Just In
- 4 hrs ago 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- 5 hrs ago ഇതിപ്പോ തെറ്റ് ഓട്ടോക്കാരൻ്റെയോ ലോറിക്കാരൻ്റെയോ, വീഡിയോ കാണുമ്പോൾ മനസിലാകും
- 5 hrs ago ആ വേല കൈയ്യിലിരിക്കട്ടെ! ഹെൽമെറ്റ് ഇട്ടിരുന്നില്ല എന്ന പേരിൽ നഷ്ടപരിഹാരം തള്ളാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി
- 5 hrs ago ഏഥറിന് പണികൊടുക്കാൻ ബജാജ്, കുറഞ്ഞ വിലയും 113 കി.മീ. റേഞ്ചുമായി പുതിയ ഇലക്ട്രിക് സ്കൂട്ടർ
Don't Miss
- Movies 'വര്‍ഷങ്ങള്‍ക്ക് ശേഷം മഞ്ഞുമ്മലിനേക്കാള്‍ നല്ല സിനിമ', വിശാഖ് ചോദിച്ചത് 15 കോടി; തമിഴ് നിര്‍മാതാവ്
- Sports IPL 2024: അഭിഷേക് 218, കോലി 145! ലോകകപ്പ് ടീമില്‍ ഇവരില്‍ ആരെ വേണം?
- Lifestyle ബാച്ചിലര്‍ സ്പെഷ്യല്‍ ചിക്കന്‍ ഫ്രൈ: ക്വിക്ക് ആന്റ് ഈസി റെസിപ്പി
- News ഇന്ദിരയുടെ സ്വത്തുക്കള്‍ നഷ്ടമാവാതിരിക്കാന്‍ രാജീവ് ആ നിയമം ഇല്ലാതാക്കി; പുതിയ ആരോപണവുമായി മോദി
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ഇന്ത്യയില്‍ ആദ്യ ജീപ്പ് ഗ്രാന്‍ഡ് ചെറോക്കി ട്രാക്ക്വാക്ക് സ്വന്തമാക്കി ധോണി
ഒരുപിടി നേട്ടങ്ങള്‍ ഇന്ത്യന്‍ ടീമിനും അതിലുപരി സ്വന്തം പേരിലും കുറിച്ചയാളാണ് മഹേന്ദ്രസിംഗ് ധോണി. 2007 -ല്‍ ആദ്യ ട്വന്റി-20 ലോക കപ്പ് നേടിയത് ധോണിയുടെ നായകത്വത്തിലായിരുന്നു. അവിടുന്ന് നാലുവര്‍ഷത്തിനുശേഷം ഏകദിന കപ്പും ധോണി സ്വന്തമാക്കി.
ഒരുപിടി നേട്ടങ്ങള്‍ ഇന്ത്യന്‍ ടീമിനും അതിലുപരി സ്വന്തം പേരിലും കുറിച്ചയാളാണ് മഹേന്ദ്രസിംഗ് ധോണി. 2007 -ല്‍ ആദ്യ ട്വന്റി-20 ലോക കപ്പ് നേടിയത് ധോണിയുടെ നായകത്വത്തിലായിരുന്നു. അവിടുന്ന് നാലുവര്‍ഷത്തിനുശേഷം ഏകദിന കപ്പും ധോണി സ്വന്തമാക്കി.
2013 -ല്‍ ഇന്ത്യന്‍ ചാമ്പ്യന്‍സ് ട്രോഫി സ്വന്തമാക്കിയ ധോണി വളരെപ്പെട്ടനായിരുന്നു നായക സ്ഥാനത്തേക്ക് ഉയര്‍ന്നത്. നിലവില്‍ നായക പദവിയില്‍ നിന്നു ഒഴിഞ്ഞുവെങ്കിലും ടീമിലെ ഒരു നിര്‍ണായക അംഗവും ടീമിലെ മുന്‍നിര കളിക്കാരില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം.
'തല' എന്ന് ആരാധകര്‍ വിളിക്കുന്ന മുന്‍ നായകന് വാഹനങ്ങളോടുള്ള കമ്പം എല്ലാര്ക്കും അറിയാം. നേരത്തെയും ഇത്തരത്തില്‍ താരം വാര്‍ത്തകളില്‍ ഇടം പിടിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ ധോണിയുടെ വാഹന ശേഖരത്തില്‍ പുതിയ ഒരു അതിഥി കൂടി എത്തിയിരിക്കുന്നു.
ഭാര്യ സാക്ഷി ധോണി ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് സംഭവം വൈറലാക്കിയത്. പുതിയ അതിഥി, ആള് അത്ര ചില്ലറക്കാരനൊന്നുമല്ല, ജീപ്പിന്റെ ഗ്രാന്‍ഡ് ചെറോക്കി ട്രാക്ക്വാക്ക് എസ്യുവിയാണ് ധോണിയുടെ വാഹന ശേഖരത്തിലെ പുതിയ അതിഥി.
ഇന്ത്യയില്‍ ഈ വാഹനം വാങ്ങുന്ന ആദ്യ വ്യക്തിയാണ് ധോണിയെന്നും ഭാര്യ സാക്ഷി ധോണി ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു. സാക്ഷിയുടെ പോസ്റ്റ് ഇങ്ങനെ; 'വീട്ടിലേക്ക് സ്വാഗതം, നിങ്ങളുടെ പുതിയ കളിപ്പാട്ടം എത്തിയിരിക്കുന്നു മഹി, താങ്കളെ ശരിക്കും മിസ് ചെയ്യുന്നു, പുതിയ അതിഥിയുടെ ഇന്ത്യന്‍ പൗരത്വത്തിനായി കാത്തിരിക്കുന്നു' എന്നാണ് സാക്ഷി ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഇന്ത്യയിലെ ആദ്യത്തെ ഒരേയൊരു കാറാണിത്. ഏകദേശം 1.12 കോടി രൂപ വരെയാണ് കാറിന്റെ വില. കശ്മിരില്‍ സൈനിക സേവനത്തിന് പോയ ധോണി ഇപ്പോള്‍ പാരാച്യൂട്ട് റെജിമെന്റിനൊപ്പം പരിശീലനം നടത്തുകയാണ്.
വാഹനപ്രേമിയായ ധോണിയുടെ ശേഖരത്തില്‍ ഫെറാരി 599 ജിടിഒ, ഹമ്മര്‍ എച്ച് 2, ജിഎംസി സിയേറ എന്നീ ആഡംബര വാഹനങ്ങളുണ്ട്. കാറുകളോട് മാത്രമല്ല സൂപ്പര്‍ ബൈക്കുകളോടും ധോണിക്കുള്ള കമ്പം ഒന്നു വേറെ തന്നെയാണ്. കവസാക്കി നിഞ്ജ എച്ച് 2, കോണ്‍ഫഡറേറ്റ് ഹെല്‍ക്യാറ്റ്, ബിഎസ്എ, സുസുകി ഹയാബുഷ, നോര്‍ട്ടണ്‍ വിന്റേജ് തുടങ്ങിയ വിലകൂടിയ ബൈക്കുകളുടെ ശേഖരവും ധോണിക്കുണ്ട്.
വാഹനം ഇതുവരെ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. 6.2 ലിറ്റര്‍ V8 എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്. ഈ എഞ്ചിന് 463 bhp പവറും 624 Nm torque ഉം ഉത്പാദിപ്പിക്കുന്നു. എട്ട് സ്പീഡ് ഓട്ടോമാറ്റിക്ക് ട്രാന്സ്മിഷന് ഓപ്ഷനാണ് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്.
ആദ്യ കാഴ്ചയില്‍ ഗ്രാന്‍ഡ് ചെറോക്കി ട്രാക്ക്വാക്ക്, ഗ്രാന്‍ഡ് ചെറോക്കി SRT -യുടെ സദ്യശൃം തോന്നുമെങ്കിലും അടുത്ത് കാണുമ്പോള്‍ മാത്രമാണ് വ്യത്യാസം മനസ്സിലാക്കാന്‍ സാധിക്കുകയുള്ളു. ജിപ്പിന്റെ ഗ്രാന്‍ഡ് ചെറോക്കി SRT ഇന്ത്യന്‍ വിപണിയില്‍ ഉള്ളൊരു വാഹനം തന്നെയാണ്.
നിരവധി ഫിച്ചറുകളും വാഹനത്തിന്റെ സവിശേഷതയാണ്. സെവന് സ്ലാട്ട് ഗ്രില്‍, പ്രൊജക്ട് ഹെഡ്ലാമ്പ്, എല്‍ഇഡി ഡേടൈം റണ്ണിങ് ലാമ്പ്, തുടങ്ങിയ സവിശേതകള്‍ വാഹനത്തില്‍ കാണാം. ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ സംവിധാനത്തോടുകൂടിയ 8.4 ഇഞ്ചിന്റെ വലിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും വാഹനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.