ടൊയോട്ട ഫോര്‍ച്യൂണറിന്റെ വിപണി കൈയ്യേറാന്‍ എംജി, മാക്‌സസ് D90 ഒരുങ്ങുന്നു

എംജി ഹെക്ടര്‍ തരംഗം ആഞ്ഞുവീശുമോയെന്ന് ഉറ്റുനോക്കുകയാണ് വാഹന വിപണി. ടാറ്റ ഹാരിയര്‍, ജീപ്പ് കോമ്പസ്, മഹീന്ദ്ര XUV500, ഹ്യുണ്ടായി ക്രെറ്റ എസ്‌യുവികള്‍ക്ക് ഒരുപോലെ ഒരുപോലെ ഭീഷണി മുഴുക്കി അഞ്ചു സീറ്റര്‍ ഹെക്ടറിനെ എംജി മോട്ടോര്‍ ഇന്ത്യ ഉടന്‍ അവതരിപ്പിക്കും. ഹെക്ടറിന് പിന്നാലെ eZS എന്ന പൂര്‍ണ്ണ ഇലക്ട്രിക് എസ്‌യുവിയെയും കമ്പനി ഇങ്ങോട്ടു പ്രഖ്യാപിച്ചിട്ടുണ്ട്. ശേഷം ഏഴു സീറ്റര്‍ ഹെക്ടര്‍ പതിപ്പും വിപണിയില്‍ കളംനിറയും.

ടൊയോട്ട ഫോര്‍ച്യൂണറിന്റെ വിപണി കൈയ്യേറാന്‍ എംജി, മാക്‌സസ് D90 ഒരുങ്ങുന്നു

എസ്‌യുവി ശ്രേണിയില്‍ സമഗ്രാധിപത്യമാണ് SAIC -ന് കീഴിലുള്ള എംജി മോട്ടോര്‍ ലക്ഷ്യമിടുന്നത്. ഇന്ത്യന്‍ എസ്‌യുവി നിര വാഴണമെങ്കില്‍ ടൊയോട്ട ഫോര്‍ച്യൂണറിനെയും ഫോര്‍ഡ് എന്‍ഡവറിനെയും കീഴ്‌പ്പെടുത്തണമെന്ന കാര്യം എംജിക്കറിയാം. ഇതിനുള്ള മുന്നൊരുക്കങ്ങള്‍ കമ്പനി അണിയറയില്‍ തുടങ്ങി. റിപ്പോര്‍ട്ടുകള്‍ പ്രകാരം അടുത്തവര്‍ഷം ദീപാവലിക്ക് മുന്‍പേ മാക്‌സസ് D90 എസ്‌യുവിയുമായി എംജി കടന്നുവരും.

ടൊയോട്ട ഫോര്‍ച്യൂണറിന്റെ വിപണി കൈയ്യേറാന്‍ എംജി, മാക്‌സസ് D90 ഒരുങ്ങുന്നു

രാജ്യാന്തര വിപണിയില്‍ ചൈനീസ് വാഹന ഭീമന്മാരായ SAIC അണിനിരത്തുന്ന ഏഴു സീറ്റര്‍ എസ്‌യുവിയാണിത്. ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡവര്‍, മഹീന്ദ്ര ആള്‍ട്യുറാസ് G4, സ്‌കോഡ കൊഡിയാക്ക് ഉള്‍പ്പെടുന്ന വലിയ എസ്‌യുവികളുടെ വിപണിയാണ് മാക്‌സസ് D90 -യുടെ നോട്ടം. SAIC -ന്റെ ലൈറ്റ് ട്രക്ക് പ്ലാറ്റ്‌ഫോം പങ്കിടുന്ന മാക്‌സസ് D90 -യ്ക്ക് അഞ്ചു മീറ്ററില്‍ കൂടുതല്‍ നീളമുണ്ട്.

ടൊയോട്ട ഫോര്‍ച്യൂണറിന്റെ വിപണി കൈയ്യേറാന്‍ എംജി, മാക്‌സസ് D90 ഒരുങ്ങുന്നു

5,005 mm നീളവും 1,932 mm വീതിയും 1,875 mm ഉയരവും എസ്‌യുവി ആകാരയളവ് കുറിക്കും. ഗ്രൗണ്ട് ക്ലിയറന്‍സ് 2,950 mm. ശ്രേണിയിലെ ഏറ്റവും വലിയ എസ്‌യുവിയായി അറിയപ്പെടാനുള്ള എല്ലാ വകയും മാക്‌സസ് D90 -യില്‍ ഒരുങ്ങുന്നുണ്ട്. അഡാപ്റ്റീവ് എല്‍ഇഡി ഹെഡ്‌ലാമ്പുകളാണ് എസ്‌യുവിയില്‍.

ടൊയോട്ട ഫോര്‍ച്യൂണറിന്റെ വിപണി കൈയ്യേറാന്‍ എംജി, മാക്‌സസ് D90 ഒരുങ്ങുന്നു

മാക്‌സസ് D90 -യുടെ ഭീമന്‍ രൂപത്തോട് ക്രോം തിളക്കമുള്ള വലിയ ഹെക്‌സഗണല്‍ ഗ്രില്ല് നീതി പുലര്‍ത്തും. ബമ്പറിന് അടിവരയിട്ട് സ്‌കിഡ് പ്ലേറ്റും മോഡലില്‍ ഒരുങ്ങുന്നു. ഇരട്ടനിറമുള്ള 17 ഇഞ്ച് അലോയ് വീലുകളാണ് എസ്‌യുവിക്ക് ലഭിക്കുന്നത്. 21 ഇഞ്ചുവരെ വലുപ്പമുള്ള അലോയ് വീല്‍ ഓപ്ഷനുകള്‍ മാക്‌സസ് D90 -യിലുണ്ടുതാനും.

ടൊയോട്ട ഫോര്‍ച്യൂണറിന്റെ വിപണി കൈയ്യേറാന്‍ എംജി, മാക്‌സസ് D90 ഒരുങ്ങുന്നു

ഇന്ത്യയില്‍ ഒരുപക്ഷെ മറ്റൊരു പേരിലായിരിക്കാം മാക്‌സസ് D90 -യെ എംജി അവതരിപ്പിക്കുക. എന്നാല്‍ ഡിസൈനില്‍ മാറ്റങ്ങളുണ്ടാവില്ല. പ്രീമിയം ക്യാബിനും ആഢംബര സൗകര്യങ്ങളും SAIC പുറത്തിറക്കുന്ന മാക്‌സസ് D90 -യുടെ സവിശേഷതകളാണ്. ഈ സൗകര്യങ്ങളും സംവിധാനങ്ങളും അപ്പാടെ എസ്‌യുവിയുടെ ഇന്ത്യന്‍ പതിപ്പിലേക്ക് എംജി പകര്‍ത്തും.

Most Read: ബെന്‍സിനെ വെല്ലുന്ന ആഢംബര കാറുകളുമായി ഹ്യുണ്ടായി, ജെനിസിസ് ഇന്ത്യയിലേക്ക്

ടൊയോട്ട ഫോര്‍ച്യൂണറിന്റെ വിപണി കൈയ്യേറാന്‍ എംജി, മാക്‌സസ് D90 ഒരുങ്ങുന്നു

12.3 ഇഞ്ച് വലുപ്പമുള്ള ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം മോഡലിന്റെ പ്രധാനാകര്‍ഷണമാണ്. 8.0 ഇഞ്ച് വലുപ്പമുണ്ട് ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിനും. മൂന്നു സോണുള്ള ക്ലൈമറ്റ് കണ്‍ട്രോള്‍, വിസ്തൃതിയേറിയ പാനരോമിക് സണ്‍റൂഫ്, 360 ഡിഗ്രി ക്യാമറ തുടങ്ങിയ ഒരുപാട് വിശേഷങ്ങള്‍ എസ്‌യുവി അവകാശപ്പെടും.

Most Read: ക്യാന്റീന്‍ ഡിസ്‌കൗണ്ട്‌ തീരും മുന്‍പേ ജീപ്പ് കോമ്പസ് വാങ്ങി നാവികസേനാ മേധാവി

ടൊയോട്ട ഫോര്‍ച്യൂണറിന്റെ വിപണി കൈയ്യേറാന്‍ എംജി, മാക്‌സസ് D90 ഒരുങ്ങുന്നു

സുരക്ഷയുടെ കാര്യത്തിലും വേണ്ട മുന്‍കരുതലുകള്‍ മാക്‌സസ് D90 -യില്‍ കാണാം. ആറു എയര്‍ബാഗുകളാണ് മോഡലില്‍ ഇടംപിടിക്കുന്നത്. ആന്റി - ലോക്ക് ബ്രേക്കിങ് സംവിധാനത്തിന് ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷന്‍ സംവിധാനത്തിന്റെ പിന്തുണയുണ്ട്.

Most Read: ബേബി ഫോര്‍ച്യൂണറായി ടൊയോട്ട റഷ് ഇന്ത്യയിലേക്ക്

ടൊയോട്ട ഫോര്‍ച്യൂണറിന്റെ വിപണി കൈയ്യേറാന്‍ എംജി, മാക്‌സസ് D90 ഒരുങ്ങുന്നു

ഹില്‍ അസിസ്റ്റ്, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ട തുടങ്ങിയ ക്രമീകരണങ്ങും മാക്‌സസ് D90 -യില്‍ സുരക്ഷ ഉറപ്പുവരുത്തും. രാജ്യാന്തര പതിപ്പില്‍ ഓട്ടോണമസ് എമര്‍ജന്‍സി ബ്രേക്കിങ്, ലെയ്ന്‍ കീപ്പിങ് അസിസ്റ്റ്, ഓട്ടോമാറ്റിക് പാര്‍ക്കിങ് ഫംങ്ഷന്‍ മുതലായ നൂതന സംവിധാനങ്ങളുണ്ടെങ്കിലും ഇന്ത്യന്‍ പതിപ്പിന് ഇവ ലഭിക്കാനുള്ള സാധ്യത കുറവാണ്.

ടൊയോട്ട ഫോര്‍ച്യൂണറിന്റെ വിപണി കൈയ്യേറാന്‍ എംജി, മാക്‌സസ് D90 ഒരുങ്ങുന്നു

2.0 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിനാണ് ചൈനീസ് വിപണിയിലെത്തുന്ന D90 -യുടെ ഹൃദയം. എഞ്ചിന് 224 bhp കരുത്തും 360 Nm torque ഉം സൃഷ്ടിക്കാനാവും. ആറു സ്പീഡ് മാനുവല്‍, ആറു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ എസ്‌യുവിയിലുണ്ട്. ഇതേസമയം, ഇന്ത്യന്‍ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് D90 -യ്ക്ക് പുത്തന്‍ ഡീസല്‍ എഞ്ചിന്‍ ഘടിപ്പിക്കാനുള്ള ആലോചനയിലാണ് എംജി മോട്ടോര്‍. നാലു വീല്‍ ഡ്രൈവും വിവിധ ഡ്രൈവിങ് മോഡുകളും എസ്‌യുവില്‍ കമ്പനി ഉറപ്പുവരുത്തും.

Source: ACI

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG To Launch Maxus D90 SUV. Read in Malayalam.
Story first published: Saturday, June 1, 2019, 12:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X