വിപണിയിലെത്തും മുമ്പ് എംജി eZS എസ്‌യുവിയുടെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

പുറത്തിറങ്ങുന്നതിന് മുമ്പായി എംജിയുടെ ഇലക്ട്രിക്ക് എസ്‌യുവിയുടെ പരീക്ഷയോട്ടം ക്യാമറ കണ്ണുകളിൽ പതിഞ്ഞു. ഇന്ത്യൻ വിപണിയിൽ ഹ്യുണ്ടായിയുടെ കോന ഇലക്ട്രിക്കിന് എതിരാളിയായിട്ടാണ് eZS എത്തുന്നത്.

വിപണിയിലെത്തും മുമ്പ് എംജി eZS എസ്‌യുവിയുടെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

നിർമ്മാതാക്കൾ ഇതിനോടകം തന്നെ വാഹനത്തെ ഇന്ത്യയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. എന്നിരുന്നാലും, എസ്‌യുവിയുടെ സവിശേഷതകൾ, ഫീച്ചറുകൾ, പെർഫോമൻസ് എന്നിവയെക്കുറിച്ച് ഒന്നും വെളിപ്പെടുത്തിയിട്ടില്ല.

വിപണിയിലെത്തും മുമ്പ് എംജി eZS എസ്‌യുവിയുടെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

നിലവിൽ തായ്‌ലൻഡ്, യു.കെ, ചൈന എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള വിവിധ വിപണികളിൽ എം‌ജി ZS എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പ് വിൽപ്പനക്കെത്തുന്നുണ്ട്.

വിപണിയിലെത്തും മുമ്പ് എംജി eZS എസ്‌യുവിയുടെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

പൂർണ്ണമായും നോക്കഡ് ഡൌൺ കിറ്റുകളായിട്ടാവും (CKD) നിർമ്മാതാക്കൾ വാഹനത്തെ ഇന്ത്യയിലെത്തിക്കുന്നത്. ഗുജറാത്തിലെ ഹാലോളിലുള്ള കമ്പനിയുടെ പ്ലാന്റിൽ ഇവ അസംബിൾ ചെയ്ത് വിപണിയിലെത്തിക്കാനാണ് എംജിയുടെ പദ്ധതി.

വിപണിയിലെത്തും മുമ്പ് എംജി eZS എസ്‌യുവിയുടെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

പൂർണ്ണമായി ചാർജ് ചെയ്താൽ 350 കിലോമീറ്റർ മൈലേജാണ് ഇലക്ട്രിക്ക് എസ്‌യുവിക്ക് കമ്പനി അവകാശപ്പെടുന്നത്. 50 kW ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് ഇലക്ട്രിക് എസ്‌യുവിക്ക് വെറും 40 മിനിറ്റിനുള്ളിൽ 0 മുതൽ 80 ശതമാനം വരെ ചാർജ് കൈവരിക്കാനാവും. എന്നിരുന്നാലും, സാധാരണ 7 kW ചാർജർ ഉപയോഗിച്ച് 6.5 മണിക്കൂറെടുക്കും പൂർണ്ണമായി ചാർജ് ആവാൻ.

വിപണിയിലെത്തും മുമ്പ് എംജി eZS എസ്‌യുവിയുടെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

അന്താരാഷ്ട്ര മോഡലിൽ അവതരിപ്പിച്ച അതേ 44.5 kW ബാറ്ററി യൂണിറ്റ് തന്നെയാവും ഇന്ത്യൻ മോഡലിലും വരുന്നത്ത് എന്ന് പ്രതീക്ഷിക്കാം.

Most Read: ഇന്ത്യയില്‍ പുറത്തിറങ്ങുന്നതിന് മുമ്പ് എംജി eZS -ന്റെ ടീസര്‍ വീഡിയോ പുറത്ത്

വിപണിയിലെത്തും മുമ്പ് എംജി eZS എസ്‌യുവിയുടെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

150 bhp കരുത്തും 350 Nm torque ഉം ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക്ക് മോട്ടോറാണ് വാഹനത്തിന്റെ ഹൃദയം, ഇത് 3.1 സെക്കൻഡിനുള്ളിൽ 0-60 കിലോമീറ്റർ വേഗത കൈവരിക്കാൻ എസ്‌യുവിയെ ഇത് സഹായിക്കുന്നു.

Most Read: സൗദിക്കെതിരായ ഡ്രോൺ ആക്രമണം; ഇന്ത്യയിൽ പെട്രോൾ, ഡീസൽ വിലകൾ വർധിക്കും

വിപണിയിലെത്തും മുമ്പ് എംജി eZS എസ്‌യുവിയുടെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

രാജ്യത്ത് ഉടനീളം ഇതുവരെയും ഇലക്ട്രിക്ക് വാഹനങ്ങൾ ചാർജ് ചെയ്യാനുള്ള പൊതു സംവിധാനമില്ല. ഈ പ്രശ്നം പരിഹരിക്കുന്നതിന് ഡെൽറ്റ ഇലക്ട്രോണിക്സുമായി സഹകരിച്ചു ചാർജിങ് സൌകര്യങ്ങൾ ഒരുക്കാനുള്ള ശ്രമത്തിലാണ് എംജി.

Most Read: മാരുതി ജിംനി ഇന്ത്യയിലേക്കില്ല

വിപണിയിലെത്തും മുമ്പ് എംജി eZS എസ്‌യുവിയുടെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

വാഹനത്തിന്റെ ഉപഭോക്താക്കൾക്ക് അധിക ചെലവിൽ വീട്ടിൽ ചാർജിംഗ് സംവിധാനവും കമ്പനി സജ്ജീകരിച്ചു നൽകും. അതോടൊപ്പം ഫോർട്ടം എന്ന ഫിന്നിഷ് കമ്പനിയുമായി കൂടിച്ചേർന്ന് രാജ്യമമ്പാടുമുള്ള ഡീലർഷിപ്പുകളിലും 50 kW ഫാസ്റ്റ് ചാർജിങ് സംവിധാനങ്ങളും നിർമ്മാതാക്കൾ ഒരുക്കുന്നുണ്ട്.

വിപണിയിലെത്തും മുമ്പ് എംജി eZS എസ്‌യുവിയുടെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

വാഹനത്തെ ഘട്ടം തിരിച്ചുള്ള രീതിയിൽ രാജ്യത്ത് പുറത്തിറക്കാനാണ് നിർമ്മാതാക്കളുടെ പദ്ധതി. ഡെൽഹി, മുംബൈ, ഹൈദരാബാദ്, ബാംഗ്ലൂർ, അഹമ്മദാബാദ് എന്നീ നഗരങ്ങളിലാവും eZS ആദ്യം എത്തുന്നത്.

Image Courtesy: Krishnapalsinh Virpara

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ
English summary
MG eZS SUV Spied Testing Ahead Of Launch In India: Will Rival Hyundai Kona EV. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X