വൈദ്യുത വാഹന വിപ്ലവത്തിനൊരുങ്ങി ഇന്ത്യ; രാജ്യമെങ്ങും EV ചാര്‍ജിങ് സ്റ്റേഷനുകളൊരുക്കാൻ എംജി മോട്ടോർസ്

രാജ്യമെമ്പാടും ഇലക്ട്രിക്ക് വാഹനങ്ങള്‍ക്കായിട്ടുള്ള ചാര്‍ജിങ് സ്റ്റേഷനുകള്‍ നിര്‍മ്മിക്കാനൊരുങ്ങുകയാണ് ചൈനീസ് വാഹന നിര്‍മ്മാതാക്കളായ എംജി മോട്ടോര്‍സ്.

വൈദ്യുത വാഹന വിപ്ലവത്തിനൊരുങ്ങി ഇന്ത്യ; രാജ്യമെങ്ങും EV ചാര്‍ജിങ് സ്റ്റേഷനുകലൊരുക്കാൻ എംജി മോട്ടോർസ്

ഡെല്‍റ്റ ഇലക്ട്രോണിക്‌സ് എന്ന കമ്പനിയുമായി കൈകോര്‍ത്താണ് എംജി ഈ സംരംഭത്തിന് ആരംഭം കുറിക്കുന്നത്. ഇരു കമ്പനികളും ചേര്‍ന്ന് താമസ സ്ഥലങ്ങളിലും ഓഫീസുകളിലും AC ചാര്‍ജറുകള്‍ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ്.

വൈദ്യുത വാഹന വിപ്ലവത്തിനൊരുങ്ങി ഇന്ത്യ; രാജ്യമെങ്ങും EV ചാര്‍ജിങ് സ്റ്റേഷനുകലൊരുക്കാൻ എംജി മോട്ടോർസ്

രാജ്യത്ത് നിര്‍മ്മാതാക്കളുടെ അടുത്ത വാഹനം പുറത്തിറങ്ങുന്നതിന് മുന്നോടിയായിട്ടാണ് ഈ നീക്കം. തങ്ങളുടെ ഇലക്ട്രിക്ക് എസ്‌യുവിയായ eZS -നെ ഇന്ത്യന്‍ വിപണിയിലേക്ക് എത്തിക്കുമെന്നത് എംജി മോട്ടോര്‍സ് നേരത്തെ തന്നെ അറിയിച്ചിരുന്നു. 2020 -ന്റെ തുടക്കത്തില്‍ വാഹനത്തെ കമ്പനി പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വൈദ്യുത വാഹന വിപ്ലവത്തിനൊരുങ്ങി ഇന്ത്യ; രാജ്യമെങ്ങും EV ചാര്‍ജിങ് സ്റ്റേഷനുകലൊരുക്കാൻ എംജി മോട്ടോർസ്

ഹെക്ടറിന് ശേഷം ചൈനീസ് നിര്‍മ്മാതാക്കളുടെ രണ്ടാം വാഹനമാണിത്. യു.കെ, തായ്‌ലന്‍ഡ്, ചൈന എന്നിവിടങ്ങളിലുള്‍പ്പടെ അന്താരാഷ്ട്ര വിപണിയില്‍ നിലവില്‍ വാഹനം വില്‍പ്പനയ്ക്ക് എത്തുന്നുണ്ട്.

വൈദ്യുത വാഹന വിപ്ലവത്തിനൊരുങ്ങി ഇന്ത്യ; രാജ്യമെങ്ങും EV ചാര്‍ജിങ് സ്റ്റേഷനുകലൊരുക്കാൻ എംജി മോട്ടോർസ്

ഇന്ത്യന്‍ നിരത്തുകളേ പരിസ്ഥിതി സൗഹാര്‍ദമാക്കുന്ന ഇലക്ട്രിക്ക് വാഹനങ്ങളുടെ പുതുയുഗത്തിലേക്കുള്ള മാറ്റത്തിന് ഒരു മുഴം മുമ്പേ കാര്യങ്ങള്‍ നടപ്പിലാക്കാനാണ് കമ്പനിയുടെ നീക്കം.

വൈദ്യുത വാഹന വിപ്ലവത്തിനൊരുങ്ങി ഇന്ത്യ; രാജ്യമെങ്ങും EV ചാര്‍ജിങ് സ്റ്റേഷനുകലൊരുക്കാൻ എംജി മോട്ടോർസ്

അതിനായിട്ടാണ് പ്രമുഖ പവര്‍ ആന്റ് എനര്‍ജി മാനേജ്‌മെന്റ് കമ്പനിയായ ഡെല്‍റ്റയുമൊത്ത് തങ്ങള്‍ കൈകോര്‍ക്കുന്നത് എന്ന് എംജി മോട്ടോര്‍സ് ചീഫ് കൊമേര്‍ഷ്യല്‍ ഓഫീസര്‍ ഗൗരവ് ഗുപ്ത പറഞ്ഞു.

വൈദ്യുത വാഹന വിപ്ലവത്തിനൊരുങ്ങി ഇന്ത്യ; രാജ്യമെങ്ങും EV ചാര്‍ജിങ് സ്റ്റേഷനുകലൊരുക്കാൻ എംജി മോട്ടോർസ്

ഇലക്ട്രിക്ക് വാഹനങ്ങളുടെ പുതുയുഗത്തില്‍ ലോകത്തെ മികച്ച വാഹന നിര്‍മ്മാതാക്കളോടൊത്ത് പ്രവര്‍ത്തിക്കുവാന്‍ സന്തോഷമുണ്ടെന്ന് ഡെല്‍റ്റ ഇലക്ട്രോണിക്‌സ് ഇന്ത്യ ബിസിനസ് ഹെഡ് നിരഞ്ജന്‍ നായക്ക് വ്യക്തമാക്കി.

Most Read: ഇന്ത്യന്‍ വിപണിയിലെ അഞ്ച് മികച്ച എസ്‌യുവികള്‍

വൈദ്യുത വാഹന വിപ്ലവത്തിനൊരുങ്ങി ഇന്ത്യ; രാജ്യമെങ്ങും EV ചാര്‍ജിങ് സ്റ്റേഷനുകലൊരുക്കാൻ എംജി മോട്ടോർസ്

ഇലക്ട്രിക്ക് വാഹന ചാര്‍ജിങ് സ്‌റ്റേഷനുകളുടെ നിര്‍മ്മാണത്തിനും, അവയുടെ പരിപാലനത്തിനും തങ്ങളുടെ ഇത്രയും നാളത്തെ പ്രവര്‍ത്തി വരിചയം മുഴുവന്‍ ഉഫയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Most Read: റിവോള്‍ട്ട് RV300, RV400 ഇലക്ട്രിക്ക് ബൈക്കുകള്‍ പുറത്തിറങ്ങി

വൈദ്യുത വാഹന വിപ്ലവത്തിനൊരുങ്ങി ഇന്ത്യ; രാജ്യമെങ്ങും EV ചാര്‍ജിങ് സ്റ്റേഷനുകലൊരുക്കാൻ എംജി മോട്ടോർസ്

അതോടൊപ്പം ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് സര്‍ക്കാര്‍ വലിയ പിന്‍തുണയും, പ്രോത്സാഹനവും നല്‍കുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ വിപണിയെ ചാര്‍ജിങ് ശൃഖലയുടെ തലത്തില്‍ നിന്ന് നീരീക്ഷിക്കുകയാണ് ഡെല്‍റ്റയെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

Most Read: ഗ്രാന്റ് i10 നിയോസിന്റെ CNG പതിപ്പ് പുറത്തിറക്കാന്‍ ഹ്യുണ്ടായി

വൈദ്യുത വാഹന വിപ്ലവത്തിനൊരുങ്ങി ഇന്ത്യ; രാജ്യമെങ്ങും EV ചാര്‍ജിങ് സ്റ്റേഷനുകലൊരുക്കാൻ എംജി മോട്ടോർസ്

150 bhp -യോളം കരുത്ത് പുറപ്പെടുവിക്കാന്‍ കഴിയുന്ന ഇലക്ട്രിക്ക് മോട്ടറാണ് eZS -ല്‍ എംജി നല്‍കുന്നത്. പൂജ്യത്തില്‍ നിന്ന് 50 കിലോമീറ്റര്‍ വേഗത വെറും 3.1 സെക്കന്‍ഡുകള്‍ കൊണ്ട് കൈവരിക്കാന്‍ വാഹനത്തിനാവും.

വൈദ്യുത വാഹന വിപ്ലവത്തിനൊരുങ്ങി ഇന്ത്യ; രാജ്യമെങ്ങും EV ചാര്‍ജിങ് സ്റ്റേഷനുകലൊരുക്കാൻ എംജി മോട്ടോർസ്

പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ 335 കിലോമീറ്റര്‍ മൈലേജ് വാഹനം നല്‍കുമെന്നാണ് കമ്പനിയുടെ അവകാശവാദം. എസ്‌യുവിയുടെ ഇന്ത്യന്‍ പതിപ്പിന്റെ മറ്റു വിശദാംശങ്ങളൊന്നും കമ്പനി ഇതുവരെ പുറത്തു വിട്ടിട്ടില്ല.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Motor To Setup EV Charging Stations Ahead Of eZS SUV Launch: Partners With Delta Electronics. Read more Malayalam.
Story first published: Friday, August 30, 2019, 17:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X