മറ്റാര്‍ക്കുമില്ലാത്ത ഇന്റര്‍നെറ്റ് സൗകര്യങ്ങളുമായി എംജി ഹെക്ടര്‍, ചിത്രങ്ങള്‍ പുറത്ത്

ഇന്ത്യന്‍ വാഹന വിപണി ഇതുവരെ കണ്ടിട്ടില്ലാത്ത നവീന ഫീച്ചറുകളുമായി എംജി ഹെക്ടര്‍. ദില്ലിയില്‍ നടന്ന ചടങ്ങില്‍ വരാനിരിക്കുന്ന ആദ്യ എസ്‌യുവി, ഹെക്ടറിന്റെ ക്യാബിന്‍ വിശേഷങ്ങളും ചിത്രങ്ങളും എംജി മോട്ടോര്‍ ഇന്ത്യ പങ്കുവെച്ചു. ചൈനീസ് വാഹന നിര്‍മ്മാതാക്കളായ SAIC മോട്ടോ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് കാര്‍ കമ്പനിയാണ് എംജി. പുതിയ ഹെക്ടര്‍ എസ്‌യുവിയിലൂടെ എംജി മോട്ടോര്‍ രാജ്യത്ത് ചുവടുറപ്പിക്കും.

മറ്റാര്‍ക്കുമില്ലാത്ത ഇന്റര്‍നെറ്റ് സൗകര്യങ്ങളുമായി എംജി ഹെക്ടര്‍, ചിത്രങ്ങള്‍ പുറത്ത്

ഇന്റര്‍നെറ്റ് കാറെന്നാണ് (കണക്ടഡ് കാര്‍) ഹെക്ടറിനെ എംജി വിശേഷിപ്പിക്കുന്നത്. ആധുനിക വയര്‍ലെസ് സംവിധാനങ്ങള്‍ ഉപയോഗിച്ച് ഇന്റര്‍നെറ്റുമായി പൂര്‍ണ സമയം ബന്ധപ്പെടാന്‍ ഹെക്ടറിന് കഴിയും. അത്യാധുനിക ഐ-സ്മാര്‍ട്ട് സംവിധാനമാണ് ഇത് സാധ്യമാക്കുന്നത്. സിസ്‌കോ, അണ്‍ലിമിറ്റ്, മൈക്രോസോഫ്റ്റ് തുടങ്ങിയ നിരവധി കമ്പനികള്‍ എംജിയുടെ ഐ-സ്മാര്‍ട്ട് സംവിധാനത്തില്‍ പങ്കാളികളാണ്.

മറ്റാര്‍ക്കുമില്ലാത്ത ഇന്റര്‍നെറ്റ് സൗകര്യങ്ങളുമായി എംജി ഹെക്ടര്‍, ചിത്രങ്ങള്‍ പുറത്ത്

ബില്‍ട്ട് ഇന്‍ ആപ്പുകള്‍, ശബ്ദ നിര്‍ദ്ദേശം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന നിര്‍മ്മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്), സ്മാര്‍ട്ട് ഫീച്ചറുകള്‍, സ്മാര്‍ട്ട് ഇന്‍ഫോടെയ്ന്‍മെന്റ് എന്നിവ ഐ-സ്മാര്‍ട്ട് കണക്ടിവിറ്റി സംവിധാനത്തിന്റെ ഭാഗമാവുന്നു. 10.4 ഇഞ്ച് വലുപ്പമുള്ള പൂര്‍ണ HD ഇന്‍ഫോടെയന്‍മെന്റ് ഡിസ്‌പ്ലേ ഹെക്ടറിന്റെ ആകര്‍ഷണീയത കൂട്ടും.

Most Read: എതിരാളികളെ കാഴ്ച്ചക്കാരാക്കി ഹോണ്ട സിവിക്, മിന്നും ജയം

മറ്റാര്‍ക്കുമില്ലാത്ത ഇന്റര്‍നെറ്റ് സൗകര്യങ്ങളുമായി എംജി ഹെക്ടര്‍, ചിത്രങ്ങള്‍ പുറത്ത്

ഇന്ത്യന്‍ കാലാവസ്ഥയിലെ ഉയര്‍ന്ന താപത്തിലും ഡിസ്‌പ്ലേ കാര്യക്ഷമമായി പ്രവര്‍ത്തിക്കുമെന്ന് കമ്പനി പറയുന്നു. ഇന്റര്‍നെറ്റുമായി മുഴുവന്‍ സമയം ബന്ധപ്പെടാന്‍ പ്രത്യേക ഇന്‍ബില്‍ട്ട് സിം എസ്‌യുവിയിലുണ്ടാവും. ഒപ്പം തടസ്സമില്ലാത്ത 5G കണക്ടിവിറ്റി സാധ്യമാക്കാന്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ ആറാം പതിപ്പിന്റെ പിന്തുണയും ഹെക്ടറിലുണ്ട്. അതായത് ഭാവികാലം കൂടി മുന്‍നിര്‍ത്തിയാണ് ഹെക്ടറിനെ എംജി പുറത്തിറക്കുക.

മറ്റാര്‍ക്കുമില്ലാത്ത ഇന്റര്‍നെറ്റ് സൗകര്യങ്ങളുമായി എംജി ഹെക്ടര്‍, ചിത്രങ്ങള്‍ പുറത്ത്

തത്സമയ നാവിഗേഷന്‍, റിമോട്ട് ലൊക്കേഷന്‍, ജിയോ ഫെന്‍സിങ്, എമര്‍ജന്‍സി റെസ്‌പോണ്‍സ് തുടങ്ങി ശ്രേണിയില്‍ മറ്റാര്‍ക്കുമില്ലാത്ത നിരവധി ആധുനിക സേവനങ്ങള്‍ വാഹനത്തില്‍ ഒരുങ്ങും. സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റുകള്‍ സ്മാര്‍ട്ട്‌ഫോണ്‍ കണക്കെ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഉടമകള്‍ക്ക് തന്നെ സാധ്യമാണ്. ടോടോം IQ, ഗാന പ്രീമിയം, അക്യൂവെതര്‍ ആപ്പ് തുടങ്ങിയ ഒരുപിടി ആപ്പുകള്‍ എസ്‌യുവിയില്‍ ആദ്യമേയുണ്ടാവും.

മറ്റാര്‍ക്കുമില്ലാത്ത ഇന്റര്‍നെറ്റ് സൗകര്യങ്ങളുമായി എംജി ഹെക്ടര്‍, ചിത്രങ്ങള്‍ പുറത്ത്

മൈക്രോസോഫ്റ്റുമായുള്ള പങ്കാളിത്തം ചൂണ്ടിക്കാട്ടി ഉടമകളുടെ വിവരങ്ങള്‍ ഭദ്രമായിരിക്കുമെന്ന് കമ്പനി പറയുന്നു. എംജി മോട്ടോറിന് ആവശ്യമായ ക്ലൗഡ് സേവനങ്ങള്‍ ടെക്ക് ഭീമന്മാരായ മൈക്രോസോഫ്റ്റാണ് ഉറപ്പുവരുത്തുന്നത്.

Most Read: കാറില്‍ എയര്‍ബാഗ് പുറത്ത് വന്നില്ല, കമ്പനിയ്ക്ക് രണ്ടര ലക്ഷം രൂപ പിഴ വിധിച്ച് കോടതി

മറ്റാര്‍ക്കുമില്ലാത്ത ഇന്റര്‍നെറ്റ് സൗകര്യങ്ങളുമായി എംജി ഹെക്ടര്‍, ചിത്രങ്ങള്‍ പുറത്ത്

ശബ്ദ നിര്‍ദ്ദേശം പിന്തുടരുന്ന വോയിസ് കമ്മാന്‍ഡ് സംവിധാനവും എംജി ഹെക്ടറിലെ നിര്‍ണായക ഫീച്ചറാണ്. വൈദ്യുത സണ്‍റൂഫ്, ക്ലൈമറ്റ് കണ്‍ട്രോള്‍, നാവിഗേഷന്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഉടമ ശബ്ദ നിര്‍ദ്ദേശങ്ങള്‍ നല്‍കിയാല്‍ മാത്രം മതി. എസ്‌യുവിയിലെ നിര്‍മ്മിത ബുദ്ധി ഇവ നിറവേറ്റും. ചൈനീസ് കമ്പനിയായ നുവാന്‍സാണ് ഹെക്ടറിന് ആവശ്യമായ നിര്‍മ്മിത ബുദ്ധി ഒരുക്കിയിരിക്കുന്നത്.

മറ്റാര്‍ക്കുമില്ലാത്ത ഇന്റര്‍നെറ്റ് സൗകര്യങ്ങളുമായി എംജി ഹെക്ടര്‍, ചിത്രങ്ങള്‍ പുറത്ത്

ഇത്തരത്തില്‍ ശബ്ദ നിര്‍ദ്ദേശം നല്‍കി നൂറിലേറെ ഫംങ്ഷനുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഉപഭോക്താക്കള്‍ക്ക് കഴിയും. ഈ വര്‍ഷം രണ്ടാംപാദം എംജി ഹെക്ടര്‍ വിപണിയില്‍ വില്‍പ്പനയ്ക്ക് വരുമെന്നാണ് സൂചന. പ്രീമിയം പകിട്ടിലും സൗകര്യങ്ങളിലും യാതൊരു കുറവും ഹെക്ടറിലുണ്ടാവില്ല.

മറ്റാര്‍ക്കുമില്ലാത്ത ഇന്റര്‍നെറ്റ് സൗകര്യങ്ങളുമായി എംജി ഹെക്ടര്‍, ചിത്രങ്ങള്‍ പുറത്ത്

പവര്‍ സീറ്റുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, വൈദ്യുത പാര്‍ക്കിങ് ബ്രേക്ക്, 360 ഡിഗ്രി ക്യാമറ തുടങ്ങിയ ഒരുപാട് വിശേഷങ്ങള്‍ എസ്‌യുവിയില്‍ ഒരുങ്ങും. ശ്രേണിയിലെ ഏറ്റവും വലിയ പാനരോമിക് സണ്‍റൂഫായിരിക്കും ഹെക്ടറിലേതെന്ന് കമ്പനി അവകാശവാദം ഉയര്‍ത്തിക്കഴിഞ്ഞു. 1.5 ലിറ്റര്‍ പെട്രോള്‍, 2.0 ലിറ്റര്‍ ഡീസല്‍ പതിപ്പുകള്‍ ഹെക്ടറില്‍ അണിനിരക്കും.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Hector's Internet Features Unveiled. Read in Malayalam.
Story first published: Tuesday, April 2, 2019, 16:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X