എംജി ഹെക്ടർ ആറ് സീറ്റ് പതിപ്പിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

അടുത്തിടെയാണ് മോറിസ് ഗാരേജ് (എം‌ജി) ഹെക്ടറിന്റെ രൂപത്തിൽ ഇന്ത്യയിൽ തങ്ങളുടെ ആദ്യ വാഹനം പുറത്തിറക്കിയത്. വിപണിയിൽ എത്തിയ നാൾ മുതൽ എസ്‌യുവിയുടെ മിൽപ്പന മികവ് നിർമ്മാതാകൾക്ക് ഇന്ത്യയിൽ മികച്ച തുടക്കമാണ് നൽകിയത്.

എംജി ഹെക്ടർ ആറ് സീറ്റ് പതിപ്പിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ഹെക്ടർ വാങ്ങുന്നവരെ ആകർഷിക്കുന്ന ഒരു ഘടകം വാഹനത്തിന്റെ വലുപ്പമാണ്. വിഭാഗത്തിലെ ഏറ്റവും വിശാലമായ അകത്തളമാണ് എസ്‌യുവി പ്രധാനം ചെയ്യുന്നത്. വാഹനത്തിന്റെ കൂടുതൽ നിസ്ഥാരമേറിയ ആറ് സീറ്റ് പതിപ്പും പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് നിർമ്മാതാക്കൾ.

എംജി ഹെക്ടർ ആറ് സീറ്റ് പതിപ്പിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

e-ZS ഇലക്ട്രിക്ക് എസ്‌യുവിക്ക് ശേഷം ഇന്ത്യയിൽ എംജി പുറത്തിറക്കുന്ന മൂന്നാമത്തെ വാഹനമായിരിക്കും ഹെക്ടറിന്റെ 6 സീറ്റർ പതിപ്പ്. ഇപ്പോൾ ആറ് സീറ്റർ ഹെക്ടർ ഇന്ത്യൻ നിരത്തുകളിൽ ആദ്യമായി പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങൾ പുറത്തു വന്നിരിക്കുകയാണ്.

എംജി ഹെക്ടർ ആറ് സീറ്റ് പതിപ്പിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ഈ ചിത്രങ്ങളിൽ കാണുന്ന വാഹനം സാധാരണ ഹെക്ടറിൽ നിന്ന് അൽപം വ്യത്യസ്തമാണെന്ന് സൂക്ഷ്മ നിരീക്ഷണമുള്ള വായനക്കാർക്ക് ഇതിനകം തന്നെ മനസ്സിലാക്കിയിരിക്കാം.

എംജി ഹെക്ടർ ആറ് സീറ്റ് പതിപ്പിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

എൽ‌ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റുകൾ‌ക്ക് വ്യത്യസ്തമായ ഒരു ക്രമീകരണവും, കൂടുതൽ സ്റ്റൈലിഷും വലിപ്പമേറിയതുമായ മുൻ ഗ്രില്ലുമാണ് വാഹനത്തിൽ കാണപ്പെടുന്നത്.

എംജി ഹെക്ടർ ആറ് സീറ്റ് പതിപ്പിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ഹെഡ്‌ലാമ്പുകൾ ഭാഗികമായി ദൃശ്യമാണെങ്കിലും, അവയ്‌ക്ക് അല്പം വ്യത്യസ്തമായ ഘടനയുള്ളതായിട്ട് കാണപ്പെടുന്നു. ഒപ്പം അഞ്ച് സീറ്റർ ഹെക്ടറിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ ക്രോം ഘടകങ്ങളുമുണ്ട്. പിൻഭാഗത്ത്, ടെയിൽ ലാമ്പുകളുടെയും, ബമ്പറിന്റെയും രൂപകൽപ്പനയിൽ കാര്യമായ മാറ്റങ്ങളും കമ്പനി വരുത്തിയതായി ശ്രദ്ധയിൽ പെടുന്നു.

എംജി ഹെക്ടർ ആറ് സീറ്റ് പതിപ്പിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ആറ് സീറ്റർ ഹെക്ടറിന് അഞ്ച് സീറ്റുള്ള ഹെക്ടറിന് സമാനമായ അളവുകളാണോ അതോ അതിനേക്കാൾ അൽപ്പം വലുതായിരിക്കുമോ എന്നത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

Most Read: 2020 ഹ്യുണ്ടായി ക്രെറ്റയിൽ പ്രതീക്ഷിക്കുന്ന അഞ്ച് മാറ്റങ്ങൾ

എംജി ഹെക്ടർ ആറ് സീറ്റ് പതിപ്പിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ഈ വർഷം ആദ്യം ജനീവ് മോട്ടോർ ഷോയിൽ പ്രദർശിപ്പിച്ച ഹെക്ടറിന്റെ വരാനിരിക്കുന്ന ഏഴ് സീറ്റ് പതിപ്പിന്റെ കാര്യത്തിൽ വലിപ്പകൂടുതൽ ഉണ്ടായേക്കാം. ഹെക്ടർ അടിസ്ഥാനമാക്കിയ എസ്‌യുവിയായ ബയോജുൻ 530 -യുടെ ഫെയ്‌സ്‌ലിഫ്റ്റ് അടുത്തിടെ ചൈനീസ് വിപണിയിൽ അവതരിപ്പിച്ചിരുന്നു.

Most Read: മഹീന്ദ്ര XUV300 ഏഴ് സീറ്റര്‍ പതിപ്പിന്റെ ആദ്യപരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

എംജി ഹെക്ടർ ആറ് സീറ്റ് പതിപ്പിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ഫെയ്‌സ്‌ലിഫ്റ്റിന് മുമ്പുള്ള മോഡലിനേക്കാൾ 40 mm നീളമുണ്ട്. പരിഷ്കരിച്ച മുൻ, പിൻ ബമ്പറുകൾ ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ ആറ് സീറ്റുകളുള്ള ഹെക്ടറിന്റെ കാര്യത്തിലും ഈ മാറ്റങ്ങൾ പ്രതീക്ഷിക്കാം.

Most Read: D-മാക്സ് V-ക്രോസ്, MU-X എന്നീ മോഡലുകൾക്ക് 2 ലക്ഷം രൂപ ഡിസ്‌കൗണ്ടുമായി ഇസൂസു

എംജി ഹെക്ടർ ആറ് സീറ്റ് പതിപ്പിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

വരാനിരിക്കുന്ന ആറ് സീറ്റ് പതിപ്പിന്റെ അകത്തളത്തിലെ ഏറ്റവും വലിയ വ്യത്യാസം നടുക്ക് ക്യാപ്റ്റൻ സീറ്റുകളുടെ സാന്നിധ്യമായിരിക്കും. പതിവ് ഏഴ്-സീറ്റ് രൂപഘടനയ്ക്കു പകരം നടുക്ക് കൂടുതൽ ആഢംബരമായ ആറ് സീറ്റുകളുടെ രൂപകൽപ്പന എം‌ജി തിരഞ്ഞെടുത്തത് ഈ ശ്രേണിയിലെ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ്.

എംജി ഹെക്ടർ ആറ് സീറ്റ് പതിപ്പിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

പുതിയ അലോയി വീലുകൾ, അകത്തളങ്ങളിൽ അൽപ്പം വ്യത്യാസങ്ങൾ, ചില പുതിയ സവിശേഷതകൾ എന്നിവ വാഹനത്തിലെ മറ്റ് മാറ്റങ്ങളിൽ ഉൾപ്പെടുന്നു.

എംജി ഹെക്ടർ ആറ് സീറ്റ് പതിപ്പിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ടർബോ-പെട്രോൾ എഞ്ചിന്റെ 48V മൈൽഡ്-ഹൈബ്രിഡ് പതിപ്പിനൊപ്പം 1.5 ലിറ്റർ പെട്രോൾ, 2.0 ലിറ്റർ ഡീസൽ എഞ്ചിനുകളാവും പുതിയ വാഹനത്തിലും വരുന്നത്. തുടക്കം മുതൽ തന്നെ ബിഎസ് -VI മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും ഇവ എത്തുന്നത്.

Source: Autocarindia

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MGHector Six Seater model spied in India before launch. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X