എംജി eZS ഇലക്ട്രിക്കിനൊപ്പം DC ഫാസ്റ്റ് ചാര്‍ജിങ് സൗജന്യം

ബ്രീട്ടീഷ് വാഹന നിര്‍മ്മാതാക്കളായ എംജി ഇന്ത്യയിലെത്തിക്കുന്ന രണ്ടാമത്തെ മോഡലാണ് eZS ഇലക്ട്രിക്ക് എസ്‌യുവി. ആദ്യ മോഡലായ ഹെക്ടര്‍ മികച്ച ജനപ്രീതി നേടിയതിന് പിന്നാലെയാണ് പുതിയ ഇലക്ട്രികക്ക് എസ്‌യുവിയെ കൂടി കമ്പനി വിപണിയില്‍ എത്തിക്കുന്നത്.

എംജി eZS ഇലക്ട്രിക്കിനൊപ്പം DC ഫാസ്റ്റ് ചാര്‍ജിങ് സൗജന്യം

പുതിയ വാഹനം കൂടി എത്തുന്നതേടെ ഇന്ത്യന്‍ വിപണിയില്‍ അടിത്തറ ശക്തമാക്കാമെന്ന പ്രതീക്ഷയിലാണ് എംജി. 2019 ഡിസംബര്‍ 5 -ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്ന വാഹനം 2020 ജനുവരിയില്‍ വില്‍പ്പനയ്ക്ക് എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഉടന്‍ തന്നെ വാഹനത്തിനായുള്ള ബുക്കിങും കമ്പനി ആരംഭിച്ചേക്കും.

എംജി eZS ഇലക്ട്രിക്കിനൊപ്പം DC ഫാസ്റ്റ് ചാര്‍ജിങ് സൗജന്യം

45.6 kWh ലിഥിയം അയണ്‍ ബാറ്ററിയാണ് വാഹനത്തിലുണ്ടാവുക. ഈ ഇലക്ട്രിക് മോട്ടര്‍ 148 bhp കരുത്തും 350 Nm torque ഉം സൃഷ്ടിക്കും. സ്റ്റാന്റേര്‍ഡ് 7kW ഹോം ചാര്‍ജര്‍ ഉപയോഗിച്ച് ആറ് മണിക്കൂറിനുള്ളില്‍ ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യാം. 50kW ഫാസ്റ്റ് ചാര്‍ജറില്‍ 40 മിനിറ്റിനുള്ളില്‍ 80 ശതമാനം വരെയും ചാര്‍ജ് ചെയ്യാം.

എംജി eZS ഇലക്ട്രിക്കിനൊപ്പം DC ഫാസ്റ്റ് ചാര്‍ജിങ് സൗജന്യം

പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് കാര്‍ വാങ്ങുന്നവര്‍ക്ക് ഒരു നിശ്ചിത കാലയളവിലേക്ക് DC ഫാസ്റ്റ് ചാര്‍ജിങ് സൗകര്യം സൗജന്യമായി നല്‍കുമെന്നും കമ്പനി അറിയിച്ചു. വാഹനം ആദ്യം വില്‍പ്പനയ്‌ക്കെത്തുന്ന ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, ബംഗളൂരു, അഹമ്മദാബാദ് എന്നിവിടങ്ങളിലാകും ഈ സൗകര്യം ലഭിക്കുക.

എംജി eZS ഇലക്ട്രിക്കിനൊപ്പം DC ഫാസ്റ്റ് ചാര്‍ജിങ് സൗജന്യം

അതിനൊപ്പം തന്നെ ഒരു AC ചാര്‍ജറും ഇതിനൊപ്പം കമ്പനി ഉപഭോക്താക്കള്‍ക്ക് നല്‍ക്കും. ഇത് ഉപഭോക്താക്കളുടെ സൗകര്യത്തിന് അനുസരിച്ച് വീട്ടിലോ, ഓഫിസിലോ ഇന്‍സ്റ്റാള്‍ ചെയ്യാനും, പ്രവര്‍ത്തിപ്പിക്കാനും സാധിക്കും. രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഇലക്ട്രിക്ക് ഇന്റര്‍നെറ്റ് എസ്യുവിയാണിതെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

എംജി eZS ഇലക്ട്രിക്കിനൊപ്പം DC ഫാസ്റ്റ് ചാര്‍ജിങ് സൗജന്യം

എംജി ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ZS ഇടം പിടിച്ചതിന് പിന്നാലെ അടുത്തിടെ വാഹനത്തിന്റെ ആദ്യ പ്രൊമോ വീഡിയോ യൂട്യൂബിലൂടെ കമ്പനി പുറത്തുവിട്ടിരുന്നു. വിദേശത്തുളള പെട്രോള്‍ ZS മോഡലിന്റെ അതേ രൂപമാണ് ഇലക്ട്രിക്കിനും നല്‍കിയിരിക്കുന്നത്. എംജിയുടെ ആദ്യ മോഡലായ ഹെക്ടറിന് വിപണിയില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

എംജി eZS ഇലക്ട്രിക്കിനൊപ്പം DC ഫാസ്റ്റ് ചാര്‍ജിങ് സൗജന്യം

വിപണിയില്‍ എത്തി കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ 38,000 -ല്‍ അധികം ബുക്കിങ്ങുകള്‍ സ്വന്തമാക്കാന്‍ വാഹനത്തിന് സാധിച്ചു. ഇലക്ട്രിക്കിന് പിന്നാലെ പെട്രോള്‍ പതിപ്പിനെയും, പെട്രോള്‍ ഹൈബ്രിഡ് പതിപ്പിനെയും കമ്പനി അവതരിപ്പിച്ചേക്കും. ഒറ്റചാര്‍ജില്‍ 428 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ ഇലക്ട്രിക്ക് സാധിക്കും.

Most Read: വളയിട്ട കൈകളില്‍ വളയം ഭദ്രം; കെഎസ്ആര്‍ടിസി വനിതാ ഡൈവറിന് സോഷ്യല്‍ മീഡിയയില്‍ കൈയ്യടി

എംജി eZS ഇലക്ട്രിക്കിനൊപ്പം DC ഫാസ്റ്റ് ചാര്‍ജിങ് സൗജന്യം

എംജി നിരയിലെ സമ്പൂര്‍ണ ഇലക്ട്രിക്ക് ഇന്റര്‍നെറ്റ് എസ്യുവി കൂടിയാണിത്. ഇന്റര്‍നെറ്റ് കാര്‍ എന്ന വിശേഷണമുള്ള ഹെക്ടറിന് സമാനമായി ധാരാളം ഇന്റര്‍നെറ്റ് അധിഷ്ഠിത സംവിധാനങ്ങള്‍ ZS ഇലക്ട്രിക്കിലും ഇടംപിടിച്ചേക്കും.

Most Read: പ്രായം വെറും അക്കങ്ങള്‍ മാത്രം! സോഷ്യല്‍ മീഡിയയില്‍ വൈറലായി അപ്പൂപ്പന്റെ ഡ്രൈവിങ്

എംജി eZS ഇലക്ട്രിക്കിനൊപ്പം DC ഫാസ്റ്റ് ചാര്‍ജിങ് സൗജന്യം

മണിക്കൂറില്‍ 140 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത. 8.5 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താനും സാധിക്കും. അതേസമയം വാഹനം സംബന്ധിച്ച് കൂടുതല്‍ വിവിരങ്ങള്‍ ഒന്നും തന്നെ എംജി പുറത്തുവിട്ടിട്ടില്ല.

Most Read: കെടിഎം 390 അഡ്വഞ്ചറിന്റെ ബുക്കിംഗുകൾ ആരംഭിച്ചതായി റിപ്പോർട്ടുകൾ

എംജി eZS ഇലക്ട്രിക്കിനൊപ്പം DC ഫാസ്റ്റ് ചാര്‍ജിങ് സൗജന്യം

ഹ്യുണ്ടായി കോന തന്നെയാണ് ZS ഇലക്ട്രിക്കിന്റെ പ്രധാന എതിരാളി. കോനയെക്കാള്‍ 2-3 ലക്ഷം രൂപ കുറവായിരിക്കും മോഡലിനെന്നാണ് സൂചന. വാഹനം പുറത്തിറങ്ങുന്നതിന് മുന്നോടിയായി ഉപഭോക്താക്കള്‍ക്ക് ചാര്‍ജിങ് സംവിധാനങ്ങള്‍ ഒരുക്കുന്നതിനായി ഇ-ചാര്‍ജ്ബേസുമായി പങ്കാളിത്തം സ്വീകരിച്ച് എംജി പല പദ്ധതികളും തയ്യാറാക്കുന്നുണ്ട്.

എംജി eZS ഇലക്ട്രിക്കിനൊപ്പം DC ഫാസ്റ്റ് ചാര്‍ജിങ് സൗജന്യം

അധികം വൈകാതെ തന്നെ പുതിയൊരു കോംമ്പാക്ട് എസ്യുവിയെ വിപണിയില്‍ എത്തിക്കുമെന്ന് എംജി വ്യക്തമാക്കി കഴിഞ്ഞു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ അഞ്ച് പുതിയ മോഡലുകള്‍ വിപണിയില്‍ അവതരിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നതും.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG ZS EV to get free fast charging for a limited period. Read more in Malayalam.
Story first published: Wednesday, November 13, 2019, 11:32 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X