ഇലക്ട്രിക്കിലേക്ക് ചുവടുവെയ്ക്കാൻ മെർസിഡീസ് ബെൻസ് ജി-ക്ലാസ്

ജർമ്മൻ ആഢംബര വാഹന നിർമ്മാതാക്കളായ മെർസിഡീസ് ബെൻസിന്റെ ജി ക്ലാസ് പൂർണമായും ഇലക്ട്രിക്കിലേക്ക് ചുവടുവെയ്ക്കാൻ ഒരുങ്ങുന്നു. ഡെയിംലേർസ് ബോർഡ് ഓഫ് മാനേജ്‌മെന്റ് ചെയർമാൻ ഓലാ കൊളേനിയസാണ് ഇതിനെ സംബന്ധിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്.

ഇലക്ട്രിക്കിലേക്ക് ചുവടുവെയ്ക്കാൻ മെർസിഡീസ് ബെൻസ് ജി-ക്ലാസ്

2019 നവംബർ ഏഴിന് ബെർലിനിൽ നടന്ന ഓട്ടോമൊബൈൽ‌വോച്ചെ (AMW) കോൺഗ്രസിലാണ് ഇലക്ട്രിക്ക് മെഴ്‌സിഡീസ് ബെൻസ് കാറുകളുടെ പ്രവർത്തനത്തിലാണ് കമ്പനിയെന്ന് കൊളേനിയസ് സ്ഥിരീകരിച്ചത്.

ഇലക്ട്രിക്കിലേക്ക് ചുവടുവെയ്ക്കാൻ മെർസിഡീസ് ബെൻസ് ജി-ക്ലാസ്

നിലവിൽ സീറോ-എമിഷൻ ജി-ക്ലാസിനെക്കുറിച്ച് വളരെക്കുറച്ച് വിശദാംശങ്ങളെ കമ്പനി പുറത്ത് വിട്ടിട്ടുള്ളൂ. അതായത് അടുത്ത വർഷങ്ങളിലൊന്നും ഇലക്ട്രിക്ക് പതിപ്പിനെ പ്രതീക്ഷിക്കേണ്ടെന്ന് ചുരുക്കം. ഇത് നിലവിലെ ഡീസൽ V6, പെട്രോൾ V8 എന്നീ യൂണിറ്റുകൾ 100 ശതമാനം ഇലക്ട്രിക്ക് പവർട്രെയിനിലേക്ക് ചുവടുവെയ്ക്കും.

ഇലക്ട്രിക്കിലേക്ക് ചുവടുവെയ്ക്കാൻ മെർസിഡീസ് ബെൻസ് ജി-ക്ലാസ്

മെഴ്‌സിഡീസിന്റെ EQ ഇലക്ട്രിക്ക് സബ് ബ്രാൻഡിൽ (EQA, EQC പോലുള്ളവ) ഇതിനകം പ്രഖ്യാപിച്ച മറ്റ് മോഡലുകളിൽ ഉപയോഗിക്കുന്ന സമീപനത്താൽ പുതിയ കാർ EQG എന്ന പേരിൽ വിൽപ്പനക്കെത്തിയേക്കും. തൽഫലമായി ബെസ്‌പോക്ക് ബോഡി സ്റ്റൈലിംഗ് ഫീച്ചർ ചെയ്യാനും കമ്പനിക്ക് കഴിഞ്ഞേക്കും.

ഇലക്ട്രിക്കിലേക്ക് ചുവടുവെയ്ക്കാൻ മെർസിഡീസ് ബെൻസ് ജി-ക്ലാസ്

EQS പോലെ, ജി-ക്ലാസ് ഇലക്ട്രിക്ക് ഫോർ വീൽ ഡ്രൈവ് ഉപയോഗിച്ച് അവതരിപ്പിക്കുകയും രണ്ട് ഇലക്ട്രിക്ക് മോട്ടോറുകളിൽ നിന്ന് അതിന്റെ കരുത്ത് ഉത്പാദിപ്പിക്കും. മോട്ടോറുകളിൽ ഒന്ന് കാറിന്റെ മുൻവശത്തും മറ്റൊന്ന് പിൻഭാഗത്തുമായി സ്ഥാപിക്കും.

ഇലക്ട്രിക്കിലേക്ക് ചുവടുവെയ്ക്കാൻ മെർസിഡീസ് ബെൻസ് ജി-ക്ലാസ്

മെഴ്‌സിഡീസ് ഇതുവരെയും ഔദ്യോഗിക സവിശേഷതകൾ പുറത്തുവിട്ടിട്ടില്ലെങ്കിലും നിലവിലെ വാഹനത്തിന്റെ സ്റ്റാൻഡേർഡ് പതിപ്പ് സൃഷ്ടിക്കുന്ന 286 bhp കരുത്തും 600 Nm torque ഉം ഇലക്ട്രിക്ക് ജി-ക്ലാസ് മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൈലേജിന്റെ കാര്യത്തിൽ പുതിയ കാറിന് വരാനിരിക്കുന്ന EQA സെഡാനിന്റെ അതേ 400 മുതൽ 600 കിലോമീറ്റർ ശേഷി വരെ ദൈർഘ്യമുള്ളതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇലക്ട്രിക്കിലേക്ക് ചുവടുവെയ്ക്കാൻ മെർസിഡീസ് ബെൻസ് ജി-ക്ലാസ്

എന്നിരുന്നാലും ഈ വർധിച്ച പ്രകടനം വാഹനത്തെ കൂടുതൽ ചെലവേറിയതാക്കിയേക്കും. EQG ഏറ്റവും ചെലവേറിയ ജി-ക്ലാസ് വകഭേദമായിരിക്കും. ജി-ക്ലാസ് ഒരു ഹെവി-സെറ്റ് കാറായതിനാൽ വലുതും വിലയേറിയതുമായ ബാറ്ററി പായ്ക്ക് ആവശ്യമായി വരും എന്നതാണ് ഇതിന്റെ കാരണമായി കമ്പനി ചൂണ്ടിക്കാണിക്കുന്നത്.

Most Read: കോമ്പസിന്റെ ഏഴു സീറ്റര്‍ പതിപ്പിനായുള്ള കാത്തിരിപ്പ് നീളും

ഇലക്ട്രിക്കിലേക്ക് ചുവടുവെയ്ക്കാൻ മെർസിഡീസ് ബെൻസ് ജി-ക്ലാസ്

പുതിയ ഇലക്ട്രിക്ക് വാഹനം എന്ന് അവതരിപ്പിക്കുമെന്ന് മെഴ്‌സിഡീസ് വ്യക്തമാക്കിയിട്ടില്ല. എങ്കിലും ഭാവിയിൽ ഇത് വിപണിയിലെത്തും എന്നു മാത്രമാണ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.

Most Read: സെലറിയോ, ആള്‍ട്ടോ K10 മോഡലുകളുടെ ബിഎസ് VI പതിപ്പുമായി മാരുതി

ഇലക്ട്രിക്കിലേക്ക് ചുവടുവെയ്ക്കാൻ മെർസിഡീസ് ബെൻസ് ജി-ക്ലാസ്

മെഴ്‌സിഡീസ് ബെൻസ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ജി-ക്ലാസിന്റെ ലൈനപ്പിലെ എൻട്രി ലെവൽ മോഡലായ G 350d-യെ അടുത്തിടെയാണ് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയത്. ഇതാദ്യമായാണ് മെഴ്‌സിഡീസ് ഇന്ത്യയിൽ ഡീസൽ ജി ക്ലാസ് അവതരിപ്പിക്കുന്നത്.

Most Read: ഇന്ത്യൻ വിപണിയിൽ പുതുമോഡലുകളെ അവതരിപ്പിക്കാനൊരുങ്ങി ഫോക്‌സ്‌വാഗണ്‍

ഇലക്ട്രിക്കിലേക്ക് ചുവടുവെയ്ക്കാൻ മെർസിഡീസ് ബെൻസ് ജി-ക്ലാസ്

അവതരണത്തിനു ശേഷം മികച്ച പ്രതികരണമാണ് വാഹനത്തിന് രാജ്യത്ത് ലഭിച്ചത്. G 350d-യുടെ മുഴുവൻ യൂണിറ്റുകളും മെഴ്‌സിഡീസ് ഇന്ത്യയിൽ വിറ്റഴിച്ചു. 1.5 കോടി രൂപയാണ് ജി-വാഗണിന്റെ എക്സ്ഷോറൂം വില.

Most Read Articles

Malayalam
English summary
Mercedes-Benz G-Class to step into the electric. Read more Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X