എംജി ഹെക്ടര്‍: വാങ്ങുന്നവര്‍ അറിയണം ഇക്കാര്യങ്ങള്‍

ചൈനീസ് എസ്‌യുവി ബെയ്ജുന്‍ 530 -യെ അടിസ്ഥാനപ്പെടുത്തിയാണ് ഹെക്ടറിനെ എംജി ആവിഷ്‌കരിച്ചിരിക്കുന്നത്.

എംജി ഹെക്ടര്‍: വാങ്ങുന്നവര്‍ അറിയണം ഇക്കാര്യങ്ങള്‍

എതിരാളികള്‍ക്കില്ലാത്ത നൂതനമായ ഒട്ടനവധി സവിശേഷതകളുണ്ട് എംജി ഹെക്ടറില്‍. ഹൈബ്രിഡ് പതിപ്പടക്കം മൂന്നു എഞ്ചിന്‍ ഓപ്ഷനുകളും ഹെക്ടറിന്റെ പ്രചാരത്തില്‍ നിര്‍ണായകമാവും. പറഞ്ഞുവരുമ്പോള്‍ ബ്രിട്ടീഷ് കുപ്പായമിട്ട ചൈനീസ് എസ്‌യുവിയാണ് ഹെക്ടര്‍. പുതിയ എംജി എസ്‌യുവി വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഇവിടെ പരിശോധിക്കാം.

എംജി ഹെക്ടര്‍: വാങ്ങുന്നവര്‍ അറിയണം ഇക്കാര്യങ്ങള്‍

ശ്രേണിയില്‍ ഏറ്റവും വലിയ സണ്‍റൂഫ്

സണ്‍റൂഫ് സൗകര്യം ആഢംബര കാറുകളുടെ മാത്രം കുത്തകയായിരുന്ന കാലം മാറി. ഇന്നു പത്തു ലക്ഷം രൂപയ്ക്ക് താഴെയുള്ള കാറുകളില്‍ വരെ സണ്‍റൂഫ് ഒരുങ്ങുന്നുണ്ട്. എന്നാല്‍ ഇവയില്‍ പലതും പേരിന് മാത്രമുള്ളതാണ്. വിസ്തൃതി കൂടിയ പാനരോമിക് സണ്‍റൂഫ് സൗകര്യം ബജറ്റു കാറുകള്‍ക്ക് ഇന്നും കിട്ടാക്കനിതന്നെ. പക്ഷെ ഹെക്ടര്‍ എസ്‌യുവിയില്‍ എംജി ഈ ധാരണ തിരുത്തും.

എംജി ഹെക്ടര്‍: വാങ്ങുന്നവര്‍ അറിയണം ഇക്കാര്യങ്ങള്‍

ഇടത്തരം എസ്‌യുവികള്‍ക്കിടയില്‍ ഏറ്റവും വിശാലമായ പാനരോമിക് സണ്‍റൂഫാണ് അഞ്ചു സീറ്റര്‍ ഹെക്ടര്‍ അവകാശപ്പെടാന്‍ പോകുന്നത്. രണ്ടു ചില്ലു പാളികള്‍ ഹെക്ടറിലെ സണ്‍റൂഫിലുണ്ട്. ഇതില്‍ ആദ്യ പകുതി മാത്രമേ തുറക്കാന്‍ കഴിയുകയുള്ളൂ. ഇതേസമയം, സണ്‍റൂഫ് സൗകര്യം ഹെക്ടറിലും അടിസ്ഥാന ഫീച്ചറല്ല. ഏറ്റവും ഉയര്‍ന്ന ഷാര്‍പ്പ് വകഭേദത്തില്‍ മാത്രമാണ് സണ്‍റൂഫ് ലഭിക്കുക.

എംജി ഹെക്ടര്‍: വാങ്ങുന്നവര്‍ അറിയണം ഇക്കാര്യങ്ങള്‍

ചാഞ്ഞിരിക്കാവുന്ന പിന്‍ സീറ്റുകള്‍

വൈദ്യുത പിന്തുണയോടെ ക്രമീകരിക്കാവുന്ന മുന്‍ സീറ്റുകള്‍ ഇടത്തരം എസ്‌യുവികളില്‍ പതിവായിരിക്കുന്നു. പക്ഷെ എന്തുകൊണ്ട് ഇതേ സൗകര്യം പിന്‍ സീറ്റുകള്‍ക്ക് ലഭിക്കുന്നില്ല? ഉടമകളുടെ സംശയം ഇത്തവണ എംജി തീര്‍ക്കും. ഹെക്ടറിലെ പിന്‍ സീറ്റുകള്‍ ആവശ്യാനുസരണം ക്രമീകരിക്കാം. ശ്രേണിയില്‍ മറ്റൊരു എസ്‌യുവിക്കുമില്ലാത്ത വിശേഷമാണിത്. 25 ഡിഗ്രി വരെയാണ് പിറകിലെ സീറ്റുകള്‍ ചരിക്കാനാവുക.

എംജി ഹെക്ടര്‍: വാങ്ങുന്നവര്‍ അറിയണം ഇക്കാര്യങ്ങള്‍

ഇത്രയുംനാള്‍ മുന്‍ സീറ്റിലിരിക്കുന്നവര്‍ മാത്രം ആസ്വദിച്ച യാത്രാനുഭൂതി പിന്‍നിരയിലിരിക്കുന്നവര്‍ക്കും വേണമെന്നു എംജി പറയുന്നു. ദീര്‍ഘദൂര യാത്രകളില്‍ ഹെക്ടര്‍ കൂടുതല്‍ അവിസ്മരണീയമായ അനുഭവം സമര്‍പ്പിക്കുമെന്ന് ഇവിടെ അനുമാനിക്കാം. ഹെക്ടറിലെ മുഴുവന്‍ വകഭേദങ്ങളിലും ക്രമീകരിക്കാവുന്ന പിന്‍ സീറ്റുകള്‍ കമ്പനി ഉറപ്പുവരുത്തുന്നുണ്ട്.

Most Read: ഒടുവിൽ ടാറ്റ ഹാരിയറിനും കിട്ടി ഇരട്ടനിറങ്ങൾ

എംജി ഹെക്ടര്‍: വാങ്ങുന്നവര്‍ അറിയണം ഇക്കാര്യങ്ങള്‍

എട്ടു നിറങ്ങളുള്ള ആംബിയന്റ് ലൈറ്റിങ്

ഉയര്‍ന്ന കാറുകളില്‍ മാത്രം കണ്ടുവരുന്ന ആംബിയന്റ് ലൈറ്റിങ് സംവിധാനം ഹെക്ടറും അവകാശപ്പെടും. ശ്രേണിയില്‍ മറ്റൊരു മോഡലിനും നിലവില്‍ ആംബിയന്റ് ലൈറ്റിങ് സംവിധാനമില്ല. എട്ടു നിറങ്ങളാണ് ആംബിയന്റ് ലൈറ്റിങ് സംവിധാനം ക്യാബിനില്‍ പ്രകാശിപ്പിക്കുക. റെഡ്, പിങ്ക്, ബ്ലു, യെല്ലോ, പര്‍പ്പിള്‍, ഗ്രീന്‍, ഓറഞ്ച്, വൈറ്റ് നിറങ്ങള്‍ യാത്രയുടെ മൂഢനുസരിച്ച് ക്രമീകരിക്കാം. ഡോര്‍ പാഡ്, ഫൂട്ട്‌വെല്‍, സെന്‍ട്രല്‍ കപ്പ് ഹോള്‍ഡര്‍ എന്നിവയ്ക്കിടയിലാണ് ആംബിയന്റ് ലൈറ്റിങ് ഒരുങ്ങുന്നത്.

Most Read: മാരുതി ഉള്ളപ്പോള്‍ ചെറു കാറുകള്‍ പുറത്തിറക്കിയിട്ട് കാര്യമില്ല: കിയ

എംജി ഹെക്ടര്‍: വാങ്ങുന്നവര്‍ അറിയണം ഇക്കാര്യങ്ങള്‍

ശ്രേണിയില്‍ ഏറ്റവും വലിയ ബൂട്ടും വീല്‍ബേസും

ശ്രേണിയില്‍ ഏറ്റവും നീളംകൂടിയ അവതാരമാണ് എംജി ഹെക്ടര്‍. ഇക്കാരണത്താല്‍ എസ്‌യുവിയുടെ വീല്‍ബേസിനും നീളമേറെ. 2,750 mm നീളം കുറിക്കുന്ന വീല്‍ബേസ് അകത്തള വിശാലത ഉറപ്പുവരുത്തുന്നില്‍ നിര്‍ണായകമാവുന്നു. ടാറ്റ ഹാരിയറിന് 2,741 mm ആണ് വീല്‍ബേസെന്ന് ഇവിടെ പ്രത്യേകം പരാമര്‍ശിക്കണം. ബൂട്ട് ശേഷിയുടെ കാര്യത്തിലും കേമന്‍ എംജി ഹെക്ടര്‍തന്നെ. 587 ലിറ്റര്‍ ബൂട്ട് ശേഷിയുണ്ട് ഹെക്ടര്‍ എസ്‌യുവിക്ക്. ഹാരിയറിന്റെ ബൂട്ട് ശേഷി 425 ലിറ്ററും.

Most Read: വില്‍പ്പനയില്ല, ജിഎസ്ടി നിരക്ക് കുറയ്ക്കണമെന്നാവശ്യപ്പെട്ട് വാഹന നിര്‍മ്മാതാക്കള്‍

എംജി ഹെക്ടര്‍: വാങ്ങുന്നവര്‍ അറിയണം ഇക്കാര്യങ്ങള്‍

ടെയില്‍ഗേറ്റും 360 ഡിഗ്രി ക്യാമറയും

എംജി ഹെക്ടറിന്റെ തിളക്കം കൂട്ടുന്ന അടുത്ത രണ്ടു ഘടകങ്ങളാണ് വൈദ്യുത പിന്തുണയുള്ള ടെയില്‍ഗേറ്റും 360 ഡിഗ്രി ക്യാമറയും. ഇടത്തരം എസ്‌യുവി ലോകത്ത് ഈ ഫീച്ചറുകള്‍ ആദ്യമായാണ് കടന്നുവരുന്നത്. ബട്ടണ്‍ അമര്‍ത്തുന്നപക്ഷം തുറക്കുന്ന ടെയില്‍ഗേറ്റ് എസ്‌യുവിയുടെ പ്രായോഗികത വര്‍ധിപ്പിക്കും. ഓരോ തവണയും ഡ്രൈവര്‍ ഇറങ്ങിച്ചെന്ന് പിന്‍ഭാഗം തുറന്നുകൊടുക്കേണ്ട ആവശ്യം ഹെക്ടറിലില്ല.

എംജി ഹെക്ടര്‍: വാങ്ങുന്നവര്‍ അറിയണം ഇക്കാര്യങ്ങള്‍

കാറിന് ചുറ്റുമുള്ള സാഹചര്യങ്ങള്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേയിലേക്ക് പകര്‍ത്താന്‍ 360 ഡിഗ്രി ക്യാമറ പ്രാപ്തമാണ്. എസ്‌യുവിയുടെ വലിയ ആകാരം കണക്കിലെടുക്കുമ്പോള്‍ 360 ഡിഗ്രി ക്യാമറ ഡ്രൈവര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം പകരും. നിലവില്‍ നിസാന്‍ കിക്ക്‌സിന് മാത്രമാണ് 360 ഡിഗ്രി ക്യാമറയുള്ളത്. എന്നാല്‍ ഹെക്ടറുള്ള ശ്രേണിയില്‍ കിക്ക്‌സിന് സ്ഥാനമില്ല. ഇതേസമയം, പവര്‍ ടെയില്‍ഗേറ്റും 360 ഡിഗ്രി ക്യാമറയും ഏറ്റവും ഉയര്‍ന്ന ഷാര്‍പ്പ് വകഭേദത്തില്‍ മാത്രമേ ഒരുങ്ങുകയുള്ളൂ.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Hector: Top Five Things To Know. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X