നവംബറിലും മികച്ച വിൽപ്പന നേടി എംജി ഹെക്ടർ

2019 നവംബർ മാസത്തിൽ 3,239 യൂണിറ്റ് ഹെക്ടർ എസ്‌യുവികളുടെ വിൽപ്പന നടത്തിയതായി പ്രഖ്യാപിച്ച് എംജി മോട്ടോർ ഇന്ത്യ.

നവംബറിലും മികച്ച വിൽപ്പന നേടി എംജി ഹെക്ടർ

എം‌ജിയെ സംബന്ധിച്ചിടത്തോളം ഹെക്ടറിലൂടെ ഇന്ത്യൻ വിപണിയിൽ മികച്ച തുടക്കമാണ് അവർക്ക് ലഭിച്ചിരിക്കുന്നത്. നിലവിൽ എസ്‌യുവി വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിൽപ്പന നേടുന്ന വാഹനങ്ങളിൽ മുൻപന്തിയിലാണ് ഹെക്ടർ.

നവംബറിലും മികച്ച വിൽപ്പന നേടി എംജി ഹെക്ടർ

വിപണിയിൽ ലഭിച്ച ഈ സ്വീകാര്യത മുന്നോട്ടു കൊണ്ടുപോകാൻ തങ്ങൾക്ക് ആകുമെന്നും ഹെക്ടറിലൂടെ ഇന്ത്യൻ ഉപഭോക്താക്കളുടെ ഹൃദയം കീഴടക്കാൻ സാധിച്ചെന്നും എംജി മോട്ടോർ ഇന്ത്യ ഡയറക്ടർ രാകേഷ് സിദാന പറഞ്ഞു.

നവംബറിലും മികച്ച വിൽപ്പന നേടി എംജി ഹെക്ടർ

ഉപഭോക്താക്കളുടെ സേവന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി സേവന ശൃംഖല വിപുലീകരിക്കുന്നതിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ വിപുലീകരണത്തിന്റെ ഭൂരിഭാഗവും സമർപ്പിത സർവ്വീസ് ഔട്ട്‌ലെറ്റുകളിലായിരിക്കുമെന്നും സിദാന അറിയിച്ചു.

നവംബറിലും മികച്ച വിൽപ്പന നേടി എംജി ഹെക്ടർ

എം‌ജി മോട്ടോറിന് നിലവിൽ ഇന്ത്യയിലുടനീളം 150- ൽ അധികം കേന്ദ്രങ്ങളുണ്ട്. 2020 മാർച്ചോടെ ഇത് 250 കേന്ദ്രങ്ങളായി ശക്തിപ്പെടുത്താനും കമ്പനി ലക്ഷ്യമിടുന്നു. രാജ്യത്ത് അടുത്തിടെയാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും അതിവേഗം വളരുന്ന കാർ ബ്രാൻഡുകളിലൊന്നാണ് നിലവിൽ മോറിസ് ഗരാജസ്.

നവംബറിലും മികച്ച വിൽപ്പന നേടി എംജി ഹെക്ടർ

സ്റ്റൈൽ, സൂപ്പർ, സ്മാർട്ട്, ഷാർപ്പ് എന്നീ നാല് വകഭേദങ്ങളിലാണ് ഹെക്ടറിനെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. കൂടാതെ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലും എം‌ജി ഹെക്ടർ ഇന്ത്യൻ വിപണിയിലെത്തുന്നു.

നവംബറിലും മികച്ച വിൽപ്പന നേടി എംജി ഹെക്ടർ

1.5 ലിറ്റർ പെട്രോൾ എഞ്ചിൻ 143 bhp പവറും 250 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. 2.0 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിൻ 170 bhp കരുത്തിൽ 350 Nm torque സൃഷ്ടിക്കുന്നു.

Most Read: 2020 ജനുവരിയില്‍ വിവിധ മോഡലുകളുടെ വില വര്‍ദ്ധിപ്പിക്കുമെന്ന് മാരുതി

നവംബറിലും മികച്ച വിൽപ്പന നേടി എംജി ഹെക്ടർ

പെട്രോൾ എഞ്ചിനിൽ 48V ഹൈബ്രിഡ് ഓപ്ഷനും എംജി വാഗ്ദാനം ചെയ്യുന്നുണ്ട്. എല്ലാ എഞ്ചിനുകളും 6 സ്പീഡ് മാനുവൽ ഗിയർബോക്സിലേക്ക് ജോടിയാക്കിയിരിക്കുന്നു. നോൺ ഹൈബ്രിഡ് പെട്രോൾ എഞ്ചിന് 6 സ്പീഡ് ഡിസിടി ലഭിക്കും. ടാറ്റ ഹാരിയർ, മഹീന്ദ്ര XUV500, ജീപ്പ് കോമ്പസ് എന്നീ മോഡലുകളാണ് ഹെക്ടറിന്റെ വിപണിയിലെ പ്രധാന എതിരാളികൾ.

Most Read: രണ്ട് വർഷത്തിനുള്ളിൽ ആറ് പുതിയ മോഡലുകളെ ഇന്ത്യയിൽ അവതരിപ്പിക്കാൻ സ്കോഡ

നവംബറിലും മികച്ച വിൽപ്പന നേടി എംജി ഹെക്ടർ

ഇടത്തരം എസ്‌യുവി ശ്രേണിയിലാണ് ഹെക്ടർ എസ്‌യുവി സ്ഥാനം പിടിച്ചിരിക്കുന്നത്. 12.18 ലക്ഷം രൂപ (എക്‌സ്‌ഷോറൂം) പ്രാരംഭ വിലയിൽ വാഹനം ലഭ്യമാണ്. ഇൻറർനെറ്റ് കണക്റ്റിവിറ്റിയുമായി വരുന്ന ഇന്ത്യയിലെ ആദ്യത്തെ വാഹനം കൂടെയാണ് എസ്‌യുവി. കൂടാതെ ആർട്ടിഫിഷൽ ഇന്റലിജൻസിൽ പ്രവർത്തിക്കുന്ന നിരവധി ഫീച്ചറുകളും വാഹനത്തിൽ ഇടംപിടിക്കുന്നു.

Most Read:2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്ന ഇലക്ട്രിക് കാറുകൾ

നവംബറിലും മികച്ച വിൽപ്പന നേടി എംജി ഹെക്ടർ

ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ എസ്‌യുവികളോടുള്ള ജനപ്രീതി വർധിച്ചു വരുന്ന സാഹചര്യത്തിൽ എം‌ജി മോട്ടോർസ് പുതിയ മോഡലുകൾ വിപണിയിൽ എത്തിക്കാനുള്ള ശ്രമത്തിലാണ്. 2020 ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ഓട്ടോ എക്‌സ്‌പോയിൽ ആദ്യമായി എം‌ജി മോട്ടോർസ് പങ്കെടുക്കുമെന്നും തങ്ങളുടെ അടുത്ത ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Hector retails 3,239 units in November. Read more Malayalam
Story first published: Thursday, December 5, 2019, 15:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X