ആറ് സീറ്റർ പതിപ്പിന് പുതിയ പേര് നൽകാനൊരുങ്ങി എംജി

ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് വാഹന നിർമ്മാതാക്കളായ എം‌ജി മോട്ടോർസ് ഇന്ത്യയിൽ പുതിയ മോഡലുകൾ അവതരിപ്പിക്കാൻ തയ്യാറെയുക്കുകയാണ്. അതിൽ അടുത്തതായി വിപണിയിൽ എത്തിക്കുന്ന മോഡലാകും ഹെക്ടർ അടിസ്ഥാനമാക്കിയുള്ള ആറ് സീറ്റർ എസ്‌യുവി.

ആറ് സീറ്റർ പതിപ്പിന് പുതിയ പേര് നൽകാനൊരുങ്ങി എംജി

നിലവിൽ ഹെക്ടർ, ZS ഇലക്ട്രിക്ക് എസ്‌യുവി എന്നിങ്ങനെ രണ്ട് മോഡലുകളാണ് ഇന്ത്യൻ വിപണിയിൽ എംജി മോട്ടോർസിന് ഇന്ത്യയിലുള്ളത്. കമ്പനിയുടെ ആഭ്യന്തര വിപണിയിലെ മൂന്നാമത്തെ മോഡലായാകും ആറ് സീറ്റർ എസ്‌യുവി എത്തുക.

ആറ് സീറ്റർ പതിപ്പിന് പുതിയ പേര് നൽകാനൊരുങ്ങി എംജി

വരാനിരിക്കുന്ന എം‌ജി ആറ് സീറ്റർ എസ്‌യുവി നേരത്തെ ഇന്ത്യൻ നിരത്തുകളിൽ പരീക്ഷിച്ചിരുന്നു. ഇന്റെർനെറ്റിലൂടെ പുറത്തുവന്ന സ്പൈ ചിത്രങ്ങളെ അടിസ്ഥാനമാക്കി, മോഡലിന് തനതായ സ്റ്റൈലിംഗ് ഘടകങ്ങൾ, പുതിയ അലോയ്-വീൽ ഡിസൈനുകൾ, വ്യത്യസ്ത ഇന്റീരിയർ ബിറ്റുകൾ, മൂന്ന്-വരി ആറ് സീറ്റ് ക്യാബിൻ എന്നിവ ലഭിക്കുമെന്ന് സ്ഥിരീകരിക്കാനാരൃകും.

ആറ് സീറ്റർ പതിപ്പിന് പുതിയ പേര് നൽകാനൊരുങ്ങി എംജി

ആറ് പുതിയ സീറ്റുകളുള്ള ഈ എം‌ജി എസ്‌യുവി ഹെക്ടറിന് മുകളിൽ സ്ഥാനം പിടിക്കുക മാത്രമല്ല, മറ്റൊരു പേരിലാകും വിപണിയിൽ എത്തുകയെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഇത് ടാറ്റ മോട്ടോർസ് ഹാരിയറിനെ അടിസ്ഥാനമാക്കി എത്തുന്ന പുതിയ ഏഴ് സീറ്റർ എസ്‌യുവിയായ ഗ്രാവിറ്റാസിൽ നടപ്പാക്കിയ അതേ തന്ത്രമാണ്.

ആറ് സീറ്റർ പതിപ്പിന് പുതിയ പേര് നൽകാനൊരുങ്ങി എംജി

ഇതിനർത്ഥം, എം‌ജിയിൽ നിന്നുള്ള ആറ് സീറ്റുകളുള്ള എസ്‌യുവി ഇന്ത്യൻ വിപണിയിൽ ബ്രാൻഡിന്റെ കൂടുതൽ പ്രീമിയം ഓഫറായി വിപണനം ചെയ്യും. ചൈനീസ് വിപണിയിലുള്ള ബയോജുൻ 530 എസ്‌യുവിയെ അടിസ്ഥാനമാക്കിയുള്ളതാകും പുതിയ ആറ് സീറ്റർ എംജി എസ്‌യുവിയെന്നും റിപ്പോർട്ടുകളുണ്ട്.

ആറ് സീറ്റർ പതിപ്പിന് പുതിയ പേര് നൽകാനൊരുങ്ങി എംജി

എങ്കിലും പരിഷ്ക്കരിച്ച മുൻഭാഗം, ചെറിയ ഗ്രിൽ, ഹണികോമ്പ് ഉൾപ്പെടുത്തലുകൾ, എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പ് ഡിസൈൻ, കൂടാതെ പുതിയ ഹെഡ്‌ലാമ്പുകൾ എന്നിവയെല്ലാം എംജിയുടെ ആറ് സീറ്ററിന് ലഭിക്കുന്നു. അതോടൊപ്പം പിൻഭാഗത്ത് റീഫിൽ ചെയ്ത ടെയിൽ ലാമ്പുകളും ഫോക്സ്-ഡ്യുവൽ എക്‌സ്‌ഹോസ്റ്റ് ടിപ്പുകളും പുതിയ റിയർ ബമ്പർ ഡിസൈനും വാഹനത്തിൽ ഉൾപ്പെടുത്തിയേക്കും.

ആറ് സീറ്റർ പതിപ്പിന് പുതിയ പേര് നൽകാനൊരുങ്ങി എംജി

എം‌ജി ബ്രാൻഡിംഗിനൊപ്പം ഒരു പുതിയ പേരും ഇന്ത്യൻ പതിപ്പ് എസ്‌യുവിക്ക് നൽകും. അതോടൊപ്പം കൂടുതൽ രാജ്യ-നിർദ്ദിഷ്ട സ്റ്റൈലിംഗ് ട്വീക്കുകൾ പ്രദർശിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു.

Most Read: രാജ്യത്ത് 100 പുതിയ ഡീലര്‍ഷിപ്പുകള്‍ ആരംഭിക്കാനൊരുങ്ങി ടാറ്റ

ആറ് സീറ്റർ പതിപ്പിന് പുതിയ പേര് നൽകാനൊരുങ്ങി എംജി

അകത്തളത്ത് സ്‌പോർട്‌സ് പ്രീമിയം ഇന്റീരിയറുകളിൽ സൂക്ഷ്മമായ ഡോസ്-ബ്രഷ്ഡ്-അലുമിനിയം ട്രിമ്മിംഗ്, സോഫ്റ്റ്-ടച്ച് ബിറ്റുകൾ എന്നിവ പുതിയ ആറ് സീറ്റർ എം‌ജി എസ്‌യുവിയിൽ തുടരും. ഹെക്ടറിന്റെ പ്രധാന ഘടകങ്ങളായ 10.4 ഇഞ്ച് ലംബ ഇൻഫോടെയിൻമെന്റ് സ്‌ക്രീൻ, പനോരമിക് സൺറൂഫ് എന്നിവയും വാഹനത്തിൽ ഇടംപിടിക്കും.

Most Read: സെല്‍റ്റോസും ഹെക്ടറുമല്ല; 2019 -ല്‍ ഗൂഗിളില്‍ ഏറ്റവും കൂടതല്‍ തെരഞ്ഞത് മറ്റൊരു മോഡല്‍

ആറ് സീറ്റർ പതിപ്പിന് പുതിയ പേര് നൽകാനൊരുങ്ങി എംജി

വികസിതമായ ആറ് സീറ്ററിൽ എം‌ജി ബി‌എസ്-VI കംപ്ലയിന്റ് എഞ്ചിൻ ഓപ്ഷനുകളും അവതരിപ്പിക്കും. ഹെക്ടറിലെ അതേ എഞ്ചിൻ യൂണിറ്റുകളാകും ഇതിലുമുണ്ടാവുക. പുതിയ എസ്‌യുവിക്ക് 2.0 ലിറ്റർ ഡീസൽ, 1.5 ലിറ്റർ ടർബോ-പെട്രോൾ, 48V മൈൽഡ്-ഹൈബ്രിഡ് സജ്ജീകരണമുള്ള 1.5 ലിറ്റർ പെട്രോൾ എന്നിവയാണ് പ്രതീക്ഷിക്കുന്നത്.

Most Read: ടാറ്റ ഗ്രാവിറ്റാസ് എസ്‌യുവിയുടെ പുതിയ ചിത്രങ്ങൾ പുറത്ത്

ആറ് സീറ്റർ പതിപ്പിന് പുതിയ പേര് നൽകാനൊരുങ്ങി എംജി

ആറ് സീറ്റർ എം‌ജി എസ്‌യുവി 2020 ഫെബ്രുവരി-മാർച്ച് കാലയളവിൽ വിപണിയിൽ എത്താനാണ് സാധ്യത. എന്നാൽ കമ്പനി അടുത്തിടെ പുറത്തിറക്കിയ ഓൾ-ഇലക്ട്രിക് എസ്‌യുവിയായ ZS EV-യെ ജനുവരിയിൽ വിപണിയിലെത്തിക്കാനാണ് കമ്പനി ശ്രമിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Hector Six-seater suv likely to get a new name. Read more Malayalam
Story first published: Monday, December 16, 2019, 13:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X