Just In
- 3 hrs ago രാജ്യത്തെ വാഹന കയറ്റുമതിയിൽ ഇടിവ്, കണക്കുകൾ പുറത്ത് വിട്ട് സിയാം
- 5 hrs ago ഇടംകൈയ്യനിൽ ഒതുങ്ങില്ല! ലോകത്തെ ആദ്യ റൈറ്റ് ഹാൻഡ് ഡ്രൈവ് ഹമ്മർ ഇവി ഇതാ
- 6 hrs ago സേഫ്റ്റിയേക്കാള് വലുതാണോ വില? സുരക്ഷ കുറവായിട്ടും ആളുകള്‍ ചോദിച്ച് വാങ്ങുന്ന 3 കാറുകള്‍
- 6 hrs ago മുഖംമിനുക്കി വരാൻ പണക്കാരുടെ ഥാർ എസ്യുവി, മഹീന്ദ്രയുടെ അപ്പൻ തമ്പുരാൻ രണ്ടുംകൽപ്പിച്ച് തന്നെ
Don't Miss
- Movies നിന്റെ അവസ്ഥ അവന് കണ്ടുകൂടെ, എത്രത്തോളം ഫ്രണ്ട്ഷിപ്പുണ്ടെന്ന് ഇപ്പോൾ അറിഞ്ഞോ; പവർ ടീമും ഗബ്രിയും വഴക്കിൽ
- News ഉദ്ധവിന്റെ പാര്‍ട്ടിക്കെതിരെ മത്സരിക്കാന്‍ കോണ്‍ഗ്രസ്, സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു
- Sports IPL 2024: 18, 12; വീണ്ടും വിക്കറ്റ് വലിച്ചെറിഞ്ഞ് സഞ്ജു! ഇങ്ങനെ പോയാല്‍ ലോകകപ്പ് നോക്കേണ്ട
- Travel മൂകാംബികയിൽ തൊഴുത് തടാക ക്ഷേത്രവുംപറശ്ശിനിക്കടവും കണ്ടുവരാം.. തീർത്ഥാടന പാക്കേജ്
- Lifestyle ഓവര്‍തിങ്കിംഗ് ഉണ്ടോ? ദാമ്പത്യം തകരാന്‍ അതുമാത്രം മതി
- Technology ആദ്യ ഐഫോൺ സ്വന്തമാക്കാൻ ഇതാണ് സമയം! ഫ്ലിപ്പ്കാർട്ടിലും ആമസോണിലും കിട്ടുന്ന ഡിസ്കൗണ്ടുകൾ ഇതാ
- Finance ഓഹരി വില പറന്നത് 10ൽ നിന്നും 430 രൂപയിലേക്ക്, മൂന്ന് വർഷത്തെ വളർച്ച 3800%, കൂടെക്കൂട്ടുന്നോ...?
എംജി ഹെക്ടര്‍ ബുക്കിങ് താല്‍ക്കാലികമായി നിര്‍ത്തി വച്ചു
കഴിഞ്ഞ മാസം പുറത്തിറങ്ങിയ എംജി ഹെക്ടര്‍ നിര്‍മ്മാതാക്കള്‍ക്ക് വലിയൊരു തുടക്കമാണ് വിപണിയില്‍ നേടിക്കൊടുത്തത്. കുറഞ്ഞ സമയത്തിനുള്ളില്‍ വളരെയധികം ബുക്കിങ്ങാണ് വാഹനത്തിന് ലഭിച്ചത്. അതിനാല്‍ തന്നെ അടുത്ത ഒരറിയിപ്പ് ഉണ്ടാവുന്നതു വരെ വാഹനത്തിന്റെ ബുക്കിങ് താല്‍ക്കാലികമായി കമ്പനി നിര്‍ത്തി വച്ചിരിക്കുകയാണ്.
വാഹനം പുറത്തിറങ്ങിയതിന് ശേഷം നിലവില്‍ 21,000 ബുക്കിങ്ങുകളാണ് വാഹനത്തിന് ലഭിച്ചിരിക്കുന്നത്. നിര്‍മ്മാതാക്കളുടെ നിലവിലെ സാഹചര്യത്തില്‍ ഇത്രയും വലിയൊരു സംഖ്യ പുറത്തിറക്കുന്നത് അല്‍പ്പം പ്രയാസമുള്ള കാര്യമാണ്. നിലവില്‍ ഒരു മാസം 2000 യൂണിറ്റ് വാഹനങ്ങള്‍ നിര്‍മ്മിക്കാനുള്ള ശേഷിയേ എംജിയുടെ നിര്മ്മാണശാലയ്ക്കുള്ളൂ. വാഹനത്തിന് വര്‍ദ്ധിച്ചു വരുന്ന ആവശ്യകത മുന്‍ നിര്‍ത്തി നിര്‍മ്മാണം കൂട്ടാനുള്ള ഒരുക്കത്തിലാണ് കമ്പനി.
ഹെക്ടറിന് ലഭിച്ച വമ്പിച്ച സ്വീകരണത്തിനും പ്രതികരണത്തിനും നന്ദി പറഞ്ഞുകൊണ്ടായിരുന്നു ബുക്കിങ് നിര്‍ത്തിവച്ചു എന്നറിയിക്കുന്ന വാര്‍ത്താക്കുറിപ്പ് എംജി പുറത്തു വിട്ടത്. ഹെക്ടറിന് വര്‍ദ്ധിച്ചു വരുന്ന ആവശ്യകതയ്ക്കനുസരിച്ച് വരും മാസങ്ങളില്‍ ക്രമേണ ഉത്പാദനം കൂട്ടുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
എംജി ഹെക്ടറിന്റെ പ്രാരംഭ പതിപ്പിന് 12.18 ലക്ഷം രൂപ മുതല്‍ ഏറ്റവും ഉയര്‍ന്ന പതിപ്പിന് 16.88 ലക്ഷം രൂപ വരെയാണ് വില. ഇന്ത്യന്‍ വിപണി എംജിയ്ക്ക് പ്രവചിക്കാന്‍ പറ്റാത്തതായിരുന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഹെക്ടര്‍ ലഭിക്കാന്‍ ഏഴ് മാസം വരെയാണ് കാത്തിരിക്കേണ്ടത്. ഗുജറാത്തിലെ ഹലോല്‍ നിര്‍മ്മാണ ശാലയില്‍ ആവശ്യാനുസരണം വാഹനം ഉത്പാദിപ്പിക്കുന്നതിലെ പരിമിതികള്‍ മൂലമാണിത്.
ഇപ്പോഴത്തെ സാഹചര്യത്തില്‍ ബുക്കിങ് എന്ന് പുനസ്ഥാപിക്കും എന്നതിനെക്കുറിച്ച് ഒന്നും പറയാനാവില്ല. നിലവിലെ ബുക്കിങ്ങുകളും കാലതാമസവും കണക്കിലെടുത്താല്‍ കുറച്ച് കാലത്തേക്ക് നിര്‍മ്മാതാക്കള്‍ ഇനി ഉത്പാദനത്തിന്റെയും ഡെലിവറിയുടേയും പിന്നിലാവും.
ഇനിയും വാഹനം വാങ്ങാനായി കാത്തിരിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, നിലവില്‍ 50 ശതമാനം ആളുകളും ബുക്ക് ചെയ്തിരിക്കുന്നത് ഹെക്ടറിന്റെ പെട്രോള്‍ പതിപ്പുകളാണ്, അതില്‍ 70 ശതമാനം പേരും ഏക ഓട്ടോമാറ്റിക്ക് പതിപ്പായ ഇരട്ട ക്ലച്ച് ഗിയര്ബോക്സുള്ളവയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ആയതിനാല്‍ നിങ്ങള്‍ക്ക് ഇതേ വാഹനം അത്യാവശ്യമാണെങ്കില്‍ മറ്റ് പതിപ്പുകള്‍ നിങ്ങള്‍ക്കു താല്പര്യമെങ്കില് ഇത്രയും കാലതാമസം കൂടാതെ ലഭിക്കാന്‍ വഴിയുണ്ടാവാം.
ശ്രേണിയിലെ ഏറ്റവും വലുപ്പമേറിയ എസ്യുവിയാണ് ഹെക്ടര്‍. 4.65 മീറ്റര്‍ നീളവും 2.75 മീറ്റർ വീല്‍ബേസും എസ്യുവിക്കുണ്ട് . ഹെക്ടറിന്റെ ഏഴു സീറ്റര്‍ പതിപ്പിനെ 2020 -ൽ പ്രാരംഭത്തിൽ തന്നെ വിപണിയില്‍ എത്തിക്കാനുള്ള ഒരുക്കങ്ങള്‍ എംജി തുടങ്ങി കഴിഞ്ഞു.
1.5 ലിറ്റര്‍ നാലു സിലിണ്ടര്‍ ടര്‍ബ്ബോ പെട്രോള്‍, 1.5 ലിറ്റര്‍ പെട്രോള്‍ ഹൈബ്രിഡ്, 2.0 ലിറ്റര്‍ ഫിയറ്റ് മള്‍ട്ടിജെറ്റ് ടര്‍ബ്ബോ ഡീസല്‍ എഞ്ചിനുകള്‍ എസ്യുവിയില് തിരഞ്ഞെടുക്കാം. ആറു സ്പീഡ് മാനുവല്‍, ആറു സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ പെട്രോള്‍ പതിപ്പില്‍ നിർമ്മാതാക്കൾ നൽകുന്നുണ്ട്. എന്നാൽ പെട്രോള്‍ മൈല്‍ഡ് ഹൈബ്രിഡ്, ടര്‍ബ്ബോ ഡീസല്‍ എഞ്ചിന് വകഭേദങ്ങള്‍ക്ക് ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സിൽ മാത്രമേ ലഭിക്കുകയുള്ളൂ.
ഹെക്ടറിലെ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിന് 140 bhp കരുത്തും 250 Nm torque ഉം പുറപ്പെടുവിക്കുന്നു. ഡീസല്‍ എഞ്ചിന് 170 bhp കരുത്തും 350 Nm torque ഉം സൃഷ്ടിക്കാൻ കഴിയും. ഇന്ത്യൻ വിപണിയിൽ മുന്‍ വീല്‍ ഡ്രൈവ് പതിപ്പായാണ് ഹെക്ടറിനെ എംജി വില്‍ക്കുന്നത്.
അഞ്ച് വര്‍ഷത്തേക്ക് അണ്‍ലിമിറ്റഡ് കിലോമീറ്റര്‍ വാറന്‍ഡി, റോഡ് സൈഡ് അസിസ്റ്റന്‍സ്, ലേബര്‍ ഫ്രീ സര്‍വ്വീസ് എന്നിങ്ങനെ വിഭാഗത്തിലെ ഏറ്റവും മികച്ച വില്‍പ്പനാനന്ത സേവനങ്ങളാണ് എംജി നല്‍കുന്നത്.