ഇന്ത്യൻ വിപണിയിൽ ZS എസ്‌യുവിക്ക് പെട്രോൾ, ഹൈബ്രിഡ് എത്തിക്കാനൊരുങ്ങി എംജി

ഹെക്ടർ എസ്‌യുവിയുമായിട്ടാണ് എം‌ജി മോട്ടോർ ഇന്ത്യ ഈ വർഷം ആദ്യം ഇന്ത്യൻ വിപണിയിലേക്ക് പ്രവേശിക്കുന്നത്. അതിനു പിന്നാലെ രാജ്യത്ത് പുറത്തിറ്കാനൊരുങ്ങുന്ന നിർമ്മാതാക്കളുടെ രണ്ടാമത്തെ മോഡലായ ZS ഇലക്ട്രിക് എസ്‌യുവി എം‌ജി സ്ഥിരീകരിച്ചു.

ഇന്ത്യൻ വിപണിയിൽ ZS എസ്‌യുവിക്ക് പെട്രോൾ, ഹൈബ്രിഡ് എത്തിക്കാനൊരുങ്ങി എംജി

ഇന്ത്യയിൽ എം‌ജിയുടെ ആദ്യ പൂർണ്ണ ഇലക്ട്രിക്ക് എസ്‌യുവി ആയിരിക്കുമെങ്കിലും, വാഹനം സ്റ്റാൻഡേർഡ് പെട്രോൾ, പെട്രോൾ-ഹൈബ്രിഡ് രൂപങ്ങളിലും നിർമ്മാതാക്കൾ പുറത്തിറക്കുമെന്ന് ഇപ്പോൾ പുറത്തു വന്ന ഔദ്യോഗിക രേഖകൾ വെളിപ്പെടുന്നു.

ഇന്ത്യൻ വിപണിയിൽ ZS എസ്‌യുവിക്ക് പെട്രോൾ, ഹൈബ്രിഡ് എത്തിക്കാനൊരുങ്ങി എംജി

ഗതാഗത വകുപ്പിന്റെ സർക്കുലർ അനുസരിച്ച്, വരാനിരിക്കുന്ന ഇവിയ്‌ക്കൊപ്പം ZS -ന്റഎ പെട്രോൾ, ഹൈബ്രിഡ് മോഡലുകളും പുറത്തിറക്കാൻ എം‌ജിക്ക് അനുമതി ലഭിച്ചിട്ടുണ്ട്.

ഇന്ത്യൻ വിപണിയിൽ ZS എസ്‌യുവിക്ക് പെട്രോൾ, ഹൈബ്രിഡ് എത്തിക്കാനൊരുങ്ങി എംജി

106 bhp വികസിപ്പിക്കുന്ന 1.5 ലിറ്റർ മോട്ടോറാണ് പെട്രോൾ യൂണിറ്റ്, 111 bhp കരുത്ത് സൃഷ്ടിക്കുന്ന 1.0 ലിറ്റർ പെട്രോൾ-ഇലക്ട്രിക് കോമ്പിനേഷനാണ് ഹൈബ്രിഡ് മോഡലിന് കരുത്ത് പകരുന്നത്.

ഇന്ത്യൻ വിപണിയിൽ ZS എസ്‌യുവിക്ക് പെട്രോൾ, ഹൈബ്രിഡ് എത്തിക്കാനൊരുങ്ങി എംജി

അന്താരാഷ്ട്ര വിപണിയിലും ഇതേ എഞ്ചിൻ തന്നെയാണ് എംജി വാഗ്ദാനം ചെയ്യുന്നത്. 1.5 ലിറ്റർ യൂണിറ്റിന് നാച്ചുറലി ആസ്പിറേറ്റഡ് ഫീച്ചറും, 1.0 ലിറ്റർ ടർബോചാർജിംഗും ഡയറക്ട് ഇഞ്ചക്ഷൻ സാങ്കേതികവിദ്യയുമാണ് നിർമ്മാതാക്കൾ ഒരുക്കുന്നത്.

ഇന്ത്യൻ വിപണിയിൽ ZS എസ്‌യുവിക്ക് പെട്രോൾ, ഹൈബ്രിഡ് എത്തിക്കാനൊരുങ്ങി എംജി

കൂടാതെ, പുറത്തു വന്ന സർക്കുലറിൽ പരാമർശിച്ചിരിക്കുന്ന സവിശേഷതകൾ അടുത്തിടെ വെളിപ്പെടുത്തിയ ഫെയ്‌സ്‌ലിഫ്റ്റല്ല, ഇത് പ്രീ-ഫെയ്‌സ്ലിഫ്റ്റ് എം‌ജി ZS ആണെന്ന് സ്ഥിരീകരിക്കുന്നു.

ഇന്ത്യൻ വിപണിയിൽ ZS എസ്‌യുവിക്ക് പെട്രോൾ, ഹൈബ്രിഡ് എത്തിക്കാനൊരുങ്ങി എംജി

നിലവിൽ തായ്‌ലൻഡ്, യു.കെ, ചൈന എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള വിവിധ വിപണികളിൽ എം‌ജി ZS എസ്‌യുവിയുടെ ഇലക്ട്രിക് പതിപ്പ് വിൽപ്പനക്കെത്തുന്നു.

Most Read: 10,000 യൂണിറ്റുകൾ നിർമ്മാണം പൂർത്തീകരിച്ച് എംജി ഹെക്ടർ

ഇന്ത്യൻ വിപണിയിൽ ZS എസ്‌യുവിക്ക് പെട്രോൾ, ഹൈബ്രിഡ് എത്തിക്കാനൊരുങ്ങി എംജി

ആദ്യ ഘട്ടത്തിൽ വാഹനത്തെ പൂർണ്ണമായും നോക്കഡ് ഡൌൺ കിറ്റുകളായിട്ടാവും (CKD) നിർമ്മാതാക്കൾ ഇന്ത്യയിലെത്തിക്കുന്നത്. ഗുജറാത്തിലെ ഹാലോളിലുള്ള കമ്പനിയുടെ നിർമ്മാണശാലയിൽ ഇവ അസംബിൾ ചെയ്ത് വിപണിയിലെത്തിക്കാനാണ് എംജിയുടെ പദ്ധതി.

Most Read: കിയ സെൽറ്റോസിന്റെ കയറ്റുമതി ഇന്ത്യയിൽ നിന്ന് ആരംഭിച്ചു

ഇന്ത്യൻ വിപണിയിൽ ZS എസ്‌യുവിക്ക് പെട്രോൾ, ഹൈബ്രിഡ് എത്തിക്കാനൊരുങ്ങി എംജി

150 bhp കരുത്തും 350 Nm torque ഉം ഉത്പാദിപ്പിക്കുന്ന ഇലക്ട്രിക്ക് മോട്ടോറാണ് വാഹനത്തിൽ ഒരുക്കിയിരിക്കുന്നത്. 3.1 സെക്കൻഡിനുള്ളിൽ 0-60 കിലോമീറ്റർ വേഗത കൈവരിക്കാൻ എസ്‌യുവിയെ ഇത് സഹായിക്കുന്നു.

Most Read: ചെറു എസ്‌യുവി ശ്രേണിയിലേക്ക് ചുവടുവയ്ക്കാനൊരുങ്ങി ടൊയോട്ട

ഇന്ത്യൻ വിപണിയിൽ ZS എസ്‌യുവിക്ക് പെട്രോൾ, ഹൈബ്രിഡ് എത്തിക്കാനൊരുങ്ങി എംജി

350 കിലോമീറ്റർ മൈലേജാണ് പൂർണ്ണമായി ചാർജ് ചെയ്താൽ ഇലക്ട്രിക്ക് എസ്‌യുവിക്ക് കമ്പനി അവകാശപ്പെടുന്നത്. 50 kW ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് വാഹനം വെറും 40 മിനിറ്റിനുള്ളിൽ 0 മുതൽ 80 ശതമാനം വരെ ചാർജ് കൈവരിക്കാനാവും. എന്നിരുന്നാലും, സാധാരണ 7 kW ചാർജർ ഉപയോഗിച്ച് 6.5 മണിക്കൂറെടുക്കും പൂർണ്ണമായി ചാർജ് ആവാൻ.

ഇന്ത്യൻ വിപണിയിൽ ZS എസ്‌യുവിക്ക് പെട്രോൾ, ഹൈബ്രിഡ് എത്തിക്കാനൊരുങ്ങി എംജി

അന്താരാഷ്ട്ര മോഡലിൽ അവതരിപ്പിച്ച അതേ 44.5 kW ബാറ്ററി യൂണിറ്റ് തന്നെയാവും ഇന്ത്യൻ മോഡലിലും കമ്പനി നൽകുന്നത് എന്ന് പ്രതീക്ഷിക്കാം.

ഇന്ത്യൻ വിപണിയിൽ ZS എസ്‌യുവിക്ക് പെട്രോൾ, ഹൈബ്രിഡ് എത്തിക്കാനൊരുങ്ങി എംജി

വാഹനത്തെ ഘട്ടം തിരിച്ചുള്ള രീതിയിൽ രാജ്യത്ത് പുറത്തിറക്കാനാണ് എംജിയുടെ പദ്ധതി. ഡെൽഹി, മുംബൈ, ഹൈദരാബാദ്, ബാംഗ്ലൂർ, അഹമ്മദാബാദ് എന്നീ നഗരങ്ങളിലാവും eZS ഇലക്ട്രിക്ക് എസ്‌യുവി ആദ്യം വിൽപ്പനയ്ക്ക് എത്തുന്നത്.

Source: Autocarindia

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG ZS may also come with petrol and hybrid options in India. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X