എംജി ഹെക്ടര്‍ ഏഴ് സീറ്റർ 2020 ഓടെ ഇന്ത്യൻ വിപണിയില്‍ എത്തും

ഏതാനും ആഴ്ചകള്‍ക്ക് മുന്‍പെയാണ് എംജി ഹെക്ടര്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. വിപണിയില്‍ അവതരിപ്പിച്ചതിന് പിന്നാലെ നിര്‍മാതാക്കള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ വലിയൊരു തുടക്കമാണ് എംജി ഹെക്ടര്‍ സമ്മാനിച്ചത്. കുറഞ്ഞ സമയത്തിനുള്ളില്‍ നിരവധി ബുക്കിങുകളാണ് വാഹനത്തിന് ലഭിച്ചത്. അതുകൊണ്ട് തന്നെ വാഹനത്തിന്റെ ബുക്കിങ് കമ്പനി താത്കാലികമായി നിര്‍ത്തിവെയ്ക്കുകയും ചെയ്തു.

എംജി ഹെക്ടര്‍ ഏഴ് സീറ്റർ 2020 ഓടെ ഇന്ത്യൻ വിപണിയില്‍ എത്തും

നിലവില്‍ അഞ്ച് സീറ്റ് മോഡലിനെയാണ് കമ്പനി വിപണിയില്‍ അവതരിപ്പിച്ചത്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഏഴ് സീറ്റ് മോഡലിനെയും കമ്പനി വിപണിയില്‍ എത്തിക്കാനൊരുങ്ങുന്നത്. ഇന്തോനേഷ്യന്‍ മോട്ടോര്‍ഷോയില്‍ ഏഴ് സീറ്റ് പതിപ്പിനെ കമ്പനി അവതരിപ്പിച്ചു. അടുത്ത വര്‍ഷത്തോടെ വാഹനത്തെ വിപണിയില്‍ എത്തിക്കാനാകുമെന്ന് കമ്പനി വ്യക്തമാക്കി.

എംജി ഹെക്ടര്‍ ഏഴ് സീറ്റർ 2020 ഓടെ ഇന്ത്യൻ വിപണിയില്‍ എത്തും

ചൈനീസ് വാഹന നിര്‍മാതാക്കളായ SAICയുടെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ബ്രാന്‍ഡാണ് എംജി മോട്ടേഴ്‌സ്. വൂളിങ് അല്‍മാസ് എന്നൊരു മോഡലിനെ എംജി ഹെക്ടര്‍ ഈ വര്‍ഷം ആദ്യം ഇന്തോനേഷ്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. SAIC-ക്ക് കീഴിലുള്ള വൂളീങ് ഓട്ടോമൊബൈല്‍സാണ് ഇന്തോനേഷ്യയില്‍ അല്‍മാസ് എന്ന പേരില്‍ ഈ ഏഴ് സീറ്റ് പതിപ്പിനെ അവതരിപ്പിച്ചത്. സ്മാര്‍ട്ട് എന്‍ജോയ്, എക്‌സിക്യൂട്ടീവ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് വൂളിങ് അല്‍മാസ് ഇന്തോനേഷ്യന്‍ വിപണിയില്‍ ലഭ്യമാകുക.

എംജി ഹെക്ടര്‍ ഏഴ് സീറ്റർ 2020 ഓടെ ഇന്ത്യൻ വിപണിയില്‍ എത്തും

പുറമേ ചെറിയ വ്യത്യാസങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ വൂളിങ് അല്‍മാസും എംജി ഹെക്ടറും സമാനമാണ്. ഇരുമോഡലുകളുടെയും ഹെഡ്‌ലാമ്പിലും, ടെയില്‍ലാമ്പിലും മാറ്റങ്ങള്‍ ഒന്നും തന്നെ വരുത്തിയിട്ടില്ല.ഫ്രണ്ട് ഗ്രില്ലില്‍ വരുന്ന ചെറിയ വ്യത്യാസം മാത്രമാണ് ഇരുമോഡലുകളെയും തമ്മില്‍ വ്യത്യസ്തരാക്കുന്നത്. വശങ്ങളിലെ ഡിസൈനില്‍ പോലും പ്രകടമായ മാറ്റങ്ങള്‍ ഒന്നും തന്നെ വരുത്തിയിട്ടില്ല.

എംജി ഹെക്ടര്‍ ഏഴ് സീറ്റർ 2020 ഓടെ ഇന്ത്യൻ വിപണിയില്‍ എത്തും

അഞ്ച് സീറ്ററിനൊപ്പം വുലിംഗ്, അല്‍മാസിന്റെ ഏഴ് സീറ്റര്‍ പതിപ്പിനെയും ഇന്തോനേഷ്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. മൂന്നാം നിരയില്‍ അധികമായി സീറ്റ് ഉള്‍പ്പെടുത്തുകമാത്രമാണ് കമ്പനി ചെയ്തത്. അധികമായി മൂന്നാം നിര ഉള്‍പ്പെടുത്തിയതോടെ, മഹീന്ദ്രയുടെ XUV500 പോലുള്ള മോഡലുകളാണ് അല്‍മാസിന്റെ നിരത്തിലെ എതിരാളികള്‍.

എംജി ഹെക്ടര്‍ ഏഴ് സീറ്റർ 2020 ഓടെ ഇന്ത്യൻ വിപണിയില്‍ എത്തും

മൂന്നാം നിരയില്‍ ഇരിക്കുന്നവര്‍ക്കായി യുഎസ്ബി പോര്‍ട്ടലും, രണ്ട് കപ്പ് ഹോള്‍ഡേഴ്‌സും, പിന്നിലെ ഫാനിന്റെ സ്പീഡ് നിയന്ത്രിക്കുന്നതിനുള്ള സ്വിച്ചുകളും നല്‍കിയിട്ടുണ്ട്. ദുര യാത്രകള്‍ക്ക് മുന്നാം നിര മുതിര്‍ന്നവര്‍ക്ക് അനുയോജ്യമല്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

എംജി ഹെക്ടര്‍ ഏഴ് സീറ്റർ 2020 ഓടെ ഇന്ത്യൻ വിപണിയില്‍ എത്തും

60:40 അനുപതത്തിലാണ് മുന്നാം നിര വിഭജിച്ചിരിക്കുന്നത്. എന്നാല്‍ വാഹനത്തിലെ മറ്റ് ഫീച്ചറുകള്‍ എല്ലാം അഞ്ച് സീറ്റ് പതിപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നവ തന്നെയാണ്. അഞ്ച് സീറ്റ് പതിപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന 10.4 ഇഞ്ചിന്റെ ഇന്‍ഫോര്‍ടെയ്‌മെന്റെ സിസ്റ്റവും ഏഴ് സീറ്റ് പതിപ്പിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എംജി ഹെക്ടര്‍ ഏഴ് സീറ്റർ 2020 ഓടെ ഇന്ത്യൻ വിപണിയില്‍ എത്തും

വീല്‍ ബേസിലും നീളത്തിലും ഹെക്ടര്‍ അഞ്ച് സീറ്ററും ഏഴു സീറ്ററും തമ്മില്‍ മാറ്റങ്ങള്‍ ഒന്നും തന്നെയില്ല. വാഹത്തിന്റെ എഞ്ചിനിലും മാറ്റങ്ങള്‍ വരുത്തിയിട്ടില്ലെന്ന് കമ്പനി വ്യക്തമാക്കി. അഞ്ച് സീറ്റ് പതിപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് എഞ്ചിന്‍ തന്നെ ഏഴ് സീറ്റ് പതിപ്പിലും ഉള്‍പ്പെടുത്തുമെന്ന് കമ്പനി വ്യക്തമാക്കി. 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് എഞ്ചിന്‍ 140 ബിഎച്ച്പി പവറും, 250 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. 6 സ്പീഡ് മാനുവല്‍, സിടിവിയാണ് വാഹനത്തിന്റെ ഗിയര്‍ബോക്‌സ്.

എംജി ഹെക്ടര്‍ ഏഴ് സീറ്റർ 2020 ഓടെ ഇന്ത്യൻ വിപണിയില്‍ എത്തും

ഇന്ത്യന്‍ വിപണയിലേക്കും ഏഴ് സീറ്റ് പതിപ്പിനെ ഉടന്‍ അവതിപ്പിക്കുമെന്ന് എംജി വ്യക്തമാക്കി. ഇന്തോനേഷ്യന്‍ വിപണിയില്‍ അഞ്ച് സീറ്റ് പതിപ്പിന്റെയും ഏഴ് സീറ്റ് പതിപ്പിന്റെ വിലയില്‍ ഏകദേശം 1 ലക്ഷം രൂപയുടെ വ്യത്യമാണ് ഉള്ളത്. ഇന്ത്യന്‍ വിപണിയിലും ഈ വ്യത്യാസം തന്നെ വിലയില്‍ പ്രകടമായേക്കും.

എംജി ഹെക്ടര്‍ ഏഴ് സീറ്റർ 2020 ഓടെ ഇന്ത്യൻ വിപണിയില്‍ എത്തും

ടാറ്റയുടെ ഹാരിയറിന്റെ ഏഴ് സീറ്റ് പതിപ്പ് തന്നെയാണ് ഈ മോഡലിന്റെയും എതിരാളി. അടുത്തിടെയാണ് ഹാരിയറിന്റെ ഏഴ് സീറ്റ് പതിപ്പിനെ ഉടന്‍ തന്നെ വിപണിയില്‍ അവതരിപ്പിക്കുമെന്ന് ടാറ്റ വ്യക്തമാക്കിത്.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Hector 7-seater SUV revealed in Indonesia-2020 will reach in India. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X