10,000 യൂണിറ്റുകൾ നിർമ്മാണം പൂർത്തീകരിച്ച് എംജി ഹെക്ടർ

ഹെക്ടറിന്റെ ഉത്പാദനം 5,000 കടന്നതായി എം‌ജി ഇന്ത്യ 2019 സെപ്റ്റംബർ 5 -ന് പ്രഖ്യാപിച്ചിരുന്നു. ഗുജറാത്തിലെ ബറോഡയിലെ കമ്പനി പ്ലാന്റിൽ നിന്ന് ഇപ്പോൾ ചോർന്നിരിക്കുന്ന ഒരു ഫോട്ടോ ഹെക്ടറിന്റെ ഉത്പാദനം ഇപ്പോൾ 10,000 കടന്നതായി വെളിപ്പെടുത്തുന്നു.

10,000 യൂണിറ്റുകൾ നിർമ്മാണം പൂർത്തീകരിച്ച് എംജി ഹെക്ടർ

ഇതിനർത്ഥം ഹെക്ടറിന്റെ ആദ്യത്തെ 5,000 യൂണിറ്റുകൾ നിർമ്മിക്കാൻ കമ്പനി ഏകദേശം 3 മാസമെടുത്തു എന്നാണ്. അടുത്ത 5,000 യൂണിറ്റുകൾ 1.5 മാസത്തിനുള്ളിൽ നിർമ്മിച്ചു. പുറത്തിറങ്ങിയ സമയത്ത് 1,500 യൂണിറ്റായിരുന്നു വാഹനത്തിന്റെ പ്രതിമാസ ഉത്പാദനം. എന്നാൽ ആവശ്യക്കാർ ഏറിയതോടെ ഉത്പാദനം പ്രതിമാസം 3,000 യൂണിറ്റായി നിർമ്മാതാക്കൾ ഉയർത്തി.

10,000 യൂണിറ്റുകൾ നിർമ്മാണം പൂർത്തീകരിച്ച് എംജി ഹെക്ടർ

എസ്‌യുവിയുടെ കാത്തിരിപ്പ് കാലയളവ് കുറയ്ക്കുന്നതിന് എം‌ജി ഇന്ത്യ ഉൽ‌പാദനം ഇനിയും വർദ്ധിപ്പിക്കും.നിലവിൽ 40,000-ത്തിലധികം ബുക്കിങ്ങാണ് ഹെക്ടറിന് ലഭിച്ചിരിക്കുന്നത്, അതിൽ 6,000 യൂണിറ്റുകൾ ഇതിനോടകം വിതരണം ചെയ്തു കഴിഞ്ഞു.

10,000 യൂണിറ്റുകൾ നിർമ്മാണം പൂർത്തീകരിച്ച് എംജി ഹെക്ടർ

ഇന്ത്യയിലെ കിയ മോട്ടോഴ്‌സിന്റെ ആദ്യ വാഹനമായ സെൽറ്റോസ് പോലെ, രാജ്യത്തെ എം‌ജി മോട്ടോഴ്‌സിൽ നിന്നുള്ള ആദ്യത്തെ മോഡൽ കൂടിയാണ് ഹെക്ടർ.

Hector MS% Harrier Compass XUV500
Jan-19 422 1,267 2,659
Feb-19 1,449 1,304 1,806
Mar19 2,492 1,441 1,916
Apr-19 2,075 1,204 1,508
May-19 1,779 977 1,195
Jun-19 1,216 791 1,129
Jul-19 1,508 38.94 740 509 1,116
Aug-19 2,018 47.75 635 605 968
Sep-19 2,608 49.47 941 603 1,120
Total 6,134 11,749 8,701 13,417
10,000 യൂണിറ്റുകൾ നിർമ്മാണം പൂർത്തീകരിച്ച് എംജി ഹെക്ടർ

സ്റ്റൈൽ, സൂപ്പർ, സ്മാർട്ട്, ഷാർപ്പ് എന്നീ നാല് പതിപ്പുകളിലായിട്ട് വാഗ്ദാനം ചെയ്യുന്ന 5 സീറ്റർ മിഡ് സൈസ് എസ്‌യുവിയാണ് എം‌ജി ഹെക്ടർ. അടുത്തിടെ 40,000 രൂപ വരെ വാഹനത്തിന്റെ വില വർദ്ധിപ്പിച്ചിരുന്നു. നിലവിൽ 12.48 ലക്ഷം മുതൽ 17.27 ലക്ഷം രൂപ വരെയാണ് ഹെക്ടറിന്റെ എക്സ്-ഷോറൂം വില.

10,000 യൂണിറ്റുകൾ നിർമ്മാണം പൂർത്തീകരിച്ച് എംജി ഹെക്ടർ

പുറത്തിറങ്ങി ഒരു മാസത്തിനുള്ളിൽ 1,508 യൂണിറ്റുകൾ വിറ്റഴിച്ചു. 2019 ഓഗസ്റ്റിൽ വിൽപ്പന 2000 മറികടന്നു, 2019 സെപ്റ്റംബറിൽ 2,600 യൂണിറ്റിലധികം വിൽപ്പന ലഭിച്ചിരുന്നു. 2019 ഒക്ടോബറിൽ വിൽപ്പന 3,000 യൂണിറ്റ് കടക്കുമെന്നാണ് നിർമ്മാതാക്കളുടെ പ്രതീക്ഷ. വിപണിയിൽ എത്തിയതുമുതൽ, ഈ വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട എസ്‌യുവിയിലൊന്നാണ് ഹെക്ടർ.

10,000 യൂണിറ്റുകൾ നിർമ്മാണം പൂർത്തീകരിച്ച് എംജി ഹെക്ടർ

വാഹന വ്യവസായം മന്ദഗതിയിലായിരിക്കുന്ന ഈ സമയത്ത് രാജ്യത്ത് എംജി ഹെക്ടറിന്റെ വിജയം ശ്രദ്ധേയമാണ്. ഇന്ത്യൻ വാഹന വ്യവസായത്തിൽ ശക്തമായ ചുവടുറപ്പിക്കാൻ ഹെക്ടർ കമ്പനിയെ സഹായിച്ചിട്ടുണ്ട്. ഈ അടിത്തറ അടിസ്ഥാനമാക്കി, ഇന്ത്യയിൽ കൂടുതൽ കാറുകൾ വിപണിയിലെത്തിക്കാനാണ് കമ്പനിയുടെ പദ്ധതി.

10,000 യൂണിറ്റുകൾ നിർമ്മാണം പൂർത്തീകരിച്ച് എംജി ഹെക്ടർ

രാജ്യത്ത് അടുത്തതായി എംജി പുറത്തിറങ്ങാനിരിക്കുന്നത് ഓൾ ഇലക്ട്രിക് eZS എസ്‌യുവിയാണ്. 20 ലക്ഷം രൂപയാവും വാഹനത്തിന്റെ വില. 2020 ജനുവരിയിൽ വാഹനം വിപണിയിലെത്തും. ഹ്യുണ്ടായ് കോന, വരാനിരിക്കുന്ന ടാറ്റ നെക്‌സൺ ഇവി എന്നിവയാവും എംജി ഇലക്ട്രിക്ക് എസ്‌യുവിയുടെ പ്രധാന എതിരാളികൾ.

10,000 യൂണിറ്റുകൾ നിർമ്മാണം പൂർത്തീകരിച്ച് എംജി ഹെക്ടർ

eZS ഇവിക്ക് ശേഷം എം‌ജി ഹെക്ടറിന്റെ കൂടുതൽ പ്രീമിയം വകഭേതം പുറത്തിറക്കും. മുൻവശത്തും പിൻവശത്തും പുതുക്കിയ സ്റ്റൈലിംഗുമായിട്ടാവും വാഹനം എത്തുന്ന്. ഉൾവശത്ത്, മൂന്ന് വരികളായി ആറ് സീറ്റർ ക്രമീകരണം ലഭിക്കും. ഈ പുതിയ ഹെക്ടർ പതിപ്പിനെ നിലവിലെ ഹെക്ടറിനേക്കാൾ 40 മില്ലിമീറ്റർ നീളമുള്ളതാക്കും.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Hector Production crosses 10000 units. Read more Malayalam.
Story first published: Friday, October 18, 2019, 19:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X