ട്യൂബ്‌ലെസ് കഴിഞ്ഞു, ഇനി എയര്‍ലെസ് ടയറുകളുടെ കാലം

ട്യൂബ്‌ലെസ് ടയറുകളുടെ അവതരണത്തോടെ യാത്രയ്ക്കിടെ വാഹനങ്ങളുടെ ടയര്‍ പംങ്ചറാവുന്ന പരാതി കാര്യമായി കുറഞ്ഞിട്ടുണ്ട്. ടയര്‍ പങ്ചറായാലും കുറച്ചുദൂരം ധൈര്യമായി ഓടിക്കാം. എന്നാല്‍ ട്യൂബ്‌ലെസ് ടയറുകള്‍കൊണ്ട് കണ്ടുപിടുത്തങ്ങള്‍ അവസാനിപ്പിക്കാന്‍ ടയര്‍ നിര്‍മ്മാതാക്കള്‍ ഒരുക്കമല്ല.

ട്യൂബ്‌ലെസ് കഴിഞ്ഞു, ഇനി എയര്‍ലെസ് ടയറുകളുടെ കാലം

സമയത്തിന് പണത്തെക്കാള്‍ വിലയുള്ള ഇന്നത്തെ ലോകത്ത്, വാഹന ഉടമകള്‍ പംങ്ചര്‍ ശരിയാക്കാന്‍പോലും സമയം നഷ്ടപ്പെടുത്തരുതെന്നാണ് മിഷലിന്റെ നിലപാട്. ടയര്‍ പംങ്ചറിന് ഒരു ശാശ്വത പരിഹാരം വേണം. അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജനറല്‍ മോട്ടോര്‍സുമായി സഹകരിച്ച് മിഷലിന്‍ ഇതിന് പ്രതിവിധി കണ്ടെത്തിയിരിക്കുന്നു.

ട്യൂബ്‌ലെസ് കഴിഞ്ഞു, ഇനി എയര്‍ലെസ് ടയറുകളുടെ കാലം

സ്വകാര്യ വാഹനങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന എയര്‍ലെസ് വീല്‍ ടെക്‌നോളജി അവതരിപ്പിച്ചിരിക്കുകയാണ് മിഷലിന്‍. നടന്നുകൊണ്ടിരിക്കുന്ന മൂവിന്‍ ഓണ്‍ ഉച്ചകോടിയില്‍ എയര്‍ലെസ് വീല്‍ ടെക്‌നോളജിയുടെ ആദ്യ മാതൃക — അപ്ടിസ് പ്രോട്ടോടൈപ്പിനെ (യുണീക്ക് പംങ്ചര്‍പ്രൂഫ് ടയര്‍ സിസ്റ്റം) മിഷലിന്‍ കാഴ്ച്ചവെച്ചു.

ട്യൂബ്‌ലെസ് കഴിഞ്ഞു, ഇനി എയര്‍ലെസ് ടയറുകളുടെ കാലം

പേരു സൂചിപ്പിക്കുന്നതുപോലെ മിഷലിന്‍ അപ്ടിസ് ടയറുകള്‍ വായുരഹിതമാണ്. ഇക്കാരണത്താല്‍ ഇവ പംങ്ചാറാകുമെന്ന ആശങ്ക വേണ്ട. ജനറല്‍ മോട്ടോര്‍സുമായി ചേര്‍ന്ന് ഷെവര്‍ലെ ബോള്‍ട്ട് ഇവിയില്‍ അപ്ടിസ് പ്രോട്ടോടൈപ്പ് ടയറുകളുടെ പരീക്ഷണം മിഷലിന്‍ തുടങ്ങിക്കഴിഞ്ഞു.

ട്യൂബ്‌ലെസ് കഴിഞ്ഞു, ഇനി എയര്‍ലെസ് ടയറുകളുടെ കാലം

ഇന്നുവരെ പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത അതിനൂതനമായ ഘടനയാണ് അപ്ടിസ് ടയറുകള്‍ക്ക്. വായു നിറച്ച ട്യൂബിന്റെ സഹായമില്ലാതെതന്നെ വാഹനത്തിന്റെ ഭാരം വഹിക്കാന്‍ അപ്ടിസ് ടയറുകള്‍ക്ക് കഴിയും. പരീക്ഷണയോട്ടങ്ങളില്‍ ടയറുകള്‍ മികവാര്‍ന്ന പ്രകടനമാണ് കാഴ്ച്ചവെച്ചതെന്ന് കമ്പനി പറയുന്നു.

ട്യൂബ്‌ലെസ് കഴിഞ്ഞു, ഇനി എയര്‍ലെസ് ടയറുകളുടെ കാലം

യഥാര്‍ത്ഥ റോഡ് സാഹചര്യങ്ങളില്‍ പുതിയ ടയറുകള്‍ വിജയിക്കുന്നപക്ഷം വാണിജ്യാടിസ്ഥാനത്തില്‍ അപ്ടിസ് മോഡലുകള്‍ വിപണിയില്‍ എത്തിക്കാനാണ് മിഷലിന്റെ നീക്കം. വൈകാതെ മിഷിഗണ്‍ നിരത്തില്‍ അപ്ടിസ് ടയറുകളുമായി പരീക്ഷണാടിസ്ഥാനത്തില്‍ ഷെവര്‍ലെ ബോള്‍ട്ട് ഇവികള്‍ ഓടിത്തുടങ്ങും.

Most Read: ജീപ്പ് ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയുള്ള വാഹന ബ്രാന്‍ഡ് — മാരുതി രണ്ടാമത്

പംങ്ചര്‍ തടയാനൊക്കുമെങ്കിലും അപ്ടിസ് ടയറുകള്‍ക്ക് അതിന്റേതായ വെല്ലുവിളികളുണ്ട്. പ്രകമ്പനങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള ശേഷി, ഡ്രൈവിങ് മികവ്, ബ്രേക്കിങ്, ആക്‌സിലറേഷന്‍ തുടങ്ങിയ വിവിധ മേഖലകളില്‍ മിഷലിന്‍ അപ്ടിസ് കഴിവു തെളിയിച്ചാല്‍ മാത്രമേ, വാണിജ്യാടിസ്ഥാനത്തില്‍ ടയറുകള്‍ പുറത്തിറക്കാന്‍ കമ്പനിക്കാവുകയുള്ളൂ.

Most Read: വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം കൂടി, പുതിയ നിരക്കുകള്‍ ഇങ്ങനെ

ട്യൂബ്‌ലെസ് കഴിഞ്ഞു, ഇനി എയര്‍ലെസ് ടയറുകളുടെ കാലം

ഏതു സാഹചര്യങ്ങളിലും പംങ്ചറാവില്ലെന്ന കാര്യം അപ്ടിസ് ടയറുകള്‍ തെളിയിച്ചിട്ടുണ്ട്. പരിപാലന ചിലവുകള്‍ തീരെയില്ലെന്ന കാര്യം അപ്ടിസ് ടയറുകളുടെ പ്രസക്തി വര്‍ധിപ്പിക്കുന്നു. നിലവിലെ പഠനങ്ങള്‍ പ്രകാരം ഓരോ വര്‍ഷവും ഏകദേശം 200 ദശലക്ഷം ടയറുകളാണ് ഉപയോഗിച്ചതിന് ശേഷം വലിച്ചെറിയപ്പെടുന്നത്.

Most Read: സുരക്ഷ കൂടിയ കാർ കണ്ടെത്താൻ പ്രയാസമില്ല, പുതിയ പരസ്യവുമായി ടാറ്റ

ട്യൂബ്‌ലെസ് കഴിഞ്ഞു, ഇനി എയര്‍ലെസ് ടയറുകളുടെ കാലം

ഇതില്‍ ഇരുപതു ശതമാനം പംങ്ചറായെന്ന കാരണത്താലാണ് ഉപേക്ഷിക്കപ്പെടുന്നതും. ഗുരുതരമായ പാരിസ്ഥിതിക ദോഷങ്ങള്‍ക്ക് വലിച്ചെറിയപ്പെടുന്ന ടയറുകള്‍ കാരണക്കാരാണ്. എന്നാല്‍ മിഷലിന്‍ അപ്ടിസ് ടയറുകള്‍ ഈ പ്രതിസന്ധിക്ക് ഒറ്റ വാക്കിലുള്ള ഉത്തരമാവുമെന്ന് കമ്പനി സൂചിപ്പിക്കുന്നു.

Most Read Articles

Malayalam
English summary
Michelin's Airless Wheel — Top Things To Know. Read in Malayalam.
Story first published: Saturday, June 8, 2019, 11:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X