എംജി ഹെക്ടര്‍ — എസ്‌യുവികളിലെ ചൈനീസ് വിപ്ലവം, അറിയണം ഇക്കാര്യങ്ങള്‍

ഇതുവരെ ടാറ്റ ഹാരിയറായിരുന്നു ഇടത്തരം എസ്‌യുവികളിലെ സൂപ്പര്‍സ്റ്റാര്‍. ലാന്‍ഡ് റോവര്‍ പാരമ്പര്യം. ആകര്‍ഷകമായ വില. ടാറ്റ ഹാരിയറിന് മുന്‍പില്‍ ജീപ്പ് കോമ്പസ് തുടക്കത്തിലെ മുട്ടുകുത്തി. സാഹചര്യങ്ങള്‍ മുഴുവന്‍ ടാറ്റ എസ്‌യുവിക്ക് അനുകൂലം. ശ്രേണിയില്‍ ഹാരിയര്‍ രാജവാഴ്ച്ച തുടങ്ങുമെന്ന് വാഹന പ്രേമികള്‍ തറപ്പിച്ചു.

എംജി ഹെക്ടര്‍ — എസ്‌യുവികളിലെ ചൈനീസ് വിപ്ലവം, അറിയണം ഇക്കാര്യങ്ങള്‍

ഇതിനിടയില്‍ ഹെക്ടറിനെ ബ്രിട്ടീഷ് പാരമ്പര്യമുള്ള എംജി (മോറിസ് ഗരാജസ്) ഇവിടെ അവതരിപ്പിക്കുമെന്ന് വാര്‍ത്ത വന്നെങ്കിലും ആരും ഗൗനിച്ചില്ല. ഇന്റര്‍നെറ്റ് അടക്കം നിരവധി സൗകര്യങ്ങളും സംവിധാനങ്ങളും ഹെക്ടറിലുണ്ടെന്ന് അറിഞ്ഞപ്പോഴും വിപണി കരുതി വില പോക്കറ്റിലൊതുങ്ങില്ലെന്ന്. എന്നാല്‍ ധാരണകളെല്ലാം കാറ്റില്‍പ്പറത്തി, എംജി ഹെക്ടര്‍ അവതരിപ്പിച്ചിരിക്കുന്നു 12.18 ലക്ഷം രൂപയ്ക്ക്.

എംജി ഹെക്ടര്‍ — എസ്‌യുവികളിലെ ചൈനീസ് വിപ്ലവം, അറിയണം ഇക്കാര്യങ്ങള്‍

വകഭേദങ്ങളുടെ നീണ്ട നിരയുണ്ട് ഹെക്ടറില്‍. ആകെ 11 വകഭേദങ്ങള്‍. രണ്ടു പെട്രോള്‍ മാനുവല്‍, രണ്ടു പെട്രോള്‍ ഓട്ടോമാറ്റിക്, മൂന്നു പെട്രോള്‍ ഹൈബ്രിഡ്, നാലു ഡീസല്‍ മാനുവല്‍ മോഡലുകള്‍ ഹെക്ടര്‍ നിര പൂര്‍ണ്ണമാക്കും. 16.78 ലക്ഷം രൂപയാണ് ഏറ്റവും ഉയര്‍ന്ന ഹെക്ടര്‍ പെട്രോള്‍ മോഡലിന് വില.

എംജി ഹെക്ടര്‍ — എസ്‌യുവികളിലെ ചൈനീസ് വിപ്ലവം, അറിയണം ഇക്കാര്യങ്ങള്‍

ഡീസല്‍ നിര 13.18 ലക്ഷം മുതല്‍ 16.88 ലക്ഷം രൂപ വിലനിലവാരം കുറിക്കും. വിപണിയില്‍ എത്തിയിരിക്കുന്ന എംജി ഹെക്ടറിനെ കുറിച്ച് നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട പത്തു കാര്യങ്ങള്‍:

ആകര്‍ഷകമായ വില

മുകളില്‍ സൂചിപ്പിച്ചതുപോലെ 12.18 ലക്ഷം മുതല്‍ 16.88 ലക്ഷം രൂപ വരെയാണ് എംജി ഹെക്ടര്‍ മോഡലുകള്‍ക്ക് ഷോറൂം വില. എസ്‌യുവി ചിത്രത്തില്‍ ടാറ്റ ഹാരിയറിനും ജീപ്പ് കോമ്പസിനും ശക്തമായ ഭീഷണിയാണ് പുതിയ എംജി എസ്‌യുവി മുഴക്കുന്നത്. പ്രാരംഭ ഹെക്ടര്‍ ഡീസല്‍ മോഡലിന് ഹാരിയറിനെക്കാള്‍ 19,000 രൂപ കുറവുണ്ട്.

എംജി ഹെക്ടര്‍ — എസ്‌യുവികളിലെ ചൈനീസ് വിപ്ലവം, അറിയണം ഇക്കാര്യങ്ങള്‍

ഇതേസമയം ഏറ്റവും ഉയര്‍ന്ന ഹെക്ടര്‍ പതിപ്പ് ഹാരിയറിനെക്കാള്‍ 33,000 രൂപ കൂടുതല്‍ വില കുറിക്കും. എന്തായാലും ജീപ്പ് കോമ്പസുമായി താരതമ്യം ചെയ്താല്‍ ഹെക്ടര്‍ പോക്കറ്റിലൊതുങ്ങുമെന്ന് നിസംശയം പറയാം. നിലവില്‍ 15.60 ലക്ഷം രൂപ മുതല്‍ 26.8 ലക്ഷം രൂപ വരെയാണ് ജീപ്പ് കോമ്പസിന് വില.

എംജി ഹെക്ടര്‍ — എസ്‌യുവികളിലെ ചൈനീസ് വിപ്ലവം, അറിയണം ഇക്കാര്യങ്ങള്‍

ബ്രിട്ടീഷ് കുപ്പായമിട്ട ചൈനീസ് എസ്‌യുവി

ബ്രിട്ടീഷ് പാരമ്പ്യരുമുണ്ടെന്ന് അവകാശപ്പെടുമ്പോള്‍ തനി ചൈനീസ് എസ്‌യുവിയാണ് എംജി ഹെക്ടര്‍. ചൈനീസ് നിര്‍മ്മാതാക്കളായ SAIC ആണ് എംജിയുടെ ഉടമസ്ഥര്‍. SAIC -ന്റെ ഉടമസ്ഥതയിലുള്ള ബെയ്ജുന്‍ 530 എസ്‌യുവിയെ എംജി മോട്ടോര്‍ സ്വന്തം നിരയിലേക്ക് കടമെടുത്തെന്നുമാത്രം.

എംജി ഹെക്ടര്‍ — എസ്‌യുവികളിലെ ചൈനീസ് വിപ്ലവം, അറിയണം ഇക്കാര്യങ്ങള്‍

അതായത് ചൈനീസ് വിപണിയിലുള്ള ബെയ്ജുന്‍ 530 എസ്‌യുവിയെ റീബാഡ്ജ് ചെയ്താണ് എംജി ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. ജനറല്‍ മോട്ടോര്‍സില്‍ നിന്നും എംജി വാങ്ങിച്ച ഗുജറാത്തിലെ ഹലോല്‍ ശാലയ്ക്കാണ് ഹെക്ടര്‍ യൂണിറ്റുകള്‍ പുറത്തിറക്കാനുള്ള ചുമതല.

Most Read: എംജി ഹെക്ടര്‍ ബുക്കിങ് 10,000 പിന്നിട്ടു — ചൈനീസ് മാജിക്കില്‍ നിലംപതിക്കുമോ ടാറ്റ ഹാരിയര്‍?

എംജി ഹെക്ടര്‍ — എസ്‌യുവികളിലെ ചൈനീസ് വിപ്ലവം, അറിയണം ഇക്കാര്യങ്ങള്‍

എതിരാളികളെക്കാള്‍ വലുപ്പം

ഇടത്തരം എസ്‌യുവികളില്‍ ഏറ്റവും നീളംകൂടിയ അവതാരമാണ് എംജി ഹെക്ടര്‍. 4,665 mm നീളവും 1,835 mm വീതിയും 1,760 mm ഉയരവും എസ്‌യുവി കുറിക്കും. 2,750 mm ആണ് ഹെക്ടറിന്റെ വീല്‍ബേസ്. മത്സരച്ചിത്രം നോക്കിയാല്‍ ജീപ്പ് കോമ്പസിനെക്കാള്‍ 270 mm നീളവും 17 mm വീതിയും 120 mm ഉയരവും എംജി എസ്‌യുവിക്കുണ്ട്. വീല്‍ബേസിന്റെ കാര്യത്തിലും ഹെക്ടറാണ് മുന്നില്‍. 110 mm വീല്‍ബേസ് നീളം ഹെക്ടറിന് കൂടുതലുണ്ട്.

എംജി ഹെക്ടര്‍ — എസ്‌യുവികളിലെ ചൈനീസ് വിപ്ലവം, അറിയണം ഇക്കാര്യങ്ങള്‍

ടാറ്റ ഹാരിയറുമായി താരതമ്യം ചെയ്താല്‍ 57 mm നീളവും 54 mm വീതിയും 9 mm വീല്‍ബേസും എംജി ഹെക്ടര്‍ അധികം അവകാശപ്പെടും. പറഞ്ഞുവരുമ്പോള്‍ ഏഴു സീറ്റര്‍ മഹീന്ദ്ര XUV500 -യെക്കാള്‍ 70 mm അധിക നീളം എംജി ഹെക്ടറിനുണ്ട്. 587 ലിറ്ററാണ് എംജി എസ്‌യുവിയുടെ ബൂട്ടു ശേഷി. ശ്രേണിയില്‍ മറ്റൊരു മോഡലും ഇത്രയേറെ ബൂട്ടു ശേഷി അവകാശപ്പെടുന്നില്ല.

Most Read: ഈ വര്‍ഷം ഇന്ത്യയിലെത്തുന്ന എട്ട് കാറുകള്‍

എംജി ഹെക്ടര്‍ — എസ്‌യുവികളിലെ ചൈനീസ് വിപ്ലവം, അറിയണം ഇക്കാര്യങ്ങള്‍

ഫിയറ്റ് നിര്‍മ്മിത ഡീസല്‍ എഞ്ചിന്‍

ഫിയറ്റിന്റെ 2.0 ലിറ്റര്‍ ടര്‍ബ്ബോ എഞ്ചിനാണ് എംജി ഹെക്ടര്‍ ഡീസല്‍ ഉപയോഗിക്കുന്നത്. ശ്രേണിയില്‍ പ്രധാന എതിരാളികളായ ജീപ്പ് കോമ്പസും ടാറ്റ ഹാരിയറും ഇതേ എഞ്ചിന്‍തന്നെ പങ്കിടുന്നു. 170 bhp കരുത്തും 350 Nm torque ഉം സൃഷ്ടിക്കാന്‍ ഹെക്ടറിലെ ഡീസല്‍ എഞ്ചിന്‍ പ്രാപ്തമാണ്. ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിനൊപ്പമാണ് ഡീസല്‍ മോഡലുകളെല്ലാം അണിനിരക്കുന്നത്.

എംജി ഹെക്ടര്‍ — എസ്‌യുവികളിലെ ചൈനീസ് വിപ്ലവം, അറിയണം ഇക്കാര്യങ്ങള്‍

ഹൈബ്രിഡ് കരുത്ത്

ഹൈബ്രിഡ് കരുത്താണ് ഹെക്ടറിനെ എതിരാളികളില്‍ നിന്നും വ്യത്യസ്തമാക്കുന്ന മറ്റൊരു പ്രധാന ഘടകം. 1.5 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിനിലാണ് മൈല്‍ഡ് ഹൈബ്രിഡ് സംവിധാനം ഒരുങ്ങുന്നത്. സാധാരണ പെട്രോള്‍ മോഡലിനെ അപേക്ഷിച്ച് ഹൈബ്രിഡ് പതിപ്പ് 20 Nm torque അധികം സൃഷ്ടിക്കും.

Most Read: ഇന്ത്യയില്‍ തിരിച്ചുവരണം ഈ അഞ്ചു കാറുകള്‍

എംജി ഹെക്ടര്‍ — എസ്‌യുവികളിലെ ചൈനീസ് വിപ്ലവം, അറിയണം ഇക്കാര്യങ്ങള്‍

48V ശേഷിയുള്ള ലിഥിയം അയോണ്‍ ബാറ്ററി പാക്കില്‍ നിന്നാണ് എസ്‌യുവിയിലെ വൈദ്യുത മോട്ടോര്‍ ഊര്‍ജ്ജം കണ്ടെത്തുക. എഞ്ചിന്‍ ഓട്ടോ സ്റ്റാര്‍ട്ട്/സ്‌റ്റോപ്പ്, ഈ ബൂസ്റ്റ്, റീജനറേറ്റീവ് ബ്രേക്കിങ് തുടങ്ങിയ വിശേഷങ്ങളെല്ലാം ഹൈബ്രിഡ് പതിപ്പിലുണ്ട്. കൂടുതല്‍ ഇന്ധനക്ഷമതയും കുറഞ്ഞ മലിനീകരണവും ഹൈബ്രിഡ് പതിപ്പില്‍ എംജി വാഗ്ദാനം ചെയ്യുന്നു.

എംജി ഹെക്ടര്‍ — എസ്‌യുവികളിലെ ചൈനീസ് വിപ്ലവം, അറിയണം ഇക്കാര്യങ്ങള്‍

ഇന്റര്‍നെറ്റ് എസ്‌യുവി

ശ്രേണിയിലെ ആദ്യത്തെ ഇന്റര്‍നെറ്റ് എസ്‌യുവിയാണ് എംജി ഹെക്ടര്‍. ഐസ്മാര്‍ട്ട് നെക്സ്റ്റ് ജെന്‍ സംവിധാനം ഹെക്ടറില്‍ ഒരുങ്ങുന്നു. ബജറ്റ് കാറുകള്‍ കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും നൂതനമായ കണക്ടഡ് ഫീച്ചറുകളാണ് ഹെക്ടറില്‍ എംജി നല്‍കുന്നത്. മുഴുവന്‍ സമയവും ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ടിരിക്കാന്‍ ഇന്‍ബില്‍ട്ട് സിമ്മിനൊപ്പമാണ് ഹെക്ടറിനെ കമ്പനി പുറത്തിറക്കുന്നത്.

എംജി ഹെക്ടര്‍ — എസ്‌യുവികളിലെ ചൈനീസ് വിപ്ലവം, അറിയണം ഇക്കാര്യങ്ങള്‍

വിശാലമായ പാനരോമിക് സണ്‍റൂഫ്

വിശാലമായ പാനരോമിക് സണ്‍റൂഫും എംജി ഹെക്ടറിന്റെ മാത്രം സവിശേഷതയാണ്. 1,460 mm നീളവും 832 mm വീതിയും എസ്‌യുവിയിലെ സണ്‍റൂഫ് കുറിക്കും. ജീപ്പ് കോമ്പസിനെക്കാളും വിശാലമാണ് ഹെക്ടറിലെ സണ്‍റൂഫെന്നത് ഇവിടെ പ്രത്യേകം പരാമര്‍ശിക്കണം. രണ്ടു ചില്ലു പാളികള്‍ അടങ്ങുന്നതാണ് ഹെക്ടറിലെ സണ്‍റൂഫ് ഘടന. ഇതിലൊന്ന് മാത്രമേ തെന്നിമാറുകയുള്ളൂ.

എംജി ഹെക്ടര്‍ — എസ്‌യുവികളിലെ ചൈനീസ് വിപ്ലവം, അറിയണം ഇക്കാര്യങ്ങള്‍

കുത്തനെ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേ

സമകാലിക രീതികള്‍ പൊളിച്ചെഴുതി ഡാഷ്‌ബോര്‍ഡില്‍ കുത്തനെയാണ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേ എംജി ഘടിപ്പിക്കുന്നത്. 10.4 ഇഞ്ച് വലുപ്പം ഡിസ്‌പ്ലേയ്ക്കുണ്ട്. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ട്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി ഫീച്ചറുകള്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം സാധ്യമാക്കും. റിമോട്ട് ലൊക്കേഷന്‍, തത്സമയ നാവിഗേഷന്‍, എമര്‍ജന്‍സി റെസ്‌പോണ്‍സ്, ജിയോ ഫെന്‍സിങ്, വോയിസ് അസിസ്റ്റ് മുതലായ ഫീച്ചറുകള്‍ ഹെക്ടറിലുണ്ട്. സ്മാര്‍ട്ട്‌ഫോണിലെന്നപോലെ എസ്‌യുവിയില്‍ ഉടമകള്‍ക്കുതന്നെ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാം.

എംജി ഹെക്ടര്‍ — എസ്‌യുവികളിലെ ചൈനീസ് വിപ്ലവം, അറിയണം ഇക്കാര്യങ്ങള്‍

360 ഡിഗ്രി ക്യാമറ

എസ്‌യുവിക്ക് ചുറ്റുപാടുമുള്ള ദൃശ്യങ്ങള്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേയിലേക്ക് പകര്‍ത്തുന്ന 360 ഡിഗ്രി ക്യാമറയും എംജി ഹെക്ടറിന്റെ സവിശേഷതയാണ്. തിരക്കേറിയ നഗര സാഹചര്യങ്ങളില്‍ 360 ഡിഗ്രി ക്യാമറ ഹെക്ടറിന്റെ പ്രായോഗികത കൂട്ടും.

ഏഴു സീറ്റര്‍ പതിപ്പും പിന്നാലെ

അഞ്ചു സീറ്ററിന് പിന്നാലെ ഹെക്ടറിന്റെ ഏഴു സീറ്റര്‍ മോഡലിനെയും അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് എംജി. അടുത്തവര്‍ഷം ജനുവരിയോടെ ഏഴു സീറ്റര്‍ ഹെക്ടറിനെ വിപണിയില്‍ പ്രതീക്ഷിക്കാം.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Hector: Ten Interesting Facts To Know. Read in Malayalam.
Story first published: Friday, June 28, 2019, 12:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X