EQA ഇലക്ട്രിക്ക് മോഡലിന്റെ ടീസര്‍ ചിത്രങ്ങളുമായി മെര്‍സിഡീസ്

ജര്‍മ്മന്‍ ആഢംബര വാഹന നിര്‍മ്മാതാക്കളായ മെര്‍സിഡീസ് ബെന്‍സ് ഇലക്ട്രിക്ക് വാഹനത്തിലേക്ക് ചുവടുവെയ്ക്കാനൊരുങ്ങുന്നു. EQC എന്ന പുതിയ ഇലക്ട്രിക്ക് വാഹനത്തിന്റെ ടീസര്‍ ചിത്രങ്ങളാണ് കമ്പനി പുറത്തുവിട്ടിരിക്കുന്നത്.

EQA ഇലക്ട്രിക്ക് മോഡലിന്റെ ടീസര്‍ ചിത്രങ്ങളുമായി മെര്‍സിഡീസ്

അടുത്തിടെയാണ് രണ്ടാം തലമുറ GLA എസ്‌യുവി കമ്പനി വിപണിയില്‍ എത്തിച്ചത്. 2020 -ഓടെ ആഗോളതലത്തില്‍ മോഡലിനെ അവതരിപ്പിക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. ഇലക്ട്രിക്ക് മോഡലുകള്‍ക്കായി കമ്പനി വികസിപ്പിച്ച മോഡുലാര്‍ ഇലക്ട്രിക്ക് ആര്‍ക്കിടെക്ചര്‍ (MEA) പ്ലാറ്റ്‌ഫോമിലാണ് വാഹനത്തിന്റെ നിര്‍മ്മാണം.

EQA ഇലക്ട്രിക്ക് മോഡലിന്റെ ടീസര്‍ ചിത്രങ്ങളുമായി മെര്‍സിഡീസ്

2017 ഫ്രാങ്ക്ഫര്‍ട്ട് ഷോയിലാണ്, EQA ഇലക്ട്രിക്ക് കാറിന്റെ കണ്‍സെപ്റ്റ് മോഡല്‍ കമ്പനി പ്രദര്‍ശിപ്പിച്ചത്. 4,284 mm നീളവും 1,811 mm വീതിയും 1,427 mm ഉയരവുമുണ്ട് പുതിയ ഇലക്ട്രിക്ക് വാഹനത്തിന്. 2,728 mm ആണ് വാഹനത്തിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ്.

EQA ഇലക്ട്രിക്ക് മോഡലിന്റെ ടീസര്‍ ചിത്രങ്ങളുമായി മെര്‍സിഡീസ്

വാഹനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഒറ്റത്തവണത്തെ ചാര്‍ജില്‍ 400 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ EQC -യ്ക്ക് സാധിക്കുമെന്നാണ് ബെന്‍സ് അവകാശപ്പെടുന്നത്. അടുത്ത വര്‍ഷത്തോടെ നിര്‍മാണം ആരംഭിക്കും. ബി.എം.ഡ്ബ്യു, ജാഗ്വാര്‍, ഔഡി എന്നീ കമ്പനികള്‍ ആധിപത്യമുറപ്പിച്ച സെഗ്മെന്റിലേക്കാണ് ബെന്‍സും ചുവടുറപ്പിക്കുന്നത്.

EQA ഇലക്ട്രിക്ക് മോഡലിന്റെ ടീസര്‍ ചിത്രങ്ങളുമായി മെര്‍സിഡീസ്

60kW ഫ്‌ലറ്റ് ബാറ്ററിയാകും വാഹനത്തിന് കരുത്ത് നല്‍കുക. 268 bhp കരുത്തും 500 Nm torque ഉം ഈ ഇലക്ട്രിക്ക് മോട്ടോര്‍ ഉല്പാദിപ്പിക്കും. സ്‌പോര്‍ട്‌സ്, സ്‌പോര്‍ട്‌സ് പ്ലസ് എന്നിങ്ങനെ രണ്ട് ഡ്രൈവ് മോഡുകളും വാഹനത്തില്‍ ഇടംപിടിച്ചേക്കും.

EQA ഇലക്ട്രിക്ക് മോഡലിന്റെ ടീസര്‍ ചിത്രങ്ങളുമായി മെര്‍സിഡീസ്

അടുത്തിടെയാണ് G -ക്ലാസ് പൂര്‍ണമായും ഇലക്ട്രിക്കിലേക്ക് മാറ്റുമെന്ന് ഡെയിംലേര്‍സ് ബോര്‍ഡ് ഓഫ് മാനേജ്മെന്റ് ചെയര്‍മാന്‍ ഓലാ കൊളേനിയസ് വെളിപ്പെടുത്തിയിരിക്കുന്നത്. 2019 നവംബര്‍ ഏഴിന് ബെര്‍ലിനില്‍ നടന്ന ഓട്ടോമൊബൈല്‍വോച്ചെ (AMW) കോണ്‍ഗ്രസിലാണ് ഇലക്ട്രിക്ക് മെഴ്സിഡീസ് ബെന്‍സ് കാറുകളുടെ പ്രവര്‍ത്തനത്തിലാണ് കമ്പനിയെന്ന് കൊളേനിയസ് സ്ഥിരീകരിച്ചത്.

EQA ഇലക്ട്രിക്ക് മോഡലിന്റെ ടീസര്‍ ചിത്രങ്ങളുമായി മെര്‍സിഡീസ്

നിലവില്‍ സീറോ-എമിഷന്‍ G-ക്ലാസിനെക്കുറിച്ച് വളരെക്കുറച്ച് വിശദാംശങ്ങളെ കമ്പനി പുറത്ത് വിട്ടിട്ടുള്ളൂ. അതായത് അടുത്ത വര്‍ഷങ്ങളിലൊന്നും ഇലക്ട്രിക്ക് പതിപ്പിനെ പ്രതീക്ഷിക്കേണ്ടെന്ന് ചുരുക്കം. ഇത് നിലവിലെ ഡീസല്‍ V6, പെട്രോള്‍ V8 എന്നീ യൂണിറ്റുകള്‍ 100 ശതമാനം ഇലക്ട്രിക്ക് പവര്‍ട്രെയിനിലേക്ക് ചുവടുവെയ്ക്കും.

EQA ഇലക്ട്രിക്ക് മോഡലിന്റെ ടീസര്‍ ചിത്രങ്ങളുമായി മെര്‍സിഡീസ്

മെര്‍സിഡീസിന്റെ EQ ഇലക്ട്രിക്ക് സബ് ബ്രാന്‍ഡില്‍ (EQA, EQC പോലുള്ളവ) ഇതിനകം പ്രഖ്യാപിച്ച മറ്റ് മോഡലുകളില്‍ ഉപയോഗിക്കുന്ന സമീപനത്താല്‍ പുതിയ കാര്‍ EQG എന്ന പേരില്‍ വില്‍പ്പനക്കെത്തിയേക്കും. തല്‍ഫലമായി ബെസ്പോക്ക് ബോഡി സ്‌റ്റൈലിംഗ് ഫീച്ചര്‍ ചെയ്യാനും കമ്പനിക്ക് കഴിഞ്ഞേക്കും.

EQA ഇലക്ട്രിക്ക് മോഡലിന്റെ ടീസര്‍ ചിത്രങ്ങളുമായി മെര്‍സിഡീസ്

മൈലേജിന്റെ കാര്യത്തില്‍ പുതിയ കാറിന് വരാനിരിക്കുന്ന EQA സെഡാനിന്റെ അതേ 400 മുതല്‍ 600 കിലോമീറ്റര്‍ ശേഷി വരെ ദൈര്‍ഘ്യമുള്ളതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇലക്ട്രിക്ക് വാഹനം എന്ന് അവതരിപ്പിക്കുമെന്ന് മെഴ്സിഡീസ് വ്യക്തമാക്കിയിട്ടില്ല. എങ്കിലും ഭാവിയില്‍ ഇത് വിപണിയിലെത്തും എന്നു മാത്രമാണ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

EQA ഇലക്ട്രിക്ക് മോഡലിന്റെ ടീസര്‍ ചിത്രങ്ങളുമായി മെര്‍സിഡീസ്

മെര്‍സിഡീസ് ബെന്‍സ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം G-ക്ലാസിന്റെ ലൈനപ്പിലെ എന്‍ട്രി ലെവല്‍ മോഡലായ G 350d -യെ അടുത്തിടെയാണ് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കിയത്. ഇതാദ്യമായാണ് മെര്‍സിഡീസ് ഇന്ത്യയില്‍ ഡീസല്‍ G-ക്ലാസ് അവതരിപ്പിക്കുന്നത്.

Most Read Articles

Malayalam
English summary
Mercedes EQA Electric Crossover Teased; Global Debut In 2020. Read more in Malayalm.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X