വില്‍പ്പനയില്‍ ടാറ്റ ഹാരിയറിനേയും മഹീന്ദ്ര XUV500 -നേയും പിന്‍തള്ളി എംജി ഹെക്ടര്‍

ജൂണിലാണ് തങ്ങളുടെ ആദ്യ വാഹമായ ഹെക്ടറിനെ എംജി ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കിയത്. വന്‍ വരവേല്‍പ്പാണ് വിപണിയില്‍ എത്തിയ നാള്‍ മുതല്‍ വാഹനത്തിന് ലഭിച്ചത്. ആദ്യ മാസം തന്നെ 28,000 -ല്‍ ഏറെ ബുക്കിങ്ങുകളാണ് ഹെക്ടറിന് ലഭിച്ചത്. നിലവില്‍ താല്‍കാലികമായി വാഹനത്തിന്റെ ബുക്കിങ് നിര്‍ത്തി വച്ചിരിക്കുകയാണ്.

വില്‍പ്പനയില്‍ ടാറ്റ ഹാരിയറിനേയും മഹീന്ദ്ര XUV500 -നേയും പിന്‍തള്ളി എംജി ഹെക്ടര്‍

ജൂലായി മാസത്തിലെ വില്‍പ്പന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുമ്പോള്‍ 1,508 യൂണിറ്റ് ഹെക്ടറുകളാണ് എംജി വിറ്റഴിച്ചിരിക്കുന്നത്. ഈ സംഖ്യ ഹെക്ടറിനെ ഇടത്തരം എസ്‌യുവി വിഭാഗത്തില്‍ വില്‍പ്പനയില്‍ രാജ്യത്ത് മൂന്നാം സ്ഥാനത്ത് എത്തിച്ചിരിക്കുകയാണ്.

വില്‍പ്പനയില്‍ ടാറ്റ ഹാരിയറിനേയും മഹീന്ദ്ര XUV500 -നേയും പിന്‍തള്ളി എംജി ഹെക്ടര്‍

വിപണിയിലെ എതിരാളികളായ ടാറ്റ ഹാരിയര്‍, മഹീന്ദ്ര XUV500, ജീപ്പ് കോമ്പസ് എന്നിവയെ പിന്‍തള്ളിയാണ് എംജി ഹെക്ടര്‍ ഈ നേട്ടം കൈവരിച്ചത്. ജൂലായി മാസത്തില്‍ മഹീന്ദ്ര XUV500 1,116 യൂണിറ്റും, ടാറ്റ ഹാരിയര്‍ 740 യൂണിറ്റും, ജീപ്പ് കോമ്പസ് 509 യൂണിറ്റുമാണ് വിറ്റഴിച്ചത്.

വില്‍പ്പനയില്‍ ടാറ്റ ഹാരിയറിനേയും മഹീന്ദ്ര XUV500 -നേയും പിന്‍തള്ളി എംജി ഹെക്ടര്‍

ഇടത്തരം എസ്‌യുവി വിഭാഗത്തില്‍ 6,585 യൂണിറ്റുകളുടെ വില്‍പ്പനയുമായി ഹ്യുണ്ടായി ക്രെറ്റയാണ് ഒന്നാം സ്ഥാനത്തുള്ളത്. 2,864 യൂണിറ്റുകള്‍ വിറ്റുവരവോടെ മഹീന്ദ്ര സ്‌കോര്‍പിയോയാണ് രണ്ടാം സ്ഥാനത്ത്.

വില്‍പ്പനയില്‍ ടാറ്റ ഹാരിയറിനേയും മഹീന്ദ്ര XUV500 -നേയും പിന്‍തള്ളി എംജി ഹെക്ടര്‍

വാഹനത്തിന്റെ ഡെലിവറികള്‍ എംജി ആരംഭിച്ചു കഴിഞ്ഞു. നിലവിലുള്ള ബുക്കിങ്ങുകള്‍ തീരത്തതിന് ശേഷം ബുക്കിങ് പുനരാരംഭിക്കാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം. നിലവിലുള്ള ഉപഭോക്താക്കൾക്ക് വാഹനത്തിന്റെ ഡെലിവറി മാസം അറിയിച്ചു നിർമ്മാതാക്കൾ ഇ-മെയിൽ സന്ദേശങ്ങളങ്ങൾ വഴി ഉറപ്പു നൽകുന്നുണ്ട്.

വില്‍പ്പനയില്‍ ടാറ്റ ഹാരിയറിനേയും മഹീന്ദ്ര XUV500 -നേയും പിന്‍തള്ളി എംജി ഹെക്ടര്‍

വാഹനത്തിന്റെ ഉത്പാദനവും കൂട്ടാനുള്ള ശ്രമത്തിലാണ് കമ്പനി. നിലവില്‍ ഇന്ത്യയിലെ നിര്‍മ്മാണശാലയില്‍ പ്രതിമാസം 2000 വാഹനങ്ങള്‍ നിര്‍മ്മിക്കാനുള്ള ശേഷിയേയുള്ളൂ. കിയ ഒട്ടം പ്രതീക്ഷിക്കാത്ത പ്രതികരണമാണ് ഇന്ത്യന്‍ വിപണിയില്‍ നിന്ന് ലഭിച്ചത്.

വില്‍പ്പനയില്‍ ടാറ്റ ഹാരിയറിനേയും മഹീന്ദ്ര XUV500 -നേയും പിന്‍തള്ളി എംജി ഹെക്ടര്‍

രണ്ട് എഞ്ചിന്‍ ഓപ്ഷനുകള്‍ വാഹനത്തില്‍ ലഭിക്കുന്നു. 140 bhp കരുത്തും 250 Nm torque ഉം പുറപ്പെടുവിക്കാന്‍ ശേഷിയുള്ള 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും, 173 bhp കരുത്തും 350 Nm torque സൃഷ്ടിക്കുന്ന 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനുമാണ് വാഹനത്തില്‍.

Most Read:2019 ജൂലായില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടത്തിയ കാറുകള്‍

വില്‍പ്പനയില്‍ ടാറ്റ ഹാരിയറിനേയും മഹീന്ദ്ര XUV500 -നേയും പിന്‍തള്ളി എംജി ഹെക്ടര്‍

ഹെക്ടറിന്റെ പെട്രോള്‍ എഞ്ചിന് ഓപ്ഷണലായി ആറ് സ്പീഡ് മാനുവല്‍, ഏഴ് സ്പീഡ് DCT ഗിയര്‍ബോക്ക്‌സുകളില്‍ 48V ഹൈബ്രിഡ് സിസ്റ്റവും വരുന്നുണ്ട്. വാഹനത്തിന്റെ ഡീസല്‍ എഞ്ചിന്‍ ജീപ്പ് കോമ്പസ്, ടാറ്റ ഹാരിയര്‍ എന്നിവയില്‍ വരുന്ന അതേ 2.0 ലിറ്റര്‍ യൂണിറ്റാണ്. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്ക്‌സാണ് ഡീസല്‍ പതിപ്പില്‍ വരുന്നത്.

Most Read:2020 ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിക്കുന്ന 10 പ്രധാന വാഹനങ്ങള്‍

വില്‍പ്പനയില്‍ ടാറ്റ ഹാരിയറിനേയും മഹീന്ദ്ര XUV500 -നേയും പിന്‍തള്ളി എംജി ഹെക്ടര്‍

വാഹനത്തിന്റെ പ്രാരംഭ പതിപ്പിന് 12.18 ലക്ഷം രൂപയും, ഏറ്റവും ഉയര്‍ന്ന പതിപ്പിന് 16.88 ലക്ഷം രൂപയുമാണ് വില. ഇന്റര്‍നെറ്റ് സൗകര്യമുള്ള കണക്ടഡ് എസ്‌യുവി ഗണത്തിലാണ് ഹെക്ടറിനെ നിർമ്മാതാക്കൾ അവതരിപ്പിക്കുന്നത്. 10.4 ഇഞ്ച് വലുപ്പമുണ്ട് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റാണ്.

Most Read:ഉടന്‍ വിപണിയിലെത്തുന്ന ഏഴ് സീറ്റര്‍ വാഹനങ്ങള്‍

വില്‍പ്പനയില്‍ ടാറ്റ ഹാരിയറിനേയും മഹീന്ദ്ര XUV500 -നേയും പിന്‍തള്ളി എംജി ഹെക്ടര്‍

മഴ സെൻസ് ചെയ്യുന്ന വൈപ്പറുകൾ, ഇലക്ട്രിക്കലായി തനിയെ തുറക്കുന്ന ഡിക്കി, വിശാലമായ പാനരോമിക് സണ്‍റൂഫ്, ചായ്ച്ചുവെയ്ക്കാവുന്ന പിന്‍ സീറ്റുകള്‍, 587 ലിറ്റര്‍ ബൂട്ട് ശേഷി, എട്ടു നിറങ്ങളുള്ള ആംബിയന്റ് ലൈറ്റിങ് എന്നിവ വാഹനം പ്രധാനം ചെയ്യുന്നു.

വില്‍പ്പനയില്‍ ടാറ്റ ഹാരിയറിനേയും മഹീന്ദ്ര XUV500 -നേയും പിന്‍തള്ളി എംജി ഹെക്ടര്‍

അതോടൊപ്പം 360 ഡിഗ്രി ക്യാമറ, പിൻ പാർക്കിങ് സെൻസറുകൾ, ABS+EBD, ഇലക്ട്രോണിക്ക് സ്റ്റബിലിറ്റി കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ, ഹിൽ ഹോള്ഡ് കൺട്രോൾ എന്നിവയാണ് ഹെക്ടറിന്റെ സവിശേഷതകൾ.

വില്‍പ്പനയില്‍ ടാറ്റ ഹാരിയറിനേയും മഹീന്ദ്ര XUV500 -നേയും പിന്‍തള്ളി എംജി ഹെക്ടര്‍

അഞ്ച് വര്‍ഷത്തേക്ക് അണ്‍ലിമിറ്റഡ് കിലോമീറ്റര്‍ വാറന്‍ഡി, റോഡ് സൈഡ് അസിസ്റ്റന്‍സ്, ലേബര്‍ ഫ്രീ സര്‍വ്വീസ് എന്നിങ്ങനെ വിഭാഗത്തിലെ ഏറ്റവും മികച്ച വില്‍പ്പനാനന്ത സേവനങ്ങളുമാണ് എംജി വാഹനത്തിന് നല്‍കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Hector Sales Overtakes Tata Harrier & Mahindra XUV500 In July 2019. Read more Malayalam.
Story first published: Wednesday, August 7, 2019, 15:54 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X