eZS ഇലക്ട്രിക് എസ്‌യുവിയിൽ എസി ഫിൽറ്റർ സംവിധാനം അവതരിപ്പിച്ച് എംജി

വാഹനത്തിന്റെ ക്യാബിനുള്ളിൽ ശുദ്ധവായു ലഭ്യമാക്കുന്നതിനായി വരാനിരിക്കുന്ന eZs ഇലക്ട്രിക് എസ്‌യുവിയെ പുതിയ എസി ഫിൽറ്റർ ഉപയോഗിച്ച് എംജി മോട്ടോർ സജ്ജമാക്കി.

eZS ഇലക്ട്രിക് എസ്‌യുവിയിൽ എസി ഫിൽറ്റർ സംവിധാനം അവതരിപ്പിച്ച് എംജി

ഇന്ത്യയിൽ പുറത്തിറങ്ങുന്നതിന് മുന്നോടിയായി കമ്പനി eZS -നെ PM (പാർ‌ട്ടികുലേറ്റ് മാറ്റർ) 2.5 എസി ഫിൽ‌റ്റർ കൊണ്ട് സജ്ജീകരിച്ചിക്കുന്നു എന്ന് സുമിത് വഞ്ജരി അപ്‌ലോഡ് ചെയ്ത ഒരു വീഡിയോയിൽ വ്യക്തമാക്കുന്നു.

eZS ഇലക്ട്രിക് എസ്‌യുവിയിൽ എസി ഫിൽറ്റർ സംവിധാനം അവതരിപ്പിച്ച് എംജി

സിംഗിൾ സോൺ ക്ലൈമറ്റ് കൺട്രോൾ ഫീച്ചർ ചെയ്യുന്ന ZS EV -യുടെ ക്യാബിനുള്ളിൽ മികച്ച വായു ഗുണനിലവാരം നിലനിർത്തുന്നതിന് ഉയർന്ന നിലവാരമുള്ള എയർ ഫിൽറ്ററാണ് നിർമ്മാതാക്കൾ ഒരുക്കിയിരിക്കുന്നത്.

eZS ഇലക്ട്രിക് എസ്‌യുവിയിൽ എസി ഫിൽറ്റർ സംവിധാനം അവതരിപ്പിച്ച് എംജി

ക്യാബിനുള്ളിലെ മികച്ച ശ്വസനക്ഷമതയ്ക്കായി എത്ര മലിനമായ വായുവും ശുദ്ധമായ വായുവിലേക്ക് വിവർത്തനം ചെയ്യുകയും മനോഹരമായ ക്യാബിൻ അനുഭവം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

eZS ഇലക്ട്രിക് എസ്‌യുവിയിൽ എസി ഫിൽറ്റർ സംവിധാനം അവതരിപ്പിച്ച് എംജി

ഉയർന്ന നിലവാരമുള്ള എയർ ഫിൽട്ടറിനൊപ്പം ഗുണ നിലവാരമുള്ള വായു നൽകുന്നതിനെക്കുറിച്ചുള്ള വസ്തുത വീഡിയോ കൂടുതൽ സ്ഥിരീകരിക്കുന്നു. അനുവദനീയമായ പരിധിയിൽ വരുന്ന ക്യാബിനുള്ളിലെ വായുവിന്റെ ഗുണനിലവാരം ഉപഭോക്താവ് അളക്കുന്നു.

eZS ഇലക്ട്രിക് എസ്‌യുവിയിൽ എസി ഫിൽറ്റർ സംവിധാനം അവതരിപ്പിച്ച് എംജി

എന്നിരുന്നാലും, വായുവിന്റെ ഗുണനിലവാരം നിരീക്ഷിക്കാൻ ഉപയോഗിക്കുന്ന ഉപകരണം ഉപഭോക്താവ് വാഹനത്തിൽ നിന്ന് പുറത്തേക്കിറങ്ങുമ്പോൾ തന്നെ വായുവിന്റെ ഗുണനിലവാരത്തിലെ മാറ്റം സൂചിപ്പിക്കുന്ന ചുവപ്പ് നിറം കാണിക്കുന്നു.

https://www.youtube.com/embed/z1qHW-tNH8I?rel=0

ഇന്ത്യൻ വിപണിലേക്കുള്ള ZS EV -യുടെ നിരവധി സവിശേഷതകളും വീഡിയോ വെളിപ്പെടുത്തുന്നു. 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ സ്ഥാപിച്ചിരിക്കുന്ന മൾട്ടി ഇൻഫർമേഷൻ ഡിസ്‌പ്ലേ (MID), ഡ്രൈവ് മോഡ് സെലക്ടർ, ക്ലൈമറ്റ് കൺട്രോൾ സ്റ്റാക്ക്, പുഷ് ബട്ടൺ സ്റ്റാർട്ട് / സ്റ്റോപ്പ് , പല കൺട്രോളുകളും ഘടിപ്പിച്ചിരിക്കുന്ന ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിങ് വീൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

eZS ഇലക്ട്രിക് എസ്‌യുവിയിൽ എസി ഫിൽറ്റർ സംവിധാനം അവതരിപ്പിച്ച് എംജി

പിൻ പാർക്കിംഗ് ക്യാമറ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവ പിന്തുണയ്ക്കുന്ന നാവിഗേഷൻ സിസ്റ്റം, ലെതർ അപ്ഹോൾസ്റ്ററി, മുൻ നിരയിൽ ഹീറ്റർ സംവിധാനമുള്ള സീറ്റുകൾ എന്നിവയ്ക്കു പുറമേ ആറ് തരതത്തിൽ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റും അന്താര്ഷ്ട്ര സ്പെക്ക് മോഡലിൽ ലഭ്യമാണ്.

eZS ഇലക്ട്രിക് എസ്‌യുവിയിൽ എസി ഫിൽറ്റർ സംവിധാനം അവതരിപ്പിച്ച് എംജി

എം‌ജിയുടെ സ്റ്റാർ-റൈഡർ ഗ്രിൽ, എൽഇഡി ഡിആർഎല്ലുകളുള്ള പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഹീറ്റഡ് ബാഹ്യ റിയർ വ്യൂ മിററുകൾ, റൂഫ് റെയിലുകൾ, എൽഇഡി ടെയിൽ ലാമ്പുകൾ എന്നിവയാണ് ഇസെഡ് എസ്‌യുവിയുടെ പുറംഭാഗത്തെ ഭംഗിയാക്കുന്നത്.

eZS ഇലക്ട്രിക് എസ്‌യുവിയിൽ എസി ഫിൽറ്റർ സംവിധാനം അവതരിപ്പിച്ച് എംജി

ഒരു എം‌ജി വാഹനമായതിനാൽ, ഹെക്ടർ എസ്‌യുവിയുടെ ‘ഐ-സ്മാർട്ട്' AI സാങ്കേതികവിദ്യ ഇലക്ട്രിക് ZS -ലും സവിശേഷമാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇന്ത്യയിലേക്കുള്ള മോഡലിന് മൊത്തത്തിൽ സമാന ഫീച്ചറുകളുണ്ടാകുമെന്ന് കരുതാം.

eZS ഇലക്ട്രിക് എസ്‌യുവിയിൽ എസി ഫിൽറ്റർ സംവിധാനം അവതരിപ്പിച്ച് എംജി

അടുത്ത വർഷം 2020 ഓട്ടോ എക്‌സ്‌പോയിൽ എംജി eZS ഇന്ത്യയിൽ നിർമ്മാതാക്കൾ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ വാഹനം പുറത്തിറങ്ങുന്നതിന് മുന്നോടിയായി eZS ഉപഭോക്താക്കൾക്ക് ചാർജിംഗ് സംവിധാനങ്ങൾ ഒരുക്കുന്നതിനായി ഇ-ചാർജ്ബേസുമായി പങ്കാളിത്തം സ്വീകരിച്ച് എം‌ജി പല പദ്ധതികളും തയ്യാറാക്കുന്നുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG eZS SUV To Come With AC Filter For Air Purification Inside Its Cabin: Here Are The Details. Read more Malayalam.
Story first published: Saturday, October 26, 2019, 19:12 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X