എംജി ഹെക്ടറോ, ടാറ്റ ഹാരിയറോ — കേമനാര്?

പുതിയ എംജി ഹെക്ടര്‍ കൊള്ളാമോ? ടാറ്റ ഹാരിയര്‍ വാങ്ങാന്‍ കാത്തിരിക്കുന്ന പലരും അവസാനനിമിഷം വീണ്ടുമൊന്ന് അന്വേഷിക്കുകയാണ് പുതിയ അഞ്ചു സീറ്റര്‍ ഹെക്ടര്‍ എസ്‌യുവിയെ കുറിച്ച്. ബ്രിട്ടീഷോ, ചൈനീസോ - ഹെക്ടറിന്റെ പാരമ്പര്യത്തെ കുറിച്ച് ആശയക്കുഴപ്പമേറെ.

എംജി ഹെക്ടറോ, ടാറ്റ ഹാരിയറോ — കേമനാര്?

ചൈനീസ് വാഹന ഭീമന്മാരായ SAIC ആണ് എംജിയുടെ ഉടമസ്ഥര്‍. ഹെക്ടര്‍ ഒരുങ്ങുന്നതാകട്ടെ ബെയ്ജുന്‍ 530 എന്ന ചൈനീസ് എസ്‌യുവിയെ അടിസ്ഥാനപ്പെടുത്തിയും. എന്നാല്‍ രൂപഭാവത്തില്‍ മോറിസ് ഗരാജസിന്റെ ബ്രിട്ടീഷ് തനിമ ഹെക്ടര്‍ കൈവെടിയുന്നില്ല. ജൂണ്‍ 27 -ന് ഹെക്ടര്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് വരുമ്പോള്‍, ഹെക്ടറും കോമ്പസും ബുക്ക് ചെയ്തവര്‍ ഉറ്റുനോക്കുന്നു പുതിയ എംജി എസ്‌യുവി എങ്ങനെയുണ്ടെന്നറിയാന്‍.

എംജി ഹെക്ടറോ, ടാറ്റ ഹാരിയറോ — കേമനാര്?

ഹെക്ടറിലെ ഹൈടെക്ക് സൗകര്യങ്ങളിലാണ് വാഹന പ്രേമികളുടെ ആകാംക്ഷ മുഴുവന്‍. ശ്രേണിയില്‍ ഇന്റര്‍നെറ്റ് കാറെന്ന വിശേഷണം മറ്റൊരു മോഡലിനുമില്ല. ഈ അവസരത്തില്‍ എംജി ഹെക്ടറിനെയും ടാറ്റ ഹാരിയറിനെയും ഇവിടെ താരതമ്യം ചെയ്തു നോക്കാം.

എംജി ഹെക്ടറോ, ടാറ്റ ഹാരിയറോ — കേമനാര്?

ആകാരയളവ്

ഇടത്തരം എസ്‌യുവികളില്‍ ഏറ്റവും നീളം എംജി ഹെക്ടറിനാണ്. 4,655 mm നീളം കുറിക്കും ഹെക്ടര്‍. 1,835 mm വീതിയും 1,760 mm ഉയരവും ഹെക്ടറിന് ഭീമന്‍ രൂപം സമര്‍പ്പിക്കുന്നു. 192 mm ഹെക്ടറിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ്. 2,750 mm നീളമുള്ള വീല്‍ബേസ് ഹെക്ടറിന് വിശാലമായ അകത്തളം ഉറപ്പുവരുത്തുന്നതില്‍ നിര്‍ണായകമാവുന്നുണ്ട്. ഹെക്ടറിന്റെ ബൂട്ട് ശേഷിയാകട്ടെ 587 ലിറ്ററും.

എംജി ഹെക്ടറോ, ടാറ്റ ഹാരിയറോ — കേമനാര്?

ഹാരിയറിന്റെ കാര്യമെടുത്താല്‍ വീതിയാണ് ടാറ്റ എസ്‌യുവിയുടെ ചേല് കൂട്ടുന്നത്. ശ്രേണിയില്‍ ഏറ്റവും വീതികൂടിയ എസ്‌യുവി ഹാരിയറാണ്. 4,598 mm നീളവും 1,894 mm വീതിയും 1,706 mm ഉയരവും ഹാരിയറിനുണ്ട്. വീല്‍ബേസ് 2,741 mm - ഹെക്ടറിനെക്കാളും 9 mm കുറവ്. 205 mm ഉണ്ട് ടാറ്റ ഹാരിയറിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ്. 425 ലിറ്റര്‍ ബൂട്ട് ശേഷിയും ഹാരിയര്‍ അവകാശപ്പെടുന്നു.

എംജി ഹെക്ടറോ, ടാറ്റ ഹാരിയറോ — കേമനാര്?

ഫീച്ചറുകള്‍

ഹാരിയറില്‍ സൗകര്യങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കും ടാറ്റ യാതൊരു കുറവും വരുത്തിയിട്ടില്ല. എന്നാല്‍ ശ്രേണിയില്‍ ഇതുവരെ അവതരിപ്പിക്കാത്ത ഫീച്ചറുകള്‍ കൊണ്ടുവന്ന് എംജി ഹെക്ടര്‍ കൂടുതല്‍ സ്മാര്‍ട്ടാവുകയാണെന്നുമാത്രം. കുത്തനെയുള്ള 10.4 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം ഹെക്ടറിനൊഴികെ മറ്റൊരു എസ്‌യുവിക്കുമില്ല.

Most Read: കിയ സെല്‍റ്റോസ് — വന്നു, കണ്ടു, ഇനി കീഴടക്കണം

എംജി ഹെക്ടറോ, ടാറ്റ ഹാരിയറോ — കേമനാര്?

എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഫോഗ്‌ലാമ്പുകള്‍, വിശാലമായ പാനരോമിക് സണ്‍റൂഫ്, 360 ഡിഗ്രി ക്യാമറ, പവര്‍ മിററുകള്‍, ആംബിയന്റ് ലൈറ്റിങ് തുടങ്ങിയ നൂതന വിശേഷങ്ങള്‍ ഒരുപാട് ഹെക്ടറില്‍ കാണാം. ഉപഭോക്താവിന്റെ സ്മാര്‍ട്ട്‌ഫോണിലേക്ക് വാഹനത്തിന്റെ പൂര്‍ണ്ണ വിവരങ്ങള്‍ നല്‍കാന്‍ പ്രത്യേക ഇന്‍ബില്‍ട്ട് സിമ്മും ഹെക്ടറില്‍ ഒരുങ്ങുന്നുണ്ട്.

എംജി ഹെക്ടറോ, ടാറ്റ ഹാരിയറോ — കേമനാര്?

എസി, എഞ്ചിന്‍, ജിയോ ഫെന്‍സിങ് തുടങ്ങിയ സംവിധാനങ്ങള്‍ നിയന്ത്രിക്കാന്‍ സ്മാര്‍ട്ട്‌ഫോണ്‍ മതി. സ്മാര്‍ട്ട്‌ഫോണ്‍ കണക്കെ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്യാനുള്ള സൗകര്യവും ഹെക്ടറില്‍ ഉടമകള്‍ക്കുണ്ട്. നിര്‍മ്മിത ബുദ്ധിയുടെ പിന്തുണയുള്ള വോയിസ് റെക്കഗ്നീഷന്‍ സംവിധാനം ശബ്ദ നിര്‍ദ്ദേശങ്ങള്‍ പ്രകാരം ഹെക്ടറില്‍ പ്രവര്‍ത്തിക്കും.

Most Read: കീശ കാലിയാക്കാത്ത പ്രീമിയം എംപിവിയാകാന്‍ റെനോ ട്രൈബര്‍

എംജി ഹെക്ടറോ, ടാറ്റ ഹാരിയറോ — കേമനാര്?

ടാറ്റ ഹാരിയറിലും ഫീച്ചറുകള്‍ കുറവല്ല. എന്നാല്‍ ഹെക്ടറോളം ഹാരിയര്‍ സ്മാര്‍ട്ടല്ല. 7.0 ഇഞ്ച് വലുപ്പമുള്ള മള്‍ട്ടി ഇന്‍ഫോര്‍മേഷന്‍ കളര്‍ ഡിസ്‌പ്ലേയാണ് ഹാരിയറിലെ മുഖ്യാകര്‍ഷണം. ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍, ഓട്ടോമാറ്റിക് വൈപ്പറുകള്‍, എല്‍ഇഡി ഡെയ്‌ടൈം റണ്ണിങ് ലൈറ്റുകള്‍, പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ലാമ്പുകള്‍ തുടങ്ങിയ ഹാരിയറിന്റെ വിശേഷങ്ങളായി ചൂണ്ടിക്കാട്ടാം.

എംജി ഹെക്ടറോ, ടാറ്റ ഹാരിയറോ — കേമനാര്?

14 ഫംങ്ഷനുകളുള്ള ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍ ഓഫ്‌റോഡ് സാഹസങ്ങളില്‍ ഹാരിയറിനെ പിന്തുണയ്ക്കും. ശ്രേണിയില്‍ മറ്റു രണ്ടു വീല്‍ ഡ്രൈവ് എസ്‌യുവികളെക്കാള്‍ ഉയര്‍ന്ന ഓഫ്‌റോഡിങ് ശേഷി ഹാരിയറിനുണ്ട്. മാത്രമല്ല, വിവിധ ഡ്രൈവിങ് സാഹചര്യങ്ങള്‍ക്കായി ഒന്നിലധികം ഡ്രൈവിങ് മോഡുകളും ഹാരിയറില്‍ ഒരുങ്ങുന്നുണ്ട്.

Most Read: വാഹനങ്ങളിലെ ടച്ച്സ്ക്രീനുകൾ അപകടകരമോ? മസ്ദയുടെ വിലയിരുത്തൽ

എംജി ഹെക്ടറോ, ടാറ്റ ഹാരിയറോ — കേമനാര്?

എഞ്ചിന്‍

കേവലം ഒരു എഞ്ചിന്‍ പതിപ്പ് മാത്രമേ ഹാരിയറിലുള്ളൂ. ഹാരിയറിലുള്ള 2.0 ലിറ്റര്‍ ക്രൈയോട്ടെക്ക് ഡീസല്‍ എഞ്ചിന്‍ 138 bhp കരുത്തും 350 Nm torque -മാണ് പരമാവധി സൃഷ്ടിക്കുക. ഫിയറ്റിന്റെ എഞ്ചിന്‍ യൂണിറ്റാണിത്. ജീപ്പ് കോമ്പസിലും എംജി ഹെക്ടറിലും ഇതേ എഞ്ചിന്‍ യൂണിറ്റുതന്നെ തുടിക്കുന്നു.

എംജി ഹെക്ടറോ, ടാറ്റ ഹാരിയറോ — കേമനാര്?

നിലവില്‍ ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമാണ് ഹാരിയര്‍ മോഡലുകള്‍ക്ക് ടാറ്റ നല്‍കുന്നത്. മറുഭാഗത്ത് എംജി ഹെക്ടറില്‍ പെട്രോള്‍, ഡീസല്‍ പരിവേഷങ്ങള്‍ ഒരുങ്ങുന്നുണ്ട്. ഡീസല്‍ പതിപ്പിന്റെ കാര്യമെടുത്താല്‍ ഹാരിയറിലെ എഞ്ചിന്‍തന്നെയാണ് എംജി എസ്‌യുവിയിലും. എന്നാല്‍ കരുത്തുത്പാദനം ഹെക്ടറിന് കൂടുതലാണ്.

എംജി ഹെക്ടറോ, ടാറ്റ ഹാരിയറോ — കേമനാര്?

170 bhp കരുത്തും 350 Nm torque ഉം സൃഷ്ടിക്കാന്‍ ഡീസല്‍ എഞ്ചിന് ശേഷിയുണ്ട്. 1.5 ലിറ്റര്‍ ടര്‍ബ്ബോ എഞ്ചിനാണ് ഹെക്ടര്‍ പെട്രോളിലുള്ളത്. പെട്രോള്‍ പതിപ്പ് 141 bhp കരുത്തും 250 Nm torque ഉം പരമാവധി അവകാശപ്പെടും. ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമേ ഹെക്ടര്‍ ഡീസലിലുള്ളൂ.

എംജി ഹെക്ടറോ, ടാറ്റ ഹാരിയറോ — കേമനാര്?

ഇതേസമയം ഹെക്ടറിന്റെ പെട്രോള്‍ പതിപ്പില്‍ ആറു സ്പീഡ് മാനുവല്‍, ഏഴു സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം. 20 Nm അധിക ടോര്‍ഖുള്ള 48 V മൈല്‍ഡ് ഹൈബ്രിഡ് ഹെക്ടര്‍ പതിപ്പും നിരയില്‍ എത്തും. ഹൈബ്രിഡ് മോഡലില്‍ ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമാണ് എംജി നല്‍കുന്നത്.

Most Read Articles

Malayalam
English summary
MG Hector vs Tata Harrier: Comparison. Read in Malayalam.
Story first published: Friday, June 21, 2019, 12:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X