ഹലോല്‍ ശാലയില്‍ നിന്നും എംജി ഹെക്ടര്‍ പുറത്തിറങ്ങുന്നത് ഇങ്ങനെ — വീഡിയോ

പുതിയ തുടക്കം. പുതിയ പ്രതീക്ഷകള്‍. ഹെക്ടര്‍ എസ്‌യുവിയിലൂടെ ഇന്ത്യന്‍ മണ്ണില്‍ ആദ്യ ചുവടുവെയ്പ്പിന് ഒരുക്കംകൂട്ടുകയാണ് എംജി മോട്ടോര്‍. മെയ് 15 -ന് പുതിയ അഞ്ചു സീറ്റര്‍ ഹെക്ടര്‍ എസ്‌യുവിയെ എംജി മോട്ടോര്‍ ഇന്ത്യ അനാവരണം ചെയ്യും. ജൂണിലാണ് ഹെക്ടര്‍ വില്‍പ്പനയ്ക്ക് അണിനിരക്കുക.

ഹലോല്‍ ശാലയില്‍ നിന്നും എംജി ഹെക്ടര്‍ പുറത്തിറങ്ങുന്നത് ഇങ്ങനെ — വീഡിയോ

ഹെക്ടറിന് ശേഷം eZS എന്ന വൈദ്യുത എസ്‌യുവിയെ അവതരിപ്പിക്കാനും എംജിക്ക് പദ്ധതിയുണ്ട്. ഇന്ത്യന്‍ വൈദ്യുത വാഹന വിപണിയില്‍ തുടക്കത്തിലേ പേരറിയിക്കാന്‍ കമ്പനി ആഗ്രഹിക്കുന്നു. ബ്രിട്ടീഷ് പാരമ്പര്യമുണ്ടെങ്കിലും നിലവില്‍ ചൈനീസ് വാഹന നിര്‍മ്മാതാക്കളായ SAIC ആണ് എംജിയുടെ ഉടമസ്ഥര്‍. എംജിയിലൂടെ ഇന്ത്യന്‍ വിപണിയില്‍ കടന്നുകയറാന്‍ SAIC -ന് ലഭിക്കുന്ന തുറന്ന അവസരമാണിത്.

ഹലോല്‍ ശാലയില്‍ നിന്നും എംജി ഹെക്ടര്‍ പുറത്തിറങ്ങുന്നത് ഇങ്ങനെ — വീഡിയോ

എന്തായാലും ഹെക്ടറില്‍ കൃത്യമായ തയ്യാറെടുപ്പുകള്‍ കമ്പനി നടത്തിയിട്ടുണ്ട്. ഗുജറാത്തിലെ ഹലോല്‍ ശാലയില്‍ എസ്‌യുവികളുടെ നിര്‍മ്മാണം തകൃതിയായി നടക്കുന്നു. ഇന്ത്യയില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച് മടങ്ങിയ ജനറല്‍ മോട്ടോര്‍സിന്റെ പക്കല്‍ നിന്നാണ് ഹലോല്‍ ശാല എംജി മോട്ടോര്‍ ഇന്ത്യ വാങ്ങിയത്. വിപണിയില്‍ സജീവമാകുന്നതിന്റെ ഭാഗമായി ഒരു ബില്യണ്‍ ഡോളറിന്റെ നിക്ഷേപം എംജി ഇന്ത്യയില്‍ നടത്തിക്കഴിഞ്ഞു.

ഹലോല്‍ ശാലയില്‍ നിന്നും എംജി ഹെക്ടര്‍ പുറത്തിറങ്ങുന്നത് ഇങ്ങനെ — വീഡിയോ

ഇപ്പോള്‍, ഹലോല്‍ ശാലയില്‍ ഹെക്ടര്‍ എസ്‌യുവികള്‍ നിര്‍മ്മിക്കുന്നതെങ്ങനെയെന്ന് വെളിപ്പെടുത്തി എംജി പുറത്തുവിട്ടിരിക്കുന്ന പുതിയ വീഡിയോ, വാഹന പ്രേമികളുടെ ശ്രദ്ധയാകര്‍ഷിക്കുകയാണ്. ശാലയില്‍ കമ്പനി നടത്തിയ ഒരുക്കങ്ങളും സാങ്കേതിക തികവും വീഡിയോയില്‍ കാണാം. എംജി പുറത്തിറക്കിയ ആദ്യ ഹെക്ടര്‍ എസ്‌യുവിയാണ് ദൃശ്യങ്ങളില്‍.

ഹലോല്‍ ശാലയില്‍ നിന്നും എംജി ഹെക്ടര്‍ പുറത്തിറങ്ങുന്നത് ഇങ്ങനെ — വീഡിയോ

നൂതനമായ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഓപ്ഷനുകള്‍ ഹെക്ടറില്‍ ഒരുങ്ങുന്നുണ്ട്. ഹാര്‍ഡ്‌വെയര്‍, സോഫ്റ്റ്‌വെയര്‍, കണക്ടിവിറ്റി, സര്‍വീസസ്, ആപ്ലിക്കേഷന്‍ തലങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന i-SMART സംവിധാനം ഹെക്ടറിലെ പ്രധാന വിശേഷമാണ്. മൈക്രോസോഫ്റ്റ്, സിസ്‌കോ, അണ്‍ലിമിറ്റ് തുടങ്ങിയ മുന്‍നിര ടെക്‌നോളജി കമ്പനികളുടെ പിന്തുണ i-SMART സംവിധാനത്തിനുണ്ട്.

Most Read: മാറിയത് ലോഗോ മാത്രം, തനി ബലെനോ തന്നെ പുതിയ ടൊയോട്ടഗ്ലാന്‍സ — കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

ഹലോല്‍ ശാലയില്‍ നിന്നും എംജി ഹെക്ടര്‍ പുറത്തിറങ്ങുന്നത് ഇങ്ങനെ — വീഡിയോ

ശബ്ദ നിര്‍ദ്ദേശങ്ങള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന നിര്‍മ്മിത ബുദ്ധി, ബില്‍ട്ട് ഇന്‍ ആപ്പുകള്‍, വോയിസ് അസിസ്റ്റ്, 10.4 ഇഞ്ച് വലുപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം എന്നിങ്ങനെ നീളും ഹെക്ടറിലെ മറ്റു വിശേഷങ്ങള്‍. തത്സമയ നാവിഗേഷന്‍, റിമോട്ട് ലൊക്കേഷന്‍, എമര്‍ജന്‍സി റെസ്‌പോണ്‍സ്, ജിയോ ഫെന്‍സിങ് മുതലായ സേവനങ്ങളും കാറില്‍ ലഭ്യമാണ്.

ഹലോല്‍ ശാലയില്‍ നിന്നും എംജി ഹെക്ടര്‍ പുറത്തിറങ്ങുന്നത് ഇങ്ങനെ — വീഡിയോ

ഇതിനായി ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ വേര്‍ഷന്‍ 6 എസ്‌യുവിയില്‍ ഒരുങ്ങുന്നുണ്ട്. ശ്രേണിയില്‍ മറ്റാര്‍ക്കുമില്ലാത്ത ഒരുപിടി ഫീച്ചറുകള്‍ ഹെക്ടറിന്റെ മാറ്റുകൂട്ടും. ശ്രേണിയിലെ ഏറ്റവും വലിയ എസ്‌യുവിയായിരിക്കും വരാന്‍പോകുന്ന എംജി ഹെക്ടര്‍. 4,655 mm നീളവും 1,835 mm വീതിയും 1,760 mm ഉയരവും ഹെക്ടറിനുണ്ട്.

ഹലോല്‍ ശാലയില്‍ നിന്നും എംജി ഹെക്ടര്‍ പുറത്തിറങ്ങുന്നത് ഇങ്ങനെ — വീഡിയോ

1.5 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍, 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എഞ്ചിന്‍ യൂണിറ്റുകള്‍ എസ്‌യുവിയിലുണ്ടെന്നാണ് വിവരം. പെട്രോള്‍ എഞ്ചിന്‍ 140 bhp കരുത്തും 250 Nm torque ഉം കുറിക്കും. 172 bhp കരുത്തും 350 Nm torque -മാണ് ഡീസല്‍ എഞ്ചിന്‍ സൃഷ്ടിക്കുക.

Most Read: ഇന്ത്യന്‍ രംഗപ്രവേശത്തിന് സിട്രണ്‍ തയ്യാര്‍, പുതിയ എയര്‍ക്രോസിന്റെ പരസ്യങ്ങള്‍ പുറത്ത്

ഘടകങ്ങളുടെ പ്രാദേശിക സമാഹരണം വര്‍ധിപ്പിച്ച് ഹെക്ടറിന്റെ വില നിയന്ത്രിച്ചു നിര്‍ത്താന്‍ കമ്പനി പരമാവധി ശ്രമിക്കും. 15 മുതല്‍ 20 ലക്ഷം രൂപ വരെ ഹെക്ടറിന് വിലസൂചിക കരുതുന്നതില്‍ തെറ്റില്ല. വിപണിയില്‍ ജീപ്പ് കോമ്പസ്, ഹ്യുണ്ടായി ട്യൂസോണ്‍, ടാറ്റ ഹാരിയര്‍, ഹ്യുണ്ടായി ക്രെറ്റ എന്നിവരുമായാണ് എംജി ഹെക്ടര്‍ അങ്കത്തിനിറങ്ങുക.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Hector Rolls Out From The Halol Plant. Read in Malayalam.
Story first published: Monday, May 6, 2019, 17:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X