പുതിയ ഔഡി Q3 അടുത്ത വർഷം ഇന്ത്യയിൽ അവതരിപ്പിക്കും

ജർമ്മൻ വാഹന നിർമാതാക്കളായ ഔഡി തങ്ങളുടെ രണ്ടാം തലമുറ Q3 മോഡൽ അടുത്ത വർഷം ആദ്യം ഇന്ത്യയിൽ അവതരിപ്പിക്കും. ഇന്ത്യൻ വിപണിയിലെ ഔഡിയുടെ 'ക്യൂ ലൈനപ്പിൽ' നിന്നുള്ള എൻട്രി ലെവൽ മോഡലിനെ 2018 പാരീസ് മോട്ടോർ ഷോയിലാണ് കമ്പനി ആദ്യമായി പ്രദർശിപ്പിച്ചത്.

പുതിയ ഔഡി Q3 അടുത്ത വർഷം ഇന്ത്യയിൽ അവതരിപ്പിക്കും

മുൻനിര മോഡലായ Q8 എസ്‌യുവിയിൽ നിന്നുള്ള ഡിസൈൻ പ്രചോദനം ഉൾക്കൊണ്ടാണ് രണ്ടാം തലമുറ ഔഡി Q3 യുടെ നിർമ്മാണം കമ്പനി പൂർത്തിയാക്കുന്നത്.

പുതിയ ഔഡി Q3 അടുത്ത വർഷം ഇന്ത്യയിൽ അവതരിപ്പിക്കും

നിലവിലെ മോഡലിൽ ഉപയോഗിച്ചിട്ടുള്ള പ്ലാറ്റ്‌ഫോമിനേക്കാൾ നീളവും വീതിയും ഉള്ള ഫോക്‌സ്‌വാഗണിന്റെ MQB പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ Q3 പതിപ്പ്. അതിനാൽ ഇന്റീരിയറിൽ മികച്ച ക്യാബിൻ സ്പെയ്സ് വാഹനം വാഗ്ദാനം ചെയ്യുന്നു.

പുതിയ ഔഡി Q3 അടുത്ത വർഷം ഇന്ത്യയിൽ അവതരിപ്പിക്കും

ഇത് ആദ്യ തലമുറ വാഹനത്തെക്കാൾ 96 mm നീളവും 18 mm വീതിയും കൂടുതലും 5 mm ചെറുതുമാണ് പുതിയ തലമുറ മോഡൽ. ഫസ്റ്റ്-ജെൻ മോഡലിനെ അപേക്ഷിച്ച് വീൽബേസിനും 77 mm നീളമുണ്ട്.

പുതിയ ഔഡി Q3 അടുത്ത വർഷം ഇന്ത്യയിൽ അവതരിപ്പിക്കും

അടുത്ത തലമുറ Q3-യുടെ ഫ്രണ്ട് ഫാസിയയിൽ നിരവധി പരിഷ്ക്കരണങ്ങൾ കമ്പനി വരുത്തിയിട്ടുണ്ട്. പുതിയ സിംഗിൾ ഫ്രെയിം ഗ്രിൽ, ഡേടൈം റണ്ണിംഗ് ലൈറ്റ്സ് (ഡിആർഎൽ) ഉള്ള സ്ലീക്കർ എൽഇഡി ഹെഡ്‌ലാമ്പ് ക്ലസ്റ്റർ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഉയർന്ന പതിപ്പിൽ അഡാപ്റ്റീവ് ഹൈ ബീം ഉള്ള മാട്രിക്സ് എൽഇഡി ഹെഡ് ലൈറ്റുകളും കാറിൽ അവതരിപ്പിക്കുന്നു.

പുതിയ ഔഡി Q3 അടുത്ത വർഷം ഇന്ത്യയിൽ അവതരിപ്പിക്കും

പിന്നിൽ ഔഡി Q8 എസ്‌യുവിയിൽ സജ്ജീകരിച്ചിരിക്കുന്നതിന് സമാനമായ ഇന്റഗ്രേറ്റഡ് ബ്രേക്ക് ലൈറ്റ് ഉള്ള സ്‌പോയിലറും 2020 Q3-യിലും ഉൾപ്പെടുത്തിയിട്ടുണ്ട്. ആദ്യതലമുറ മോഡലിനെ അപേക്ഷിച്ച് പുതിയ മോഡലിന്റെ ടെയിൽ ലാമ്പുകൾ വലുതാണ്. തെരഞ്ഞെടുത്ത വകഭേദങ്ങളെ ആശ്രയിച്ച് 17 മുതൽ 20 ഇഞ്ച് വരെയുള്ള പുതിയ ഡ്യുവൽ-ടോൺ അലോയ് വീലുകളും പുതിയ ഔഡി Q3 ൽ ലഭിക്കുന്നു.

പുതിയ ഔഡി Q3 അടുത്ത വർഷം ഇന്ത്യയിൽ അവതരിപ്പിക്കും

പുതിയ പ്ലാറ്റ്ഫോമിൽ രണ്ടാം തലമുറ Q3 യുടെ ഇന്റീരിയറുകൾ ഒരു റൂമിയർ ക്യാബിൻ അവതരിപ്പിക്കുന്നു. കൂടാതെ, ക്രമീകരിക്കാവുന്ന തരത്തിലുള്ള ബൂട്ടാണ് വാഹനത്തിനുള്ളത്. അതിനാൽ 675 ലിറ്റർ ബൂട്ട് സ്പെയ്സ് 1,525 ലിറ്റർ വരെ ഉയർത്താനും സാധിക്കും.

Most Read: അധിക സുരക്ഷയ്ക്ക് സെന്റര്‍ സൈഡ് എയര്‍ബാഗുമായി ഹ്യുണ്ടായി

പുതിയ ഔഡി Q3 അടുത്ത വർഷം ഇന്ത്യയിൽ അവതരിപ്പിക്കും

പുതിയ ഔഡി Q3 ഇപ്പോൾ ഒരു ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനൊപ്പം ഒരു വെർച്വൽ കോക്ക്പിറ്റും വാഗ്ദാനം ചെയ്യുന്നു. കൂടാതെ അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, പാർക്ക് അസിസ്റ്റ്, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ്, സൈഡ് അസിസ്റ്റ് എന്നിവയുൾപ്പെടെ നിരവധി ഡ്രൈവർ സഹായ ഫീച്ചറുകളും പുതിയ തലമുറ മോഡലിൽ വാഗ്ദാനം ചെയ്യുന്നു.

Most Read: പുതുതലമുറ ഫിഗോ, ആസ്പയർ മോഡലുകൾ പുറത്തിറക്കാനൊരുങ്ങി ഫോർഡ്

പുതിയ ഔഡി Q3 അടുത്ത വർഷം ഇന്ത്യയിൽ അവതരിപ്പിക്കും

വിവിധ എഞ്ചിൻ, ട്രാൻസ്മിഷൻ ഓപ്ഷനുകളും Q3 യിൽ ഔഡി വാഗ്ദാനം ചെയ്യുന്നു. നിലവിൽ ഇന്ത്യയിൽ വിൽക്കുന്ന മോഡലിന് രണ്ട് എഞ്ചിൻ പതിപ്പുകളാണുള്ളത്. 1.4 ലിറ്റർ TFSI പെട്രോൾ എഞ്ചിൻ 148 bhp കരുത്തും 250 Nm torque ഉം ഉത്പാദിപ്പിക്കും.

Most Read: ട്രൈബറിലൂടെ മാന്ദ്യത്തെ മറികടക്കാന്‍ റെനോ

പുതിയ ഔഡി Q3 അടുത്ത വർഷം ഇന്ത്യയിൽ അവതരിപ്പിക്കും

2.0 ലിറ്റർ TDI എഞ്ചിൻ രണ്ട് വ്യത്യസ്ത ട്യൂണുകളിൽ വാഗ്ദാനം ചെയ്യുന്നു. സ്റ്റാൻഡേർഡ് എഞ്ചിൻ 150 bhp കരുത്തും 340 Nm torque ഉം സൃഷിടിക്കുമ്പോൾ, ഉയർന്ന മോഡൽ എഞ്ചിൻ 184 bhp കരുത്തും 380 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

പുതിയ ഔഡി Q3 അടുത്ത വർഷം ഇന്ത്യയിൽ അവതരിപ്പിക്കും

ആറ് സ്പീഡ് ‘എസ്-ട്രോണിക്' ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് പെട്രോൾ എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നത്. ഡീസൽ എഞ്ചിനുകൾ ഏഴ് സ്പീഡ് ‘എസ്-ട്രോണിക്' ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും വാഗ്ദാനം ചെയ്യുന്നു.

പുതിയ ഔഡി Q3 അടുത്ത വർഷം ഇന്ത്യയിൽ അവതരിപ്പിക്കും

കൂടാതെ പുതിയ തലമുറ A6, A8 മോഡലുകളെയും പുറത്തിറക്കാൻ ഔഡി ഇന്ത്യ തയ്യാറെടുക്കുകയാണ്. A6 നെ ഈ മാസവും A8 മോഡലിനെ ഡിസംബറിലുമാണ് വിപണിയിൽ അവതരിപ്പിക്കാൻ കമ്പനി ഒരുങ്ങുന്നത്.

പുതിയ ഔഡി Q3 അടുത്ത വർഷം ഇന്ത്യയിൽ അവതരിപ്പിക്കും

തങ്ങളുടെ മുൻനിര എസ്‌യുവി ഓഡി Q8 ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നതിനെക്കുറിച്ചും കമ്പനി ആലോചിക്കുന്നുണ്ട്.

Malayalam
English summary
New Audi Q3 India Launch Confirmed: Expected To Arrive By Early Next Year. Read more Malayalam
Story first published: Friday, September 20, 2019, 18:56 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X