'കവാസാക്കി പച്ചയില്‍' പുതിയ ബജാജ് ഡോമിനാര്‍, ചിത്രങ്ങള്‍ പുറത്ത്

പുതിയ ബജാജ് ഡോമിനാര്‍ 400 വിപണിയില്‍ എത്താന്‍ ഇനി ദിവസങ്ങളേറെയില്ല. 2019 ഡോമിനാറിനെ കമ്പനി വെളിപ്പെടുത്തി കഴിഞ്ഞു. പിന്നണിയില്‍ പുത്തന്‍ ഡോമിനാറിന്റെ ഉത്പാദനം തകൃതിയായി നടക്കുകയാണ്. ഇക്കുറി കാര്യമായ 'പ്രീമിയം' പരിഷ്‌കാരങ്ങള്‍ ഡോമിനാര്‍ നേടിയിട്ടുണ്ട്. എന്നാല്‍ ബൈക്കിന് 'കവാസാക്കി പച്ച' നിറം പൂശിയ കാര്യം മാത്രം ബജാജ് രഹസ്യമാക്കി വെച്ചു.

'കവാസാക്കി പച്ചയില്‍' പുതിയ ബജാജ് ഡോമിനാര്‍, ചിത്രങ്ങള്‍ പുറത്ത്

കേട്ടതു ശരിയാണ്. കവാസാക്കി ബൈക്കുകളില്‍ കണ്ടുപരിചിതമായ പച്ചനിറം 2019 ഡോമിനാറിലുമുണ്ട്. പ്രൊഡക്ഷന്‍ നിരയില്‍ നിന്നും പുറത്തിറങ്ങിയ ബൈക്കിന്റെ പച്ച നിറപ്പതിപ്പിനെ ക്യാമറ കൈയ്യോടെ പിടികൂടി. ഔദ്യോഗിക വരവ് പ്രമാണിച്ച് ഡീലര്‍ഷിപ്പുകളില്‍ 2019 ഡോമിനാര്‍ വന്നുതുടങ്ങിയെന്നാണ് വിവരം.

'കവാസാക്കി പച്ചയില്‍' പുതിയ ബജാജ് ഡോമിനാര്‍, ചിത്രങ്ങള്‍ പുറത്ത്

ഇരട്ട ബാരല്‍ എക്സ്ഹോസ്റ്റ്, അപ്സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍, പുതിയ അലോയ് വീലുകള്‍, വലിയ റേഡിയേറ്റര്‍ എന്നിങ്ങനെ വിശേഷങ്ങള്‍ ഒരുപാടുണ്ട് 2019 ഡോമിനാറില്‍. 2016 -ല്‍ അവതരിച്ച ഡോമിനാറിന് ലഭിക്കുന്ന ആദ്യ പ്രധാന അപ്ഡേറ്റാണിത്. രൂപകല്‍പനയിലും ഫീച്ചറുകളിലും പുതുമകള്‍ ധാരാളം.

'കവാസാക്കി പച്ചയില്‍' പുതിയ ബജാജ് ഡോമിനാര്‍, ചിത്രങ്ങള്‍ പുറത്ത്

പ്രീമിയം ഘടകങ്ങളാണ് പുതിയ ഡോമിനാറിലെ മുഖ്യാകര്‍ഷണം. എന്തായാലും പഴയ ഡോമിനാര്‍ ഉടമകളുടെ അഭിപ്രായം പുതിയ മോഡലിന്റെ ഒരുക്കത്തില്‍ കമ്പനി ചെവികൊണ്ടിട്ടുണ്ട്. ബൈക്കിലെ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ മാറിയെന്ന് നേരത്തെ പുറത്തുവന്ന ചിത്രങ്ങള്‍ പറഞ്ഞിരുന്നു.

'കവാസാക്കി പച്ചയില്‍' പുതിയ ബജാജ് ഡോമിനാര്‍, ചിത്രങ്ങള്‍ പുറത്ത്

ശരാശരി മൈലേജ്, ഇന്ധന ഉപഭോഗം, സര്‍വീസ് റിമൈന്‍ഡര്‍ തുടങ്ങിയ വിവരങ്ങള്‍ മുഴുവന്‍ പുതിയ ഡിജിറ്റല്‍ ഡിസ്പ്ലേ ലഭ്യമാക്കും. ഇന്ധനടാങ്കിലുമുണ്ട് പുത്തന്‍ ഡിസ്പ്ലേ സ്‌ക്രീന്‍. ഗിയര്‍നില, ക്ലോക്ക്, ഓഡോമീറ്റര്‍, ഇരട്ട ട്രിപ്പ് മീറ്റര്‍ വിവരങ്ങള്‍ ഇന്ധനടാങ്കിലെ ഡിസ്പ്ലേ വെളിപ്പെടുത്തും.

'കവാസാക്കി പച്ചയില്‍' പുതിയ ബജാജ് ഡോമിനാര്‍, ചിത്രങ്ങള്‍ പുറത്ത്

ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍ക്ക് പകരമുള്ള അപ്സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍ പുത്തന്‍ ഡോമിനാര്‍ 400 -ന്റെ മുഖ്യവിശേഷമാണ്. മുമ്പ് ഡോമിനാറിന്റെ കോണ്‍സെപ്റ്റ് മോഡലിന് അപ്സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍ കമ്പനി നല്‍കിയിരുന്നു.

Most Read: ജാവ പെറാക്ക് ബുക്കിംഗ് സെപ്തംബറിൽ

'കവാസാക്കി പച്ചയില്‍' പുതിയ ബജാജ് ഡോമിനാര്‍, ചിത്രങ്ങള്‍ പുറത്ത്

പിന്നീടു വില നിയന്ത്രിക്കാന്‍ വേണ്ടി അപ്സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍ പ്രൊഡക്ഷന്‍ പതിപ്പില്‍ നിന്നും കമ്പനി ഒഴിവാക്കുകയാണുണ്ടായത്. കഠിനമായ പ്രതലങ്ങളില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളെക്കാള്‍ നിയന്ത്രണ മികവ് അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍ കാഴ്ച്ചവെക്കും.

'കവാസാക്കി പച്ചയില്‍' പുതിയ ബജാജ് ഡോമിനാര്‍, ചിത്രങ്ങള്‍ പുറത്ത്

പഴയ ഡോമിനാറിനെക്കാള്‍ മുഴക്കമുള്ള ശബ്ദമാണ് പുതിയ മോഡലിന്. ഡബിള്‍ ബാരല്‍ ഡിസൈന്‍ ഘടന ബൈക്കിന്റെ ശബ്ദത്തെ നിര്‍ണായകമായി സ്വാധീനിക്കുന്നു. പുതിയ എക്‌സ്‌ഹോസ്റ്റ് സംവിധാനം ഡോമിനാറിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ് കൂട്ടിയിട്ടുണ്ടെന്നും സൂചനയുണ്ട്.

'കവാസാക്കി പച്ചയില്‍' പുതിയ ബജാജ് ഡോമിനാര്‍, ചിത്രങ്ങള്‍ പുറത്ത്

ഓഫ്‌റോഡ് സാഹസങ്ങളില്‍ ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ് ഡോമിനാറിനെ തുണയ്ക്കും. നിലവിലെ എഞ്ചിന്‍ തന്നെയായിരിക്കും പുതിയ ഡോമിനാറിലും. കെടിഎം 390 ഡ്യൂക്കില്‍ നിന്നും കടമെടുക്കുന്ന 373 സിസി നാലു സ്‌ട്രോക്ക് ഒറ്റ സിലിണ്ടര്‍ എഞ്ചിന്‍ 35 bhp കരുത്തും 35 Nm torque ഉം സൃഷ്ടിക്കും.

'കവാസാക്കി പച്ചയില്‍' പുതിയ ബജാജ് ഡോമിനാര്‍, ചിത്രങ്ങള്‍ പുറത്ത്

സ്ലിപ്പര്‍ ക്ലച്ച് പിന്തുണയോടുള്ള ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് അടിസ്ഥാന ഫീച്ചറായി മോഡലില്‍ തുടരുമെന്ന് പ്രതീക്ഷിക്കാം. അതേസമയം പുതിയ പതിപ്പ് കരുത്തുത്പാദനത്തില്‍ മുന്നിട്ട് നില്‍ക്കുമോയെന്ന് കണ്ടറിയണം.

'കവാസാക്കി പച്ചയില്‍' പുതിയ ബജാജ് ഡോമിനാര്‍, ചിത്രങ്ങള്‍ പുറത്ത്

ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചായിരിക്കും എഞ്ചിനെ കമ്പനി ഒരുക്കുന്നത്. 2020 ഏപ്രില്‍ മുതല്‍ ബിഎസ് VI വാഹനങ്ങള്‍ മാത്രമെ വിപണിയില്‍ വില്‍ക്കാന്‍ പാടുള്ളൂ. പരിഷ്‌കാരങ്ങള്‍ മുന്‍നിര്‍ത്തി 2019 ഡോമിനാറിന് വില കൂടുമെന്ന കാര്യമുറപ്പ്.

Most Read: യമഹ MT-15 ബുക്കിംഗ് തുടങ്ങി

'കവാസാക്കി പച്ചയില്‍' പുതിയ ബജാജ് ഡോമിനാര്‍, ചിത്രങ്ങള്‍ പുറത്ത്

1.65 ലക്ഷം രൂപയോളം ബൈക്കിന് വില പ്രതീക്ഷിക്കാം. നിലവില്‍ എബിഎസ്, നോണ്‍ എബിഎസ് എന്നിങ്ങനെ രണ്ടു വകഭേദങ്ങളുണ്ട് ഡോമിനാറിന്. പുതിയ സുരക്ഷാ ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടുകൂടി നോണ്‍ എബിഎസ് മോഡലിനെ ഡോമിനാര്‍ നിരയില്‍ നിന്നും കമ്പനി പിന്‍വലിക്കും.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് #bajaj auto #Spy Pics
English summary
New 2019 Bajaj Dominar 400 Production Starts Ahead Of Launch. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X