തമാക്കുന്നു.

Most Read Articles

Malayalam
English summary
Mercedes-Benz G 350d India Launch Date Confirmed. Read more Malayalam
Story first published: Friday, September 27, 2019, 19:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X