സെപ്തംബറിൽ 2,608 യൂണിറ്റ് വിൽപ്പനയുമായി എംജി ഹെക്ടർ

ഇന്ത്യൻ വപണിയിൽ സെപ്റ്റംബറിൽ എംജി ഹെക്ടർ 2,608 യൂണിറ്റ് വിൽപ്പന കരസ്ഥമാക്കി. രാജ്യത്ത് എസ്‌യുവിയിലൂടെ കമ്പനിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വാഹനത്തിന്റെ ഉൽ‌പാദനം വർദ്ധിപ്പിക്കാൻ നിർമ്മാതാക്കളെ ഇത് നിർബന്ധിതരാക്കുന്നു.

സെപ്തംബറിൽ 2,608 യൂണിറ്റ് വിൽപ്പനയുമായി എംജി ഹെക്ടർ

പ്രതിമാസ വിൽപ്പനയുടെ കാര്യത്തിലും എം‌ജി ഹെക്ടർ മെച്ചപ്പെട്ടിരിക്കയാണ്. ഓഗസ്റ്റിൽ ഹെക്ടർ എസ്‌യുവി 2,018 യൂണിറ്റുകൾ വിൽപ്പനയാണ് രജിസ്റ്റർ ചെയ്തത്. എസ്‌യുവിക്കായി ബുക്കിംഗ് സ്വീകരിക്കുന്നത് കമ്പനി മുമ്പ് നിർത്തി വെച്ചിരുന്നു.

സെപ്തംബറിൽ 2,608 യൂണിറ്റ് വിൽപ്പനയുമായി എംജി ഹെക്ടർ

ആദ്യം കാത്തിരിക്കുന്ന ഉപഭോക്താക്കൾക്ക് വാഹനം എത്തിക്കുന്നതിനായിരുന്നു ഈ നടപടി. വാഹനത്തിന്റെ ബുക്കിംഗ് ഇപ്പോൾ വീണ്ടും തുറന്നിരിക്കുകയാണ്. 3 - 4 മാസം വരെയാണ് എസ്‌യുവിക്കായുള്ള നിലവിലെ കാത്തിരിപ്പ് കാലയളവ്.

സെപ്തംബറിൽ 2,608 യൂണിറ്റ് വിൽപ്പനയുമായി എംജി ഹെക്ടർ

എം‌ജി മോട്ടോഴ്‌സ് 2019 നവംബർ മുതൽ ഇന്ത്യൻ വിപണിയിൽ ഹെക്ടറിന്റെ ഉത്പാദനം വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. വരും കാലങ്ങളിൽ കമ്പനി രണ്ടാം ഷിഫ്റ്റിൽ ഉത്പാദനം വർദ്ധിപ്പിക്കും.

സെപ്തംബറിൽ 2,608 യൂണിറ്റ് വിൽപ്പനയുമായി എംജി ഹെക്ടർ

ഇത് കമ്പനിയുടെ ആഗോള, പ്രാദേശിക ഘടക നിർമ്മാതാക്കൾക്ക് അവരുടെ ഉൽ‌പാദന സംഖ്യ അനുസരിച്ച് വിന്യസിക്കാൻ അനുവദിക്കും.

സെപ്തംബറിൽ 2,608 യൂണിറ്റ് വിൽപ്പനയുമായി എംജി ഹെക്ടർ

ജൂൺ 27 നാണ് എംജി ഹെക്ടർ ഇന്ത്യയിൽ പുറത്തിറങ്ങിയത്. ഇടത്തരം എസ്‌യുവി ശ്രേണിയിലാണ് ഹെക്ടർ എസ്‌യുവി സ്ഥാനം പിടിച്ചിരിക്കുന്നത്. 12.18 ലക്ഷം രൂപ (എക്‌സ്‌ഷോറൂം) പ്രാരംഭ വിലയിൽ വാഹനം ലഭ്യമാണ്.

സെപ്തംബറിൽ 2,608 യൂണിറ്റ് വിൽപ്പനയുമായി എംജി ഹെക്ടർ

പ്രധാനമായും രണ്ട് എഞ്ചിൻ ഓപ്ഷനിലാണ് ഹെക്ടർ എത്തുന്നത്. 140 bhp കരുത്തും 250 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ ടർബോ-പെട്രോൾ യൂണിറ്റ്. 173 bhp കരുത്തും 350 Nm torque ഉം പ്രധാനം ചെയ്യുന്ന 2.0 ലിറ്റർ ഡീസൽ എഞ്ചിനും എസ്‌യുവിയിൽ ലഭ്യമാണ്.

Most Read: എംജി ഹെക്ടർ ആറ് സീറ്റ് പതിപ്പിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

സെപ്തംബറിൽ 2,608 യൂണിറ്റ് വിൽപ്പനയുമായി എംജി ഹെക്ടർ

രണ്ട് എഞ്ചിനുകളും സ്റ്റാൻഡേർഡ് ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുമായിട്ടാണ് ഘടിപ്പിച്ചിരിക്കുന്നത്. പെട്രോൾ യൂണിറ്റിന് ഓപ്‌ഷണലായി ഏഴ് സ്പീഡ് DCT ഓട്ടോമാറ്റിക് ഗിയർബോക്സും ലഭിക്കും. 48V ഹൈബ്രിഡ് മോട്ടോറും പെട്രോൾ എഞ്ചിന് ഓപ്ഷണലായി ലഭിക്കുന്നു.

Most Read: രജിസ്‌ട്രേഷന്‍ രേഖകള്‍ ഇല്ലാതെ വാഹനം ഓടിച്ച ഉടമയ്ക്ക് ഒരുലക്ഷം രൂപ പിഴ

സെപ്തംബറിൽ 2,608 യൂണിറ്റ് വിൽപ്പനയുമായി എംജി ഹെക്ടർ

ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയ്ക്കൊപ്പം 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഉൾപ്പെടെ നിരവധി സവിശേഷതകളുമായാണ് എംജി ഹെക്ടർ എത്തുന്നത്.

Most Read: ഇന്ത്യയില്‍ പുറത്തിറങ്ങുന്നതിന് മുമ്പ് എംജി eZS -ന്റെ ടീസര്‍ വീഡിയോ പുറത്ത്

സെപ്തംബറിൽ 2,608 യൂണിറ്റ് വിൽപ്പനയുമായി എംജി ഹെക്ടർ

ഇൻറർനെറ്റ് കണക്റ്റിവിറ്റിയുമായി വരുന്ന ഇന്ത്യയിലെ ആദ്യത്തെ വാഹനം കൂടെയാണ് എസ്‌യുവി. കൂടാതെ ആർട്ടിഫിഷൽ ഇന്റലിജൻസിൽ പ്രവർത്തിക്കുന്ന നിരവധി ഫീച്ചറുകളുമുണ്ട്.

സെപ്തംബറിൽ 2,608 യൂണിറ്റ് വിൽപ്പനയുമായി എംജി ഹെക്ടർ

രാജ്യത്ത് തങ്ങളുടെ രണ്ടാമത്തെ ഉൽപ്പന്നം അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി ഇപ്പോൾ. അടുത്തതായി നിർമ്മാതാക്കളി. നിന്ന് എത്തുന്നത് ഒരു ഇലക്ട്രിക് എസ്‌യുവിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

സെപ്തംബറിൽ 2,608 യൂണിറ്റ് വിൽപ്പനയുമായി എംജി ഹെക്ടർ

2020 -ന്റെ തുടക്കത്തിൽ എം‌ജി e-ZS ഇന്ത്യയിൽ വിൽ‌പനയ്‌ക്കെത്തും. വാഹനം പുറത്തിറങ്ങുന്നതിന് മുമ്പായി, എം‌ജി മോട്ടോഴ്‌സ് മറ്റ് കമ്പനികളുമായി ചേർന്ന് ഇന്ത്യയിലുടനീളം ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുനുള്ള ശ്രമത്തിലാണ്.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Hector Registers 2,608 Units Of Sales In September 2019: Production To Increase Soon. Read more Malayalam.
Story first published: Tuesday, October 1, 2019, 16:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X