എംജി ഹെക്ടര്‍ ബുക്കിങ്ങുകൾ പുനരാരംഭിക്കുന്നു

കുറയ്ച്ചു മാസങ്ങള്‍ക്ക് മുമ്പാണ് എംജി തങ്ങളുടെ ആദ്യ വാഹനത്തെ ഇന്ത്യന്‍ വിപണില്‍ പുറത്തിറക്കിയത്. നിര്‍മ്മാതാക്കള്‍ സ്വപ്‌നത്തില്‍ പോലും വിചാരിക്കാത്ത വരവേല്‍പ്പ് രാജ്യത്ത് ലഭിച്ചതിനാല്‍ ഹെക്ടറിന്റെ ബുക്കിങ് വരെ താല്‍ക്കാലികമായി നിര്‍ത്തി വയ്‌ക്കേണ്ടി വന്നു.

എംജി ഹെക്ടര്‍ ബുക്കിങ്ങുകൾ പുനരാരംഭിക്കുന്നു

ആരംഭിച്ചതു മുതല്‍ നാളിതുവരെ 28,000 ബുക്കിങ്ങുകളാണ് വാഹനത്തിന് ലഭിച്ചത്. കമ്പനിയുടെ ഉത്പാദന ശേഷിയേക്കാള്‍ വളരെ ഉയര്‍ന്നൊരു സംഖ്യയായിരുന്നു ഇത്. എന്നാല്‍ ഈ ഉത്സവ കാലത്തിനിടെ ഒക്ടോബറില്‍ തന്നെ വാഹനത്തിന്റെ ബുക്കിങ്ങുകള്‍ പുനരാരംഭിക്കാന്‍ ഒരുങ്ങുകയാണ് എംജി.

എംജി ഹെക്ടര്‍ ബുക്കിങ്ങുകൾ പുനരാരംഭിക്കുന്നു

ബുക്കിങ്ങുകള്‍ പുനരാരംഭിക്കുന്നതിന് മുമ്പ് നിലവില്‍ ലഭിച്ചവയുടെ ഡെലിവറികളാണ് മുഖ്യമെന്ന് എംജി മോട്ടോര്‍സ് പ്രസിഡന്റ് രാജീവ് ഛബ പറഞ്ഞു. നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് വാഹനങ്ങള്‍ എന്നു നല്‍കാമെന്ന കാര്യത്തില്‍ എത്രയും പെട്ടെന്ന് ഒരു വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് എംജി.

എംജി ഹെക്ടര്‍ ബുക്കിങ്ങുകൾ പുനരാരംഭിക്കുന്നു

ഇവയെല്ലാം എത്രയും പെട്ടെന്ന് ക്രമീകരിച്ച ഒക്ടോബറില്‍ ബുക്കിങ്ങുകള്‍ പുനരാരംഭിക്കാന്‍ സാധിക്കും എന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

എംജി ഹെക്ടര്‍ ബുക്കിങ്ങുകൾ പുനരാരംഭിക്കുന്നു

വാഹനം വാങ്ങുമെന്ന് ഉറപ്പുള്ള ഉപഭോക്താക്കളെ ബുക്കിങ് സ്വീകപരിക്കാതെ നിര്‍മ്മാതാക്കള്‍ ഉണ്ടാക്കിയിരിക്കുന്ന ഒരു വെയിറ്റിങ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയാണിപ്പോള്‍. ഈ ലിസ്റ്റിലുള്ളവരെ ബുക്കിങ് പുനരാരംഭിക്കുമ്പോള്‍ അതിലേക്ക് ചേര്‍ക്കാനാണിത്. ഉപഭോക്താക്കളെ നിരാശപ്പെടുത്താതെ വാഹനത്തിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുക എന്നതാണ് എംജി പ്രാധമികമായി പരിഗണിക്കേണ്ടുന്ന കാര്യം.

എംജി ഹെക്ടര്‍ ബുക്കിങ്ങുകൾ പുനരാരംഭിക്കുന്നു

നാഴിതുവരെ 2000 യൂണിറ്റ് വാഹനങ്ങളുടെ ഡെലിവറിയാണ് നിര്‍മ്മാതാക്കള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. സെപ്തംബറില്‍ ഇത് 3000 യൂണിറ്റുകളാക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.

എംജി ഹെക്ടര്‍ ബുക്കിങ്ങുകൾ പുനരാരംഭിക്കുന്നു

വാഹനത്തിന്റെ കൂടുതള്‍ ഘടകങ്ങള്‍ ഇറക്കുമതി ചെയ്യാനും, ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ നിര്‍മ്മാണശാലയില്‍ രണ്ടാം ഷിഫ്റ്റ് ആരംഭിക്കാനും എംജി പദ്ധതിയിടുന്നുണ്ട്.

Most Read: പുറത്തിറങ്ങി എട്ട് ദിവസത്തിനുള്ളില്‍ വിപണി കീഴടക്കി കിയ സെല്‍റ്റോസ്

എംജി ഹെക്ടര്‍ ബുക്കിങ്ങുകൾ പുനരാരംഭിക്കുന്നു

പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ വാഹനം ലഭ്യമാണ്. 140 bhp കരുത്തും 250 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ യൂണിറ്റാണ്. മാനുവല്‍, ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക്ക് ഗയര്‍ബോക്‌സുകളില്‍ പെട്രോള്‍ എഞ്ചിന്‍ ലഭിക്കും.

Most Read: തെരഞ്ഞെടുത്ത മോഡലുകള്‍ക്ക് ഓണക്കാലത്ത് വന്‍ ഓഫറുമായി മഹീന്ദ്ര

എംജി ഹെക്ടര്‍ ബുക്കിങ്ങുകൾ പുനരാരംഭിക്കുന്നു

ഫിയറ്റില്‍ നിന്ന് കടംകൊണ്ട 2.0 ലിറ്റര്‍ ഡീസല്‍ യൂണിറ്റ് 173 bhp കരുത്തും 350 Nm torque ഉം പരമാവധി സൃഷ്ടിക്കും. ടാറ്റ ഹാരിയര്‍, ജീപ്പ് കോമ്പസ് എന്നിവയിലും ഇതേ ഞ്ചിന്‍ തന്നെയാണ് വരുന്നത്. ഡീസല്‍ പതിപ്പില്‍ ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമാണ് വരുന്നത്. 12.18 ലക്ഷം രൂപ മുതല്‍ 16.88 ലക്ഷം രൂപ വരെയാണ് ഹെക്ടറിന്റെ എക്‌സ്-ഷോറൂം വില.

Most Read: 25,000 രൂപ പിഴ, ക്ഷുഭിതനായ യുവാവ് ബൈക്കിന് തീ കൊളുത്തി

എംജി ഹെക്ടര്‍ ബുക്കിങ്ങുകൾ പുനരാരംഭിക്കുന്നു

3-4 മാസം വരെയാണ് നിലവില്‍ വാഹനത്തിന്റെ ഡെലിവറിക്കായി കാത്തിരിക്കേണ്ടത്. ഈ കാത്തിരിപ്പ് കാലയളവില്‍ ഉപഭോക്താക്കള്‍ക്ക് മുഷിപ്പ് തോന്നാതിരിക്കാന്‍ 'വര്‍ത്ത് വെയിറ്റിങ് ഫോര്‍' എന്നൊരു പുതിയ പദ്ധതിയും നിര്‍മ്മാതാക്കള്‍ ആസൂത്രണം ചെയ്യുക്കുന്നു.

എംജി ഹെക്ടര്‍ ബുക്കിങ്ങുകൾ പുനരാരംഭിക്കുന്നു

ഹെക്ടറിന്റെ ഡെലിവറി ലഭിക്കുന്നത് വരെ എല്ലാ ഉപഭോക്താക്കള്‍ക്കും കാത്തിരിക്കുന്ന ഓരോ ആഴ്ച്ചയ്ക്കും 1000 പോയിന്റുകള്‍ വീതം ലഭിക്കും. സൗജന്യ അക്ക്‌സസറീസ് ലഭിക്കുന്നതിനും വാഹനത്തിന്റെ മെയിന്റെനന്‍സ് പാക്കേജിനായിട്ടും ഈ പോയിന്റുകള്‍ ഉപയോഗിക്കാം. അതോടൊപ്പം വാഹനത്തിനായി രണ്ടാഴ്ച്ച കാത്തിരുന്നാല്‍, കാത്തിരിപ്പിന് പ്രതിഭലമായി രാജ്യത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് ഒരു പെണ്‍കുട്ടിയുടെ പഠന ചിലവ് കമ്പനി ഏറ്റെടുക്കും.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Hector Bookings to be reopened in October. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X