എംജി ഹെക്ടര്‍ നാളെയെത്തും, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

പുതിയ ഹെക്ടര്‍ എസ്‌യുവിയെ വിപണിയിലെത്തിക്കാനുള്ള തിരക്കുകളിലായിരുന്നു എംജി മോട്ടോര്‍ ഇതുവരെ. ഇന്ത്യയില്‍ തങ്ങളുടെ ആദ്യ വാഹനമായതിനാല്‍ തന്നെ ഹെക്ടറിനായി നല്ലവണ്ണം ഗൃഹപാഠം നടത്തിയിട്ടുണ്ട്. ബ്രിട്ടീഷ് വാഹന നിര്‍മ്മാതാക്കള്‍. കടുത്ത മത്സരം നടക്കുന്ന ഇടത്തരം എസ്‌യുവി ശ്രേണിയിലേക്ക് ഹെക്ടര്‍ കടന്നുവരാന്‍ ഇനി ഒരു ദിവസം കൂടി ബാക്കി.

എംജി ഹെക്ടര്‍ നാളെയെത്തും, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

മുന്‍ നിശ്ചയിച്ച പോലെ ജൂണ്‍ 27 തന്നെ പുതിയ എംജി ഹെക്ടര്‍ എസ്‌യുവി വിപണി തേടിയെത്തും. ഹെക്ടറിനായുള്ള ബുക്കിംഗ് ഇതിനകം തന്നെ ഡീലര്‍ഷിപ്പുകളില്‍ തുടങ്ങിക്കഴിഞ്ഞു. 50,000 രൂപയാണ് എസ്‌യുവിയുടെ ബുക്കിംഗ് തുക. എന്നാല്‍, എസ്‌യുവിയുടെ വില എത്രയാണെന്ന് കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

എംജി ഹെക്ടര്‍ നാളെയെത്തും, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

എങ്കിലും 14 മുതല്‍ 18 ലക്ഷം രൂപ വരെ എംജി ഹെക്ടര്‍ എസ്‌യുവിയ്ക്ക് വില പ്രതീക്ഷിക്കാം. ഇന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് കാര്‍ കൂടിയാണ് എംജി ഹെക്ടര്‍. നിര്‍മ്മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന വോയ്‌സ് റെക്കഗ്‌നിഷന്‍ സംവിധാനമാണ് ഹെക്ടറിലെ മുഖ്യാകര്‍ഷണം.

എംജി ഹെക്ടര്‍ നാളെയെത്തും, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

നല്‍കുന്ന ശബ്ദ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാവും നിര്‍മ്മിത ബുദ്ധി പ്രവര്‍ത്തിക. എസ്‌യുവിയിലെ ഇന്‍ബില്‍റ്റ് സിം മുഖേനയാണ് ഇന്റര്‍നെറ്റ് കണക്ഷന്‍ സാധ്യമാവുന്നത്. ഇത് സൂചിപ്പിച്ച് കൊണ്ടു തന്നെ 'ഇന്റര്‍നെറ്റ് ഇന്‍സൈഡ്' എന്ന ബാഡ്ജ് എസ്‌യുവിയുടെ പുറംമോടിയില്‍ പതിഞ്ഞിരിക്കുന്നു.

എംജി ഹെക്ടര്‍ നാളെയെത്തും, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ഹെക്ടറിന്റെ രണ്ടു പതിപ്പുകളും (പെട്രോള്‍, ഡീസല്‍) ഉപഭോക്താക്കളെ നിരാശപ്പെടുത്തില്ലെന്നുറപ്പാണ്. കുത്തനെ സ്ഥാപിച്ച 10.4 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനമാണ് എസ്‌യുവിയിലെ മറ്റൊരാകര്‍ഷണം.

എംജി ഹെക്ടര്‍ നാളെയെത്തും, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ശ്രേണിയിലെ ഏറ്റവും വലുപ്പമേറിയ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനങ്ങളിലൊന്നാണിത്. ആദ്യ കാഴ്ചയില്‍ തന്നെ ആരുടെയും മനം കവരുന്ന രീതിയിലാണ് എംജി ഹെക്ടര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ബോക്‌സി ഘടനയിലുള്ള വലുപ്പമേറിയ എസ്‌യുവിയാണ് ഹെക്ടര്‍.

Most Read: ഈ വര്‍ഷം ഇന്ത്യയിലെത്തുന്ന എട്ട് കാറുകള്‍

എംജി ഹെക്ടര്‍ നാളെയെത്തും, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

മുന്നില്‍ കറുപ്പ് നിറമുള്ള വലിയ ഗ്രില്ലിന് തൊട്ട് താഴെയായാണ് എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. ഇതിന് മുകളിലായി എല്‍ഇഡി ഡെയ് ടൈം റണ്ണിംഗ് ലൈറ്റുകളും കാണാം.

Most Read: മത്സരം പൊടിപാറും, റാലിക്കിറങ്ങാന്‍ മഹീന്ദ്ര XUV300

എംജി ഹെക്ടര്‍ നാളെയെത്തും, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

വശങ്ങളില്‍ നിന്ന് നോക്കിയാല്‍ എസ്‌യുവിയുടെ ബോക്‌സി ഘടന കൃത്യമായി അറിയാന്‍ കഴിയും. കൃത്യതയാര്‍ന്ന ഷോള്‍ഡര്‍ ലൈനുകള്‍ ഹെക്ടറിന്റെ നീളം എടുത്തു കാണിക്കുക മാത്രമല്ല, സ്‌പോര്‍ടി ഭാവവും പകരുന്നു.

Most Read: മാരുതി ബ്രെസ്സയുടെ വിപണി മോഹിച്ച് റെനോ, പുതിയ എസ്‌യുവി വരുന്നൂ

എംജി ഹെക്ടര്‍ നാളെയെത്തും, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

പക്ഷേ, എസ്‌യുവിയുടെ ആകാരം കണക്കിലെടുക്കുമ്പോള്‍ വീലുകള്‍ ചെറുതായിപ്പോയോ എന്ന സംശയം ആര്‍ക്കും ഉണ്ടാവാം. 17 ഇഞ്ച് ഇരട്ട ടോണ്‍ അലോയ് വീലുകളാണ് പുതിയ എംജി ഹെക്ടറിനുള്ളത്. വലിയ വീല്‍ ആര്‍ച്ചുകളാണ് കമ്പനി ഹെക്ടറിന് നല്‍കിയിരിക്കുന്നത്.

എംജി ഹെക്ടര്‍ നാളെയെത്തും, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

പുറകില്‍ ഡൈനാമിക് ടേണ്‍ ഇന്‍ഡിക്കേറ്ററുകളോടെയുള്ള എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍ കാണാം. പരസ്പരം ബന്ധിപ്പിച്ച നിലയിലാണ് ടെയില്‍ ലൈറ്റുകള്‍ നിലകൊള്ളുന്നത്. ഇത് എസ്‌യുവിയ്ക്ക് കൂടുതല്‍ പ്രീമിയം ഭാവം നല്‍കുന്നു.

എംജി ഹെക്ടര്‍ നാളെയെത്തും, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

മുന്‍പ് പറഞ്ഞത് പോലെ രണ്ട് എഞ്ചിന്‍ പതിപ്പുകളാണ് എംജി ഹെക്ടറിലുള്ളത്; 1.5 ലിറ്റര്‍ ടര്‍ബോ പെട്രോളും 2.0 ലിറ്റര്‍ ഡീസലും. 143 bhp കരുത്തും 350 Nm torque ഉം ആയിരിക്കും 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ പരമാവധി കുറിക്കുക. മറുഭാഗത്ത് 172 bhp കരുത്തും 350 Nm torque ഉം ആവും 2.0 ലിറ്റര്‍ ഡീസല്‍ യൂണിറ്റ് കുറിക്കുക. ഇരു എഞ്ചിനുകളിലും ആറ് സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. എന്നാല്‍, പെട്രോള്‍ പതിപ്പില്‍ ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സ് ഓപ്ഷന്‍ കമ്പനി നല്‍കുന്നുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Hector To Be Launched In India Tomorrow — Rivals The Jeep Compass. Read In Malayalam
Story first published: Wednesday, June 26, 2019, 19:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X