എംജി ഹെക്ടര്‍ വിപണിയില്‍, പ്രാരംഭ വില 12.18 ലക്ഷം

കാത്തിരിപ്പിന് വിരാമം, പുതിയ ഹെക്ടര്‍ എസ്‌യുവിയെ എംജി മോട്ടോര്‍ വിപണിയിലെത്തിച്ചിരിക്കുന്നു. 12.18 ലക്ഷം രൂപയെന്ന പ്രാരംഭ വിലയിലാണ് ബ്രിട്ടീഷ് കാര്‍ നിര്‍മ്മാതാക്കള്‍ പുതിയ ഹെക്ടറിനെ വിപണിയിലെത്തിച്ചത്. എംജി മോട്ടോര്‍ ഇന്ത്യയിലെത്തിക്കുന്ന ആദ്യ വാഹനം കൂടിയാണ് ഹെക്ടര്‍ എസ്‌യുവി. സ്റ്റൈല്‍, സൂപ്പര്‍, സ്മാര്‍ട്, ഷാര്‍പ്പ് എന്നീ നാല് വകഭേദങ്ങളില്‍ ഹെക്ടര്‍ എസ്‌യുവി ലഭിക്കും.

എംജി ഹെക്ടര്‍ വിപണിയില്‍, പ്രാരംഭ വില 12.18 ലക്ഷം

16.88 ലക്ഷം രൂപയാണ് ഏറ്റവും ഉയര്‍ന്ന ഹെക്ടര്‍ മോഡലിന് വില. എക്‌സ്‌ഷോറൂം പ്രകാരമാണ് എല്ലാ വിലകളും. മികച്ച ഫീച്ചറുകളാണ് പുതിയ ഹെക്ടര്‍ എസ്‌യുവിയില്‍ കമ്പനി ഒരുക്കിയിരിക്കുന്നത്.

എംജി ഹെക്ടര്‍ വിപണിയില്‍, പ്രാരംഭ വില 12.18 ലക്ഷം

വില്‍പ്പനയ്‌ക്കെത്തിക്കുന്നതിന് മുമ്പ് തന്നെ എസ്‌യുവിയ്ക്കായുള്ള ബുക്കിംഗ് കമ്പനി തുടങ്ങിയിരുന്നു. ഇതുവരെ 10,000 ബുക്കിംഗുകളാണ് എംജി ഹെക്ടറിന് ലഭിച്ചിരിക്കുന്നത്. എസ്‌യുവി ഡീലര്‍ഷിപ്പുകളില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്.

എംജി ഹെക്ടര്‍ വിപണിയില്‍, പ്രാരംഭ വില 12.18 ലക്ഷം

ഏകദേശം ജൂലായ് ആദ്യ വാരത്തോടെ തന്നെ ഹെക്ടറിന്റെ ഡെലിവറി ആരംഭിക്കുമെന്ന് എംജി മോട്ടോര്‍ അറിയിച്ചു. ഇന്ത്യന്‍ വാഹന വിപണിയിലെ മികച്ച മത്സരമുള്ള ഇടത്തരം എസ്‌യുവി ശ്രേണിയിലേക്കാണ് പുതിയ ഹെക്ടറെത്തുന്നത്.

എംജി ഹെക്ടര്‍ വിപണിയില്‍, പ്രാരംഭ വില 12.18 ലക്ഷം

ആരെയും ആകര്‍ഷിക്കുന്ന ഡിസൈന്‍ സവിശേഷതയാണ് എസ്‌യുവിയ്ക്കുള്ളത്. മുന്നിലെ വലിയ ഗ്രില്ലിന് ഇരുവശത്തുമായി എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍ ഇടംപിടിച്ചിരിക്കുന്നു.

എംജി ഹെക്ടര്‍ വിപണിയില്‍, പ്രാരംഭ വില 12.18 ലക്ഷം

ഒപ്പം എല്‍ഇഡി ഡെയ് ചൈം റണ്ണിംഗ് ലൈറ്റുകളും കാണാം. വശങ്ങളില്‍ നിന്ന് നോക്കുമ്പോള്‍ ഹെക്ടറിന്റെ ബോക്‌സി ഘടന വ്യക്തമായറിയാം. കൃത്യതയാര്‍ന്ന ഷോള്‍ഡര്‍ ലൈനുകള്‍ എസ്‌യുവിയുടെ നീളം പറഞ്ഞുവയ്ക്കുന്നു. 17 ഇഞ്ച് അലോയ് വീലുകളാണ് പുതിയ എംജി ഹെക്ടറിലുള്ളത്.

Most Read: വാഹനങ്ങളില്‍ ഹോളോഗ്രാം സ്റ്റിക്കറുകള്‍ പതിക്കാന്‍ കേന്ദ്ര നിര്‍ദ്ദേശം

എംജി ഹെക്ടര്‍ വിപണിയില്‍, പ്രാരംഭ വില 12.18 ലക്ഷം

പുറകില്‍ പരസ്പരം ബന്ധിപ്പിച്ച നിലയിലാണ് എല്‍ഇഡി ടെയില്‍ ലാമ്പുകളുടെ ഘടന. ഇത് എസ്‌യുവിയ്ക്ക് കൂടുതല്‍ പ്രീമിയം, സ്‌പോര്‍ടി ഭാവങ്ങള്‍ പകരുന്നുണ്ട്. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ പുതിയ എംജി ഹെക്ടര്‍ എസ്‌യുവി ലഭ്യമാവും.

Most Read: 9.99 ലക്ഷം രൂപയ്ക്ക് ടാറ്റ ടിഗോര്‍ ഇവി, ഒറ്റ ചാര്‍ജില്‍ 142 കിലോമീറ്റര്‍ ഓടും

എംജി ഹെക്ടര്‍ വിപണിയില്‍, പ്രാരംഭ വില 12.18 ലക്ഷം

143 bhp കരുത്തും 250 Nm torque ഉം പെട്രോള്‍ എഞ്ചിന്‍ കുറിക്കും. മറുഭാഗത്ത് 173 bhp കരുത്തും 350 Nm torque ഉം ആയിരിക്കും ഡീസല്‍ എഞ്ചിന്‍ സൃഷ്ടിക്കുക. ഇവയെ കൂടാതെ എസ്‌യുവിയുടെ 48V ഹൈബ്രിഡ് പതിപ്പും കമ്പനി ഒരുക്കിയിട്ടുണ്ട്.

Most Read: കാര്‍ രജിസ്‌ട്രേഷന്‍ ഫീസുകള്‍ കുത്തനെ ഉയര്‍ത്താന്‍ മോദി സര്‍ക്കാര്‍

എംജി ഹെക്ടര്‍ വിപണിയില്‍, പ്രാരംഭ വില 12.18 ലക്ഷം

ആറ് സ്പീഡായിരിക്കും എസ്‌യുവിയിലെ മാനുവല്‍ ഗിയര്‍ബോക്‌സ്. പെട്രോള്‍ പതിപ്പിന് DCT ഗിയര്‍ബോക്‌സും കമ്പനി നല്‍കുന്നുണ്ട്. ഒരുപിടി മികച്ച ഫീച്ചറുകളാണ് പുതിയ എംജി ഹെക്ടര്‍ എസ്‌യുവിയിലുള്ളത്.

എംജി ഹെക്ടര്‍ വിപണിയില്‍, പ്രാരംഭ വില 12.18 ലക്ഷം

ഐ-സ്മാര്‍ട് സാങ്കേതികത, കുത്തനെ സ്ഥാപിച്ച 10.4 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനം, വോയ്‌സ് റെക്കഗ്‌നിഷന്‍ തുടങ്ങിയ ഫീച്ചറുകള്‍ എസ്‌യുവിയിലുണ്ട്. ഇന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് കാര്‍ കൂടിയാണ് എംജി ഹെക്ടര്‍. ക്യാന്‍ഡി വൈറ്റ്, സ്റ്റാറി ബ്ലാക്ക്, അറോറ സില്‍വര്‍, ബര്‍ഗന്‍ഡി റെഡ്, ഗ്ലെയ്‌സ് റെഡ് എന്നിങ്ങനെ അഞ്ച് നിറപ്പതിപ്പുകളിലാണ് പുതിയ എംജി ഹെക്ടര്‍ ലഭിക്കുക.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Hector Launched In India — Prices Start At Rs 12.18 Lakh. Read In Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X