കേരളത്തില്‍ എംജിക്ക് മൂന്നു ഷോറൂമുകള്‍ — ഹെക്ടര്‍ ബുക്കിങ് തുടങ്ങി

കേരളത്തില്‍ എംജിക്ക് മൂന്നു ഷോറൂമുകള്‍. കൊച്ചി, തൃശ്ശൂര്‍, കോഴിക്കോട് നഗരങ്ങളിലെ ഡീലര്‍ഷിപ്പ് വിവരങ്ങള്‍ എംജി മോട്ടോര്‍ ഇന്ത്യ പുറത്തുവിട്ടു. ആദ്യഘട്ടത്തില്‍ രാജ്യത്തെ 50 നഗരങ്ങളിലായി 120 ഡീലര്‍ഷിപ്പുകളാണ് എംജി മോട്ടോര്‍ സ്ഥാപിച്ചിരിക്കുന്നത്. ഡീലര്‍ഷിപ്പുകള്‍ക്ക് പുറമെ നിരവധി ബുക്കിങ് കേന്ദ്രങ്ങളും കമ്പനി ആരംഭിച്ചു.

കേരളത്തില്‍ എംജിക്ക് മൂന്നു ഷോറൂമുകള്‍ — ഹെക്ടര്‍ ബുക്കിങ് തുടങ്ങി

ജൂണ്‍ നാലു മുതല്‍ പുതിയ ഹെക്ടര്‍ എസ്‌യുവിയുടെ പ്രീബുക്കിങ്ങും എംജി ഔദ്യോഗികമായി തുടങ്ങി. ഡീലര്‍ഷിപ്പുകള്‍, ബുക്കിങ് കേന്ദ്രങ്ങള്‍ മുഖേനയും ഓണ്‍ലൈന്‍ വെബ്‌സൈറ്റ് മുഖേനയും ഉപഭോക്താക്കള്‍ക്ക് ഹെക്ടര്‍ ബുക്ക് ചെയ്യാം. 50,000 രൂപയാണ് ബുക്കിങ് തുക. ബുക്കിങ് ക്യാന്‍സല്‍ ചെയ്താലും അടച്ച തുക പൂര്‍ണ്ണമായും തിരികെ നല്‍കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

കേരളത്തില്‍ എംജിക്ക് മൂന്നു ഷോറൂമുകള്‍ — ഹെക്ടര്‍ ബുക്കിങ് തുടങ്ങി

വിപണിയില്‍ ടാറ്റ ഹാരിയറിനും ജീപ്പ് കോമ്പസിനുമെതിരെ എംജി അണിനിരത്തുന്ന അഞ്ചു സീറ്റര്‍ എസ്‌യുവിയാണ് ഹെക്ടര്‍. ബ്രിട്ടീഷ് പാരമ്പര്യമുണ്ടെങ്കിലും നിലവില്‍ ചൈനീസ് കമ്പനിയായ SAIC ആണ് എംജിയുടെ ഉടമസ്ഥര്‍. ശ്രേണിയില്‍ മറ്റാര്‍ക്കുമില്ലാത്ത നിരവധി വിശേഷങ്ങളുമായാണ് ഹെക്ടറിന്റെ കടന്നുവരവ്.

കേരളത്തില്‍ എംജിക്ക് മൂന്നു ഷോറൂമുകള്‍ — ഹെക്ടര്‍ ബുക്കിങ് തുടങ്ങി

ഹ്യുണ്ടായി വെന്യുവിനെ പോലെ ഇന്റര്‍നെറ്റ് കാറെന്ന് എംജി ഹെക്ടറും അവകാശപ്പെടും. അന്‍പതില്‍പ്പരം ഇന്റര്‍നെറ്റ് അധിഷ്ടിത ഫീച്ചറുകള്‍ ഹെക്ടറിലുണ്ട്. ശ്രേണിയില്‍ ഏറ്റവും ഫീച്ചര്‍ സമ്പന്നമായ എസ്‌യുവിയായിരിക്കും പുതിയ എംജി അവതാരം. 1.5 ലിറ്റര്‍ പെട്രോള്‍, 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പുകളിലാണ് ഹെക്ടറിനെ എംജി അവതരിപ്പിക്കുക.

കേരളത്തില്‍ എംജിക്ക് മൂന്നു ഷോറൂമുകള്‍ — ഹെക്ടര്‍ ബുക്കിങ് തുടങ്ങി

48V ശേഷിയുള്ള 1.5 ലിറ്റര്‍ പെട്രോള്‍ ഹൈബ്രിഡ് മോഡലിനെയും എംജി അണിനിരത്തും. 143 bhp കരുത്തും 250 Nm torque ഉം സൃഷ്ടിക്കാന്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിന്‍ പ്രാപ്തമാണ്. 170 bhp കരുതത്തും 350 Nm torque -മാണ് ഹെക്ടര്‍ ഡീസലിനുള്ളത്. 15.81 കിലോമീറ്റര്‍ മൈലേജ് പെട്രോള്‍ ഹൈബ്രിഡ് ഹെക്ടര്‍ മോഡല്‍ കുറിക്കുമെന്ന് കമ്പനി അവകാശവാദമുയര്‍ത്തിക്കഴിഞ്ഞു.

കേരളത്തില്‍ എംജിക്ക് മൂന്നു ഷോറൂമുകള്‍ — ഹെക്ടര്‍ ബുക്കിങ് തുടങ്ങി

വൈദ്യുത മോട്ടോറിന്റെ പിന്‍ബലത്തില്‍ 20 Nm അധിക ടോര്‍ഖും ഹൈബ്രിഡ് മോഡലിന് ലഭിക്കും. ഇഴഞ്ഞുനീങ്ങുന്ന നഗര ഗതാഗത സാഹചര്യങ്ങളില്‍ ഹെക്ടര്‍ ഹൈബ്രിഡാകും കൂടുതല്‍ അനുയോജ്യമാവുക. സാധാരണ പെട്രോള്‍, ഡീസല്‍ മോഡലുകള്‍ യഥാക്രമം 14.16 കിലോമീറ്ററും 17.41 കിലോമീറ്ററും ഇന്ധനക്ഷമത രേഖപ്പെടുത്തും.

Most Read: ടാറ്റ സഫാരി പോരാ, മാരുതി ജിപ്‌സി തന്നെ വേണമെന്ന് പട്ടാളം — കാരണമിതാണ്

കേരളത്തില്‍ എംജിക്ക് മൂന്നു ഷോറൂമുകള്‍ — ഹെക്ടര്‍ ബുക്കിങ് തുടങ്ങി

ആകാരയളവിലും എംജി ഹെക്ടര്‍ തന്നെയാണ് കേമന്‍. എതിരാളികളെക്കാള്‍ കൂടുതല്‍ നീളവും വീതിയും ഉയരവും എംജി എസ്‌യുവിക്കുണ്ട്. 585 ലിറ്ററാണ് മോഡലിന്റെ ബൂട്ട് ശേഷി. ഹീറ്റിങ് ശേഷിയുള്ള മിററുകള്‍, വിശാലമായ പാനരോമിക് സണ്‍റൂഫ്, മുന്‍ പാര്‍ക്കിങ് സെന്‍സറുകള്‍, ഫ്‌ളോട്ടിങ് ശൈലിയുള്ള ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, 360 ഡിഗ്രി ക്യാമറ തുടങ്ങിയ വിശേഷങ്ങള്‍ ഹെക്ടറിന്റെ മാറ്റുകൂട്ടും.

Most Read: ഹ്യുണ്ടായി വെന്യുവിനെക്കാള്‍ കേമന്‍ വിറ്റാര ബ്രെസ്സ — കാരണങ്ങള്‍ നിരത്തി മാരുതി

കേരളത്തില്‍ എംജിക്ക് മൂന്നു ഷോറൂമുകള്‍ — ഹെക്ടര്‍ ബുക്കിങ് തുടങ്ങി

മുന്‍നിരയില്‍ യാത്രക്കാരന്റെ സീറ്റ് വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാന്‍ സാധ്യമാണ്. 10.4 ഇഞ്ച് വലുപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റും ശ്രദ്ധയാകര്‍ഷിക്കുന്നില്‍ പിന്നിലാവില്ല. മറ്റു എസ്‌യുവികളില്‍ നിന്നും വ്യത്യസ്തമായി കുത്തനെയാണ് ടച്ച്‌സ്‌ക്രീന്‍ യൂണിറ്റ് കമ്പനി ഘടിപ്പിച്ചിരിക്കുന്നത്. ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ 7.0 ഇഞ്ച് വലുപ്പം കുറിക്കും.

Most Read: ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് തണ്ടര്‍ എഡിഷന്‍ വിപണിയില്‍

കേരളത്തില്‍ എംജിക്ക് മൂന്നു ഷോറൂമുകള്‍ — ഹെക്ടര്‍ ബുക്കിങ് തുടങ്ങി

എട്ടു നിറങ്ങളുള്ള ആംബിയന്റ് ലൈറ്റിങ് സംവിധാനവും ഹെക്ടറിലുണ്ട്. വിപണിയില്‍ 15 മുതല്‍ 20 ലക്ഷം രൂപ വരെ എംജി ഹെക്ടറിന് വിലസൂചിക കരുതാം. മഹീന്ദ്ര XUV500, ഹ്യുണ്ടായി ക്രെറ്റ, വരാനിരിക്കുന്ന കിയ സെല്‍റ്റോസ് മോഡലുകളുമായും എംജി ഹെക്ടര്‍ മത്സരിക്കും.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Hector Dealership Details. Read in Malayalam.
Story first published: Wednesday, June 5, 2019, 11:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X