എംജി ഹെക്ടര്‍ ബുക്കിങ് 10,000 പിന്നിട്ടു — ചൈനീസ് മാജിക്കില്‍ നിലംപതിക്കുമോ ടാറ്റ ഹാരിയര്‍?

ചൈനീസ് മാജിക്കുമായി എംജി ഹെക്ടര്‍ വിപണിയിലെത്തി. അഞ്ചു സീറ്റര്‍ ഹെക്ടറിനെ 12.18 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് എംജി ഇവിടെ അവതരിപ്പിക്കുന്നത്. ഇടത്തരം എസ്‌യുവികള്‍ക്കിടയില്‍ വിസ്മയം തീര്‍ക്കുന്ന എല്ലാ വകയും ഹെക്ടറില്‍ കാണാം. എന്തായാലും ടാറ്റ ഹാരിയറും ജീപ്പ് കോമ്പസും ഇനി കുറച്ച് വിയര്‍ക്കും. ഹെക്ടറിന്റെ ബുക്കിങ് കണക്കുകളും ഇക്കാര്യം സൂചിപ്പിക്കുന്നു.

എംജി ഹെക്ടര്‍ ബുക്കിങ് 10,000 പിന്നിട്ടു, ചൈനീസ് മാജിക്കില്‍ നിലംപതിക്കുമോ ടാറ്റ ഹാരിയര്‍?

കേവലം 23 ദിവസങ്ങള്‍കൊണ്ടുതന്നെ 10,000 യൂണിറ്റുകളുടെ ബുക്കിങ്ങ് പുതിയ എംജി എസ്‌യുവി നേടി. ജൂണ്‍ നാലു മുതലാണ് എസ്‌യുവിയുടെ ഔദ്യോഗിക പ്രീബുക്കിങ് കമ്പനി ആരംഭിച്ചത്. നിലവില്‍ രാജ്യമെങ്ങുമുള്ള എംജി ഡീലര്‍ഷിപ്പുകളില്‍ ഹെക്ടര്‍ ബുക്കിങ് തുടരുകയാണ്. ബുക്ക് ചെയ്തവര്‍ക്ക് ജൂലായ് ആദ്യവാരം മുതല്‍ ഹെക്ടര്‍ എസ്‌യുവി ലഭിച്ചുതുടങ്ങും.

എംജി ഹെക്ടര്‍ ബുക്കിങ് 10,000 പിന്നിട്ടു, ചൈനീസ് മാജിക്കില്‍ നിലംപതിക്കുമോ ടാറ്റ ഹാരിയര്‍?

പ്രാരംഭ വില അടിസ്ഥാനപ്പെടുത്തിയാല്‍ മഹീന്ദ്ര XUV500, ടാറ്റ ഹാരിയര്‍, ജീപ്പ് കോമ്പസ് മോഡലുകളെക്കാള്‍ പകിട്ട് എംജി ഹെക്ടറിനുണ്ട്. മൂന്നു എഞ്ചിന്‍ ഓപ്ഷനുകള്‍ ഹെക്ടറിന്റെ പ്രധാന ആകര്‍ഷണമാണ്. 1.5 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍, 2.0 ലിറ്ററര്‍ ടര്‍ബ്ബോ ഡീസല്‍, 1.5 ലിറ്റര്‍ മൈല്‍ഡ് ഹൈബ്രിഡ് പെട്രോള്‍ എഞ്ചിന്‍ പതിപ്പുകള്‍ ഹെക്ടര്‍ നിരയ്ക്ക് വൈവിധ്യം കല്‍പ്പിക്കുന്നു.

എംജി ഹെക്ടര്‍ ബുക്കിങ് 10,000 പിന്നിട്ടു, ചൈനീസ് മാജിക്കില്‍ നിലംപതിക്കുമോ ടാറ്റ ഹാരിയര്‍?

143 bhp കരുത്തും 250 Nm torque ഉം സൃഷ്ടിക്കാന്‍ 1.5 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിന് ശേഷിയുണ്ട്. 168 bhp കരുത്തും 350 Nm torque ഉം കുറിക്കാന്‍ 2.0 ലിറ്റര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിനാവും. സാധാരണ പെട്രോള്‍ മോഡലിനെ അപേക്ഷിച്ച് 12 ശതമാനം കൂടുതല്‍ ഇന്ധനക്ഷമത പെട്രോള്‍ ഹൈബ്രിഡ് പതിപ്പിനുണ്ടെന്ന് എംജി പറയുന്നു.

Most Read: ഈ വര്‍ഷം ഇന്ത്യയിലെത്തുന്ന എട്ട് കാറുകള്‍

എംജി ഹെക്ടര്‍ ബുക്കിങ് 10,000 പിന്നിട്ടു, ചൈനീസ് മാജിക്കില്‍ നിലംപതിക്കുമോ ടാറ്റ ഹാരിയര്‍?

17.41 കിലോമീറ്റര്‍ മൈലേജാണ് ഹെക്ടര്‍ ഡീസലിന് കമ്പനി വാഗ്ദാനം ചെയ്യുന്നത്. പെട്രോള്‍ ഹൈബ്രിഡ് മോഡല്‍ 15.81 കിലോമീറ്റര്‍ മൈലേജ് കുറിക്കും. ആറു സ്പീഡ് മാനുവല്‍, ആറു സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ എസ്‌യുവിയില്‍ തിരഞ്ഞെടുക്കാം.

Most Read: ഇന്ത്യയില്‍ തിരിച്ചുവരണം ഈ അഞ്ചു കാറുകള്‍

എംജി ഹെക്ടര്‍ ബുക്കിങ് 10,000 പിന്നിട്ടു, ചൈനീസ് മാജിക്കില്‍ നിലംപതിക്കുമോ ടാറ്റ ഹാരിയര്‍?

എംജി ഹെക്ടർ മോഡലുകളുടെ വിലവിവരങ്ങൾ ചുവടെ:

Variant

STYLE

SUPER

SMART

SHARP

Petrol MT

Rs 12,18,000

Rs 12,98,000

-

-

Petrol Hybrid MT

-

Rs 13,58,000

Rs 14,68,000

Rs 15,88,000

Petrol DCT

-

-

Rs 15,28,000

Rs 16,78,000

Diesel MT

Rs 13,18,000

Rs 14,18,000

Rs 15,48,000

Rs 16,88,000

Most Read: ഇന്ത്യയിലെ ഏറ്റവും മൈലേജുള്ള പെട്രോള്‍ കാറുകള്‍

എംജി ഹെക്ടര്‍ ബുക്കിങ് 10,000 പിന്നിട്ടു, ചൈനീസ് മാജിക്കില്‍ നിലംപതിക്കുമോ ടാറ്റ ഹാരിയര്‍?

എംജി ഷീല്‍ഡ് വാറന്റി പദ്ധതിക്കൊപ്പമാണ് ഓരോ ഹെക്ടറിനെയും കമ്പനി വില്‍ക്കുന്നത്. അഞ്ചു വര്‍ഷം / അണ്‍ലിമിറ്റഡ് കിലോമീറ്റര്‍ വാറന്റി ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഇതേകാലയളവില്‍ സൗജന്യ റോഡ് സൈഡ് അസിസ്റ്റന്‍സും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമെ ഹെക്ടറിന്റെ ആദ്യ അഞ്ചു സര്‍വീസുകള്‍ക്ക് ലേബര്‍ ചാര്‍ജ് ഈടാക്കില്ലെന്നും എംജി മോട്ടോര്‍ അറിയിച്ചുകഴിഞ്ഞു.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Hector Bookings Cross 10,000 Units. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X