GLC -യുടെ പുതുക്കിയ പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി മെര്‍സിഡീസ്

ജര്‍മന്‍ ആഢംബര കാര്‍ കമ്പനിയായ മെര്‍സിഡീസ് ബെന്‍സ്, സി-ക്ലാസ് പ്ലാറ്റ്‌ഫോമില്‍ പുറത്തിറക്കിയിരിക്കുന്ന എസ്‌യുവിയാണ് GLC. ഇപ്പോഴിതാ ഇതിന്റെ പുതുക്കിയ പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്.

GLC -യുടെ പുതുക്കിയ പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി മെര്‍സിഡീസ്

2019 ഡിസംബര്‍ 3 -ന് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ കമ്പനി ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം ആദ്യം നടന്ന ജനീവ ഓട്ടോ എക്‌സ്‌പോയില്‍ പുതുക്കിയ പതിപ്പിനെ കമ്പനി അവതരിപ്പിച്ചത്.

GLC -യുടെ പുതുക്കിയ പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി മെര്‍സിഡീസ്

അടുത്തിടെ വാഹനം ഇന്ത്യന്‍ വിപണിയില്‍ പരീക്ഷണം ഓട്ടം നടത്തുകയും ചെയ്തിരുന്നു. പുതുക്കിയ ഹെഡ്‌ലാമ്പും, ടെയില്‍ ലാമ്പും വാഹനത്തിന്റെ സവിശേഷതയാണ്. പുതിയ ഗ്രില്ലും, മുന്നിലെയും പിന്നിലെയും പുതുക്കിയ ബമ്പറുകളും വാഹനത്തില്‍ ഇടംപിടിക്കുമെന്നാണ് റിപ്പോര്‍ട്ട്.

GLC -യുടെ പുതുക്കിയ പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി മെര്‍സിഡീസ്

അകത്തളത്തില്‍ 10.25 ഇഞ്ച് വലിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം തന്നെയാണ് പ്രധാന സവിശേഷത. വോയിസ് കമാന്‍ഡോടുകൂടിയ വലിയ ടച്ച്പാഡും വാഹനത്തില്‍ ഇടംപിടിച്ചേക്കും. ഒരു പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാകും വാഹനത്തില്‍ കമ്പനി ഉള്‍പ്പെടുത്തുക.

GLC -യുടെ പുതുക്കിയ പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി മെര്‍സിഡീസ്

C-ക്ലാസ്, E-ക്ലാസ് സെഡാന്‍ മോഡലുകളില്‍ കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്ന 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ തന്നെയാകും GLC -യിലും ഇടം പിടിക്കുക. ബിഎസ് VI നിലവാരത്തിലാണ് ഈ എഞ്ചിന്‍ വിപണിയില്‍ എത്തുന്നത്.

GLC -യുടെ പുതുക്കിയ പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി മെര്‍സിഡീസ്

ഡീസല്‍ എഞ്ചിന്‍ ഒപ്പം തന്നെ ബിഎസ് VI നിലവാരത്തിലുള്ള പെട്രോള്‍ എഞ്ചിനും വാഹനത്തില്‍ കമ്പനി ഉള്‍പ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ എഞ്ചിന്‍ സംബന്ധമായ വിവരങ്ങളോ, വാഹനത്തിന്റെ വിലയോ ഒന്നും തന്നെ കമ്പനി വ്യക്തമാക്കിയിട്ടില്ല.

GLC -യുടെ പുതുക്കിയ പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി മെര്‍സിഡീസ്

ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട്‌സ്, ബിഎംഡബ്ല്യു X3, വോള്‍വോ XC60 എന്നിവരാണ് മെര്‍സിഡീസ് ബെന്‍സ് GLC -യുടെ നിരത്തിലെ എതിരാളികള്‍. ഇതിനുപുറമെ, അടുത്തവര്‍ഷം മെര്‍സിഡീസ് GLE എസ്‌യുവിയുടെ പുതുതലമുറ മോഡലിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും.

Most Read: മെർസിഡീസ് ബെൻസ് GLE അടുത്ത വർഷം ഇന്ത്യയിൽ അവതരിപ്പിക്കും

GLC -യുടെ പുതുക്കിയ പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി മെര്‍സിഡീസ്

2020 ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ വാഹനത്തെ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ കമ്പനിയുടെ ML-ക്ലാസ് ലൈനപ്പിന്റെ ഭാഗമായിരുന്ന GLE ബിഎസ് VI കംപ്ലയിന്റ് എഞ്ചിനാകും വാഗ്ദാനം ചെയ്യുക.

Most Read: പള്‍സര്‍ 125 ഡ്രം പതിപ്പിനെ പിന്‍വലിച്ച് ബജാജ്

GLC -യുടെ പുതുക്കിയ പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി മെര്‍സിഡീസ്

ബെന്‍സ് GLE പരീക്ഷണ ഓട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ ഇതിനോടകം വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. ആഢംബര എസ്‌യുവിയില്‍ പുനര്‍രൂപകല്‍പ്പന ചെയ്ത ഹെഡ്ലാമ്പ് ക്ലസ്റ്റര്‍, ഇന്റഗ്രേറ്റഡ് ഡിആര്‍എല്ലുകള്‍, ഒരു പുതിയ ഗ്രില്‍, പുതുക്കിയ ഫ്രണ്ട് ബമ്പര്‍, പുതിയ ടെയില്‍ ലാമ്പ് ക്ലസ്റ്റര്‍ എന്നിവ ഉള്‍പ്പെടുത്തും.

Most Read: ഡിസംബര്‍ മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധം; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

GLC -യുടെ പുതുക്കിയ പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി മെര്‍സിഡീസ്

മെര്‍സിഡീസ് ബിഎസ് VI നിലവാരത്തിലുള്ള എഞ്ചിനുകളാകും അടുത്ത തലമുറ GLE -യില്‍ അവതരിപ്പിക്കുക. എന്നിരുന്നാലും, ആദ്യം ഡീസല്‍ എഞ്ചിനുകള്‍ ഉപയോഗിച്ചായിരിക്കും എസ്‌യുവി പുറത്തിറങ്ങുകയെന്നാണ് സൂചന. അധികം വൈകാതെ തന്നെ ഒരു പെട്രോള്‍ എഞ്ചിനും കമ്പനി വാഗ്ദാനം ചെയ്യും.

Most Read Articles

Malayalam
English summary
Mercedes-Benz GLC facelift India launch soon details. Read more in Malayalam.
Story first published: Tuesday, November 26, 2019, 13:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X