ജൂണ്‍ നാല് മുതല്‍ എംജി ഹെക്ടര്‍ ബുക്ക് ചെയ്യാം, വീഴുമോ ടാറ്റ ഹാരിയറിന്റെ വിപണി?

ജൂണ്‍ നാലിന് എംജി ഹെക്ടര്‍ ബുക്കിങ് ഇന്ത്യയില്‍ ആരംഭിക്കും. ആദ്യഘട്ടത്തില്‍ എംജി മോട്ടോര്‍ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖേന മാത്രമാണ് ഹെക്ടര്‍ ബുക്ക് ചെയ്യാനാവുക. ജൂണ്‍ നാലാം തീയതി ഉച്ചയ്ക്ക് 12 മണി മുതല്‍ എസ്‌യുവി ബുക്ക് ചെയ്യാന്‍ ഉപഭോക്താക്കള്‍ക്ക് അവസരം ലഭിക്കും.

ജൂണ്‍ നാല് മുതല്‍ എംജി ഹെക്ടര്‍ ബുക്ക് ചെയ്യാം, വീഴുമോ ടാറ്റ ഹാരിയറിന്റെ വിപണി?

സംശയനിവാരണങ്ങള്‍ക്കും ബുക്കിങ് നടപടികള്‍ എളുപ്പമാക്കാനും വേണ്ടി രാജ്യത്തെ 50 നഗരങ്ങളിലായി 120 കേന്ദ്രങ്ങള്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് എംജി അറിയിച്ചു. ബുക്കിങ് കേന്ദ്രങ്ങളുടെ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ കമ്പനി വൈകാതെ നല്‍കും. സെപ്തംബറോടെ 250 ബുക്കിങ് കേന്ദ്രങ്ങള്‍ സ്ഥാപിക്കാനാണ് എംജിയുടെ പദ്ധതി.

ജൂണ്‍ നാല് മുതല്‍ എംജി ഹെക്ടര്‍ ബുക്ക് ചെയ്യാം, വീഴുമോ ടാറ്റ ഹാരിയറിന്റെ വിപണി?

പ്രതിമാസം മൂവായിരം ഹെക്ടര്‍ യൂണിറ്റുകളുടെ വില്‍പ്പന ഇന്ത്യയില്‍ എംജി പ്രതീക്ഷിക്കുന്നു. ജനറല്‍ മോട്ടോര്‍സില്‍ നിന്നും എംജി വാങ്ങിയ ഹലോല്‍ ശാലയില്‍ ഹെക്ടര്‍ എസ്‌യുവികളുടെ ഉത്പാദനം തുടരുകയാണ്. ഏകദേശം 2,200 കോടി രൂപയോളം രൂപ ഹലോല്‍ ശാലയുടെ നവീകരണത്തിനായി മാത്രം കമ്പനി മുതല്‍മുടക്കിയെന്നാണ് വിവരം.

ജൂണ്‍ നാല് മുതല്‍ എംജി ഹെക്ടര്‍ ബുക്ക് ചെയ്യാം, വീഴുമോ ടാറ്റ ഹാരിയറിന്റെ വിപണി?

കഴിഞ്ഞ പതിനെട്ടു മാസങ്ങള്‍കൊണ്ട് പുതിയ അസംബ്ലി ലൈന്‍, പ്രസ് ഷോപ്പ്, ബോഡി ഷോപ്പ്, ഘടകങ്ങളുടെ വിതരണ കേന്ദ്രം, ടെസ്റ്റിങ് ട്രാക്ക്, പരിശീലന കേന്ദ്രം എന്നിവയെല്ലാം ഹലോല്‍ ശാലയില്‍ എംജി സ്ഥാപിച്ചു. വിപണിയില്‍ അവതരിക്കാനിരിക്കുന്ന ഹെക്ടറിനെ ഈ മാസമാദ്യം എംജി അനാവരണം ചെയ്തിരുന്നു.

ജൂണ്‍ നാല് മുതല്‍ എംജി ഹെക്ടര്‍ ബുക്ക് ചെയ്യാം, വീഴുമോ ടാറ്റ ഹാരിയറിന്റെ വിപണി?

ഇന്റര്‍നെറ്റ് കാറെന്നാണ് ഹെക്ടറിനെ കമ്പനി വിശേഷിപ്പിക്കുന്നത്. മൈക്രോസോഫ്റ്റ് ഉള്‍പ്പെടെയുള്ള വിവിധ ടെക്ക് കമ്പനികളുമായി ചേര്‍ന്ന് അന്‍പതില്‍പ്പരം ഇന്റര്‍നെറ്റ് ഫീച്ചറുകള്‍ എംജി ലഭ്യമാക്കും. ശ്രേണിയില്‍ മറ്റൊരു എസ്‌യുവിയും ഹെക്ടറിനോളം ഫീച്ചറുകള്‍ അവകാശപ്പെടുന്നില്ല.

ജൂണ്‍ നാല് മുതല്‍ എംജി ഹെക്ടര്‍ ബുക്ക് ചെയ്യാം, വീഴുമോ ടാറ്റ ഹാരിയറിന്റെ വിപണി?

പതിവില്‍ നിന്നും വ്യത്യസ്തമായി കുത്തനെയാണ് ഹെക്ടറില്‍ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേ. 10.4 ഇഞ്ച് വലുപ്പമുള്ള ഡിസ്‌പ്ലേ പൂര്‍ണ്ണ HD യൂണിറ്റാണെന്നു പ്രത്യേകം പരാമര്‍ശിക്കണം. തത്സമയ നാവിഗേഷന്‍, റിമോട്ട് ലൊക്കേഷന്‍, ജിയോ ഫെന്‍സിങ്, എമര്‍ജന്‍സി റെസ്‌പോണ്‍സ് തുടങ്ങിയ സേവനങ്ങള്‍ ഹെക്ടറിന്റെ മേന്മ വര്‍ധിപ്പിക്കും.

Most Read: സ്വിഫ്റ്റിനെക്കാളും സുരക്ഷയുണ്ട് ഇഗ്നിസിന്, ക്രാഷ് ടെസ്റ്റ് ഫലം പുറത്ത്

ജൂണ്‍ നാല് മുതല്‍ എംജി ഹെക്ടര്‍ ബുക്ക് ചെയ്യാം, വീഴുമോ ടാറ്റ ഹാരിയറിന്റെ വിപണി?

സ്മാര്‍ട്ട്‌ഫോണ്‍ കണക്കെ എസ്‌യുവിയുടെ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്യാന്‍ ഉടമകള്‍ക്കുതന്നെ സാധ്യമാണ്. ടോടോം IQ മാപ്‌സ്, ഗാന പ്രീമിയം, ആക്യൂവെതര്‍ തുടങ്ങിയ ആപ്പുകളും ഹെക്ടറിലുണ്ട്. ആദ്യ അഞ്ചു വര്‍ഷത്തേക്ക് ഈ സേവനങ്ങളെല്ലാം കമ്പനി സൗജന്യമായാണ് നല്‍കുക.

Most Read: ഇടി പരീക്ഷയില്‍ തിളങ്ങി ഹോണ്ട അമേസ്, കിട്ടിയത് നാലു സ്റ്റാര്‍

ജൂണ്‍ നാല് മുതല്‍ എംജി ഹെക്ടര്‍ ബുക്ക് ചെയ്യാം, വീഴുമോ ടാറ്റ ഹാരിയറിന്റെ വിപണി?

ഫിയറ്റിന്റെ 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എഞ്ചിനാണ് എംജി ഹെക്ടറിന്റെ ഹൃദയം. ടാറ്റ ഹാരിയറിലും ജീപ്പ് കോമ്പസിലും ഇതേ എഞ്ചിന്‍തന്നെ തുടിക്കുന്നു. 168 bhp കരുത്തും 350 Nm torque -മാണ് ഹെക്ടറിന് പരമാവധിയുണ്ട്. ആറു സ്പീഡാണ് എസ്‌യുവിയിലെ സ്റ്റാന്‍ഡേര്‍ഡ് മാനുവല്‍ ഗിയര്‍ബോക്‌സ്.

Most Read: മോദിയുടെ യാത്ര ബോംബിട്ടാലും തകരാത്ത റേഞ്ച് റോവർ വോഗിൽ

ജൂണ്‍ നാല് മുതല്‍ എംജി ഹെക്ടര്‍ ബുക്ക് ചെയ്യാം, വീഴുമോ ടാറ്റ ഹാരിയറിന്റെ വിപണി?

ഡീസല്‍ മോഡലുകള്‍ക്ക് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സില്ല. എന്നാല്‍ 1.5 ലിറ്റര്‍ നാലു സിലിണ്ടര്‍ ടര്‍ബ്ബോ പെട്രോള്‍ പതിപ്പില്‍ ആറു സ്പീഡ് ഇരട്ട ക്ലച്ച് ഗിയര്‍ബോക്‌സ് എംജി സമര്‍പ്പിക്കും. 141 bhp കരുത്തും 250 Nm torque -മാണ് പെട്രോള്‍ എഞ്ചിന്റെ പരമാവധി ശേഷി. 48V മൈല്‍ഡ് ഹൈബ്രിഡ് സംവിധാനമുള്ള ഹെക്ടര്‍ പതിപ്പിനെയും നിരയില്‍ കമ്പനി അവതരിപ്പിക്കും.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Hector Bookings To Open From June 4. Read in Malayalam.
Story first published: Thursday, May 30, 2019, 14:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X