റോള്‍സ് റോയ്‌സിന്റെ കലിനന്‍ ഇന്ത്യയില്‍ ആദ്യം സ്വന്തമാക്കിയത് മുകേഷ് അംബാനി

ആഡംബരത്തിന്റെ പര്യയമാണെങ്കിലും ലോകത്തിലെ ഏറ്റവും വേഗമുള്ള ലക്ഷ്വറി എസ്‌യുവികളിലൊന്നാണ് കലിനന്‍ എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ബ്രിട്ടിഷ് വാഹന നിര്‍മാതാക്കളായ റോള്‍സ് റോയ്‌സ് നിര്‍മിക്കുന്ന ആദ്യ എസ്‌യുവിയും കലിനന്‍ തന്നെ.

റോള്‍സ് റോയ്‌സിന്റെ കലിനന്‍ ഇന്ത്യയില്‍ ആദ്യം സ്വന്തമാക്കിയത് മുകേഷ് അംബാനി

പോയ വര്‍ഷം നവംബറിലാണ് കലിനന്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. വിരലില്‍ എണ്ണാവുന്ന വാഹനങ്ങള്‍ മാത്രമാണ് കമ്പനി വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തിച്ചതും. വാഹനത്തിന്റെ ഏറ്റവും ചെറിയ പതിപ്പിന് 6.95 കോടി രൂപയാണ് ഇന്ത്യന്‍ വിപണിയിലെ വില.

റോള്‍സ് റോയ്‌സിന്റെ കലിനന്‍ ഇന്ത്യയില്‍ ആദ്യം സ്വന്തമാക്കിയത് മുകേഷ് അംബാനി

ഇന്ത്യന്‍ വ്യവസായി മുകേഷ് അംബാനിയാണ് റോള്‍സ് റോയ്‌സിന്റെ ഈ ആഡംബര എസ്‌യുവി ഇന്ത്യയില്‍ ആദ്യം സ്വന്തമാക്കിയത്. നിരവധി ആഡംബര വാഹനങ്ങളാണ് അംബാനിയുടെ ഗ്യാരേജില്‍ ഇടം പിടിച്ചിട്ടുള്ളത്. പിന്നീട് അതെല്ലാം വാര്‍ത്തയാകുകയും ചെയ്തിട്ടുണ്ട്.

റോള്‍സ് റോയ്‌സിന്റെ കലിനന്‍ ഇന്ത്യയില്‍ ആദ്യം സ്വന്തമാക്കിയത് മുകേഷ് അംബാനി

അടുത്തിടെ അംബാനിയുടെ ബിഎംഡബ്ല്യു 7 സീരിസ് പതിപ്പ് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഏറ്റവും ഒടുവില്‍ ബോളിവുഡ് താരം അജയ് ദേവ്ഗണ്‍ ആണ് കലിനന്‍ സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കന്‍ ഖനിയില്‍ നിന്ന് 1905 -ല്‍ കുഴിച്ചെടുത്ത 3106 കാരറ്റ് വജ്രമായ കലിനന്‍ ഡയമണ്ടില്‍ നിന്നാണു പുത്തന്‍ എസ്‌യുവിക്കുള്ള പേര് റോള്‍സ് റോയ്‌സ് കണ്ടെത്തിയത്.

റോള്‍സ് റോയ്‌സിന്റെ കലിനന്‍ ഇന്ത്യയില്‍ ആദ്യം സ്വന്തമാക്കിയത് മുകേഷ് അംബാനി

563 bhp കരുത്തും 850 Nm torque ഉം സൃഷ്ടിക്കുന്ന 6.75 ലീറ്റര്‍ ട്വിന്‍ ടര്‍ബോ V12 പെട്രോള്‍ എന്‍ജിനൊപ്പം ഓള്‍ വീല്‍ ഡ്രൈവ്, ഓള്‍ വീല്‍ സ്റ്റീയര്‍ സംവിധാനങ്ങളുമുണ്ട്. വാഹനത്തിന്റെ പരമാവധി വേഗം മണിക്കൂറില്‍ 250 കിലോമീറ്റര്‍.

റോള്‍സ് റോയ്‌സിന്റെ കലിനന്‍ ഇന്ത്യയില്‍ ആദ്യം സ്വന്തമാക്കിയത് മുകേഷ് അംബാനി

ഏതിനം പ്രതലത്തിലും ഓടിക്കാന്‍ വേണ്ടി വിവിധ ഡ്രൈവ് മോഡുകളും വാഹനത്തില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 8 സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ബോക്‌സ്. ഫാന്റത്തില്‍ ഉപയോഗിക്കുന്ന പുത്തന്‍ അലൂമിനിയം നിര്‍മിത സ്‌പേസ് ഫ്രെയിം ഷാസി തന്നെയാണ് കലിനന്റേത്.

റോള്‍സ് റോയ്‌സിന്റെ കലിനന്‍ ഇന്ത്യയില്‍ ആദ്യം സ്വന്തമാക്കിയത് മുകേഷ് അംബാനി

5,341 mm നീളവും 2,164 mm വീതിയും അതിനൊപ്പം 3,295 mm വീല്‍ബേസും വാഹനത്തിന് കമ്പനി നല്‍കിയിട്ടുണ്ട്. ആറടിപ്പൊക്കമാണു കള്ളിനന്. 3 ബോക്‌സ് ശൈലിയെന്നു കമ്പനി വിളിക്കുന്ന ഡിസൈന്‍, ഭീമാകാരത്വം തന്നെയാണു ലക്ഷ്യമിടുന്നത്.

റോള്‍സ് റോയ്‌സിന്റെ കലിനന്‍ ഇന്ത്യയില്‍ ആദ്യം സ്വന്തമാക്കിയത് മുകേഷ് അംബാനി

ഉള്ളിലെ സ്ഥല സൗകര്യം അത്യാഡംബരം നിറഞ്ഞ ക്യാബിനു വഴിയൊരുക്കുന്നു. 4സീറ്റ്, 5സീറ്റ് ഓപ്ഷനുകളില്‍ വാഹനം വിപണിയില്‍ ലഭ്യമാകും. പതിവു ശൈലിക്ക് നേര്‍വിപരീതമായ സൂയിസയിഡ് ഡോറുകളാണ് കലിനന്.

റോള്‍സ് റോയ്‌സിന്റെ കലിനന്‍ ഇന്ത്യയില്‍ ആദ്യം സ്വന്തമാക്കിയത് മുകേഷ് അംബാനി

സൂയിസയിഡ് ഡോറുകള്‍ ഒരുങ്ങുന്ന ആദ്യ ആധുനിക എസ്യുവിയെന്ന വിശേഷണവും റോള്‍സ് റോയ്‌സ് കലിനന് സ്വന്തം. ബോണറ്റിലെ സ്പിരിറ്റ് ഓഫ് എക്സ്റ്റലിക്കു പുറമെ ചതുരാകൃതിയിലുള്ള എല്‍ഇഡി ഹെഡ്‌ലാമ്പും, അതിന് താഴെയായി വലിപ്പമേറിയ എയര്‍ ഇന്‍ടേക്കുകളുമുണ്ട്.

Most Read:ഏഥർ ഡോട്ട് ഹോം ചാർജിംഗ് പോയിന്റുമായി ഏഥർ എനർജി

റോള്‍സ് റോയ്‌സിന്റെ കലിനന്‍ ഇന്ത്യയില്‍ ആദ്യം സ്വന്തമാക്കിയത് മുകേഷ് അംബാനി

22 ഇഞ്ച് വലിപ്പമുള്ള അലോയി വീലുകളും വാഹനത്തില്‍ കമ്പനി ഉള്‍പ്പെടുത്തിയിരിക്കുന്നു. 600 ലിറ്ററാണ് ബൂട്ട് സ്‌പേയ്‌സ്. മുപ്പതുകളിലെ റോള്‍സ് റോയ്‌സ് മോഡലുകളെ അനുസ്മരിപ്പിക്കുന്ന ഡി-ബാക്ക് ആകാരം വാഹനത്തിന്റെ പുറക് വശത്തെ കൂടുതല്‍ മനോഹരമാക്കുന്നു.

റോള്‍സ് റോയ്‌സിന്റെ കലിനന്‍ ഇന്ത്യയില്‍ ആദ്യം സ്വന്തമാക്കിയത് മുകേഷ് അംബാനി

നൈറ്റ് വിഷന്‍, വിഷന്‍ അസിസ്റ്റ്, വൈല്‍ഡ് ലൈഫ് ആന്‍ഡ് പെഡ്‌സ്ട്രിയന്‍ വാണിങ് സിസ്റ്റം, അലേര്‍ട്‌നെസ് അസിസ്റ്റ്, പനോരമിക് ദൃശ്യത്തോടുകൂടിയ ക്യാമറ സിസ്റ്റം, ഓള്‍റൗണ്ട് വിസിബിലിറ്റി ആന്‍ഡ് ഹെലികോപ്റ്റര്‍ വ്യൂ, ആക്ടീവ് ക്രൂസ് കണ്‍ട്രോള്‍, കൊളിഷന്‍ വാണിങ് തുടങ്ങി അനേകം സുരക്ഷാ സജ്ജീകരണങ്ങളും വാഹനത്തിന്റെ സവിശേഷതയാണ്.

റോള്‍സ് റോയ്‌സിന്റെ കലിനന്‍ ഇന്ത്യയില്‍ ആദ്യം സ്വന്തമാക്കിയത് മുകേഷ് അംബാനി

2015 -ലാണ് ഒരു സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി കാര്‍ പുറത്തിറക്കുമെന്ന് റോള്‍സ് റോയസ് പ്രഖ്യാപിച്ചത്. കേവലം നാലു വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ആരെയും അത്ഭുതപ്പടുത്തുന്ന രീതിയില്‍ വാഹനത്തെ വിപണിയില്‍ എത്തിക്കാന്‍ കമ്പനിക്ക് സാധിക്കുകയും ചെയ്തു.

Most Read Articles

Malayalam
English summary
Mukesh Ambani Was First Indian To Get Rolls-Royce Cullinan. Read more in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X