പുതിയ കോംപാക്ട് എസ്‌യുവി പുറത്തിറക്കാനൊരുങ്ങി എംജി

എം‌ജി മോട്ടോർ 2020 ഓട്ടോ എക്‌സ്‌പോയിൽ തങ്ങളുടെ ഭാവി വാഹന ശ്രേണി പ്രദർശിപ്പിക്കാൻ ഒരുങ്ങുകയാണ്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ അഞ്ച് പുതിയ മോഡലുകൾ വിപണിയിൽ അവതരിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

പുതിയ കോംപാക്ട് എസ്‌യുവി പുറത്തിറക്കാനൊരുങ്ങി എംജി

നിർമ്മാതാക്കളുടെ രണ്ടാമത്തെ മോഡൽ - ZS ഇലക്ട്രിക് എസ്‌യുവി 2019 ഡിസംബറിലോ 2020 ജനുവരിയിലോ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുതിയ കോംപാക്ട് എസ്‌യുവി പുറത്തിറക്കാനൊരുങ്ങി എംജി

ഇതിനൊപ്പം ഹെക്ടർ എസ്‌യുവിയുടെ ഏഴ് സീറ്റർ പതിപ്പും കമ്പനി തയ്യാറാക്കുന്നു. ഏഴ് സീറ്റർ എം‌ജി ഹെക്ടർ ഓട്ടോ എക്‌സ്‌പോ 2020 -ൽ വിപണിയിലെത്താൻ സാധ്യതയുണ്ട്.

പുതിയ കോംപാക്ട് എസ്‌യുവി പുറത്തിറക്കാനൊരുങ്ങി എംജി

ഇന്ത്യൻ വിപണിക്കായി നിർമ്മാതാക്കൾ ഒരു പുതിയ കോം‌പാക്റ്റ് എസ്‌യുവി തയ്യാറാക്കുന്നു എന്നതാണ് കൂടുതൽ രസകരമായ മറ്റൊരു കാര്യം.

പുതിയ കോംപാക്ട് എസ്‌യുവി പുറത്തിറക്കാനൊരുങ്ങി എംജി

ഓട്ടോ എക്‌സ്‌പോ 2020 -ൽ പുതിയ കോം‌പാക്റ്റ് എസ്‌യുവി പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ എസ്‌യുവിയെക്കുറിച്ചുള്ള വിശദാംശങ്ങൾ എം‌ജി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

പുതിയ കോംപാക്ട് എസ്‌യുവി പുറത്തിറക്കാനൊരുങ്ങി എംജി

തങ്ങളുടെ വാഹന നിരയിൽ ഹെക്ടറിന് താഴെയാവും അഞ്ച് സീറ്റർ കോമ്പക്റ്റ് എസ്‌യുവിയുടെ സ്ഥാനം. പുതിയ മോഡൽ ഹ്യുണ്ടായ് വെന്യു, മാരുതി വിറ്റാര ബ്രെസ്സ എന്നിവയെ നേരിടും.

പുതിയ കോംപാക്ട് എസ്‌യുവി പുറത്തിറക്കാനൊരുങ്ങി എംജി

അടിസ്ഥാനപരമായി പുനർ‌ രൂപകൽപ്പന ചെയ്ത ബയോജുൻ 530 ആണ് എം‌ജി ഹെക്ടർ. എം‌ജി മോട്ടോഴ്‌സ് 4.3 മീറ്ററോളം നീളമുള്ള ബയോജുൻ 510 ഉം കമ്പനി നിലവിൽ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്.

പുതിയ കോംപാക്ട് എസ്‌യുവി പുറത്തിറക്കാനൊരുങ്ങി എംജി

എന്നാൽ ബയോജുൻ 510 ന് പകരമായി ഒരുങ്ങുന്ന പുതിയ ബയോജുൻ RS-3 എസ്‌യുവിയും SAIC മോട്ടോർസ് തയ്യാറാക്കിയിട്ടുണ്ട്. RS-3 എസ്‌യുവിയുടെ പുനർ‌ രൂപകൽപ്പന ചെയ്ത പതിപ്പ് നമ്മുടെ വിപണിയിൽ എത്താൻ സാധ്യതയുണ്ട്.

Most Read: 2020 ഓട്ടോ എക്സ്പോയിൽ മാറ്റുരയ്ക്കാൻ എത്തുന്ന എസ്‌യുവികൾ

പുതിയ കോംപാക്ട് എസ്‌യുവി പുറത്തിറക്കാനൊരുങ്ങി എംജി

പുതിയ എസ്‌യുവിക്ക് 4,300 mm നീളവും 1,750 mm വീതിയും 1,625 mm ഉയരവും 2,550 mm വീൽബേസും ഉണ്ട്, ഇത് ബയോജുൻ 510 നെക്കാൾ അല്പം നീളവും വീതിയും നൽകുന്നു.

Most Read: eZS ഇലക്ട്രിക് എസ്‌യുവിയിൽ എസി ഫിൽറ്റർ സംവിധാനം അവതരിപ്പിച്ച് എംജി

പുതിയ കോംപാക്ട് എസ്‌യുവി പുറത്തിറക്കാനൊരുങ്ങി എംജി

എസ്‌യുവിക്ക് 104 bhp കരുത്ത് നൽകുന്ന 1.5 ലിറ്റർ പെട്രോൾ യൂണിറ്റും 128 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എന്നിങ്ങനെ രണ്ട് പെട്രോൾ എഞ്ചിനുകളാണ് നിർമ്മാതാക്കൾ ഒരുക്കിയിരിക്കുന്നത്.

Most Read: കുറഞ്ഞ ചെലവില്‍ വിപണിയില്‍ എത്തുന്ന ഇലക്ട്രിക്ക് വാഹനങ്ങള്‍

പുതിയ കോംപാക്ട് എസ്‌യുവി പുറത്തിറക്കാനൊരുങ്ങി എംജി

ടൊയോട്ട ഫോർച്യൂണർ, ഫോർഡ് എൻ‌ഡോവർ, മഹീന്ദ്ര അൾതുറാസ് G4 എന്നിവയുമായി മത്സരിക്കുന്ന ഒരു എസ്‌യുവിയും എം‌ജി മോട്ടോർ അവതരിപ്പിക്കും.

പുതിയ കോംപാക്ട് എസ്‌യുവി പുറത്തിറക്കാനൊരുങ്ങി എംജി

2018 -ൽ ബീജിംഗിൽ പ്രദർശിപ്പിച്ച എം‌ജി X -മോഷൻ കൺസെപ്റ്റ് അടിസ്ഥാനമാക്കിയാവും എസ്‌യുവിയുടെ നിർമ്മാണം. 2020 ദീപാവലിക്ക് മുമ്പ് എം‌ജി മാക്‌സസ് D90 ഏഴ് സീറ്റർ എസ്‌യുവിയും ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് മുമ്പ് പുറത്തു വന്ന മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ലൈറ്റ് ട്രക്ക് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി 5,005 mm നീളവും 1,932 mm വീതിയും 1,875 mm ഉയരവും 2,950 mm വീൽബേസും മാക്‌സസ് D90 -ക്ക് ലഭിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG motor plans to launch new compact SUV in India. Read more Malayalam.
Story first published: Wednesday, October 30, 2019, 10:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X