എക്സ്പാൻഡർ ക്രോസ് എംപിവി അവതരിപ്പിച്ച് മിത്സുബിഷി

എക്സ്പാൻഡർ ക്രോസ് എന്നറിയപ്പെടുന്ന പുതിയ ക്രോസ്ഓവർ എംപിവി പുറത്തിറക്കി ജാപ്പനീസ് വാഹന നിർമ്മാതാക്കളായ മിത്സുബിഷി. ഒരു എം‌പിവിയുടെ ഗുണങ്ങളോടൊപ്പം എസ്‌യുവിയുടെ കൂടുതൽ കരുത്തുറ്റ സ്റ്റൈലിംഗ് വാഹനത്തിൽ അവതരിപ്പിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

എക്സ്പാൻഡർ ക്രോസ് എംപിവി അവതരിപ്പിച്ച് മിത്സുബിഷി

മറ്റ് ആസിയാൻ വിപണികളിൽ എത്തുന്നതിനുമുമ്പ് നവംബർ 13-ന് ഇന്തോനേഷ്യയിൽ എക്സ്പാൻഡർ ക്രോസ് വിൽപ്പനയ്‌ക്കെത്തും. കുടുംബ പ്രേക്ഷകരെ ലക്ഷ്യമാക്കി എത്തുന്ന ക്രോസ്ഓവർ എം‌പി‌വിക്ക് എക്സ്പാൻഡർ നിരയുടെ മുകളിലാണ് സ്ഥാനം.

എക്സ്പാൻഡർ ക്രോസ് എംപിവി അവതരിപ്പിച്ച് മിത്സുബിഷി

എം‌പി‌വികളിൽ നിന്നുള്ള ക്യാബിൻ ഇടത്തിനും സുഖസൗകര്യത്തിലും വിട്ടുവീഴ്ച ചെയ്യാതെ വൈവിധ്യമാർന്ന ഭൂപ്രദേശങ്ങളിലൂടെ സഞ്ചരിക്കാൻ വാഹനത്തെ മിത്സുബിഷി പ്രാപ്തമാക്കിയിരിക്കുന്നു. 2018 സാമ്പത്തിക വർഷം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട നാലാമത്തെ മോഡലാണ് എക്സ്പാൻഡർ. മോഡലിന്റെ ഒരു ലക്ഷത്തിലധികം യൂണിറ്റുകളാണ് മിത്സുബിഷി വിറ്റഴിച്ചത്.

എക്സ്പാൻഡർ ക്രോസ് എംപിവി അവതരിപ്പിച്ച് മിത്സുബിഷി

രണ്ട് വർഷം മുമ്പ് ഇന്തോനേഷ്യയിലാണ് എക്സ്പാൻഡർ ആദ്യമായി അരങ്ങേറിയത്. എക്സ്പാൻഡർ ക്രോസിലൂടെ മിത്സുബിഷി അതിന്റെ വിജയം വളർത്തിയെടുക്കാൻ ശ്രമിക്കുകയാണ്. എക്സ്പാൻഡർ ക്രോസ് നിർമ്മിക്കുന്ന ഇന്തോനേഷ്യയിലെ സിക്കരംഗ് പ്ലാന്റിലെ ഉത്പാദന ശേഷി കയറ്റുമതി വർധനവിന് അനുസൃതമായി വിപുലീകരിക്കാൻ ഒരുങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്.

എക്സ്പാൻഡർ ക്രോസ് എംപിവി അവതരിപ്പിച്ച് മിത്സുബിഷി

ജോമെട്രിക്ക് രൂപകൽപ്പനയോടുകൂടിയ മിത്സുബിഷിയുടെ സിഗ്‌നേച്ചർ ഡൈനാമിക് ഷീൽഡും ബാഹ്യഭാഗം ഉൾക്കൊള്ളുന്നു. ഒപ്പം സംരക്ഷിത ലോവർ ബമ്പർ ‘സ്‌കിഡ് പ്ലേറ്റ്' രൂപകൽപ്പന എസ്‌യുവി ലുക്കിംഗ് മെച്ചപ്പെടുത്തുന്നു. വിശാലമായ ദൃശ്യപരതയ്ക്കായി എൽ‌ഇഡി ഹെഡ്‌ലാമ്പുകൾ, എൽ‌ഇഡി പൊസിഷൻ ലാമ്പുകൾ, വലിയ എൽ‌ഇഡി ഫോഗ് ലാമ്പുകൾ എന്നിവ വാഹനത്തിന്റെ മുൻവശത്ത് ഉൾപ്പെടുന്നു.

എക്സ്പാൻഡർ ക്രോസ് എംപിവി അവതരിപ്പിച്ച് മിത്സുബിഷി

ഗ്രാഫൈറ്റ് ഗ്രേ മെറ്റാലിക്, സൺറൈസ് ഓറഞ്ച് മെറ്റാലിക് എന്നിവയാണ് എക്സ്പാൻഡർ ക്രോസിൽ വാഗ്ദാനം ചെയ്യുന്ന രണ്ട് കളർ ഓപ്ഷനുകൾ. സിൽവർ മെഷ് ഡെക്കറേഷൻ പാനലിനൊപ്പം ബ്ലാക്ക് / ബ്രൌൺ കോമ്പിനേഷനിലാണ് ഇന്റീരിയർ പൂർത്തിയാക്കിയിരിക്കുന്നത്.

എക്സ്പാൻഡർ ക്രോസ് എംപിവി അവതരിപ്പിച്ച് മിത്സുബിഷി

225 mm മികച്ച ഇൻ-ക്ലാസ് ഗ്രൗണ്ട് ക്ലിയറൻസാണ് എക്സ്പാൻഡർ എംപിവിയ്ക്ക് കമ്പനി നൽകിയിരിക്കുന്നത്. ഇത് നിലിവിലുള്ള മോഡലിനെക്കാൾ 20 mm ഗ്രൗണ്ട് ക്ലിയറൻസ് വർധിപ്പിച്ചിട്ടുണ്ട്. ഇത് വാഹനത്തിന്റെ ഓഫ്-റോഡിംഗ് ശേഷിക്ക് കരുത്തേകും.

Most Read: ബിഎസ്-VI മാരുതി സുസുക്കി എർട്ടിഗ ഡീസലിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

എക്സ്പാൻഡർ ക്രോസ് എംപിവി അവതരിപ്പിച്ച് മിത്സുബിഷി

പ്രകടനത്തെ സംബന്ധിച്ചിടത്തോളം, മിത്സുബിഷി എക്സ്പാൻഡർ ക്രോസ് ഏറ്റവും പുതിയ 4A91 1.5 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എഞ്ചിൻ ഉപയോഗിക്കുന്നു. അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ നാല് സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. നിലവിലുള്ള 4A9 സീരീസിനേക്കാൾ മെച്ചപ്പെട്ട ഇന്ധനക്ഷമതയുള്ളതും നിശ്ചലമാക്കുകയും ചെയ്യുന്നു.

Most Read: വിറ്റാര ബ്രെസ്സയുടെ പെട്രോൾ വകഭേദത്തിന്റെ ഉത്പാദനം ആരംഭിച്ച് മാരുതി

എക്സ്പാൻഡർ ക്രോസ് എംപിവി അവതരിപ്പിച്ച് മിത്സുബിഷി

ക്രോസ്ഓവർ എം‌പി‌വി അതിന്റെ ക്ലാസിലെ ഏറ്റവും ശാന്തമായതാണെന്ന് മിത്സുബിഷി അവകാശപ്പെടുന്നു. ഉയർന്ന പ്രകടനമുള്ള ശബ്ദ-ആഗിരണം, വൈബ്രേഷൻ തടയൽ എന്നിവയും എക്സ്പാൻഡറിന്റെ മേൻമകളാണ്.

Most Read: ഇന്ത്യൻ വിപണിയിൽ പുതുമോഡലുകളെ അവതരിപ്പിക്കാനൊരുങ്ങി ഫോക്‌സ്‌വാഗണ്‍

എക്സ്പാൻഡർ ക്രോസ് എംപിവി അവതരിപ്പിച്ച് മിത്സുബിഷി

ടിൽറ്റ്, ടെലിസ്‌കോപ്പിക്ക് സ്റ്റിയറിംഗ് വീൽ, ക്രൂയിസ് കൺട്രോൾ, പ്രോഗ്രാം ചെയ്യാവുന്ന എക്സ്റ്റീരിയർ, ഹൈ-കോൺട്രാസ്റ്റ് കളർ ഇൻസ്ട്രുമെന്റ് പാനൽ മീറ്റർ, നാല് ഗാലൺ വാട്ടർ ബോട്ടിലുകൾ കൈവശം വയ്ക്കാനുള്ള ലഗേജ് സ്ഥലം, രണ്ടാമത്തെ സീറ്റ്ബാക്കുകൾ എന്നിവ അകത്തളത്തെ ചില പ്രധാന സവിശേഷതകളിൽ ഉൾപ്പെടുന്നു.

എക്സ്പാൻഡർ ക്രോസ് എംപിവി അവതരിപ്പിച്ച് മിത്സുബിഷി

മിത്സുബിഷി ഇന്ത്യയിൽ എക്സ്പാന്റർ അവതരിപ്പിക്കുമെന്ന അഭ്യൂഹങ്ങൾ സജീവമാണ്. മിഡ്-സൈസ് എസ്‌യുവികൾ വർധിച്ചുകൊണ്ടിരിക്കുമ്പോൾ, സമീപഭാവിയിൽ എക്സ്പാൻഡർ ക്രോസ് കമ്പനിക്ക് ഒരു വ്യക്തിത്വം നേടിക്കൊടുത്തേക്കാം.

Most Read Articles

Malayalam
കൂടുതല്‍... #മിത്സുബിഷി #mitsubishi
English summary
Mitsubishi Xpander Cross Unveiled. Read more Malayalam
Story first published: Wednesday, November 13, 2019, 13:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X