പുനരാരംഭിച്ച് ഒമ്പത് ദിവസത്തിനുള്ളിൽ 8000 ബുക്കിങ് കരസ്ഥമാക്കി എംജി ഹെക്ടർ

എം‌ജി മോട്ടോർ ഇന്ത്യ കഴിഞ്ഞ മാസം ഹെക്ടർ എസ്‌യുവിയുടെ ബുക്കിങ് പുനരാരംഭിച്ചതായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇപ്പോൾ എസ്‌യുവിക്കായി 8,000 പുതിയ ബുക്കിങ്ങുകൾ ലഭിച്ചതായി കമ്പനി പറയുന്നു. ഹെക്ടർ വിപണിയിലെത്തിച്ച് ഒരു മാസത്തിനുള്ളിൽ കമ്പനി ജൂലൈയിൽ ബുക്കിംഗ് സ്വീകരിക്കുന്നത് നിർത്തിയിരുന്നു.

പുനരാരംഭിച്ച് ഒമ്പത് ദിവസത്തിനുള്ളിൽ 8000 ബുക്കിങ് കരസ്ഥമാക്കി എംജി ഹെക്ടർ

ഒമ്പത് ദിവസത്തിനുള്ളിൽ 8,000 ബുക്കിങ്ങുകൾ ലഭിച്ചുവെന്ന് എം‌ജി മോട്ടോർ ഇന്ത്യ വൈസ് പ്രസിഡന്റ് ഗൗരവ് ഗുപ്ത പറഞ്ഞു. മുംബൈയിലെ കമ്പനിയുടെ രണ്ടാമത്തെ മുൻനിര എക്സ്പീരിയൻസ് സ്റ്റോർ ഉദ്ഘാടന വേളയിൽ നടത്തിയ പ്രസ്താവനയിലാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്.

പുനരാരംഭിച്ച് ഒമ്പത് ദിവസത്തിനുള്ളിൽ 8000 ബുക്കിങ് കരസ്ഥമാക്കി എംജി ഹെക്ടർ

ജൂൺ 27 നാണ് എം‌ജി ഹെക്ടർ പുറത്തിറങ്ങിയത്. വളരെ കുറയ്ച്ച് സമയം കൊണ്ട് എസ്‌യുവി ഹിറ്റാവുകയും ചെയ്തു. വിപണിയിൽ നിർമ്മാതാക്കൾ പ്രതീക്ഷിച്ചതിലും വലിയ നേട്ടമായിരുന്നു ഇത്.

പുനരാരംഭിച്ച് ഒമ്പത് ദിവസത്തിനുള്ളിൽ 8000 ബുക്കിങ് കരസ്ഥമാക്കി എംജി ഹെക്ടർ

28,000 ബുക്കിങ്ങുകൾ ലഭിച്ച ശേഷം കമ്പനി താൽക്കാലികമായി ബുക്കിങ് നിർത്തിവച്ചു. വാഹനത്തിന് വർദ്ധിച്ചു വരുന്ന ആവശ്യകത നിറവേറ്റുന്നതിനായി എം‌ജി മോട്ടോർ ഇന്ത്യ തങ്ങളുടെ നിർമ്മാണ കേന്ദ്രത്തിൽ നവംബർ മുതൽ രണ്ടാം ഷിഫ്റ്റ് ആരംഭിക്കാൻ പദ്ധതിയിടുന്നു.

പുനരാരംഭിച്ച് ഒമ്പത് ദിവസത്തിനുള്ളിൽ 8000 ബുക്കിങ് കരസ്ഥമാക്കി എംജി ഹെക്ടർ

നാല് പെട്രോൾ പതിപ്പുകളിലും നാല് ഡീസൽ പതിപ്പുകളിലും എംജി ഹെക്ടർ ലഭ്യമാണ്. 1.5 ലിറ്റർ ടർബോചാർജ്ഡ് എഞ്ചിനാണ് പെട്രോൾ മോഡലുകളിൽ വരുന്നത്.

പുനരാരംഭിച്ച് ഒമ്പത് ദിവസത്തിനുള്ളിൽ 8000 ബുക്കിങ് കരസ്ഥമാക്കി എംജി ഹെക്ടർ

141 bhp കരുത്തും 250 Nm torque ഉം ഉത്പാദിപ്പിക്കുവാൻ കഴിയുന്ന എഞ്ചിൻ ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് DCT ഓട്ടോമാറ്റിക് ഗിയർബോക്സുകളിലേക്കാണ് ഘടിപ്പിച്ചിരിക്കുന്നത്.

പുനരാരംഭിച്ച് ഒമ്പത് ദിവസത്തിനുള്ളിൽ 8000 ബുക്കിങ് കരസ്ഥമാക്കി എംജി ഹെക്ടർ

2.0 ലിറ്റർ ടർബോചാർജ്ഡ് എഞ്ചിനാണ് ഡീസൽ മോഡലുകൾക്ക് കരുത്ത് പകരുന്നത്. 169 bhp കരുത്തും 350 Nm torque ഉം പുറപ്പെടുവിക്കുന്ന എഞ്ചിൻ ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുമായി യോജിപ്പിച്ചിരിക്കുന്നു. 12.18 ലക്ഷം മുതൽ 16.88 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌-ഷോറൂം വില.

Most Read: 2020 ഹ്യുണ്ടായി ക്രെറ്റ ചൈനീസ് ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി -വീഡിയോ

പുനരാരംഭിച്ച് ഒമ്പത് ദിവസത്തിനുള്ളിൽ 8000 ബുക്കിങ് കരസ്ഥമാക്കി എംജി ഹെക്ടർ

കമ്പനി മുംബൈയിലെ പ്രഭാദേവിയിൽ രണ്ടാമത്തെ മുൻനിര എക്സ്പീരിയൻസ് സ്റ്റോർ ഉദ്ഘാടനം ചെയ്തു എന്നതാണ് എം‌ജിയുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാന വാർത്ത.

Most Read: 2019 സെപ്റ്റംബറിൽ ഏറ്റവും കൂടുതൽ വിൽപ്പന നടത്തിയ എസ്‌യുവികൾ

പുനരാരംഭിച്ച് ഒമ്പത് ദിവസത്തിനുള്ളിൽ 8000 ബുക്കിങ് കരസ്ഥമാക്കി എംജി ഹെക്ടർ

രാജ്യത്ത് വാഹന വിൽപ്പന കൂടുതൽ മെച്ചപ്പെടുത്താനും ഉപഭോക്താക്കൾക്ക് തങ്ങളുടെ മോഡലുകളെക്കുറിച്ച് മികച്ച ധാരണ ലഭിക്കുന്നതിനുമാണ് ഈ സ്റ്റോറിന്റെ പിന്നിലെ ലക്ഷ്യം.

Most Read: മൂന്നാം മാസവും വിൽപ്പനയിൽ ടാറ്റ ഹാരിയറിനേയും, ജീപ്പ് കോമ്പസിനേയും പിന്നിലാക്കി എംജി ഹെക്ടർ

പുനരാരംഭിച്ച് ഒമ്പത് ദിവസത്തിനുള്ളിൽ 8000 ബുക്കിങ് കരസ്ഥമാക്കി എംജി ഹെക്ടർ

പുതിയ സ്റ്റോറിൽ 16 ടെലിവിഷൻ സെറ്റുകളുള്ള ഉൾപ്പെടുത്തിയ ഒരു വീഡിയോ വോൾ, എസ്‌യുവിയിൽ നിന്നുള്ള ഭാഗങ്ങൾ പ്രദർശിപ്പിക്കുന്ന ഒരു എഞ്ചിനീയറിംഗ് വോൾ, വാഹനം വാങ്ങുവാൻ താൽപര്യപ്പെടുന്നവർക്ക് അവ വാങ്ങുന്നതിനുമുമ്പ് ഇഷ്ടാനുസൃതം തങ്ങളുടെ വാഹനം കസ്റ്റമൈസ് ചെയ്യാൻ അനുവദിക്കുന്ന ഒരു കോൺഫിഗറേറ്റർ വോൾ, കൂടാതെ ഒരു കഫെ എന്നിവയും സ്റ്റോറിൽ ഉൾക്കൊള്ളുന്നു.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Hector Gets 8,000 New Bookings In Nine Days: Company Says Demand Has Increased. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X