ഒറ്റ ദിവസം കേരളത്തില്‍ പുറത്തിറങ്ങിയത് 30 എംജി ഹെക്ടര്‍ എസ്‌യുവികള്‍

എംജി ഹെക്ടറിന്റെ ഡെലിവറികള്‍ പൊടിപൊടിക്കുകയാണ്. നിലവില്‍ രാജ്യത്തുടനീളം 13,000 ബുക്കിങ്ങുകളാണ് വാഹനത്തിന് ലഭിച്ചിരിക്കുന്നത്. അതിനാള്‍ വാഹനത്തിനായുള്ള കാത്തിരിപ്പ് ഇപ്പോള്‍ ഏഴ് മാസമായി ഉയര്‍ന്നിരിക്കുകയാണ്. ആദ്യം തന്നെ ഇത്ര വലിയ ബുക്കിങ് എംജി മുന്‍കൂട്ടി കണ്ടിരുന്നില്ല. നിലവില്‍ മാസം 2000 യൂണിറ്റുകള്‍ മാത്രം നിര്‍മ്മിക്കാനുള്ള സൗകര്യങ്ങളെ നിര്‍മ്മാതാക്കള്‍ക്കുള്ളൂ.

ഒറ്റ ദിവസം കേരളത്തില്‍ പുറത്തിറങ്ങിയത് 30 എംജി ഹെക്ടര്‍ എസ്‌യുവികള്‍

എന്നാലും കഴിയുന്നത്ര വേഗത്തില്‍ വാഹനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് എത്തിച്ചു നല്‍കാനുള്ള ശ്രമത്തിലാണ് കമ്പനി. അതിനിടയില്‍ കേരളത്തില്‍ ഒരു ഡീലര്‍ഷിപ്പില്‍ നിന്ന് 30 വാഹനങ്ങളാണ് ഒറ്റയടിക്ക് പുറത്തിറങ്ങിയത്. ഈ വിഭാഗത്തില്‍ വില്‍ക്കുന്ന വാഹനങ്ങളില്‍ ഇതൊരു റൊക്കോഡാണ്. അതോടൊപ്പം ഈ ശ്രേണിയില്‍ ഇത്ര കുറഞ്ഞ സമയത്തിനുള്ളില്‍ ഇത്ര വലിയ ബുക്കിങ് ലഭിച്ച വാഹനവും വേറെയില്ല.

ഒറ്റ ദിവസം കേരളത്തില്‍ പുറത്തിറങ്ങിയത് 30 എംജി ഹെക്ടര്‍ എസ്‌യുവികള്‍

വന്‍ നഗരങ്ങളില്‍ നിരവധി ഡീലറുമാര്‍ 500 ബുക്കിങ്ങിനു മുകളില്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രാജ്യത്തെ ആദ്യത്തെ ഇന്റര്‍നെട്ട് കാറാണ് ഹെക്ടര്‍. കഴിഞ്ഞ ദിവസം 'ടെക്ക്, ട്രാവല്‍, ഈറ്റ്' എന്ന യൂടൂബ് ചാനല്‍ ഉടമയായ സുജിത്ത് ഭക്തനായിരുന്നു കേരളത്തിലെ ആദ്യ എംജി ഹെക്ടര്‍ ഡെലിവറി ലഭിച്ചത്.

ഒറ്റ ദിവസം കേരളത്തില്‍ പുറത്തിറങ്ങിയത് 30 എംജി ഹെക്ടര്‍ എസ്‌യുവികള്‍

വിഭാഗത്തിലെ ഏറ്റവും കൂടുതല്‍ ഫീച്ചറുകളുള്ള എസ്‌യുവിയാണ് ഹെക്ടർ. ചായ്ച്ചുവെയ്ക്കാവുന്ന പിന്‍ സീറ്റുകള്‍, വിശാലമായ പാനരോമിക് സണ്‍റൂഫ്, 587 ലിറ്റര്‍ ബൂട്ട് ശേഷി, 360 ഡിഗ്രി ക്യാമറ, എട്ടു നിറങ്ങളുള്ള ആംബിയന്റ് ലൈറ്റിങ്, പിൻ പാർക്കിങ് സെൻസറുകൾ, ABS+EBD, ഇലക്ട്രോണിക്ക് സ്റ്റബിലിറ്റി കൺട്രോൾ, ഹിൽ ഹോള്ഡ് കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ.

ഒറ്റ ദിവസം കേരളത്തില്‍ പുറത്തിറങ്ങിയത് 30 എംജി ഹെക്ടര്‍ എസ്‌യുവികള്‍

മഴ സെൻസ് ചെയ്യുന്ന വൈപ്പറുകൾ, 10.4 ഇഞ്ച് വലുപ്പമുണ്ട് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റ്, ഇലക്ട്രിക്കലായി തനിയെ തുറക്കുന്ന ഡിക്കി എന്നിവയാണ് ഹെക്ടറിന്റെ സവിശേഷതകൾ.

ഒറ്റ ദിവസം കേരളത്തില്‍ പുറത്തിറങ്ങിയത് 30 എംജി ഹെക്ടര്‍ എസ്‌യുവികള്‍

വിഭാഗത്തിലെ ഏറ്റവും വലുപ്പമേറിയ എസ്‌യുവിയാണ് ഹെക്ടര്‍. നീളത്തിലും വീല്‍ബേസിലും എതിരാളികളെ വാഹനം ബഹുദൂരം പിന്നിലാക്കുന്നു. 4.65 മീറ്റര്‍ നീളവും 2.75 മീറ്റർ വീല്‍ബേസും എസ്‌യുവിക്കുണ്ട് . ഏഴു സീറ്റര്‍ ഹെക്ടര്‍ മോഡലിനെ അടുത്തവര്‍ഷം പ്രാരംഭത്തിൽ തന്നെ വിപണിയില്‍ എത്തിക്കാനുള്ള ഒരുക്കങ്ങള്‍ നിർമ്മാതാക്കൾ തുടങ്ങി കഴിഞ്ഞു.

ഒറ്റ ദിവസം കേരളത്തില്‍ പുറത്തിറങ്ങിയത് 30 എംജി ഹെക്ടര്‍ എസ്‌യുവികള്‍

1.5 ലിറ്റര്‍ നാലു സിലിണ്ടര്‍ ടര്‍ബ്ബോ പെട്രോള്‍, 1.5 ലിറ്റര്‍ പെട്രോള്‍ ഹൈബ്രിഡ്, 2.0 ലിറ്റര്‍ ഫിയറ്റ് മള്‍ട്ടിജെറ്റ് ടര്‍ബ്ബോ ഡീസല്‍ എഞ്ചിനുകള്‍ എസ്‌യുവിയില്‍ തിരഞ്ഞെടുക്കാം. ആറു സ്പീഡ് മാനുവല്‍, ആറു സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ പെട്രോള്‍ പതിപ്പില്‍ കമ്പനി ലഭ്യമാക്കുന്നുണ്ട്. ഇതേസമയം പെട്രോള്‍ മൈല്‍ഡ് ഹൈബ്രിഡ്, ടര്‍ബ്ബോ ഡീസല്‍ എഞ്ചിന്‍ മോഡലുകള്‍ക്ക് ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിൽ മാത്രമേ ലഭിക്കുകയുള്ളൂ.

ഒറ്റ ദിവസം കേരളത്തില്‍ പുറത്തിറങ്ങിയത് 30 എംജി ഹെക്ടര്‍ എസ്‌യുവികള്‍

ഹെക്ടറിലെ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിന്‍ 140 bhp കരുത്തും 250 Nm torque ഉം പുറപ്പെടുവിക്കുന്നു. ഡീസല്‍ എഞ്ചിന് 170 bhp കരുത്തും 350 Nm torque ഉം സൃഷ്ടിക്കാൻ കഴിയും. ഇന്ത്യൻ വിപണിയിൽ മുന്‍ വീല്‍ ഡ്രൈവ് പതിപ്പായാണ് ഹെക്ടറിനെ എംജി വില്‍ക്കുന്നത്.

ഒറ്റ ദിവസം കേരളത്തില്‍ പുറത്തിറങ്ങിയത് 30 എംജി ഹെക്ടര്‍ എസ്‌യുവികള്‍

ടാറ്റ ഹാരിയര്‍, മഹീന്ദ്ര XUV500, ടാറ്റ ഹെക്‌സ, പുറത്തിറങ്ങാനിരിക്കുന്ന കിയ സെല്‍റ്റോസ് എന്നിവയാണ് ഹെക്ടറിന്റെ പ്രധാന എതിരാളികള്‍. നിലവില്‍ വില്‍പ്പനയില്‍ ഹാരിയറാണ് വിഭാഗത്തില്‍ മുന്നേറി നില്‍ക്കുന്നത്.

ഒറ്റ ദിവസം കേരളത്തില്‍ പുറത്തിറങ്ങിയത് 30 എംജി ഹെക്ടര്‍ എസ്‌യുവികള്‍

ഹെക്ടറന്റെ പ്രാരംഭ പെട്രോള്‍ പതിപ്പിന് 12.18 ലക്ഷം രൂപ മുതല്‍ ഏറ്റവും ഉയര്‍ന്ന ഡീസല്‍ പതിപ്പിന് 16.88 ലക്ഷം രൂപ വരെയാണ് വില. അഞ്ച് വര്‍ഷത്തേക്ക് അണ്‍ലിമിറ്റഡ് കിലോമീറ്റര്‍ വാറന്‍ഡി, റോഡ് സൈഡ് അസിസ്റ്റന്‍സ്, ലേബര്‍ ഫ്രീ സര്‍വ്വീസ് എന്നിങ്ങനെ വിഭാഗത്തിലെ ഏറ്റവും മികച്ച വില്‍പ്പനാനന്ത സേവനങ്ങളാണ് എംജി നല്‍കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
30 MG Hector SUVs Delivered on a Single day in Kerala. Read More Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X