ഏറ്റവും കൂടുതൽ ഇന്ധനക്ഷമതയുള്ള അഞ്ച് പെട്രോൾ കാറുകൾ

വാഹനങ്ങളെ സംബന്ധിച്ചിടത്തോളം ഇന്ത്യ വളരെ വൈവിധ്യമാർന്ന വിപണിയാണെങ്കിലും ഭൂരിഭാഗം മോഡലുകളുമുള്ളത് എ-സെഗ്‌മെന്റിൽ നിന്നാണ്. ഈ പ്രത്യേക വിഭാഗത്തിൽ ഭൂരിപക്ഷം ഉപഭോക്താക്കളും പ്രധാനമായും ആഗ്രഹിക്കുന്നത് കുറഞ്ഞ വിലയും കൂടുതൽ ഇന്ധനക്ഷമതയുമാണ്.

ഏറ്റവും കൂടുതൽ ഇന്ധനക്ഷമതയുള്ള അഞ്ച് പെട്രോൾ കാറുകൾ

കാർ വാങ്ങുന്ന സമയത്ത് വാഹനത്തിന്റെ മൈലേജിനെപ്പറ്റി വ്യാകുലപ്പെടുന്നവരാണ് കൂടുതലും. ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കിയാണ് മികച്ച ഇന്ധനക്ഷമതയ്ക്ക് പ്രാധാന്യം കൂടുതൽ നൽകുന്നത്. എങ്കിലും എ-സെഗ്മെന്റ് വിഭാഗത്തിൽ അഞ്ച് ലക്ഷം രൂപയിൽ താഴെ വില വരുന്ന ഏറ്റവും കൂടുതൽ ഇന്ധനക്ഷമത നൽകുന്ന കാറുകളെ പരിചയപ്പെടാം.

ഏറ്റവും കൂടുതൽ ഇന്ധനക്ഷമതയുള്ള അഞ്ച് പെട്രോൾ കാറുകൾ

റെനോ ക്വിഡ്

റെനോ ഇന്ത്യയുടെ നിരയിലെ ഏറ്റവും ചെറിയ കാറാണ് ക്വിഡ്. 2015 ലാണ് ഈ മോഡലിനെ കമ്പനി വിപണിയിൽ അവതരിപ്പിച്ചത്. തുടർന്ന് മികച്ച വിൽപ്പന നേടാനും വാഹനത്തിന് സാധിച്ചു. എസ്‌യുവി സ്റ്റൈലിംഗും ഫസ്റ്റ്-ഇൻ-ക്ലാസ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും വാഗ്ദാനം ചെയ്യുന്നതിനു പുറമേ, ക്വിഡിലേക്ക് ശ്രദ്ധ ആകർഷിച്ച മറ്റൊരു ഘടകം അതിന്റെ ഇന്ധനക്ഷമതയായിരുന്നു.

ഏറ്റവും കൂടുതൽ ഇന്ധനക്ഷമതയുള്ള അഞ്ച് പെട്രോൾ കാറുകൾ

0.8 ലിറ്റർ ത്രീ സിലിണ്ടർ 54 പിഎസ് എഞ്ചിൻ ARAI റേറ്റുചെയ്ത 25.17 കിലോമീറ്റർ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നു. നിലവിൽ ഇന്ത്യയിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള പെട്രോൾ കാറാണ് റെനോ ക്വിഡ്. ഈ വർഷം തുടക്കത്തിൽ ക്വിഡിന് കമ്പനി ഒരു ചെറിയ പരിഷ്ക്കരണം നൽകിയിരുന്നു.

ഏറ്റവും കൂടുതൽ ഇന്ധനക്ഷമതയുള്ള അഞ്ച് പെട്രോൾ കാറുകൾ

ഇതിൽ സ്റ്റാൻഡേർഡ് റിവേഴ്‌സ് പാർക്കിംഗ് സെൻസറുകൾ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, റിവേഴ്‌സ് പാർക്കിംഗ് ക്യാമറ എന്നിവ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിൽ ഉൾപ്പെടുത്തി. കൂടാതെ റിയർ സെന്റർ ആംസ്ട്രെസ്റ്റും ഉൾപ്പെടുത്തിയിരുന്നു. മുകളിൽ സൂചിപ്പിച്ച ഇന്ധനക്ഷമത 5-സ്പീഡ് മാനുവൽ വകഭേദത്തിലാണ് ലഭിക്കുക.

ഏറ്റവും കൂടുതൽ ഇന്ധനക്ഷമതയുള്ള അഞ്ച് പെട്രോൾ കാറുകൾ

അഞ്ച് സ്പീഡ് എ‌എം‌ടി ഉപയോഗിച്ചാണ് ക്വിഡ് വാഗ്ദാനം ചെയ്യുന്നത്. 2.76 ലക്ഷം രൂപ മുതലാണ് വാഹനത്തിന്റെ വില ആരംഭിക്കുന്നത്. ഇത് ഈ വിഭാഗത്തിലെ ഏറ്റവും താങ്ങാവുന്ന കാറുകൂടിയാണ്.

ഏറ്റവും കൂടുതൽ ഇന്ധനക്ഷമതയുള്ള അഞ്ച് പെട്രോൾ കാറുകൾ

മാരുതി ആൾട്ടോ K10

മാരുതി സുസുക്കിയുടെ ശ്രേണിയിൽ നിന്ന് ഏറ്റവും ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്ന കാർ ആൾട്ടോ 800 ആണെന്ന് പ്രതീക്ഷിച്ചെങ്കിൽ തെറ്റി. കൂടുതൽ കരുത്തുറ്റ ആൾട്ടോ K10 ആണ് ഏറ്റവും കൂടുതൽ മൈലേജ് നൽകുന്ന മോഡൽ. 1.0 ലിറ്റർ മൂന്ന് സിലിണ്ടർ എഞ്ചിൻ ഉൾപ്പെടുത്തിയിരിക്കുന്ന മാരുതി ആൾട്ടോ K10 ലിറ്ററിന് 23.95 കിലോമീറ്റർ ഇന്ധനക്ഷമതയാണ് വാഗ്ദാനം ചെയ്യുന്നത്.

Most Read: ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ ഇന്റീരിയര്‍ ചിത്രങ്ങള്‍ പുറത്ത്

ഏറ്റവും കൂടുതൽ ഇന്ധനക്ഷമതയുള്ള അഞ്ച് പെട്രോൾ കാറുകൾ

5 സ്പീഡ് MT, 5 സ്പീഡ് AMT ട്രാൻസ്മിഷനും ആൾട്ടോ K10 ൽ കമ്പനി വാഗ്ദാനം ചെയ്യുന്നു. ഈ രണ്ട് മോഡലുകൾക്കും ലഭ്യമാകുന്ന ഇന്ധനക്ഷമത തുല്യമാണ്. 800 സിസി ആൾട്ടോയുമായി താരതമ്യപ്പെടുത്തുമ്പോൾ, പ്ലഷർ ഇന്റീരിയറുകൾ, കൂടുതൽ ശക്തമായ എഞ്ചിൻ, കൂടുതൽ മാർക്കറ്റ് എക്സ്റ്റീരിയർ ഡിസൈൻ എന്നിവ K10 ൽ ലഭ്യമാകുന്നു.

Most Read: ട്രൈബറിലൂടെ മാന്ദ്യത്തെ മറികടക്കാന്‍ റെനോ

ഏറ്റവും കൂടുതൽ ഇന്ധനക്ഷമതയുള്ള അഞ്ച് പെട്രോൾ കാറുകൾ

റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ, ഹൈ സ്പീഡ് അലേർട്ട് എന്നിവ സ്റ്റാൻഡേർഡായി മാരുതി സുസുക്കി അടുത്തിടെ ആൾട്ടോ K10 ൽ പരിഷ്ക്കരിച്ചു. എങ്കിലും വാഹനത്തിന്റെ എഞ്ചിൻ ഇതുവരെ ബി‌എസ്-VI ലേക്ക് പരിഷ്ക്കരിച്ചിട്ടില്ല. മാരുതി ആൾട്ടോ K10 ന് 3.65 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂംവില.

Most Read: ഡ്രൈവിങ് ലൈസന്‍സും വാഹനത്തിന്റെ രേഖകളും സൂക്ഷിക്കാൻ ഡിജി ലോക്കർ

ഏറ്റവും കൂടുതൽ ഇന്ധനക്ഷമതയുള്ള അഞ്ച് പെട്രോൾ കാറുകൾ

ടാറ്റ ടിയാഗോ

ഈ പട്ടികയിലെ ഏറ്റവും മികച്ചതും തികവാർന്നതുമായ കാറാണ് ടാറ്റ ടിയാഗോ. അല്പം വലിയ കാറിന്റെ അനുഭവവും ശക്തമായ ബിൽഡ് ക്വാളിറ്റിയുമാണ് അതിന്റെ കാരണം. 1.2 ലിറ്റർ മൂന്ന് സിലിണ്ടർ പെട്രോൾ എഞ്ചിനാണ് വാഹനത്തിൽ കമ്പനി വാഗ്ദാനം ചെയ്യുന്നത്.

ഏറ്റവും കൂടുതൽ ഇന്ധനക്ഷമതയുള്ള അഞ്ച് പെട്രോൾ കാറുകൾ

ഇത് ARAI റേറ്റുചെയ്ത 23.84 കിലോമീറ്റർ / ലിറ്റർ ഇന്ധനക്ഷമത നൽകുന്നു. 4.40 ലക്ഷം രൂപ പ്രാരംഭ വിലയുള്ള ടാറ്റ ടിയാഗോ വൈവിധ്യമാർന്ന വകഭേദങ്ങളിൽ ലഭ്യമാണ്. ഉയർന്ന വേരിയന്റുകളിൽ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, മെഷീൻ അലോയ് വീലുകൾ എന്നിവ പോലുള്ള പ്രീമിയം സവിശേഷതകൾ ലഭിക്കുന്നു.

ഏറ്റവും കൂടുതൽ ഇന്ധനക്ഷമതയുള്ള അഞ്ച് പെട്രോൾ കാറുകൾ

മാരുതി സുസുക്കി സെലേറിയോ

മാരുതി സുസുക്കിയുടെ നിരയിൽ ഏറ്റവും കുറഞ്ഞ വിൽപ്പനയുള്ളതും ജനപ്രിയമല്ലാത്തതുമായ മോഡലുകളിൽ ഒന്നാണ് മാരുതി സെലെറിയോ. എന്നിരുന്നാലും, കോം‌പാക്റ്റ് ഹാച്ച്ബാക്ക് മികച്ച ഇന്റീരിയറും ഇന്ധനക്ഷമതയും വാഗ്ദാനം ചെയ്യുന്നതിൽ പ്രായോഗികമാണ്.

ഏറ്റവും കൂടുതൽ ഇന്ധനക്ഷമതയുള്ള അഞ്ച് പെട്രോൾ കാറുകൾ

ആൾട്ടോ K10 ൽ വാഗ്ദാനം ചെയ്യുന്ന അതേ 1.0 ലിറ്റർ ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് മാരുതി സെലേറിയോയ്ക്കും കരുത്ത് പകരുന്നത്. എങ്കിലും ഉയർന്ന ഭാരം 23.1 കിലോമീറ്റർ / ലിറ്ററാണ് ഈ മോഡലിന് ലഭിക്കുന്ന ഇന്ധനക്ഷമത.

ഏറ്റവും കൂടുതൽ ഇന്ധനക്ഷമതയുള്ള അഞ്ച് പെട്രോൾ കാറുകൾ

AMT ട്രാൻസ്മിഷൻ വാഗ്ദാനം ചെയ്യുന്ന രാജ്യത്തെ ആദ്യത്തെ കാറായതിനാൽ മാരുതി സെലെറിയോയെ ഇന്ത്യൻ വിപണിയിലെ ഒരു വിപ്ലവകരമായ കാർ എന്ന് വിശേഷിപ്പിക്കാനാകും. മാരുതി സുസുക്കിയുടെ എൻട്രി ലെവൽ ലൈനപ്പിൽ ആൾട്ടോ K10 നും വാഗൺആറിനുമിടയിൽ സ്ഥാപിച്ചിരിക്കുന്ന സെലേറിയോയുടെ പ്രാരംഭവില 4.31 ലക്ഷം രൂപയാണ്.

ഏറ്റവും കൂടുതൽ ഇന്ധനക്ഷമതയുള്ള അഞ്ച് പെട്രോൾ കാറുകൾ

ഡാറ്റ്സൻ റെഡി ഗോ 1.0 AMT

റെനോ ക്വിഡിന്റെ അതേ 0.8 ലിറ്റർ, 1.0 ലിറ്റർ ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് ഡാറ്റ്സൻ റെഡി ഗോ മോഡലുകളിൽ കമ്പനി വാഗ്ദാനം ചെയ്യുന്നത്. എന്നിരുന്നാലും ഡാറ്റ്സൺ റെഡി ഗോയ്ക്കായി എഞ്ചിൻ വ്യത്യസ്തമായാണ് ട്യൂൺ ചെയ്യുന്നു. അതിനാലാണ് ഇന്ധനക്ഷമത ക്വിഡിൽ നിന്നും വ്യത്യാസപ്പെട്ടിരിക്കുന്നത്.

ഏറ്റവും കൂടുതൽ ഇന്ധനക്ഷമതയുള്ള അഞ്ച് പെട്രോൾ കാറുകൾ

1.0 ലിറ്റർ എഞ്ചിന് 5 സ്പീഡ് MT അല്ലെങ്കിൽ 5 സ്പീഡ് AMTയും ട്രാൻസിമിഷനും ഉൾപ്പെടുത്തിയിട്ടുണ്ട്. 0.8 ലിറ്റർ എഞ്ചിൻ 5 സ്പീഡ് MT മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്. ഡാറ്റ്സൻ റെഡി ഗോ ഇന്ധന ഇക്കോണമി റേറ്റിംഗ് 22.7 കിലോമീറ്റർ / ലിറ്റർ (0.8 L എഞ്ചിൻ-MT), 22.5 കിലോമീറ്റർ / ലിറ്റർ (1.0 L എഞ്ചിൻ-MT), 23 കിലോമീറ്റർ / ലിറ്റർ (1.0 L എഞ്ചിൻ-AMT) എന്നിങ്ങനെയാണ്.

ഏറ്റവും കൂടുതൽ ഇന്ധനക്ഷമതയുള്ള അഞ്ച് പെട്രോൾ കാറുകൾ

ഡാറ്റ്സൻ ഗോ ഇന്ത്യയുടെ പോർട്ട്‌ഫോളിയോയിലെ ഏറ്റവും താങ്ങാവുന്നതും ചെറുതുമായ മോഡലാണെങ്കിലും ഈ നിരയിലെ ഏറ്റവും കുറവ് വിൽപ്പന നടത്തുന്ന ബ്രാൻഡാണിത്. 2.80 ലക്ഷം രൂപയാണ് ഗോയുടെ പ്രാരംഭ വില.

Most Read Articles

Malayalam
English summary
Most fuel efficient petrol cars under 5 lakh. Read more Malayalam
Story first published: Thursday, September 19, 2019, 13:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X