മിനി കൂപ്പർ JCW ഒരുങ്ങി, മെയ് മാസം വിപണിയില്‍

മിനി ജോണ്‍ കൂപ്പര്‍ വര്‍ക്ക്‌സ് (മിനി JCW) ഫെയ്‌സ്‌ലഫ്റ്റ് പതിപ്പ് ഈ വര്‍ഷം മെയ് ഒമ്പതിന് വിപണിയിലെത്തും. 2018 ഡിസംബറിലാണ് കമ്പനി മോഡലിനെ അവതരിപ്പിച്ചത്. ഇന്ത്യന്‍ വിപണിയില്‍ ഏത് മോഡലുകളാണ് കമ്പനി അവതരിപ്പുകയെന്ന സംശയത്തിലാണ് വാഹനലോകം. എങ്കിലും ഹാര്‍ഡ്‌ടോപ്പ്, കണ്‍വേര്‍ട്ടബിള്‍ എന്നീ രണ്ട് മോഡലുകളായിരിക്കും ഇന്ത്യയിലെത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

മിനി കൂപ്പർ JCW ഒരുങ്ങി, മെയ് മാസം വിപണിയില്‍

2.0 ലിറ്റര്‍ ശേഷിയുള്ള ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് 2019 മിനി JCW -യിലുള്ളത്. ഇത് 231 bhp കരുത്തും 320 Nm torque ഉം പരമാവധി സൃഷ്ടിക്കും. എട്ട് സ്പീഡ് ഓട്ടോമാറ്റിക്ക് അല്ലെങ്കില്‍ ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സായിരിക്കും മിനി JCW -യിലുണ്ടാവുക.

മിനി കൂപ്പർ JCW ഒരുങ്ങി, മെയ് മാസം വിപണിയില്‍

ഇത് ഓട്ടോമാറ്റിക്ക് പതിപ്പ് ഇന്ത്യയിലെത്താനാണ് കൂടുതല്‍ സാധ്യത. 17 ഇഞ്ച് അലോയ് വീലുകള്‍, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍, തുകല്‍ ബക്കറ്റ് സീറ്റുകള്‍, മുഴുവന്‍ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, എബിഎസ്, കോര്‍ണറിംഗ് എബിഎസ്, ആന്റി-ക്രാഷ് ടെക്‌നോളജി, ഇലക്ട്രോണിക്ക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍ എന്നീ ഫീച്ചറുകളെല്ലാം 2019 മിനി JCW -യില്‍ കമ്പനി ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്.

Most Read:പുതിയ രൂപത്തില്‍, പുതിയ ഭാവത്തില്‍ 2020 ഹ്യുണ്ടായി ക്രെറ്റ - ടെസ്‌ലാ മാതൃകയില്‍ ക്യാബിന്‍

മിനി കൂപ്പർ JCW ഒരുങ്ങി, മെയ് മാസം വിപണിയില്‍

പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിലെ എക്‌സ്‌ഹോസ്റ്റ് സംവിധാനം പരിഷ്‌കരിച്ചിട്ടുണ്ട് കമ്പനി. പുതിയ എക്‌സ്‌ഹോസ്റ്റ് സംവിധാനത്തിന്റെ സഹായത്തില്‍ കൂടുതല്‍ ആക്രമണോത്സുകമായ ശബ്ദം കാറിന് ലഭിക്കും.

മിനി കൂപ്പർ JCW ഒരുങ്ങി, മെയ് മാസം വിപണിയില്‍

എന്നാല്‍ ഇതൊരിക്കലും കാറിന്റെ പ്രകടനക്ഷമതയെ ബാധിക്കില്ലെന്നും കമ്പനി അറിയിച്ചു.പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 6.3 സെക്കന്‍ഡുകളാണ് 2019 മിനി JCW ഹാര്‍ഡ്‌ടോപ്പിനാവശ്യം.

മിനി കൂപ്പർ JCW ഒരുങ്ങി, മെയ് മാസം വിപണിയില്‍

JCW കണ്‍വേര്‍ട്ടബിളിനാവട്ടെ 6.6 സെക്കന്‍ഡുകളും. ഏകദേശം 40 ലക്ഷം രൂപയോളമാണ് 2019 മിനി ജോണ്‍ കൂപ്പര്‍ വര്‍ക്ക്‌സിന് വില വരുന്നത്.

Most Read:നിലവിലെ ഥാറിന് സ്‌പെഷ്യല്‍ എഡിഷന്‍ ഒരുക്കി വിടചൊല്ലാന്‍ മഹീന്ദ്ര

മിനി കൂപ്പർ JCW ഒരുങ്ങി, മെയ് മാസം വിപണിയില്‍

വിപണിയില്‍ മെര്‍സിഡീസ് A-ക്ലാസ്സിനോടും വോള്‍വോ V40 -യോടും ആയിരിക്കും 2019 മിനി JCW മത്സരിക്കുക. ഇന്ത്യയില്‍ നാല് മോഡലുകളിലായിട്ടാണ് മിനി ലഭ്യമാവുന്നത്. മിനി കൂപ്പര്‍, മിനി കണ്‍ട്രിമെന്‍, മിനി കൂപ്പര്‍ കണ്‍വേര്‍ട്ടബിള്‍, മിനി ക്ലബ്മാന്‍ എന്നിവയാണീ മോഡലുകള്‍. എക്‌സ്‌ഷോറൂം കണക്കുകള്‍ പ്രകാരം 29.70 ലക്ഷം രൂപ മുതല്‍ 41.40 ലക്ഷം രൂപവരെയാണ് മിനി മോഡലുകളുടെ വില.

Most Read Articles

Malayalam
കൂടുതല്‍... #മിനി #mini
English summary
Mini John Cooper Works India Launch Date Revealed: read in malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X