ടാറ്റ ഹാരിയറിനോട് മത്സരിക്കാന്‍ എംജി ഹെക്ടര്‍ തയ്യാര്‍, ചിത്രങ്ങള്‍ പുറത്ത്

ടാറ്റ ഹാരിയറിനെ വെല്ലുവിളിച്ച് പുതിയ എംജി ഹെക്ടര്‍ വിപണിയില്‍ ചുവടുവെയ്ക്കാന്‍ ഒരുങ്ങുകയാണ്. ബ്രിട്ടീഷ് പാരമ്പര്യം മുറുക്കെപ്പിടിക്കുന്ന ആധുനിക ചൈനീസ് എസ്‌യുവി. എംജി മോട്ടോറിലൂടെ ഇന്ത്യന്‍ വിപണി പിടിക്കാനുള്ള പുറപ്പാടിലാണ് ചൈനീസ് വാഹന നിര്‍മ്മാതാക്കളായ SAIC. വിശിഷ്ടമായ അത്യാധുനിക ഫീച്ചറുകള്‍ എംജി ഹെക്ടറിന് താരപ്പകിട്ട് സമര്‍പ്പിക്കും. ഇന്റര്‍നെറ്റ് കാറെന്നാണ് ഹെക്ടറിനെ കമ്പനി വിശേഷിപ്പിക്കുന്നത്.

ടാറ്റ ഹാരിയറിനോട് മത്സരിക്കാന്‍ എംജി ഹെക്ടര്‍ തയ്യാര്‍, ചിത്രങ്ങള്‍ പുറത്ത്

കഴിഞ്ഞ ദിവസം എസ്‌യുവിയിലെ നവീന ഫീച്ചറുകളെ കുറിച്ചും ക്യാബിന്‍ വിശേഷങ്ങളെ കുറിച്ചും എംജി മോട്ടോര്‍ ഇന്ത്യ നിര്‍ണായക വിവരങ്ങള്‍ പങ്കുവെച്ചിരുന്നു. മെയ്മാസം എംജി ഹെക്ടറിനെ വിപണിയില്‍ പ്രതീക്ഷിക്കാം. ജനറല്‍ മോട്ടോര്‍സില്‍ നിന്ന് സ്വന്തമാക്കിയ ഗുജറാത്തിലെ ഹലോല്‍ ശാലയില്‍ ഹെക്ടര്‍ ഉത്പാദനം കമ്പനി തുടങ്ങി.

ടാറ്റ ഹാരിയറിനോട് മത്സരിക്കാന്‍ എംജി ഹെക്ടര്‍ തയ്യാര്‍, ചിത്രങ്ങള്‍ പുറത്ത്

യുകെയില്‍ നിന്നും ചൈനയില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള എഞ്ചിനീയര്‍മാരുടെ നേതൃത്വത്തിലാണ് യൂണിറ്റുകളുടെ നിര്‍മ്മാണം. ബുക്ക് ചെയ്യുന്നവര്‍ക്ക് ജൂണ്‍ മുതല്‍ എസ്‌യുവി കൈമാറാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. ഇതേസമയം ഇന്ത്യന്‍ വാഹന ലോകത്ത് പുതിയ ഹെക്ടര്‍ ചര്‍ച്ചയാകവെ, എംജി എസ്‌യുവിയുടെ ആദ്യ ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്.

ടാറ്റ ഹാരിയറിനോട് മത്സരിക്കാന്‍ എംജി ഹെക്ടര്‍ തയ്യാര്‍, ചിത്രങ്ങള്‍ പുറത്ത്

ഡീലര്‍ഷിപ്പുകള്‍ക്കായി കമ്പനി സംഘടിപ്പിച്ച പ്രത്യേക ചടങ്ങളില്‍ നിന്നാണ് ഹെക്ടറിനെ ക്യാമറ രഹസ്യമായി പകര്‍ത്തിയത്. ചൈനീസ് വിപണിയില്‍ വില്‍പ്പനയിലുള്ള ബെയ്ജുന്‍ 530 എസ്‌യുവിയാണ് എംജി ഹെക്ടറിന് ആധാരം. മെഷ് ശൈലിയുള്ള ക്രോം ഹണികോമ്പ് ഗ്രില്ലില്‍ കാണാം ഹെക്ടറിന്റെ ഗൗരവമേറിയ ഭാവം. ഗ്രില്ലിന് ഒത്തനടുവില്‍ വലിയ എംജി ലോഗോയും കമ്പനി പതിപ്പിച്ചിട്ടുണ്ട്.

ടാറ്റ ഹാരിയറിനോട് മത്സരിക്കാന്‍ എംജി ഹെക്ടര്‍ തയ്യാര്‍, ചിത്രങ്ങള്‍ പുറത്ത്

ബോണറ്റിനോടും ഗ്രില്ലിനോടും ചേര്‍ന്ന് ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍ നിലകൊള്ളുമ്പോള്‍, താഴെ ബമ്പറിലാണ് വിഭജിച്ച ഇരട്ട ഹെഡ്‌ലാമ്പ് സംവിധാനത്തിന്റെ സ്ഥാനം. ടാറ്റ ഹാരിയറും ഇതേ മാതൃകയിലാണ് പുറത്തിറങ്ങുന്നത്. ടേണ്‍ ഇന്‍ഡിക്കേറ്ററുകളായും ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍ പ്രവര്‍ത്തിക്കും. വലിയ എയര്‍ ഡാമിന് കവചം തീര്‍ക്കുന്ന അലൂമിനിയം നിര്‍മ്മിത സ്‌കിഡ് പ്ലേറ്റ് എസ്‌യുവിയുടെ ഡിസൈന്‍ സവിശേഷതയാണ്.

Most Read: 16 ഇഞ്ച് അലോയ് വീലുകളുടെ അഴകില്‍ മഹീന്ദ്ര XUV300

ടാറ്റ ഹാരിയറിനോട് മത്സരിക്കാന്‍ എംജി ഹെക്ടര്‍ തയ്യാര്‍, ചിത്രങ്ങള്‍ പുറത്ത്

പാര്‍ശ്വങ്ങളില്‍ ചതുരാകൃതിയാണ് വീല്‍ ആര്‍ച്ചുകള്‍ക്ക്. ഇരട്ടനിറമുള്ള മെഷീന്‍ കട്ട് അലോയ് വീലുകള്‍ എസ്‌യുവിയോട് താദാത്മ്യം പ്രാപിക്കുന്നു. കട്ടിയേറിയ ഷൗള്‍ഡര്‍ ലൈനും മോഡലില്‍ പരാമര്‍ശിക്കണം. പില്ലറുകള്‍ക്കും മിററുകള്‍ക്കും കറുപ്പഴകാണ്. പിറകില്‍ കറുത്ത ക്ലാഡിങ്ങും സില്‍വര്‍ നിറമുള്ള സ്‌കിഡ് പ്ലേറ്റും എസ്‌യുവിയുടെ ചാരുത കൂട്ടുന്നുണ്ട്. മേല്‍ക്കൂരയില്‍ നിന്നാണ് സ്‌പോയിലറിന്റെ ഉത്ഭവം.

ടാറ്റ ഹാരിയറിനോട് മത്സരിക്കാന്‍ എംജി ഹെക്ടര്‍ തയ്യാര്‍, ചിത്രങ്ങള്‍ പുറത്ത്

ശ്രേണിയില്‍ മറ്റാര്‍ക്കുമില്ലാത്ത ഒട്ടനവധി വിശേഷങ്ങളുമായാണ് എംജി ഹെക്ടര്‍ കടന്നുവരാനിരിക്കുന്നത്. ആധുനിക വയര്‍ലെസ് സംവിധാനങ്ങള്‍ ഉപയോഗിച്ച് ഇന്റര്‍നെറ്റുമായി പൂര്‍ണ സമയം ബന്ധപ്പെടാന്‍ ഹെക്ടറിന് കഴിയും. അത്യാധുനിക ഐ-സ്മാര്‍ട്ട് സംവിധാനമാണ് ഇത് സാധ്യമാക്കുന്നത്. സിസ്‌കോ, അണ്‍ലിമിറ്റ്, മൈക്രോസോഫ്റ്റ് തുടങ്ങിയ നിരവധി കമ്പനികള്‍ എംജിയുടെ ഐ-സ്മാര്‍ട്ട് സംവിധാനത്തില്‍ പങ്കാളികളാണ്.

ടാറ്റ ഹാരിയറിനോട് മത്സരിക്കാന്‍ എംജി ഹെക്ടര്‍ തയ്യാര്‍, ചിത്രങ്ങള്‍ പുറത്ത്

ബില്‍ട്ട് ഇന്‍ ആപ്പുകള്‍, ശബ്ദ നിര്‍ദ്ദേശം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന നിര്‍മ്മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്), സ്മാര്‍ട്ട് ഫീച്ചറുകള്‍, സ്മാര്‍ട്ട് ഇന്‍ഫോടെയ്ന്‍മെന്റ് എന്നിവ ഐ-സ്മാര്‍ട്ട് കണക്ടിവിറ്റി സംവിധാനത്തിന്റെ ഭാഗമാവുന്നു. 10.4 ഇഞ്ച് വലുപ്പമുള്ള പൂര്‍ണ HD ഇന്‍ഫോടെയന്‍മെന്റ് ഡിസ്പ്ലേ ഹെക്ടറിന്റെ ആകര്‍ഷണീയത കൂട്ടും. ചൈനീസ് കമ്പനിയായ നുവാന്‍സാണ് ഹെക്ടറിന് ആവശ്യമായ നിര്‍മ്മിത ബുദ്ധി ഒരുക്കിയിരിക്കുന്നത്.

ടാറ്റ ഹാരിയറിനോട് മത്സരിക്കാന്‍ എംജി ഹെക്ടര്‍ തയ്യാര്‍, ചിത്രങ്ങള്‍ പുറത്ത്

രണ്ടു എഞ്ചിന്‍ ഓപ്ഷനുകള്‍ എംജി ഹെക്ടറിലുണ്ടെന്നാണ് വിവരം — 1.5 ലിറ്റര്‍ ടര്‍ബ്ബോ പെട്രോളും 2.0 ലിറ്റര്‍ ടര്‍ബ്ബോ ഡീസലും. മൈല്‍ഡ് ഹൈബ്രിഡ് ഗണത്തിലാണ് പെട്രോള്‍ പതിപ്പ് പെടുക. 48V ശേഷിയുള്ള ഹൈബ്രിഡ് സംവിധാനം പെട്രോള്‍ യൂണിറ്റിനൊപ്പം എസ്‌യുവിയില്‍ നിലകൊള്ളും.

Most Read: വിജയവഴിയില്‍ ടാറ്റ ഹാരിയര്‍, മഹീന്ദ്ര XUV500 -യും മുട്ടുമടക്കി

ടാറ്റ ഹാരിയറിനോട് മത്സരിക്കാന്‍ എംജി ഹെക്ടര്‍ തയ്യാര്‍, ചിത്രങ്ങള്‍ പുറത്ത്

143 bhp കരുത്തും 250 Nm torque -മാകും ഹെക്ടര്‍ പെട്രോളിന്റെ പരമാവധി കരുത്തുത്പാദനം. ഇതില്‍ 20 Nm torque മൈല്‍ഡ് ഹൈബ്രിഡ് സംവിധാനത്തിന്റെ സമര്‍പ്പമാവും. ആറു സ്പീഡ് മാനുവല്‍, ആറു സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ മോഡലില്‍ പ്രതീക്ഷിക്കാം.

ടാറ്റ ഹാരിയറിനോട് മത്സരിക്കാന്‍ എംജി ഹെക്ടര്‍ തയ്യാര്‍, ചിത്രങ്ങള്‍ പുറത്ത്

ജീപ്പ് കോമ്പസ് ഉപയോഗിക്കുന്ന 2.0 ലിറ്റര്‍ ഫിയറ്റ് എഞ്ചിനായിരിക്കും ഹെക്ടറിലെ ഡീസല്‍ യൂണിറ്റ്. എഞ്ചിന് 173 bhp കരുത്തും 350 Nm torque ഉം കുറിക്കാനുള്ള ശേഷിയുണ്ട്. ജീപ്പ് കോമ്പസ്, ടാറ്റ ഹാരിയര്‍, ഹ്യുണ്ടായി ട്യൂസോണ്‍ മോഡലുകളുമായാണ് എംജി ഹെക്ടറിന്റെ മത്സരം.

Image Source: Rushlane Spylane

Most Read Articles

Malayalam
English summary
MG MOTORMG Hector SUV Fully Revealed. Read in Malayalam.
Story first published: Friday, April 5, 2019, 17:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X