ആഢംബര വാനുമായി മെര്‍സിഡീസ്, ബെന്‍സ് വി-ക്ലാസ് വിപണിയില്‍

ആഢംബര എംപിവികള്‍ക്ക് പുതിയ നിര്‍വചനം കുറിച്ച് മെര്‍സിഡീസ് ബെന്‍സ്. 2019 ബെന്‍സ് വി-ക്ലാസ് വിപണിയിലെത്തി. ഇന്ത്യയില്‍ നിലവില്‍ ആഢംബര എംപിവികളില്ല. 68.4 ലക്ഷം രൂപ പ്രാരംഭ വിലയില്‍ വന്നിരിക്കുന്ന മെര്‍സിഡീസ് ബെന്‍സ് വി-ക്ലാസ് ഈ കുറവ് നികത്തും. രണ്ടു വകേഭദങ്ങള്‍ മാത്രമെ വി-ക്ലാസിനുള്ളൂ, പ്രാരംഭ എക്‌സ്പ്രഷനും ഉയര്‍ന്ന എക്‌സ്‌ക്ലൂസീവും.

ആഢംബര വാനുമായി മെര്‍സിഡീസ്, ബെന്‍സ് വി-ക്ലാസ് വിപണിയില്‍

81.90 ലക്ഷം രൂപയാണ് വി-ക്ലാസ് എക്‌സ്‌ക്ലൂസീവ് ലൈന്‍ മോഡലിന് വില. ഈ വര്‍ഷം ഇന്ത്യയില്‍ മെര്‍സിഡീസ് അവതരിപ്പിക്കുന്ന ആദ്യ മോഡലെന്ന ബഹുമതിയും വി-ക്ലാസിന് സ്വന്തം. പൂര്‍ണ്ണമായും സ്‌പെയിനില്‍ നിര്‍മ്മിച്ച വി-ക്ലാസ് മോഡലുകളാണ് ഇവിടെ വില്‍പ്പനയ്ക്കു വരിക.

ആഢംബര വാനുമായി മെര്‍സിഡീസ്, ബെന്‍സ് വി-ക്ലാസ് വിപണിയില്‍

എംപിവിയിലുള്ള 2.0 ലിറ്റര്‍ നാലു സിലിണ്ടര്‍ എഞ്ചിന്‍ ബിഎസ് VI നിര്‍ദ്ദേശങ്ങള്‍ പാലിക്കും. 160 bhp കരുത്തും 380 Nm torque ഉം എഞ്ചിന് പരമാവധി കുറിക്കാനാവും. ഏഴു സ്പീഡാണ് (7G-ട്രോണിക്) ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്.

Most Read: വിലക്കുറവിന്റെ മാജിക്കുമായി ടാറ്റ, ഹാരിയര്‍ എസ്‌യുവി വിപണിയില്‍

ആഢംബര വാനുമായി മെര്‍സിഡീസ്, ബെന്‍സ് വി-ക്ലാസ് വിപണിയില്‍

ആറു സീറ്റ് ഘടനയുള്ള ലോങ് വീല്‍ ബേസ് പതിപ്പാണ് വി-ക്ലാസ് എക്‌സ്‌ക്ലൂസീവ് മോഡല്‍. എക്‌സ്പ്രഷന്‍ മോഡലാകട്ടെ ഏഴു സീറ്റ് ഘടനയുള്ള എക്‌സ്ട്രാ ലോങ് വീല്‍ബേസ് പതിപ്പും. കാഴ്ച്ചയില്‍ തനി വാന്‍ രൂപമാണ് വി-ക്ലാസ്. എന്നാല്‍ ഡിസൈനിലെ ജര്‍മ്മന്‍ പ്രൗഢി എംപിവിയിലേക്ക് ശ്രദ്ധയാകര്‍ഷിക്കും.

ആഢംബര വാനുമായി മെര്‍സിഡീസ്, ബെന്‍സ് വി-ക്ലാസ് വിപണിയില്‍

മെര്‍സിഡീസ് സെഡാനുകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുള്ള ക്യാരക്ടര്‍ ലൈന്‍ വി-ക്ലാസിന് പക്വമായ ഭാവം സമ്മാനിക്കുന്നു. ഇ-ക്ലാസ്, എസ്-ക്ലാസ് മോഡലുകളുടെ സ്വാധീനം എംപിവിയുടെ മുന്‍ഭാഗത്ത് നിഴലിടുന്നുണ്ട്. പൂര്‍ണ്ണ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ ഏറെക്കുറെ എസ്-ക്ലാസിന്റേതുതന്നെ.

ആഢംബര വാനുമായി മെര്‍സിഡീസ്, ബെന്‍സ് വി-ക്ലാസ് വിപണിയില്‍

ഹെഡ്‌ലാമ്പിലാണ് എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളും. പതിവുപോലെ വിലങ്ങനെയുള്ള ഇരട്ട സ്ലാറ്റ് ഗ്രില്ലില്‍ മെര്‍സിഡീസിന്റെ ത്രികോണ നക്ഷത്രം കാണാം. അലോയ് വീലുകള്‍, റൂഫ് റെയിലുകള്‍, വലിയ പിന്‍ വിന്‍ഡ്ഷീല്‍ഡ്, കുത്തനെയുള്ള ചെറിയ എല്‍ഇഡി ടെയില്‍ലാമ്പുകള്‍ എന്നിവ മെര്‍സിഡീസ് വി-ക്ലാസിന്റെ മറ്റു സവിശേഷതകളാണ്.

ആഢംബര വാനുമായി മെര്‍സിഡീസ്, ബെന്‍സ് വി-ക്ലാസ് വിപണിയില്‍

തടിക്കും തുകലിനും യാതൊരു പഞ്ഞവും അകത്തളത്തിലില്ല. മേല്‍ത്തരം തുകല്‍ അപ്‌ഹോള്‍സ്റ്ററി മാത്രം മതി വി-ക്ലാസിന്റെ ആഢംബരം അറിയാന്‍. മള്‍ട്ടി ഫംങ്ഷന്‍ സ്റ്റീയറിംഗ് വീലാണ് എംപിവിക്ക് ലഭിക്കുന്നത്. ഇരട്ട പോഡുള്ള ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററില്‍ മള്‍ട്ടി ഇന്‍ഫോര്‍മേഷന്‍ ഡിസ്‌പ്ലേയും ഒരുങ്ങുന്നുണ്ട്.

ആഢംബര വാനുമായി മെര്‍സിഡീസ്, ബെന്‍സ് വി-ക്ലാസ് വിപണിയില്‍

അറ്റന്‍ഷന്‍ അസിസ്റ്റ്, ക്രോസ്‌വിന്‍ഡ് അസിസ്റ്റ്, ഹെഡ്‌ലാമ്പ് അസിസ്റ്റ്, ടയര്‍ പ്രഷര്‍ മോണിട്ടറിംഗ് സംവിധാനം, ആക്ടിവ് പാര്‍ക്കിംഗ് അസിസ്റ്റ്, 360 ഡിഗ്രി ക്യാമറ, ആറു എയര്‍ബാഗുകള്‍ എന്നിവയെല്ലാം വി-ക്ലാസിന്റെ അടിസ്ഥാന ഫീച്ചറുകളില്‍പ്പെടും. നാലു മെറ്റാലിക് നിറങ്ങളിലാണ് എംപിവി വരിക. സില്‍വര്‍, ബ്ലൂ, ബ്ലാക്ക്, വൈറ്റ് നിറപ്പതിപ്പുകള്‍ ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാനാവും.

Most Read Articles

Malayalam
English summary
Mercedes-Benz V-Class Launched In India. Read in Malayalam.
Story first published: Thursday, January 24, 2019, 15:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X